4 August 2019

ദശമഹാവിദ്യ

ദശമഹാവിദ്യ

01 - || കാളി ദേവി ||

കാളീദേവിയെ ധ്യാനിക്കൻ കഴിഞ്ഞാൽ സഹസ്രാര സങ്കൽപ്പം സാക്ഷാത്ക്കരിക്കപ്പെടും, ഭാരതമൊട്ടാകെ കാളീ ഉപാസന വിവിധങ്ങളായ  ആചാര വിശേഷങ്ങളോടെ , അനുഷ്ഠാനക്രമങ്ങളോടെ, ആകാരസങ്ക്ൽപ്പങ്ങളോടെ നടന്നു വന്നിരുന്നു. വൈഷ്ണവം, ശൈവം, എന്നീ വിഭാഗങ്ങളെ കൂടാതെ ശക്തേയ ഉപാസകർ കാളീ പ്രതിഷ്ഠക്കും പ്രാധാന്യം നൽകിയിരുന്നു എന്നുള്ളതിന്ന് തെളിവാണ്  കാളിഘട്ട്.     മൂകാംബികയും, ആറ്റുകാലും, ഈ ദേവിമരൊക്കെ ഊർജ്ജ ദേവതമരാണ്. നാമാരൂപഭാവങ്ങൾ വ്യത്യസപ്പെട്ടെക്കാം.

മഹാഭഗവതപ്രകാരം മുഖ്യമായിട്ടുള്ളത് കളി തന്നെയാണ്, ആ ദേവിയെ ഉഗ്ര,സൗമ്യ രണ്ടു രൂപങ്ങളിൽ പത്ത് മഹാവിദ്യകൾ  രൂപം ധരിക്കുന്നു. ഈ മഹവിദ്യകൾ അനന്ത സിദ്ധികൾ പ്രദാനം ചെയ്യുവാൻ സമർത്ഥരാണ്. ദർശനീകവീക്ഷണത്തിൽ കൂടിയും കാലതത്വത്തിന്റെ പ്രധാന്യം സർവ്വോപരിയാണ്. അതുകൊണ്ട് തന്നെ മഹാകാളി അല്ലെങ്കിൽ കാളി എല്ലാ വിദ്യകളുടെയും ആദിയാണ്. അതായത് ദേവിയുടെ വിദ്യാമയ വിഭൂതികളാണ് എല്ലാ മാഹാവിദ്യകളും,  മഹാകാലന്റെ പ്രിയതമയായ കാളി ത്ന്റെ ദക്ഷിണവാമരൂപങ്ങളിൽ  പത്ത് മഹാവിദ്യകളുടെ പേരില്ല് അറിയപ്പെടുന്നു എന്നു തന്നെ കരുതണം.  ബൃഹത്നീലതന്ത്രത്തിൽ പറയുന്നു രക്തകൃഷ്ണ ഭേദങ്ങളിലും രണ്ടു രൂപത്തിൽ ദേവി തന്നെയാണ് അധിഷ്ഠിതയായിട്ടുള്ളത്. കൃഷ്ണവർണ്ണയുടെ പേർ ദക്ഷിണ എന്നും, രക്തവർണ്ണയുടെ പേർ സുന്ദരി എന്നുമാണ്.  കാളിക പുരാണത്തിൽ  ഒരു കഥയുണ്ട്.

ഒരു പ്രാവിശ്യം  ഹിമാലയത്തിൽ അവസ്ഥിതനായിരുന്ന മാതംഗമുനിയുടെ ആശ്രമത്തിൽ ചെന്ന് ദേവന്മാർ മഹാമായയെ സ്തുതിച്ചു. സ്തുതികേട്ട് പ്രസന്നയായ മാതഗവനിത രൂപത്തിൽ ദേവന്മാർക്ക് ദർശനം കൊടുത്ത് നിങ്ങൾ ആരെയാണ് സ്തുതിക്കുന്നത് എന്നു ചോദിച്ചു. ആ സമയം ദേവിയുടെ ശരീരത്തിൽ നിന്ന് കറുത്തപർവ്വതതുല്യവർണ്ണത്തോടുകൂടിയ ഒരു ദിവ്യനാരി പ്രകടയായി.  ആ മഹാതേജസ്വിനി സ്വയം ദേവന്മാർക്കായി ഉത്തരം കൊടുത്തു. ഇവർ എന്നെയാണ് സ്തുതിക്കുന്നത്. അവൾ കൃഷ്ണവർണ്ണത്തോടു കൂടിയവളായിരുന്നു. അതുകൊണ്ട് അവളുടെ നാമം കാളി എന്നായി
ദുർഗ്ഗാസപ്തശതി പ്രകാരം ഒരിക്കൽ ശുംഭനി ശുംഭന്മാരുടെ അത്യാചാരങ്ങൾ കൊണ്ട് വിഷമിച്ച ദേവതകൾ ഹിമാലയത്തിൽ പോയി ദേവിയെ സ്തുതിച്ചു. അപ്പോൾ ഗൗരീദേഹത്തിൽ നിന്നും കൗശികി പ്രകടയായി. കൗശികി വേർപ്പെടതോടെ പാർവ്വതീദേവിയുടെ സ്വരൂപം കൃഷ്ണവർണ്ണയായി, കാളി എന്ന് വിഖ്യാതയായി. കാളിയുടെ നീലനിറത്തിന് കാരണം താര പറയുന്നു. നാരദപാഞ്ചരാത്ര പ്രകാരം ഒരിക്കൽ വീണ്ടും ഗൗരീരൂപതി ലാകണമെന്നുള്ള ആഗ്രഹം കളിയുടെ മനസ്സിൽ വന്നുവത്രേ ഇതാലോചിച്ചുകൊണ്ട് ദേവി അന്തർദ്ധാനം ചെയ്തു. ശ്രീ ശിവൻ നാരദനോട് അവളെവിടെപ്പോയി എന്നന്വേഷിച്ചു. നാരദൻ സുമേരുവിന്റെ ഉത്തരഭാഗത്ത് ദേവി പ്രത്യക്ഷയായി  ഉപസ്ഥിതി ചെയ്യുന്നു എന്ന വാർത്ത അറിയിച്ചു . ശിവന്റെ പ്രേരണയാൽ നാരദൻ അവിടെ പോയി ദേവിയോട് ശിവനുമായുള്ള വിവാഹത്തിന്റെ കാര്യം പറഞ്ഞു. അതുകേട്ട് ദേവി ക്രോധാകുലയായി എന്നും അവളുടെ ദേഹത്തിൽ നിന്ന് പതിനാറ് വിഗ്രഹങ്ങൾ  പ്രകടമായി   ആ ച്ചായ വിഗ്രഹത്തിൽ ത്രിപുരഭൈരവി പ്രകടമായി.

കാളീ ഉപാസനയിൽ സമ്പ്രദായഭേദങ്ങളുണ്ട്  . സാധാരണയായി രണ്ട് ഭാവത്തിലാണ് ഇത് പ്രചരിച്ചിരിക്കുന്നത്. ഭവബന്ധനമോചനത്തിന് കാളീ ഉപാസന സർവ്വോത്കൃഷ്ടമായി കരുതപ്പെടുന്നു. ശക്തി സാധനയിൽ രണ്ടു പീഠങ്ങളിൽ ശ്യാമപീഠത്തിലണ് കാളീ ഉപാസന ചെയ്യേണ്ടത്.

