മതഭ്രാന്തനായ ടിപ്പു
ടിപ്പു സുല്‍ത്താന്‍ കേരളത്തില്‍ നടത്തിയ കൊടും ക്രൂരതകള്‍ അക്ഷരങ്ങള്‍ക്കൊണ്ടു വര്‍ണ്ണിക്കാന്‍ സാധിക്കുന്നതല്ല. എന്നിട്ടും നമ്മുടെ പാഠപുസ്തകങ്ങളില്‍ ഇംഗ്ലീഷുകാരോട് പോരാടിയ വീരനായകനായിട്ടാണു അവതരിപ്പിക്കപ്പെടുന്നത്. ലക്ഷകണക്കിനു ഹിന്ദുക്കളേയും ക്രിസ്ത്യാനികളെയും പരിപൂര്‍ണ്ണ നഗ്‌നരാക്കി ആനയുടെ കാലില്‍ കെട്ടിയിട്ടു ചവട്ടിയരപ്പിച്ചു. ടിപ്പുവിന്റെ പോരാളികള്‍ ഹിന്ദു സ്ത്രീകളെ കൂട്ടമായി മാനഭംഗപ്പെടുത്തുകയും അവരുടെ പെണ്‍കുട്ടികളെ പോലും ഉപദ്രവിക്കുകയും ചെയ്തു. സ്ത്രീകളെ തൂക്കിലേറ്റുകയും ചെയ്തു. കുട്ടികളേയും വെറൂതെ വിട്ടില്ല അവരു കുരുക്കു അവരുടെ അമ്മയുടെ കഴുത്തില്‍ കെട്ടിയിട്ടു. ഹിറ്റ്‌ലറുപോലും ചെയ്യാന്‍ മടിച്ചിരുന്ന കൊടും ക്രൂരതകളാണ് ടിപ്പു സുല്‍ത്താന്‍ കേരള മണ്ണില്‍ ആടി തിമര്‍ത്തത്. അദ്ദേഹത്തിന്റെ പേരു ഉച്ചരിക്കുന്നതു തന്നെ അന്നു മരിച്ചു പോയ ലക്ഷകണക്കിനു കേരളീയരുടെ ആത്മാക്കളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കും.
”മലബാറില്‍ കണ്ണൂര്‍ ജില്ലയില്‍ മണത്തണ എന്ന ഒരു സ്ഥലമുണ്ട്. പുരാതന ക്ഷേത്ര നഗരിയായിരുന്നു ഇത്. 50ലധികം ക്ഷേത്രങ്ങള്‍ നിലകൊണ്ട ഒരു നഗരം. അത് ടിപ്പു തകര്‍ത്തു തരിപ്പണമാക്കി. വിഗ്രഹങ്ങള്‍ എല്ലാം കിണറുകളിലും മറ്റും തള്ളിയത് ചരിത്രം. ഇന്നും തകര്‍ന്നു കിടക്കുന്ന കൊട്ടിയൂര്‍ മഹാ ക്ഷേത്രത്തിന്റെ അമൂല്യ വസ്തുക്കളും, സ്വര്‍ണ്ണവും തങ്കവും സൂക്ഷിച്ചിരുന്ന മണത്തണ കരിമ്പന ഗോപുരത്തിന്റെ നശിപ്പിച്ച പഴയ കെട്ടിടം ആര്‍ക്കും ചെന്നാല്‍ അവിടെ കാണാം. എല്ലാം ടിപ്പുവിന്റെ സംഭാവനയായിരുന്നു. ആ ക്ഷേത്ര നഗരിയേയും അവിടുത്തേ ജനങ്ങളേയും ഭൂമുഖത്തുനിന്നും തുടച്ചുമാറ്റുകയായിരുന്നു എന്ന് ചരിത്രം.”
