അശ്വത്ഥാമാവിന്റെ നാരായണാസ്ത്രം
തന്റെ പിതാവായ ദ്രോണരെ കള്ളം പറഞ്ഞു വില്ലു വയ്പ്പിച്ച് പാണ്ഡവർ കൊന്നതിൽ കോപിഷ്ഠനായ അശ്വത്ഥാമാവ് പാണ്ഡവർക്കുനേരെ നാരായണാസ്ത്രം തൊടുത്തു വിട്ടു . ഭയങ്കരമായ ആ നാരായണാസ്ത്രം ദ്രോണാചാര്യർ നാരായണനെ പൂജിച്ചു നേടിയതാണ്. ഈ അസ്ത്രം ആരിലും പ്രയോഗിച്ചു പോകരുതെന്ന് വിഷ്ണു ദ്രോണർക്കു താക്കീതു നൽകിയിട്ടുണ്ടായിരുന്നു . കൊന്നുകൂടാത്തവരായ മഹാത്മാക്കളെയും ഇത് കൊന്നുകളയും. എന്നാൽ അസ്ത്രത്തെ കുമ്പിട്ടു നമസ്ക്കരിക്കുന്നവരെ അസ്ത്രം വധിക്കുകയില്ല . മനസ്സ് കൊണ്ടെങ്കിലും എതിർത്താൽ, ഈ അസ്ത്രം എതിർത്തവനെ ഏതു പാതാളത്തിൽ പോയൊളിച്ചാലും പിന്തുടർന്ന് ചെന്ന്, കൊന്നു വീഴ്ത്തും. ഇതായിരുന്നു നാരായണാസ്ത്രത്തിന്റെ പ്രത്യേകത. ഈ അസ്ത്രം പിന്നീട് ദ്രോണർ പുത്രന് ഉപദേശിച്ചു . അർജ്ജുനനു പോലും ദ്രോണർ ഇത് ഉപദേശിച്ചു കൊടുത്തിട്ടില്ല. ഇത്തരത്തിലുള്ള അസ്ത്രമാണ് അശ്വത്ഥാമാവ് പാണ്ഡവപ്പടയ്ക്ക് എതിരായി തൊടുത്തു വിട്ടത്. നാരായണമഹാസത്രം പ്രകടമായ ഉടനെ പിൻപുറത്തു നിന്ന് കാറ്റടിച്ചു . ആകാശത്തിൽ മേഘമില്ലാതെ ഇടിവെട്ടി. പലതരം ചക്രങ്ങളും, ഇരുമ്പുണ്ടകളും, അസ്ത്രങ്ങളും, വിചിത്രമായ ആയുധങ്ങളും ആകാശത്തു പ്രത്യക്ഷപെട്ടു. എതിർത്ത പാണ്ഡവ സൈന്യത്തെ അസ്ത്രം കൊന്നു വീഴ്ത്തിത്തുടങ്ങി. പാണ്ഡവപ്പട നാമാവശേഷമായിത്തുടങ്ങി .
ഈ സമയം ഭഗവാൻ കൃഷ്ണൻ അസ്ത്രത്തിന്റെ ശമനത്തിനുള്ള വഴി കണ്ടു. എല്ലാരോടും ആയുധമുപേക്ഷിച്ച് കൈകൂപ്പി നമസ്ക്കരിക്കാൻ അദ്ദേഹം ഉപദേശിച്ചു. പാണ്ഡവപ്പട ആയുധം വെടിഞ്ഞിട്ടും അസ്ത്രം ശാന്തമായില്ല. അതിനു കാരണം ഭീമൻ ആയുധം വെടിയാത്തതായിരുന്നു . ഭീമന് അശ്വത്ഥാമാവിനോടുള്ള കോപം ചെറുതായിരുന്നില്ല. അതിനാൽ അവൻ അർജ്ജുനനോട് ആയുധം ഉപേഷിക്കരുതെന്നും, ഏതെങ്കിലും ദിവ്യാസ്ത്രം കൊണ്ട് നാരായണാസ്ത്രത്തെ അടക്കുവാനും ഉപദേശിച്ചു .
എന്നാൽ അർജ്ജുനൻ അതനുസരിച്ചില്ല. അദ്ദേഹം നാരായണാസ്ത്രത്തിനെതിരെ ഒന്നും ചെയ്തില്ല . അതിനു കാരണം അദ്ദേഹം വിഷ്ണുഭക്തനായിരുന്നു എന്നതാണ്. ഗോക്കളിലും, ബ്രാഹ്മണരിലും, നാരായണാസ്ത്രത്തിലും താൻ ആയുധം പ്രയോഗിക്കുകയില്ലെന്നു അർജ്ജുനൻ തീർത്ത് പറഞ്ഞു.