ഭക്തി മാർഗ്ഗത്തിൽ ഏതുരൂപത്തിൽ വേണമെങ്കിലും മഹാമായയെ ഉപാസിച്ച് ഫലം നേടാം. എന്നാൽ സിദ്ധിലാഭത്തിനായി വീരഭാവത്തിലാണ് ദേവിയെ ഉപാസിക്കേണ്ടത്.  സാധനയിൽക്കൂടി അഹംഭാവം, മമത, ഭേദബുദ്ധി ഇതെല്ലാം നശിച്ച് സാധകനിൽ പൂർണ്ണ ശിശുത്വം ഉദയം ചെയ്യുന്നു. അപ്പോൾ കാളിയുടെ ശ്രീ വിഗ്രഹം സാധകന്റെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നു. ആ സമയത്ത് കാളീ ദേവിയുടെ തേജസ് അവർണ്ണനീയമാണ്. താന്ത്രീകമാർഗ്ഗത്തിൽ ദീക്ഷയോടു കൂടി കാളിയുടെ ഉപാസന ചെയ്യുമ്പോൾ അനന്യശരണാഗതയായി ദേവിയുടെ കാരുണ്യം ആർക്കും ലഭിക്കും.

മൂർത്തീമന്ത്രം ഗുരു ഉപദ്ദേശം വഴി ഭക്തിഭാവത്തോടുകൂടി മന്ത്രജപം, പൂജ, പുരശ്ചരണം, ഹോമം ഇത്യാദി ചെയ്യുമ്പോൾ കാളീഭാഗവതി പ്രസന്നയായിത്തീരുന്നു. ദേവി പ്രസാദിക്കുമ്പോൾ സാധകന് എല്ലാ അഭിഷ്ട്സിദ്ധിയും കൈവരുന്നു.'...

02 - || താര ദേവി ||

ദശമഹാവിദ്യയിലെ പ്രധാനമായ ഒരു അവതാരമാണ് താര ദേവി. സ്ത്രീ ശക്തിയായ താരയുടെ പേരിനർത്ഥം "സംരക്ഷിക്കുന്നവൾ" എന്നാണ്. ദുർഗ്ഗ, മഹാദേവി അല്ലെങ്കിൽ പാർവതി എന്നീ ശക്തി രൂപങ്ങളുടെ താന്ത്രിക രൂപങ്ങളിൽ ഒന്നാണു താര. കൂടാതെ താരിണി എന്ന നാമത്തിലും എന്നും ഈ ദേവത അറിയപ്പെടുന്നു. സംരക്ഷിക്കുക എന്നർതം വരുന്ന താർ എന്ന സംസ്കൃത പദത്തിൽ നിന്നാണു താര എന്ന പേർ ഉളവായിട്ടുള്ളത്. എന്നാൽ മിക്ക തദ്ദേശ ഭാഷകളിലും നക്ഷത്രം എന്നാണു ഈ വാക്കിന്റെ അർത്ഥം. സ്വയം സുന്ദരമായതും എന്നാൽ സ്വയം തന്നെ ശക്തിയാർജിച്ചതുമായ ,എല്ലാ ജീവന്റെയും ആധാരമാണു താര എന്നു സാരം.

കാളിഭഗവതിയുടെ നീലവർണ്ണം കരണം ദേവി താരാ എന്നും അറിയപ്പെടുന്നു, താരാ എന്ന നാമത്തിന്റെ രഹസ്യം സദാ മോക്ഷദായിനിയായി തരണം ചെയ്യിപ്പിക്കുന്നവൾ അതു കൊണ്ട് താരാ എന്ന പേർ, അനായസമായ വാക്ശക്തി കൊട്ടുക്കുന്നതിന് സമർത്ഥയായവൾ എന്നതുകൊണ്ട് ഈ ദേവിയെ നീലസരസ്വതി എന്നും പറയുന്നു,  ഭയങ്കര വിപത്തുകളിൽ നിന്നും ഭക്തന്മാരെ രക്ഷിക്കുന്നതുകൊണ്ട് ഉഗ്രതാരാ എന്നും അറിയപ്പെടുന്നു. ഹയഗ്രീവനെ വധം ചെയ്യുന്നതിനാലാണ് നീലവിഗ്രഹം സ്വീകരിച്ചത്. ശത്രുനാശം, വാക് ശക്തി, പ്രപ്തി, ഭോഗമോക്ഷ് പ്രാപ്തി, ഇവയെല്ലാം താര അഥവാ ഉഗ്രതാരാ സാധനയിൽക്കൂടി ലഭിക്കുന്നു. രാത്രി ദേവീ സ്വരൂപയായ ശക്തിതാരാ മഹാവിദ്യകളിൽ അദ്ഭുതപ്രഭാവത്തോട കൂടിയവളും, സിദ്ധികൾക്ക് അധിഷ്ഠാത്രിയായ ദേവിയാണ്.

മന്ത്രം

ഓം ഐം ഹ്രീം സ്ത്രീം താരായൈ ഹും ഫട് സ്വാഹ

താരാദേവിക്ക് മൂന്നു രൂപങ്ങൾ ഉണ്ട്, താരാ, ഏകജട, നീലസരസ്വതി, മൂന്ന് രൂപങ്ങളുടെയും രഹസ്യം, കാര്യശക്തി, ധ്യാനം, ഇവ ഭിന്നമാണെങ്കിലും ശക്തി സമാനവും ഏകവും ആണ്.  ഈ ദേവിയുടെ ഉപാസനകൊണ്ട് സാധാരണ വ്യക്തിക്ക് പോലും. ബൃഹസ്പതിയെപ്പോലെ വിദ്വനായിമാറുന്നു.

ഭാരതത്തിൽ സർവ്വപ്രഥമായി വസിഷ്ഠ മഹർഷിയാണ് താരായുടെ ആരാധന അതുകൊണ്ട് തന്നെ വസിഷ്ഠാരാധിത എന്നും ദേവിക്ക് പേരുണ്ട്.  ചൈന, തിബറ്റ്, ലഡാക്, എന്നി പ്രദേശങ്ങളിൽ താരോപാസന പ്രചാരത്തിൽ ഉണ്ടായിരുന്നു,

താരാരാത്രിയിൽ താരയുടെ ഉപാസനക്ക് പ്രത്യേക മഹത്വമുണ്ട്. ചൈത്ര ശുക്ല നവമീ രാത്രിയെയാണ് താരാരാത്രി എന്നു പറയുന്നത്....

താരയെ കുറിച്ചു വാമൊഴിയായി പറഞ്ഞു വന്ന ഒരു കഥയുണ്ട്. ദേവാസുരന്മാരുടെ പാലാഴി മദനവുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഹലാഹല വിഷം കുടിച്ച ശിവൻ അതിന്റെ ശക്തിയാൽ മൊഹാലസ്യ പെട്ടു പോകുന്നു. മഹാദേവിയായ ദുർഗാ മാതാവ് അപ്പോൾ താരാരൂപം ധാരണം ചെയ്തു, അദ്ദേഹത്തെ മടിയിലിരുത്തി മുലയൂട്ടി, വിഷവീര്യം നശിപ്പിച്ചു എന്നാണു ഒരു വിശ്വാസം...