മലബാറില്‍ ടിപ്പു വരുന്നതിനുമുമ്പുള്ള മുസ്ലീം ജനസഖ്യ പത്തു ശതമാനത്തിനു താഴെ ആയിരുന്നു. അവിടെ നായന്‍മാരുടെ നേത്രത്വത്തിലുള്ള നാട്ടു രാജ്യങ്ങളാണു ഉണ്ടായിരുന്നത്. ഇരുപതുശതമാനത്തോളം വരുന്ന സെന്റ് തോമാസ് നസറാണീകളൂം അതിന്റെ അടുത്ത് ബ്രാഹമണന്‍മാരുമുണ്ടായിരുന്നു. എന്നാല്‍ ടിപ്പുവിന്റെ പടയോട്ടം കഴിഞ്ഞതോടെ മലബാറില്‍ മേഖലയില്‍ ഹിന്ദുക്കള്‍ അപ്രത്യക്ഷമായി. ഒന്നുകില്‍ അവര്‍ കാടുകളീലേക്കു പാലായനം ചെയ്തു അല്ലെങ്കില്‍ അവര്‍ വധിക്കപെട്ടു. മുസ്ലീം മതത്തിലേക്കു മതം മാറിയ ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മാത്രം ജീവിക്കാന്‍ അനുവദിച്ചു. അങ്ങിനെയുള്ള ഒരാളുടെ ജന്‍മദിനം നമ്മളെന്തിനു ദേശീയ ഉല്‍സവമാക്കി ആഘോഷിക്കണം? അയാളെങ്ങനെ നമ്മുടെ സ്വാതന്ത്ര സമരസേനാനിയാകും?
ചരിത്ര വസ്തുതകള്‍ ആര്‍ക്കും വളച്ചൊടിക്കാന്‍ കഴിയില്ല അദ്ദേഹത്തിന്റെ വരികള്‍ തന്നെ അദ്ദേഹത്തിന്റ് ചെയ്തികള്‍ക്കു സാക്ഷ്യം നല്‍കുന്നു. 1790 ജനുവരി 18 തിയ്യതി കുറിച്ചു സയ്യദ് അബ്ദുല്‍ ദുലായ് ക്കു എഴുതിയ കത്തില്‍ ടിപ്പു ഇങ്ങനെ എഴുതി വെയ്ക്കുന്നു.
‘അള്ളാഹുവിന്റേയും പ്രവാചകനായ മുഹമ്മദ് നബിയുടേയും അനുഗ്രഹത്താല്‍ കോഴിക്കോട്ടെ ഒരു വിധം എല്ലാ ഹിന്ദുക്കളേയും ഇസ്ലാമിലേക്കു മതം മാറ്റാന്‍ എനിക്കു കഴിഞ്ഞു. കൊച്ചി രാജ്യത്തിന്റെ അതിര്‍ത്തിയിലുള്ള ചിലര്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. അവര്‍ക്കെതിരേയും നമ്മള്‍ ജിഹാദ് ചെയ്യേണ്ടതുണ്ടു.’
അതിന്റെ പിറ്റേദിവസം ബദ്രൂസ് സല്‍മാന് എഴുതിയ കത്ത് ഇങ്ങനെയാണു
‘ എനിക്കു മലബാറില്‍ മികച്ച വിജയമുണ്ടായി. നാലു ലക്ഷം ഹിന്ദുക്കളെ ഇല്‌സാമിലേക്കു മതം മാറ്റി. ഞാന്‍ രാമന്‍ നായര്‍( തിരുവിതാം കൂര്‍ മഹാരാജാവു) ക്കെതിരെ യുദ്ധം ചെയ്യാന്‍ പോകുകയാണൂ.’
പോര്‍ച്ചു ഗീസ് ചരിത്രകാരനും സഞ്ചാരിയുമായ ഫാദര്‍ ബരത്തലോമിയ ഇങ്ങനെ എഴുതി വെച്ചിരിക്കുന്നു.
