രാധ അഷ്ടമി
രാധയുടെ ജന്മം ബർസാന എന്ന സ്ഥലത്താണ്. ബർസാന എന്ന പർവ്വതത്തിൽ അതിനെ ബ്രഹ്മപർവ്വതം എന്ന് പറയുന്നു.രാധാ ജന്മ വിഷയത്തിൽ പൌരാണികമായ കഥ പ്രസിദ്ധമാണ്.ഒരു പ്രാവശ്യം രാധയുടെ പിതാവ് വൃഷഭാനു ' ഭാദ്രപദമാസത്തിൽ ശുക്ലപക്ഷത്തിൽ അഷ്ടമിയുടെ ദിനത്തിൽ ഒരു സരോവരത്തിന്റെ സമീപം നടക്കുകയായിരുന്നു. അദ്ദേഹം ഒരു ബാലിക താമരപ്പൂവിൽ ഇരുന്നു തുഴഞ്ഞു പോവുന്നത് കണ്ടു. ആ കുട്ടിയെ തന്റെ സ്വന്തം പുത്രിയായി വളർത്തി. രാധ ശ്രീകൃഷ്ണനേക്കാൾ 11 മാസത്തിന് പ്രായത്തിൽ മേലെയാണ്. ദേവി കുട്ടിക്കാലത്തു തന്നെ കൃഷ്ണന്റെ അനന്യ ഭക്തയായിരുന്നു.രാധാഷ്ടമിയുടെ ദിവസത്തിൽ ശ്രദ്ധാലു ഭക്തന്മാർ വലിയ പർവ്വതത്തിൽ സ്ഥിതമായി ഉള്ള ഗഹ്വരത്തിന് പരിക്റമ (പ്രദക്ഷിണം ) ചെയ്യാറുണ്ട്. ഈ ദിവസം , ദിവസം മുഴുവൻ ബർസാനയിൽ വലിയ ഉത്സവമാണ്. വിഭിന്ന സമ്പ്റദായത്തിലുള്ള സാംസ്കാരിക കാര്യക്റമങ്ങൾ നടക്കാറുണ്ട്. ധാർമിക ഗീതങ്ങളുടേയും കീർത്തനങ്ങളുടെയും കൂടെ ഉത്സവം ആരംഭിക്കുന്നു .ബർസാനക്കു പുറമെ വൃന്ദാവനത്തിലും വളരെ ആഘോഷപൂർവ്വം രാധാഷ്ടമി ഉത്സവം നടത്തുന്നു. ഇവിടെ രാധാ റാണിയുടെ ജന്മത്തിന്റെ സന്തോഷത്തിൽ നൃത്തങ്ങളും സംഗീത സദസ്സുകളും സംഘടിപ്പിക്കുന്നു .ഈ ദിവസം ഈ പട്ടണം ഒരു നവയുവതിയെപ്പോലെ സൌന്ദര്യമാർന്നു കാണുന്നു. ശ്രീ രാധാ അഷ്ടമിയുടെ ദിവസത്തിൽ രാധാമന്ദിരത്തിൽ പൂക്കളെക്കൊണ്ടലങ്കരിക്കുന്നു .ദേവിക്ക് ലഡ്ഡു തുടങ്ങിയ മധുര പലഹാരങ്ങൾ നിവേദിക്കുന്നു .പ്രസിദ്ധമായ ഛപ്പൻ ഭോഗ്(64കൂട്ടം മധുര പലഹാര നിവേദ്യം) അർപിക്കുന്നു. നിവേദ്യത്തിനു ശേഷം ഈ പ്രസാദം മയിലുകൾക്ക് കൊടുക്കുന്നു.രാധാ ജന്മ വിഷയത്തിലെ പൌരാണിക കഥ രാധാദേവി വൃഷഭാനു എന്ന ഗോപന്റെ പുത്രിയായിരുന്നു. രാധയുടെ മാതാവിന്റെ പേരു കീർത്തി എന്നായിരുന്നു.പത്മ പുരാണത്തിൽ രാധാദേവി വൃഷഭാനു രാജാവിന്റെ പുത്രിയായി പറയുന്നു. ഈ ഗ്രന്ഥത്തിലെ കഥയനുസരിച്ച് ഒരിക്കൽ രാജാവ് യജ്ഞത്തിന് വേണ്ടി ഭൂമി വൃത്തിയാക്കിയപ്പോൾ ഭൂമി കന്യയുടെ രൂപത്തിൽ രാധയെ കിട്ടിയെന്നും പറയുന്നുണ്ട്. രാജാവ് ഈ കുഞ്ഞിനെ സ്വന്തം പുത്രിയായി വളർത്തി. ഇതിന്റെ കൂടെ ഈ കഥ കൂടി ലഭിച്ചിരിക്കുന്നു ഭഗവാൻ വിഷ്ണു കൃഷ്ണ അവതാരത്തിൽ ജന്മമെടുത്ത സമയം സ്വന്തം ജനങ്ങളിൽ നിന്നും അന്യ സദസ്യരുടെ കൂടെ പൃഥ്വിയിൽ അവതരിക്കുന്നതിനു വേണ്ടി പറയുന്നു. അപ്പോൾ വിഷ്ണു പത്നി ലക്ഷ്മി രാധാ രൂപത്തിൽ പൃഥ്വിയിൽ വന്നു. ബ്രഹ്മ വൈവർത്ത പുരാണപ്രകാരം രാധാദേവി കൃഷ്ണന്റെ സഖിയായിരുന്നു. എന്നാൽ ദേവിയുടെ വിവാഹം രാപാൺ അഥവാ രായാൺ പേരിലുള്ള ഒരു വ്യക്തിയുടെ കൂടെ സമ്പന്നമായിരുന്നു.ഇങ്ങിനെ വീണ്ടും പറയുന്നു രാധ തന്റെ ജന്മസമയത്തു തന്നെ വയസ്ക (' വലിയവൾ ) ആയിരുന്നു എന്ന്. രാധയെ ശ്രീ കൃഷ്ണന്റെ പ്രേമികയായി കരുതുന്നു.
മമ: രാധാസർവ്വേശ ശരണം മന്ത്രം ജപിച്ച് വ്രതമെടുക്കണം.രാധാദേവിയെ പൂജിക്കണം. രാധാകൃഷ്ണ സംയുക്ത രൂപം പൂജ ചെയ്യുന്നത് അത്യുത്തമമാണ്.ശ്യാമാശ്യാമയുടെ അഭിഷേകം വേണം. നമ്മുടെ വാൽസല്യ സുധയായ രാധാ റാണി ശ്യാമ എല്ലാവർക്കും പ്രിയപ്പെട്ടവളാണ്.
No comments:
Post a Comment