03 - || ഷോഡശി ||

ദശമഹാവിദ്യകളിൽ മൂന്നാം വിദ്യയാണ് ഷോഡശി.ശ്രി ലളിതാമഹാത്രിപുരസുന്ദരിയുടെ മറ്റൊരു ഭാവമാണ് ഷോഡശി .ദശമഹാവിദ്യകളിൽ ലളിതാ ദേവി ബ്രഹ്മവിദ്യയാണ്.ലളിതാ ദേവിയ്ക്ക് അനേകം നാമധേയങ്ങളുണ്ട്. ത്രിപുര സുന്ദരി, ഷോഡശി,  കാമേശ്വരി, ത്രിപുര, എന്നിവയാണ്. നിത്യാ ദേവിമാരുടെ (ഭഗമാലിനി, നിത്യക്ലിന്ന തുടങ്ങിയ ദേവിമാർ) നായികയായതിനാൽ ദേവി നിത്യയെന്നും അറിയപ്പെടുന്നു. ലളിതാ ദേവിയുടെ മുഖ്യ മന്ത്രമായ ശ്രീവിദ്യ മന്ത്രം പതിനഞ്ചക്ഷരങ്ങളോട് കൂടിയതാണ്. ശ്രീവിദ്യ മന്ത്രത്തോട് (ഹീംകാരം കൂടി ചേരുമ്പോൾ ഷോഡശി വിദ്യയായി. ഈ വിദ്യയുടെ അധിഷ്ഠിത്രിയായതിനാൽ ഷോഡശി എന്ന് ദേവി അറിയപ്പെടുന്നു. ദേവിയുടെ ഭർത്താവ് കാമേശ്വരനായ ശിവനാണ്. കാമേശ്വര കാമേശ്വരിമാർ വിശ്വകർമ്മവും മയനും നിർമ്മിച്ച ശ്രീപുരം എന്ന തേജോമയ ലോകത്ത് വസിക്കുന്നു. പാശം, അങ്കുശം, കരിമ്പിൻ വില്ല്, പുഷ്പബാണം,  എന്നിവ ധരിച്ച് പഞ്ചബ്രഹ്മാസനത്തിൽ ഇരിക്കുന്നു. ബ്രഹ്മാവ്, രുദ്രൻ, വിഷ്ണു, ഈശ്വരൻ എന്നീ നാലു കാലുകളോടും സദാശിവനാകുന്ന പലിയോടും കൂടിയ ദിവ്യമാഞ്ചമാണ് പഞ്ച ബ്രഹ്മാസനം. ലക്ഷമീദേവിയും, സരസ്വതി ദേവിയും ലളിതാ ദേവിയുടെ ഇരു പാർശ്വങ്ങളിലുമായി നിന്നു ചാമരം വീശുന്നു.

04 - || ഭുവനേശ്വരി ||

ഭുവനേശ്വരി - ഭുവനങ്ങളുടെ രാജ്ഞി
ത്രിഭുവനങ്ങളുടെ ഈശ്വരിയാണ് ഭുവനേശ്വരി. അനന്തമായ ഈ ഭുവനം ദേവിയുടെ ശരീരമാണ്. ഭുവനത്തിലെ ജീവജാലങ്ങള് ദേവിയുടെ ആഭൂഷണങ്ങളാണ്. തന്നിൽനിന്ന് വിടരുന്ന സുന്ദരകുസുമം എന്നപോലെ ദേവി ഈ പ്രബഞ്ചത്തെയാകമാനം ഉൽഭവിപ്പിക്കുന്നു. കാലവും ദേശവും ആ ദിവ്യജനനിയിലാണ് നിലനിൽക്കുന്നത് . കാലരൂപിണിയായ മഹാകാളിയാണ് അവൾ,  ചരാചരങ്ങളുടെ മഹാരാജ്ഞിയായ ത്രിപുരസുന്ദരിയും അവൾ തന്നെ. കാളി ക്രിയാശക്തി ആണ്. ത്രിപുരസുന്ദരി ജ്ഞാനശക്തിയാണ്.. ഭുവനേശ്വരി പ്രേമസ്വരൂപമായ ഇച്ഛാശക്തിയാണ്. അതുകൊണ്ടാണ് വശ്യസിദ്ധിക്ക് ഭുവനേശ്വരിയെ ധ്യാനിക്കുന്നത്. കാലത്തിന്റെ (time ) നിർമ്മാതാവ് കാളിയാണെങ്കിൽ ദേശത്തിന്റെ (space) അധിപ ഭുവനേശ്വരി എന്ന് പ്രകീർത്തിക്കപ്പെടുന്നു.. കാളി കാലത്തില് സംഭവപരമ്പകള് സൃഷ്ടിക്കുമ്പോൾ ഭുവനേശ്വരീദേവി വസ്തുക്കളെ സൃഷ്ടിക്കുന്നു. ഭുവനേശ്വരിയുടെ സൃഷ്ടിയായ ലോകവസ്തുക്കളുടെമേൽ കാലരൂപിണിയായ കാളി നൃത്തം വക്കുന്നു. പ്രബഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളും ഭുവനേശ്വരിയുടെ അനന്തദേഹത്തിലെ അലകൾ മാത്രമാണ്.  ത്രിപുരസുന്ദരിയോട് സാമ്യമുള്ള രൂപമാണ് ഭുവനേശ്വരിയുടേത്. ഉദയസൂര്യന്റെ നിറം, നെറ്റിയില് ചന്ദ്രക്കല, നാലു കൈകള്, ത്രിനേത്രം. നാല് കൈകളിൽ പാശം, അങ്കുശം, അഭയം, വരദം... ഭുവനേശ്വരിദേവിയെ 'ശ്രീമാതാ' മന്ത്രത്താല് ഉപാസിക്കാം. ദേവിയുടെ ലളിതവും സ്വാഭാവികവുമായ മന്ത്രമാണത്...
ശ്രീമാത്രേ നമഃ.

05 - || ഭൈരവി ||

ധര്‍മം ഒരു ച്യുതിയുമില്ലാതെ  പാലിക്കണമെന്ന വ്യഗ്രത ഭീരുത്വം സൃഷ്ടിക്കുന്നു.  അപ്രാകാരമുള്ള സ്ത്രീകളുടെ സമൂഹത്തെ ഭൈരവി എന്ന് പറയുന്നു.  അരുന്ധതി, അനസൂയ, ഇന്ദ്ര പത്നിയായ    ശചി എന്നിവര്‍ ഈ കൂട്ടത്തില്‍ പെടുന്നു.  ദേവിയുടെ അവതാരമാണ് ഇവര്‍.  ശ്മശാനത്തില്‍ ആനന്ദ നൃത്തം ചെയ്യുമ്പോള്‍ ശിവന്റെ രൂപം ഭീതിയുലവാക്കുന്നതാകയാല്‍ ഭൈരവന്‍ എന്ന നാമം വന്നു.  ഭൈരവന്റെ ശക്തി രൂപമാണ് ഭൈരവി.