തുടർന്ന് ഭീമൻ ഒറ്റയ്ക്ക് കൗരവരെ എതിർത്തു . ഭീമൻ എത്ര ശക്തിയായി എതിർത്തുവോ , അതിന്റെ പതിന്മടങ്ങു അസ്ത്രത്തിന്റെ ശക്തി വർദ്ധിച്ചു വന്നു. നാരായണാസ്ത്രത്തിലെ തീ ജ്വാലകൾ ഭീമനെ മൂടി. നാരായണാസ്ത്രം ഭീമനെ കൊല്ലുമെന്നായപ്പോൾ അർജ്ജുനനും കൃഷ്ണനും ഒരേസമയം ഓടിച്ചെന്ന് ഭീമനെ വരുണാസ്ത്രം കൊണ്ടും, കരം കൊണ്ടും പിടിച്ചു വലിച്ചു. മഹാബലവാനായ കൃഷ്ണൻ ഭീമനെ ബലമായി പിടിച്ചു വലിച്ച് താഴെയിറക്കി, കൈകളിൽ നിന്നും അസ്ത്രങ്ങളും ആയുധങ്ങളും പിടിച്ചു വാങ്ങി. അതോടെ ഭീമനും നിരായുധനായി .
തുടർന്ന് നാരായണാസ്ത്രം ശമിക്കുകയും, പാണ്ഡവർ രക്ഷപ്പെടുകയും ചെയ്തു .
നാരയാണസ്ത്രം എന്താണെന്ന് നോക്കാം ഭഗവാന്‍ ശ്രീഹരിയുടെ ആയുധസൃഷ്ടിയാണ് നാരായണാസ്ത്രം കുരുക്ഷേത്രത്തില്‍ ദ്രോണര്‍ വീണ ദിവസം ആശ്വതാത്മാവിന്‍റെ അസ്ത്രപ്രയോഗം എല്ലാവരും കണ്ടതാണ്. ക്രുദ്ധനായ ആശ്വതാത്മാവിനെ അര്‍ജുനനും ഭീമനും ഒരുമിച്ച് നേരിട്ടു. ഘോരമായ ശരവര്‍ഷം നടന്നു, ആശ്വതാത്മാവ് പാണ്ഡവപ്പടയെ ചുട്ടു വെണ്ണീറാക്കികൊണ്ടിരുന്നു. അര്‍ജുനന്‍റെ ശരമേറ്റു ആശ്വതാത്മാവിന്‍റെ വില്ലൊടിഞ്ഞു. ക്രോപാന്ധനായ ആശ്വതാത്മാവ് നാരായണാസ്ത്രം പ്രയോഗിച്ചു. നാരായണാസ്ത്രം ആകാശത്തെക്കുയര്‍ന്നു ആയിരം, പതിനായിരം ലക്ഷങ്ങളായി വളര്‍ന്നു പാണ്ഡവപ്പടയെ മുടിച്ചു. അര്ജുനന്‍ വിവശനായി തളര്ന്നു . നാരായാസ്ത്രം ഭീമന്‍റെ രഥം ചുട്ടുകരിച്ചു, ഭീമന്‍ മരിച്ചു എന്നു എല്ലാവരും കരുതി. ഉടന്‍ കൃഷ്ണന്‍ വിളിച്ചുപറഞ്ഞു…
“അര്‍ജുനാ, ഭീമാ, എല്ലാവരും ആയുധം താഴെ വയ്ക്കുക. നാരായണാസ്ത്രത്തെ ശസ്ത്രം കൊണ്ട് നേരിട്ടാല്‍ അത് ഇരട്ടി ഇരട്ടി ആയി ശക്തി പ്രാപിക്കും. അതുകൊണ്ടു എല്ലാവരും ആയുധം വച്ച് തേരില്‍ നിന്നിറങ്ങി കൈ കൂപ്പി അസ്ത്രത്തെ വണങ്ങുക അത് താനേ അടങ്ങിക്കൊള്ളും.”
പാണ്ഡവപ്പട എല്ലാം ആയുധങ്ങളും താഴെവച്ചു നിന്നു വണങ്ങി. അസ്ത്രം സ്വയം അടങ്ങി. ഇന്നതിനു നാരായണാസ്ത്രത്തിനു സമാനമായി കലിയുഗത്തില്‍ ഉള്ളത് cluster bomb ആണെന്ന് പറയാം വിമാനത്തില്‍ നിന്ന് ഒരു മേഘപടലം(cluster- a number of things growing, fastened, or occurring close together) പോലെ വര്‍ഷിക്കുന്ന ഈ ബോംബ് ഇതിനെ മറ്റൊരു Cluster ബോംബ് കൊണ്ട് നേരിട്ടാല്‍ എന്താ ഫലം.. നാരായണാസ്ത്രം = എതിര്‍ക്കുമ്പോള്‍ ഇരട്ടിശക്തിയായി കൂടുന്നു.. അത് തന്നെയല്ലേ സംഭവിക്കുന്നത് അവിടെ സര്‍വ്വനാശം തന്നെ സംഭവിക്കുന്നു..അതുകൊണ്ടാവം 2010 ആഗസ്റ്റില്‍ ലോകരാജ്യങ്ങള്‍ എല്ലാം ജെനീവ കണ്‍വെന്‍ഷനില്‍ (Geneva Convention) ഒത്തു കൂടി cluster bomb സംഭരിക്കുന്നതും വില്കുന്നതും വാങ്ങുന്നതും എല്ലാം ഒരു നിയന്ത്രണത്തിന്‍ കീഴിലാക്കിയതും..
No comments:
Post a Comment