‘മുപ്പതിനായിരം പേരടങ്ങുന്ന കിരാതന്‍മാരായിരുന്നു ടിപ്പുവിന്റെ പട്ടാളം.കണ്ണീല്‍ കണ്ട ആളുകളെയെല്ലാം അവര്‍ തലയറുത്തു കൊന്നു കൊണ്ടിരിക്കുന്നു. ഫ്രഞ്ചു കമാന്ററായ ലില്ലിയുടെ നേത്രത്വത്തില്‍ പീരങ്കിപട ഒരു വിധം എല്ലാ സ്തീകളേയും പുരുഷന്‍മാരേയും തൂക്കി കൊന്നു. ആദ്യം അമ്മയെ തൂക്കുന്നു അതിനോടൊപ്പം തന്നെ അവരുടെ കുട്ടികളേയും അമ്മയുടെ കഴുത്തില്‍ കെട്ടിയിടുന്നു. കിസ്ത്യാനികളേയും ഹിന്ദുക്കളേയും ആനയുടെ കാലില്‍ കെട്ടിയിടുന്നു. ആന ചവിട്ടി അവരെ ചതച്ചരയ്കുന്നു. അമ്പലങ്ങളൂം പള്ളികളൂം തീവെച്ചു നശിപ്പിച്ചു. പല വിഗ്രഹങ്ങളില്‍ മേല്‍ മല മൂത്ര വിസ്സര്‍ജ്ജനം നടത്തി അശുദ്ധമാക്കി. ഇസ്ലാമതത്തില്‍ വിശ്വസിക്കാത്തവരെ അപ്പോള്‍ തന്നെ തൂക്കി കൊന്നു. അവിടെ നിന്നു രക്ഷപെട്ട ചില ക്രിസ്ത്യാനികള്‍ പറഞ്ഞ കാര്യമാണിത് , ഫാദര്‍ ബര്‍ത്തലോമിയ കൂട്ടി ചേര്‍ക്കുന്നു. പലരും ടിപ്പുവില്‍ നിന്നു രക്ഷപെടാന്‍ വരാപ്പുഴയിലേക്കു പാലായനം ചെയ്തിരുന്നു. ഫാദര്‍ ബര്‍ത്തലോമിയ അപ്പോള്‍ വരാപ്പുഴയിലായിരുന്നു.കര്‍മ്മലീത്ത മിഷിനറി ആസ്ഥാനം അന്നു വരാപ്പുഴ ആയിരുന്നു.’
യുദ്ധത്തില്‍ തടവുകാരായിപിടിക്കപെടുന്ന നായന്‍മാരെ നിര്‍ബന്ധിച്ചു പരിച്ഛേദനം( സുന്നത്ത് )കഴിപ്പിക്കാന്‍ ടിപ്പു നല്‍കുന്ന ഉത്തരവുകളും ഭീകരമാണു.അവരെ നിര്‍ബന്ധിച്ചു ബീഫ് തീറ്റിപ്പിച്ചു. ഇതെല്ലാം ഇന്നു ചരിത്രത്തിന്റെ ഭാഗമാണു. ഇരിങ്ങാലകുട ക്ഷേത്രത്തിലെ ചരിത്ര രേഖകളേല്ലാം ടിപ്പു നശീപ്പിച്ചു. തൃശ്ശൂര്‍ വടക്കു നാഥ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ പശൂവിനെ കൊന്നു അതിന്റെ കുടല്‍ മാല ചാര്‍ത്തി അശുദ്ധമാക്കി. ത്രശ്ശൂരിനടുത്ത് ഒല്ലൂര്‍ പള്ളിക്കു നേരെ പീരങ്കി ആക്രമണം നടത്തി. ഗുരുവായൂരമ്പലത്തിലെ വിഗ്രഹം അമ്പലപുഴയിലേക്കു മാറ്റേണ്ടിവന്നു. ഗുരവായൂര്‍ ക്ഷേത്രം ആക്രമിക്കാതിരിക്കാന്‍ കോടിക്കണക്കിനു രൂപ ടിപ്പുവിന്റെ പടത്തലവന്‍മാര്‍ക്കു കൈക്കൂലി കൊടുക്കേണ്ടിവന്നു. ഇതെല്ലാം മലയാളികള്‍ മറക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങളാണു. ഇനി ടിപ്പുവിനെ വീണ്ടും നായകനാക്കി മലയാളി മനസ്സില്‍ വീണ്ടും കനല്‍ കോരിയിടരുത്. ടിപ്പുവിന്റെ ധീരകൃത്യങ്ങള്‍ വിവരിക്കാന്‍ ഒരു ലേഖനത്തിനോ ഒരു പുസ്തകത്തിനോ കഴിയില്ല അതെല്ലാം വേണ്ട വിധത്തില്‍ എഴുതപെട്ടിരുന്നെങ്കില്‍ ജര്‍മ്മനിയിലെ ഹിറ്റ് ലര്‍ എത്രയോ പുറകിലാകുമായിരുന്നു.
No comments:
Post a Comment