ദേവൈര്‍ധ്ദ്യേ യാന്ത്രിനേത്രാമസുരദലഘനാരണ്യരോരാഗ്നിരൂപാം
രൌദ്രീം രക്താംബരാഢ്യാം രതിഘടിഘടിതോരോജയുഗ്മോഗ്രരൂപാം ।
ചന്ദ്രാര്‍ദ്ധഭ്രാജിഭവ്യാഭരണകരലസദ്ഭാലബിംബാംഭവാനീം
സിന്ദൂരാപൂരിതാങ്ഗീം ത്രിഭുവനജനനീം ഭൈരവീം ഭാവയാമി

06 - || ഛിന്നമസ്ത ദേവി ||

ഹൈന്ദവ വി‌ശ്വാസ പ്രകാരമുള്ള ദശമഹാവിദ്യ ദേവതകളിൽ പ്രധാനിയാണ് ഛിന്നമസ്താ ദേവി താന്ത്രിക ദേവതകളിലും ഒരാളാണ് ഛിൻനമസ്ത. ഛിന്നമസ്തിക, പ്രചണ്ഡചണ്ഡിക എന്ന പേരിലും ഈ ദേവി അറിയപ്പെടുന്നുണ്ട്. വജ്രായന ബുദ്ധമതത്തിലും ഈ ദേവതയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഛിന്നമുണ്ഡ എന്നാണ് വജ്രായന ബുദ്ധമതത്തിൽ ഈ ദേവത അറിയ‌പ്പെടുന്നത്.
ആദിപരാശക്തിയുടെ ഉഗ്രരൂപത്തിലു‌ള്ള പത്ത് അവതാരങ്ങളിൽ ഒരു അവതാരമാണ് ഛി‌ൻനമസ്ത. ഛേദിക്കപ്പെട്ട ശിരസ്സ് എന്നാണ് ഛിൻനമസ്ത എന്ന വാക്കിന്റെ അർത്ഥം. കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവയാണ് പത്തുരൂപങ്ങള്‍.
യോനി പ്രതിഷ്ഠയും ആര്‍‌ത്തവകാലത്തെ ആഘോഷത്തിലും ഛിന്നമസ്ത ദേവിയെ ആരാധിക്കുന്നു.

സ്വയം ഛേദിക്കപ്പെട്ട ശിരസുമായി നിൽക്കുന്ന രൂപമാണ് ഛിന്നമസ്ത ദേവിയുടേത്. ത്രാന്ത്രിക ദേവതകളിൽ ഏറ്റവും പ്രധാനപ്പെട്ട ദേവതയാണ് ഈ ദേവി.

സൃഷ്ടി, സംഹാര കാരിണിയായാണ് ഈ ദേവത അറിയപ്പെടുന്നത്. യോഗശാസ്ത്രത്തിന്റെ നിഗൂഢതത്വങ്ങൾ ഉൾക്കൊണ്ട ഭാവമാണ് ഛിന്നമസ്തയ്ക്ക്.

കാമകേളിയിൽ ഏർപ്പെട്ട യുവമിഥുനങ്ങളെ ചവിട്ടി നിൽക്കുന്ന ദേവി മനുഷ്യനിലെ കാമ ക്രോധ ലോഭ മോഹങ്ങൾക്ക്  കടിഞ്ഞാൺ ഇടുന്നു എന്നു
കാമാസക്തിയെ നിയന്ത്രിക്കുന്നവളും കാമ ഉദ്ദീപനം നൽകുന്നവളുമാ‌യും ഏവരുടെയും അഹങ്കാരത്തിന്റെ പ്രതീകമായ ശിരസ്സ് ദേവി സ്വയം വെട്ടിയെടുത്തതിനാൽ മനുഷ്യരോട് സ്വയം അഹങ്കാരത്തെ ഇല്ലാതാക്കുവാനും അതുവഴി ഇഹ പിംഗല കുണ്ഡലിനിയിൽ എന്നിവയിൽ നിന്നും പ്രവഹിക്കുന്ന ജ്ഞാനമ കുന്ന രക്തം പാനം ചെയ്യേണ്ടതായി ദേവി തന്റെ സ്വരൂപത്തിൽ തന്നെ കാട്ടി തരുന്നു

നഗ്നരൂപത്തിലാണ് ഛിന്നമസ്തയെ അവതരിപ്പിക്കാറുള്ളത്. അഴിച്ചിട്ട മുടിയും ചുവന്ന നിറത്തിലുള്ള ശരീരവും ഛേദിക്കപ്പെ‌ട്ട ശിരസുമാണ് ഛിന്നമസ്തയുടെ പ്രത്യേകത.

ഛിന്നമസ്തയേക്കുറിച്ച് വിവരിക്കുന്ന ഗ്രന്ഥങ്ങളിൽ പതിനാറുകാരിയാണ് ഈ ദേവതെയെ വിശേഷിപ്പിച്ചിരിക്കു‌ന്നത്.

സ്ഥൂല സ്തന രൂപിണിയായ ഛിന്നമസ്തയുടെ ഹൃദയത്തിന് സമീപത്തായി ഒരു നീല താമരയും കാണാം. ഭീകര രൂപിയായതിനാൽ ഛിന്നമസ്തയെ എല്ലാവരും ആരാധിക്കാറില്ല. എന്നാൽ മാതൃഭാവം ഉള്ള ദേവതയാണ് ഈ ദേവി.

നഗ്നരായി കിടക്കുന്ന ദമ്പതികളുടെ മുകളിലായാണ് ഛിന്നമസ്ത ചവിട്ട് നിൽക്കുന്നത്. രതിയും കാമദേവനുമാണ് ഈ ദമ്പതികൾ.

തലയോട്ടിമാല, കഴുത്തിൽ ചുറ്റിയ പാമ്പ് എന്നിവയാണ് ദേവി ധരിച്ചിരിക്കുന്നത്. കഴുത്തിൽ നിന്ന് ചീറ്റുന്ന രക്തം കുടിക്കുന്ന രണ്ട് തോഴിമാരും കാണാം. ഡാകിനി, വർണിനി എന്നാണ് ഇവരുടെ പേര്. ജയ, വിജയമാർ എന്നും ഇവർ അറിയപ്പെടുന്നുണ്ട്.

രണ്ട് കൈകളാണ് ഈ ദേവതയ്ക്കുള്ളത്. ഒരു കയ്യിൽ ഛേദിക്കപ്പെട്ട ശിരസും മറുകയ്യിൽ ശിരസ് ഛേദിക്കാൻ ഉപയോഗിച്ച കത്തിയും കാണാം.

ഛിന്നമസ്തയുടെ ജനനുവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ

മന്ദാകിനി നദിയിൽ കുളിച്ച് കൊണ്ടിരുന്ന പാർവതി ദേവിക്‌  വിശപ്പ് ഉണ്ടാകുകയും പാർവതിയുടെ ശരീ‌രം കറുത്ത് വരികയും ചെയ്തു.

ഈ സമയം തോഴിമാർക്ക് കഠിനാമയ വിശപ്പ് അനുഭവപ്പെട്ടു. അവർക്ക് ഭക്ഷിക്കാൻ ഒന്നും സമീപത്ത് ഇല്ലെന്ന് മനസിലാക്കിയ പാർവതി തന്റെ ശിരസ് അറുത്ത് കയ്യിൽ വച്ചു. കഴുത്തിൽ നിന്ന് മൂന്ന് ഭാഗത്തേക്ക് രക്തം ചീറ്റി. തോഴിമാരുടെ വായിലേക്കും തന്റെ വായിലേക്കുമാണ് രക്തം എത്തിയത്.

നോർത്ത് ഇന്ത്യയിൽ ആണ് ഛിന്നമസ്തയുടെ ക്ഷേത്രങ്ങൾ ഉള്ളത്. ഹിമാചൽപ്രദേശിലെ ചിന്ത്‌പൂർണി ക്ഷേത്രം, പശ്ചിമബംഗാളിലെ ബിഷ്ണുപൂരിലെ ക്ഷേത്രം. വാരണാസിയിലെ റാംനഗർ ക്ഷേത്രം. അസാമിലെ കാമാഖ്യ ക്ഷേത്രം, ജാർഖണ്ഡിലെ രാജ്രാപ്പ ക്ഷേത്രം. എന്നീ ക്ഷേത്രങ്ങളിൽ ഛിന്നമസ്തയെ ആരാധിക്കുന്നുണ്ട്.

