രഞ്ജിത് സിംഹ്
മുസുനൂരീനായകൗ തൗ പ്രതാപഃ ശിവഭൂപതിഃ
രണജിത് സിംഹ ഇത്യേതേ വീരാ വിഖ്യാതവിക്രമാഃ
പഞ്ചാബിലെ രാജാവായിരുന്ന ഇദ്ദേഹം ജമ്മു, കശ്മീര്‍ എന്നീ പ്രദേശങ്ങള്‍ കൂടിച്ചേര്‍ത്ത് പഞ്ചാബിനെ ശക്തവും ഐശ്വര്യപൂര്‍ണവുമായ രാജ്യമാക്കി. ഹരിസിംഗ് നല്‍വ, ജോരാവര്‍ സിങ് തുടങ്ങിയ സൈന്യാധിപന്മാരുടെ നേതൃത്വത്തില്‍ സുസംഘടിതമായ സൈന്യത്തിന്റെ സഹായത്തോടെ ഇദ്ദേഹം തന്റെ സാമ്രാജ്യത്തെ തിബറ്റിന് പടിഞ്ഞാറുഭാഗത്തേയ്ക്കും സിന്ധിന് വടക്കോട്ടും ഖൈബര്‍ ചുരം മുതല്‍ യമുനാനദിയുടെ പടിഞ്ഞാറേ തീരം വരേയും വിസ്തൃതമാക്കിക്കൊണ്ട് രാഷ്ട്രത്തിന് രാഷ്ട്രീയവും ഭൗഗോളീകവുമായ ഐക്യം പ്രദാനം ചെയ്തു. മതപരമായ സ്വാര്‍ഥതകളില്‍ നിന്നും മുക്തമായിരുന്ന അദ്ദേഹത്തിന്റെ ഭരണം ജനനന്മയെ മാത്രം ലക്ഷ്യമാക്കിയുള്ളതായിരുന്നു. തന്റെ രാജ്യത്ത് ഗോഹത്യ പൂര്‍ണമായും നിരോധിച്ച ഇദ്ദേഹം തന്റെ സ്വാധീനത്താല്‍ അഫ്ഗാനിസ്ഥാനിലെ ഭരണാധികാരി മുഖേന അവിടെയും ഗോഹത്യയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി. മുഹമ്മദ് ഗസ്‌നി കൊള്ളയടിച്ച സോമനാഥക്ഷേത്രത്തിലെ അമൂല്യമായ കവാടം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി, പ്രയത്‌നിച്ചതും ഇദ്ദേഹമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതകാലത്ത് ബ്രിട്ടീഷുകാരുടെ കുതന്ത്രങ്ങളൊന്നും തന്നെ വിലപ്പോയില്ല.
(ഹോ. വെ. ശേഷാദ്രിയുടെ 'ഏകാത്മതാ സ്‌തോത്രം' വ്യാഖ്യാനത്തില്‍ നിന്ന്)
No comments:
Post a Comment