ഹോമകുണ്ഡ നിര്‍മ്മാണവിധി
ആദ്യമായി ഒരു കോല്‍ സമച്ചതുരസ്ഥലം നൂലുകൊണ്ടളന്ന് കണക്കാക്കി അത് ഒരു കോല്‍ ആഴത്തില്‍ കുഴിക്കുക. താഴ്ത്തികഴിഞ്ഞാല്‍ കുഴിയുടെ നാല് പുറവും രണ്ടംഗുലാം വിട്ട് മൂന്ന് മേഖലകളുണ്ടാക്കണം. ഈ മേഖലകള്‍ക്ക് യഥാക്രമം പന്ത്രണ്ട്, എട്ട്, നാലംഗുലാം എന്നിങ്ങനെ ആഴം വേണം. അതായത് അകത്തെ മേഖലയ്ക്കു പന്ത്രണ്ട് അംഗുലവും നടുവിലത്തേതിന് എട്ടംഗുലവും പുറത്തേതിന് നാലംഗുലവും ആഴം വേണമെന്ന് സാരം.
എല്ലാത്തിനും നാലുവിരല്‍ വീതം വിസ്താരം വേണം. അകത്തെ മേഖലയ്ക്കു സത്വമേഖല എന്നും നടുവിലത്തെ മേഖലയ്ക്കു രജോമേഖല എന്നും പുറത്തേതിന് തമോമേഖല എന്നുമാണ് പേരുകള്‍. ഇപ്രകാരമാണ് അഗ്നികുണ്ഡം നിര്‍മ്മിക്കേണ്ടത്.
ഈ കുണ്ഡത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മേഖലകളിലായി പത്തംഗുലം വീതിയില്‍ പതിനഞ്ച് അംഗുലം നീളത്തില്‍ ഒരു യോനി നിര്‍മ്മിക്കേണ്ടതാണ്. അതിന്റെ ആഴം ആറംഗുലം; നാലംഗുലം; രണ്ടംഗുലം എന്നിങ്ങനെ കുറഞ്ഞു കുറഞ്ഞു പോകുന്ന രീതിയിലാരിക്കണം. ആകൃതിയില്‍ ഈ യോനി അരയാലിന്റെ ഇലപോലെയായിരിക്കും. (യോനി എന്നത് ശക്തിയുടെ യോനിയാണ്) കുണ്ഡം ശക്തിയുടെ ഉദരമാകുന്നു. കിഴക്കോട്ട് തലവച്ച് മലര്‍ന്ന് കിടക്കുന്ന ഒരു സ്ത്രീയായിട്ടാണ് ശക്തിയുടെ സങ്കല്‍പ്പം. യോനിയുടെ പടിഞ്ഞാറുഭാഗത്ത് കിഴക്കോട്ട് തിരിഞ്ഞിരുന്നാവണം ഹോതാവ് കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്.
[ഇത് അഗ്നിപുരാണം ഇരുപത്തിനാലാം അദ്ധ്യായത്തില്‍ കാണപ്പെടുന്ന ഹോമകുണ്ഡ നിര്‍മ്മാണവിധിയാണ്]
No comments:
Post a Comment