ഹിമാചൽപ്രദേശിലെ ഉന ജില്ലയിലാണ് ചിന്ത്‌പൂർണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ശക്തിപീഠ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.

51 ശക്തിപീഠങ്ങളിൽ പ്രധാനപ്പെട്ട 7 ശക്തി പീഠങ്ങളിൽ ഒന്നാണ് ഹിമാചൽ പ്രദേശിലെ ഈ ഛിന്ന മസ്തിക ക്ഷേത്രം.

മാർക്കേണ്ടായ പുരാണത്തിൽ ‌ ചാണ്ഡി ദേവി അസുരനെ നിഗ്രഹിച്ചപ്പോൾ
രക്തം കുടി‌ച്ച് കൊണ്ടിരുന്ന തോഴിമാരായ ജയയ്ക്കും വിജയയ്ക്കും ദാഹം തീർന്നില്ല. അവരുടെ ദാഹം തീർക്കാൻ ചാണ്ഡി തന്റെ തലയറുത്ത് രക്തം നൽകുകയായിരുന്നു.

07 - || ധൂമാവതി ||

സിനിമകളിലും മറ്റ് ഗ്രന്ഥങ്ങളിലും ഏറ്റവും കൂടുതലായി പറയപ്പെടുന്ന ദേവീനാമങ്ങളിലൊന്നാണ് ധൂമാവതി. ധൂമാവതീ ദേവി ദശമഹാവിദ്യകളിൽ ഏഴാമത് വിദ്യയാണ്. വിജനമായ പ്രദേശത്ത് കാക്കയുടെ പതാകയുള്ള രഥത്തിൽ ഇരുന്ന് ഒരു കരത്തിൽ മുറവും മറുകരം വരമുദ്രയാലും വാണരുളുന്നവളാണ് ധൂമാവതി. വൃദ്ധയും വിരൂപയും മലിനാംബരധാരിണിയും ധൂമവര്ണയുമായാണ് ദേവിയെ പറയുന്നത്. സകലാഭരണ വിഭൂഷിതയാണ് മറ്റ് ദേവിമാരെങ്കിൽ വിധവാഭാവമെന്ന കാരണം കൊണ്ട് ധൂമാവതീ ദേവിയ്ക് യാതൊരു ആഭരണവും ഇല്ല.  രൂക്ഷങ്ങളായ നയനങ്ങളും അഴിഞ്ഞ പാറിപ്പറക്കുന്ന മുടിയോടും ചുക്കിച്ചുളിഞ്ഞ ചര്മ്മത്തോടും അതീവവൃദ്ധയുമായ  ധൂമാവതിയെ ജീവിതത്തിന്റെ ആത്യന്തികമായ അവസ്ഥയെ മനസ്സിലാക്കിയ ഒരു മുത്തശ്ശിയായി കരുതാം.

ഭക്ഷിക്കുവാൻ ഭക്ഷണം ചോദിച്ച ശിവനിൽ നിന്ന് ദീര്ഘനേരമായിട്ടും മാറ്റമില്ലാത്തതുകൊണ്ട് ക്ഷമകെട്ട് പാർവതീ ദേവി ശിവനെ ഭക്ഷിച്ചു. ഈ പ്രവൃത്തിമൂലം ദേവിയുടെ ശരീരത്തിൽ നിന്നും ധൂമപടലങ്ങൾ സർവത്ര വ്യാപിച്ചു എന്നും മായയിലൂടെ വെളിയിൽ വന്ന ശിവൻ ദേവിയോട്  ഇപ്രകാരം പറഞ്ഞു, പ്രപഞ്ചത്തിലെ ഏകപുരുഷൻ  ഞാനും ഏകസ്ത്രീ ഭവതിയുമാണ്.ഭവതി ഭര്ത്താവിനെ വിഴുങ്ങിയതിനാൽ വിധവയായിരിക്കുന്നു. അതുകൊണ്ട് വിധവാ വേഷം കൈകൊള്ളുകയെന്നും ദേവിയുടെ ഈ ഭാവം ധൂമാവതിയെന്ന രീതിയില് മഹാവിദ്യയായി പൂജിക്കപ്പെടും എന്നും ആണ് നാരദപാഞ്ചരാത്രത്തിൽ ദേവിയുടെ ഉത്പത്തിയെ കുറിച്ച് പറയുന്നത്.  സ്വതന്ത്ര തന്ത്രത്തിലാകട്ടെ ദക്ഷയജ്ഞത്തിൽ സതീദേവി യാഗകുണ്ഡത്തിൽ വീണു ജീവത്യാഗം ചെയ്യുകയും അതിൽ നിന്ന് ഉയര്ന്ന ധൂമപടലങ്ങളിൽ നിന്ന് ധൂമാവതി ഉത്ഭവിച്ചു എന്നും ആണ്  പറയുന്നത്.

അന്നപൂര്ണേശ്വരിയായ ദേവി അന്നത്തെയല്ല ഇവിടെ ചോദിച്ചിരിക്കുന്നത് എന്നത്  നാം അറിഞ്ഞിരിക്കേണ്ടതാണ്.  ഭക്ഷണം എന്നത്  ജ്ഞാനമാണ്. ശിവനാൽ ദേവിയ്ക് പകര്ന്നു നൽകപ്പെട്ട വിദ്യകളാണ് ഇന്ന് നാം കാണുന്ന എല്ലാ ജ്ഞാനങ്ങളും.  ജ്ഞാനമാകുന്ന ഭക്ഷണം വൈകുന്തോറും അജ്ഞാനമാകുന്ന വിശപ്പ് വളരുന്നു. തന്നെ തന്നെ മറന്ന് പല ദുഷ്പ്രവൃത്തികളും ചെയ്യുന്നു.  പ്രപഞ്ചത്തെ സംഹരിക്കുന്നവനായ ശിവനെ വിഴുങ്ങുക എന്നതുവഴി തന്റെ സംഹാരശക്തിയെ കൂടി ദേവി ഇവിടെ കാണിക്കുന്നു. എന്നാൽ സകല ജ്ഞാനസ്വരൂപിണിയും സകലസംഹാരമൂര്ത്തിയും ആണെങ്കിലും  അതൊന്നും കാണിക്കാതെ ദേവി വൃദ്ധരൂപിയായി സദാ മായാസ്വരൂപത്തിൽ സ്ഥിതിചെയ്യുന്നു.

