മതേതര യോഗ
യോഗ അതിന്‍റെ ഏറ്റവും അടിസ്ഥാന രൂപത്തില്‍ ഒരു 17000 വര്‍ഷം മുന്‍പ് ഉടലെടുത്തു എന്നാണ് കരുതുന്നത്... ഹിന്ദു ധര്‍മ്മത്തിന്‍റെ അടിത്തറയായ ഋഗ്വേദത്തിലും ഉപനിഷത്തുക്കളിലും മഹാഭാരതത്തിലും എല്ലാം യോഗയെ പറ്റി പറയുന്നുണ്ട്... അതായത് ഇന്ന് കാണുന്ന മറ്റ് മതങ്ങളുടെ ജനനത്തിന് മുന്നേ യോഗ ഹിന്ദുധര്‍മ്മത്തിന്‍റെ ഭാഗമാണ്... പക്ഷെ പല ഭാഗത്തായി ചിതറികിടന്ന യോഗയുടെ കഷ്ണങ്ങളെ അതില്‍ നിന്നെല്ലാം വേണ്ടപ്പെട്ട ഭാഗങ്ങള്‍ എടുത്ത് യോഗയ്ക്ക് ഒരു structure നല്‍കിയത് 4ാം നൂറ്റാണ്ടിലെ പതഞ്ജലി മഹര്‍ഷിയുടെ യോഗസൂത്രങ്ങളിലൂടെയാണ്... ഈ 4 ആം നൂറ്റാണ്ട് മുതല്‍ 20 ആം നൂറ്റാണ്ട് വരെ യോഗ കുറച്ച് ഹിന്ദു സന്യാസിമാര്‍ക്കും, ആചാര്യന്മാര്‍ക്കും ഒഴികെ ഒരാൾക്കും വേണ്ടാത്ത/അറിയാത്ത ഒരു സാധനമായിരുന്നു. ഈ 1600 വര്‍ഷത്തോളം യോഗ അന്യം നിന്ന് പോകാതെ നിലനിര്‍ത്തിയതും ഈ ഹിന്ദു ആചാര്യന്മാരായിരുന്നു...
യോഗയെ പറ്റി പാശ്ചാത്യര്‍ അറിയുന്നതും അടുക്കുന്നതും സ്വാമി വിവേകാനന്ദനിലൂടെയാണ്... അവിടം മുതല്‍ വെെദേശികര്‍ യോഗ പഠിച്ച് തുടങ്ങി... വിവേകാനനന്ദന് ശേഷം യോഗേന്ദ്ര, സ്വാമി കുവലയാനന്ദ, ശിവാനന്ദ സരസ്വതി, കൃഷ്ണരാമാചാര്യ, മഹാഋഷി മഹേഷ് യോഗി മുതല്‍ നമ്മുടെ ശ്രീശ്രീ രവിശങ്കറും, ബാബാ രാംദേവും വരെ യോഗയെ വിദേശീയര്‍ക്കിടയില്‍ ജനകീയമാക്കി. യോഗ വെറുമൊരു കായികമായ വ്യായാമം മാത്രമല്ല, അത് കായികവും, മാനസികവും ആത്മീയവുമാണ്.. അല്ലെങ്കില്‍ ഒരു യോഗ ഗുരുവും ബോഡി ബില്‍ഡറും തമ്മില്‍ എന്ത് വ്യത്യാസം...
യോഗയുടെ മഹത്വം മനസ്സിലാക്കിയ പല വിദേശ രാജ്യങ്ങളും അതിനെ അതിന്‍റെ ശരിയായ രൂപത്തില്‍ തന്നെ രണ്ടും കെെയ്യും നീട്ടി സ്വീകരിയ്ക്കുകയും അതിനെ പല സ്ഥലത്തും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. (വിദേശികള്‍ യോഗ ചെയ്യുമ്പോള്‍ മന്ത്രം ചൊല്ലാനോ ഒാം പറയാനോ മടി കാണിച്ചിട്ടില്ല..) ഇനി ഇൗ സവര്‍ണ്ണ ഫാസിസ്റ്റ് ഹിന്ദു ഗവൺമെന്‍റെ് കൊണ്ടുവന്ന ആശയമായ അന്താരാഷ്ട്ര യോഗ ദിനം, ഹിന്ദുത്വ അജണ്ടയാണെന്നും, പട്ടി മുള്ളുന്ന പോലെയാണെന്നും, യോഗ പട്ടിണി മാറ്റില്ലെന്നും, യോഗ ഞങ്ങടെ മതത്തിനെതിരാണെന്നും പറഞ്ഞവര്‍ ഇന്ന് മതേതര യോഗയും, ക്രിസ്തു നമസ്കാരവും എല്ലാം കൊണ്ട് ഇറങ്ങിയിരിയ്ക്കുന്നത് യോഗപ്രേമം കൊണ്ടല്ലല്ലോ..? യോഗയ്ക്ക് കിട്ടിയ ആഗോള ജന പിന്തുണയാണ് ഈ മനം മാറ്റത്തിന് കാരണം...
നിങ്ങളുടെ അത്യാഗ്രഹം പോലെ യോഗയെ ഹിന്ദു മതത്തില്‍ നിന്നും അടര്‍ത്തിമാറ്റല്‍ സാധിയ്ക്കില്ല, കാരണം യോഗയുടെ DNA ഹെെന്ദവം ആണ്. യോഗയുടെ അടിത്തറ ഹിന്ദുത്വമാണ്. ആദിയോഗി സാക്ഷാല്‍ ഭഗവാന്‍ ശ്രീ പരമേശ്വരനാണ്, യോഗ ആരംഭിച്ചതും, ചിട്ടപ്പെടുത്തിയതും, സംരക്ഷിച്ചതും, ലോകത്തിന് സംഭാവന ചെയ്തതും ഹിന്ദു ധര്‍മ്മവും ഹിന്ദു സന്യാസിമാരുമാണ്...
No comments:
Post a Comment