ധൂമം എന്നാൽ പുക അല്ലെങ്കിൽ മൂടൽ മഞ്ഞ് എന്നര്ഥം. പുകയിൽ നിന്ന് ഉത്ഭവിച്ചവളായതിനാലും പുകയുടെ നിറത്തോടു കൂടിയവളായതിനാലും ധൂമത്തെ നീയന്ത്രിക്കുന്നവളായതിനാലും ദേവിയെ ധൂമാവതി എന്ന് നാമം പറയാറുണ്ട്. അമംഗളവസ്തുക്കളുടെ നാഥയായിട്ടാണ് ധൂമാവതിയെ ചിത്രീകരിക്കാറുള്ളത്.  സകലമംഗളകരമായ വസ്തുക്കളിലെന്ന പോലെ തന്നെ അമംഗളത്തിലും വിരാജിക്കുന്നത് ദേവി തന്നെയാണ് എന്ന് വ്യംഗ്യം.  ധൂമത്തെ മായയായി ചിന്തിച്ചാൽ, മായാസ്വരൂപത്താൽ മൂടിക്കിടക്കുന്നതിനാൽ സത്യത്തെ തിരിച്ചറിയാൻ സാധാരണക്കാര്ക്കു സാധിക്കാറില്ല. മായയുടെ ഈ ആവരണം തന്നെയാണ്  ധൂമാവതിയെന്ന ഭാവം.  സത്യത്തിന്റെ യഥാര്ഥമുഖം മറക്കപ്പെട്ടിരിക്കുന്നു എന്ന് പറയുന്നതുപോലെ  സകലജ്ഞാനസ്വരൂപിണിയും മോക്ഷത്തിലേക്ക് നയിക്കുന്നവളുമാണ് ദേവിയെങ്കിലും   യഥാര്ഥ്യത്തെ മൂടിവച്ച്  വിരൂപഭാവത്തിൽ ദേവി സ്ഥിതിചെയ്യുന്നു. സ്വയം മായാസ്വരൂപിണിയായതുകൊണ്ട് ദേവി മായയുടെ അധിഷ്ഠാത്രിയും ആണ്.

അമ്മയുടെ മടിയിൽ ഇരുന്നു കളിക്കുന്ന യഥാര്ഥ ഉപാസകന് അമ്മയുടെ വൈരൂപ്യം അല്ല  അമ്മയുടെ വാത്സല്യം ആണ് കാണാനാകുക. ഉത്തമസാധകന് മാത്രമേ ഭീതിജനകമായ  അമ്മയുടെ രൂപത്തിലും വൈരൂപ്യത്തിന്റെ പുറകിലുമുള്ള  സ്വരൂപത്തെ കാണാനാകു.  സകലതടസ്സങ്ങളുടേയും പ്രതികൂലസാഹചര്യങ്ങളുടേയും അധിഷ്ഠാത്രിയെന്ന് പറയുമ്പോൾ മനസ്സിലാക്കേണ്ടത് പ്രതികൂലാനുഭവങ്ങളാണ് തന്റെ യഥാര്ഥശക്തിയെ തിരിച്ചറിയുവാൻ നമ്മെ പ്രേരിപ്പിക്കുന്നത് എന്നതാണ്. യഥാര്ഥ ഉപാസകൻ പ്രതിസന്ധികളെ തരണം ചെയ്ത്  ലക്ഷ്യത്തിൽ എത്തിചേരുന്നു. ഭൌതികജീവിതത്തിൽ ഭ്രമിച്ചവരായ സാധാരണക്കാരെ ആത്മീയ മാര്ഗ്ഗത്തിലേക്ക് നയിക്കാൻ ദേവി സദാ സന്നദ്ധയാണ്.  ധൂമാവതീ സൃഷ്ടിപൂർവമായ   മഹാന്ധകാരത്തേയും മഹാശൂന്യതയേയും പ്രജ്ഞയെ മൂടിയിരിക്കുന്ന അജ്ഞാനതമസ്സിനേയും പ്രതിനിധീകരിക്കുന്നു എന്ന് പറയാം.  മഹാശൂന്യതയായ ധൂമാവതിയിൽ നിന്നു തന്നെയാണ് ലോകം പരിണമിച്ച് എന്ന് പറയുന്നതിൽ തെറ്റില്ല. കാരണം ശൂന്യതയിൽ എല്ലാം അടങ്ങിയിരിക്കുന്നു എന്നാൽ അതിൽ നിന്ന്  ഒന്നിനേയും വേര്തിരിച്ച് എടുക്കാനുമാകില്ല.  കാമത്തെ തടുത്തുനിര്ത്തുന്നതിൽ കഴിവിനെ കാണിക്കുന്നതാണ് ധൂമാവതിയെന്ന് വാദവും കാണാവുന്നതാണ്.  ശിവനില്ലാതെ ശക്തിമാത്രമായ അവസ്ഥയായും ധൂമാവതിയെ പറയുന്നു. ധൂമാവതി ശിവനെ വിഴുങ്ങുകയാണ് ചെയ്തിരിക്കുന്നത് ആയതിനാൽ സകലശക്തികളും ഉള്ളിലുണ്ടെങ്കിലും അത് അറിയാത്ത മനുഷ്യരുടെ പ്രതിരൂപമായി  മായാഭഗവതിയായി ദേവി സ്ഥിതിചെയ്യുന്നു.  ഒപ്പം വിനയത്തിന്റെ മൂര്ത്തിമത് ഭാവമായി ജ്ഞാനവൃദ്ധസ്വരൂപയായി ദേവി നമുക്ക് നാം എങ്ങിനെയാകണമെന്നും പഠിപ്പിക്കുന്നു.

ദേവിയുടെ രഥത്തിലെ കൊടി കാക്കയാണ്.  വിദ്യാര്ഥി ലക്ഷണം ആയി ജ്ഞാനാര്ജ്ജനത്തിന് ആദ്യം പറയുന്നത്  കാകദൃഷ്ടിയാണ്.  ഭക്ഷണത്തിനായി സദാ പരതുന്ന കാക്കയെ പോലെ ജ്ഞാനാര്ജ്ജനത്തിന് സദാ ശ്രമിക്കുന്നവനാകണം സാധകർ. കൂരിരനുട്ടിന്റെ കിടാത്തിയെന്നാൽ സൂര്യപ്രകാശത്തിനുറ്റ തോഴി. ചീത്തകൾ കൊത്തിവലിക്കുകിലും ഏറ്റവും വൃത്തിവെടിപ്പെഴുന്നോൾ എന്നതുപോലെ സ്വയം മാലിന്യം ഭക്ഷിക്കുമ്പോഴും അവയുടെ പ്രഭാവം ഇല്ലാതെ ഇരിക്കുന്ന കാക്കയെ പോലെ എല്ലാം അടക്കാൻ കഴിവുള്ളവനാകണം സാധകൻ. ദേവിയുടെ കയ്യിലുള്ള മുറം ഉപയോഗയോഗ്യമായതിനെ സ്വീകരിക്കുന്നതിനും  അല്ലാത്തതിനെ വേര്പെടുത്താനുമാണ്. ശുദ്ധജ്ഞാനത്തെ സ്വീകരിക്കുകയും അല്ലാത്തതിനെ തട്ടിക്കളയുകയും ചെയ്യണമെന്നര്ഥം.  പതിര് കാണാൻ നന്നായിരിക്കുമെങ്കിലും ഉള്ളിലൊന്നുമില്ലാത്തവയാണ്. ഉള്ള് നന്നായിരിക്കുന്ന  നെന്മണികള്ക്ക്  ബാഹ്യമായി ഭംഗിയുണ്ടാകണമെന്ന് നിര്ബന്ധവുമില്ല. ബാഹ്യമോടിയിലല്ല ആന്തരികമായ ജ്ഞാനത്തിലാണ് സാധകൻ സ്ഥിതിചെയ്യേണ്ടത് എന്ന് ഭക്തനെ മനസ്സിലാക്കിക്കുകയാണ് സ്വന്തം സ്വരൂപത്തിലൂടെ ദേവി ചെയ്യുന്നത്.

ഇങ്ങിനെ സകലഭാവങ്ങൾ കൊണ്ടും ഉപാസകനെ പൂര്ണനാക്കുന്ന സകല വരപ്രദായിനിയാണ്  ജഗദീശ്വരിയായ ധൂമാവതി. മായാഭഗവതിയായി സര്വവിദ്യാ സ്വരൂപിണിയായി സര്വലോകേശ്വരിയായി വിലസുന്ന ആ ജഗദീശ്വരി എല്ലാവര്ക്കും മംഗളത്തെ പ്രദാനം ചെയ്യട്ടെ..

08 - || ബഗളാമുഖി ദേവി ||

കാളീ താരാ മഹാവിദ്യാ ഷോഡശീ ഭുവനേശ്വരീ
ഭൈരവീ ഛിന്നമസ്താ ച വിദ്യാ ധൂമാവതീ തഥാ
ബഗളാ സിദ്ധവിദ്യാ ച മാതംഗീ കമലാത്മികാ
ഏഷാ ദശമഹാവിദ്യാ സിദ്ധവിദ്യാ പ്രകീര്‍ത്തിതാ

കാളി, താര, ഷോഡശി, ഭുവനേശ്വരി,ഭൈരവി, ഛിന്നമസ്ത, ധൂമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവരാണ് ദശമഹാ വിദ്യകള്‍ എന്ന് അറിയപ്പെടുന്നത്.

എത്ര കഠിനമായ എതിര്‍പ്പിനെയും അനുകൂലമാക്കി മാറ്റുവാനും ക്രോധത്തെ ശമിപ്പിക്കുവാനും ദുര്‍ഗുണങ്ങളെ സത്ഗുണങ്ങള്‍ ആക്കുവാനും നേരും പ്രശസ്തിയും നല്‍കുവാനും ദേവിക്ക് കഴിയും. ഉപാസകന്റെ മാര്‍ഗത്തിന് തടസ്സമാകുന്ന സകല പ്രതിബന്ധങ്ങളെയും ദേവി തകര്‍ത്ത് തരിപ്പണമാക്കും. പ്രകൃതി ശക്തികളെ പോലും അനുകൂലമാക്കാം. മത്സരങ്ങളില്‍ വിജയിക്കാം. പേരും പ്രശസ്തിയും നേടാം. എല്ലാറ്റിനും ബഗളാമുഖിയുടെ അനുഗ്രഹം മാത്രം മതി. ദേവിയുടെ പതി എകവക്ത്ര മഹാ രുദ്രനാണ്. മഞ്ഞ നിറമുള വസ്ത്രങ്ങള്‍ ധരിച്ച ദേവി പീതാംബര എന്നും അറിയപ്പെടുന്നു.

ധ്യാനം

സൗവര്‍ണ്ണാസന സംസ്ഥിതാം ത്രിനയനാം പീതാംശുകോല്ലാസിനീം

ഹേമാഭാംഗ രുചിം ശശാങ്ക മകുടാം സച്ചമ്പക സ്രഗ്യുതാം

ഹസ്തൈര്‍ മുദ്ഗര പാശ വജ്ര രശനാ സംബിഭ്രതീം ഭൂഷനൈര്‍

വ്യാപ്താംഗീം ബഗളാമുഖീം ത്രിജഗതാം സംസ്തംഭിനീം ചിന്തയേത്

സ്വര്‍ണ സിംഹാസനത്തില്‍ ഇരിക്കുന്നവളും മൂന്നു കണ്ണുള്ളവളും മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചവളും ശിരസ്സില്‍ ചന്ദ്രക്കല ധരിച്ചവളും ഗദ,പാശം, വജ്രം എന്നിവ ധരിച്ചവളും ത്രിലോകങ്ങളെയും സ്തംഭിപപിക്കുന്നവളും ആയ ബഗളാമുഖിയെ ധ്യാനിക്കുന്നു.

09 - || രാജമാതംങ്കി ||

ഓം ത്രൈലോക്യ മോഹനചക്ര സ്വാമിനിയേ നമഃ
ഘനശ്യാമളാംഗീം സ്ഥിതാ രത്ന പീഠേ
ശുക സ്യോ ദിതം ശൃണ്വ തീം  രക്ത വസ്ത്രാം
സുര പാനമത്താം സരോജസ്ഥിതാങ്ഘ്രീം
ഭജേ വല്ലകിം  വാദയ ന്തീം മാതംങ്കീം

ഘനശ്യാമള വർണ്ണത്തോട് കൂടിയ ശരീരമുള്ളവളും  രത്നം പതിച്ച ദിവ്യമായ പീഠത്തിൽ അമരുന്നവളും  മേഘസമപ്രഭമായ വസ്ത്രങ്ങൾ ധരിച്ചവളും മദ്യപാനത്താൽ ഉന്മാദമാർന്നവളും  തത്തയുടെ കിളിക്കൊഞ്ചൽ നാദം കേട്ട് വീണ വായിച്ച് രസിക്കുന്നവളും താമര പൂവിൽ കാൽവെച്ചിരിക്കുന്നവളും ഭക്തരിൽ കാരുണ്യമേകിടുന്നവളുമായിരിക്കുന്ന രാജമാതംങ്കി ദേവിയെ ഞാൻ മനസാൽ സ്മരിക്കുന്നു..

ഓം സർവ്വാർഥ സാധക ചക്ര സ്വാമിനിയേ നമ:
ഓം രഹസ്യ യോഗിന്യൈ നമ:
ഓം  പരാ പര രഹസ്യ യോഗിന്യൈ നമ:

സംഗീതം , സാഹിത്യം, നൃത്തം, ചിത്ര രചന   മുതാലായ സകല കലകളിലും സാമർത്ഥ്യം  നൽകുന്നത് ജ്ഞാന സ്വരൂപിണിയായ ശ്രീ രാജ മാതംങ്കി  ദേവിയാണ്. 

ശ്രീ രാജമാതംങ്കി നമ്മുടെ ശരീരത്തില്‍ ബുദ്ധി തത്വമായും ശ്രീ വരാഹി ചൈതന്യമായും വർത്തി ക്കുന്നു.  മനോ നിയന്ത്രണത്തിന് ബുദ്ധിയും ശരീര നിയന്ത്രണത്തിന് ചൈതന്യവും ആവശ്യമാണ്.  ലളിതാംബികക്ക് വളരെ അടുത്ത രണ്ടുപേരാണ് ഇവര്‍. രാജമാതംങ്കി ദേവിയെ ധ്യാനിക്കേണ്ടത് അനാഹതയില്‍ അഥവാ ഹൃദയത്തില്‍ വേണം  മാതങ്കി ദേവിയുടെ  അംഗ ദേവതകള്‍  ലഘു ശ്യാമള ഉപാങ്ക ദേവത വാഗ്വാദിനി പ്രത്യംഗ ദേവത നകുളീ എന്നിവരാണ്.  ഇവര്‍ സാധകനു നല്ല വാക്ക് സാമർത്ഥ്യം  കലകളില്‍ നിപുണത സംഗീത ജ്ഞാനം സകല കലാ പാണ്ഡിത്യം എന്നിവ കൊടുത്തു അനുഗ്രഹിക്കുന്നു. 
ബുദ്ധി, വിദ്യാ, തൊഴില്‍ തുടങ്ങിയ കാര്യങ്ങളുടെ അനുകൂലമായ മാറ്റത്തിനും വിദ്യാപരവും ആയ എന്തു കാര്യങ്ങളും സാധിക്കുന്നതിനുമായി ബുധന്‍റെ അധിദേവതയായ ശ്രീ രാജമാതംഗേശ്വരിയെ ഭക്തിയോടെ പൂജിക്കുക. രാജമാതംഗി ഏലസ്സ് ധരിക്കുന്നത് സര്‍വ്വാദീഷ്ട സിദ്ധി നല്‍കുന്നു.. ത്രിപുര സുന്ദരീ ഉപാസകൻ രാജമാതംങ്കീ യന്ത്രം തയ്യാറാക്കിയാൽ പൂർണ്ണ ഫലപ്രാപ്തി കിട്ടും

ദേവൻമാരാൽ പൂജിതമായ രാജമാതംങ്കീ യന്ത്രം ധരിച്ചാൽ സർവ്വജനങ്ങളും വശത്തായി വരുന്നു.
ഇത് കൃത്യനിഷ്ഠയോട് കൂടി തയ്യാർ ചെയ്യ്ത് വിധി പ്രകാരം വലത് കയ്യിൽ ധരിച്ചാൽ  ജ്ഞാന സിദ്ധി വാക്ക്സിദ്ധി .. വശ്യ സിദ്ധി .കാര്യസിദ്ധി..സർവ്വ സിദ്ധികളും അവന്റെ അധീനതയിൽ വന്ന് ചേരും..

മഹാരാജ്ഞിയായ ശ്രീ രാജരാജേശ്വരിയുടെ പ്രധാനമന്ത്രിയാണ് ...രാജമാതംങ്കി അതിനാൽ രാജമാതംങ്കിയെ മന്ത്രിണി അല്ലെങ്കിൽ സചിവേശാനി എന്നു വിളിക്കുന്നു. രാജാവിൽ നിന്ന് വരം ആഗ്രഹിക്കുന്ന ഒരാൾ മന്ത്രിമുഖേന രാജാവിനെ സമീപിക്കുകയാണെങ്കിൽ രാജാവ് വേഗം അയാളുടെ ആഗ്രഹം സാധിപ്പിക്കും. അതുപോലെ രാജമാതംങ്കിയുടെ അനുഗ്രഹം നേടിയ സാധകന് ശ്രീവിദ്യാ മഹാത്രിപുരസുന്ദരിയുടെ അനുഗ്രഹം വളരെ എളുപ്പത്തിൽ ലഭിക്കുന്നു. സേവകരായ പന്ത്രണ്ട് മാതംങ്കിമാരോടുകൂടി രാജമാതംങ്കിയെ ഉപാസിക്കുന്ന സാധകന് അസാദ്ധ്യമായതുപോലും സാദ്ധ്യമായിത്തീരും.

രാജമാതംങ്കിയുടെ സേവകരായ പന്ത്രണ്ട് മാതംഗിമാരുടെ പേരുകൾ
ലഘുശ്യാമള , വാഗ്വാദിനി , സ്തംഭിനിശ്യാമള.. നകുലേശ്വരി , ഹസന്തി ശ്യാമള , ശാരികാശ്യാമള, ശുകശ്യാമള , സംഗീതശ്യാമള , സാഹിത്യശ്യാമള , കല്യാണമാതംഗി , ജഗദ്രഞ്ജനീ മാതംഗി , വിദ്യുന്മാതംഗി , സുമുഖീ

രാജമാതംങ്കീ ദേവിയുടെ സേവകരായ മാതംങ്കിമാരുടെ പന്ത്രണ്ട് നാമങ്ങൾ ജപിക്കുന്നവരുടെ നാവിൻ തുമ്പിൽ രാജമാ തംങ്കീ ദേവി കുടിയിരിക്കുമെന്നാണ് വിശ്വാസം

സർക്കാര്‍ കാര്യങ്ങളില്‍ വിജയം.. വാഗ്വാദങ്ങളിൽ വിജയം.. കലാകായിക രംഗങ്ങളിൽ വിജയം . സര്‍വ്വ  ജന വശീകരണം, ഉയർന്ന പദവികള്‍,  സംഗീത കല അനുഗ്രഹിക്കപ്പെടാനും രാജമാതംങ്കി ദേവിയെ ഉപാസിക്കണം.

10 - || കമല ദേവി ( മഹാലക്ഷ്മി) ||

ദശമഹാദേവികളിൽ സൗഭാഗ്യസൂചകമായ സങ്കൽപ്പം ദേവി കമലയുടെതാണ്. കമലം താമരയാണ്, വിടർന്ന താമര പോലെ സന്തുഷ്ടയാണ് ദേവിയും, നാല് ആനകൾ വഹിക്കുന്ന പീഠത്തിലാണവരുടെ ഇരിപ്പ്.  ഒരു കൈയ്യിൽ താമരകളും മറുകയ്യിൽ അഭയവരമുദ്രയും ശിരസ്സിൽ പൊൻ കിരീടവും, അങ്ങനെയാണ് ദേവി കമല ഭക്തജനങ്ങൾക്ക് പ്രത്യക്ഷപ്പെടാറ്.  ദേവിയുടെ പ്രസന്നഭാവത്തിന് ഒരു കാരണം ഉണ്ട്. അത് ഇങ്ങനെ വ്യാഖ്യാനിക്കാം ശിവശക്തി സംഗമം നടന്നിരിക്കുന്നു. മറ്റ് ആധാരചക്രങ്ങളും അതിജീവിച്ചുകൊണ്ട് ദേവി സഹസ്രാരത്തിലെത്തിയിരിക്കുന്നു. അവിടെ മോക്ഷമാണ് സമാധിയാണ്. ഏറ്റവും അവസാനമായി കിട്ടുക. കമലാ ദേവിയെ ആരാധിക്കുന്നത് സഹസ്രാരത്തെ പ്രാപിക്കുന്നതിന് തുല്യമാണ്.  ആധാരചക്രങ്ങൾ ആറേ ഉള്ളുവെങ്കിലും ഈ പത്ത് മഹാദേവിമാരുടെ സ്തൂപങ്ങൾ എല്ലാം ഈ ആധാരചക്രങ്ങൾ ഉൾക്കൊള്ളുന്നുണ്ട്. എന്നുവെച്ചാൽ കുണ്ഡലിനി ഉപാസന നടത്തുന്ന സാധകൻ ഊർജ്ജത്തിന്റെ ഉൽപാതനത്തോടുകൂടി അതാത് ദേവിമാരുടെ  ശക്തി വിശേഷങ്ങളെ സാക്ഷാൽകരിച്ചുകൊണ്ടാണ് മേൽപ്പോട്ട് മേൽപ്പോട്ടാണ് പോകുന്നത്..

ശ്രീമദ് ഭഗവതത്തിന്റെ എട്ടാം അദ്ധ്യായത്തിൽ കമലയുടെ ഉത്ഭവകഥ വിസ്തരിച്ചു കാണാം. ദേവാസുരന്മാർ അമൃതലബ്ധിക്കായി ചെയ്ത സമുദ്ര മഥനത്തിന്റെ   ഫലരൂപമാണ് ദേവി പ്രതുർഭവിക്കുന്നത്. ദേവി മഹാ വിഷ്ണുവിനെ പതിയായി വരിച്ചു. ദശമഹവിദ്യകളിൽ ദേവി പത്താമതെയാണ്. കമലാഭഗവതി വൈഷ്ണവ ശക്തിയും വിഷ്ണു ഭഗവന്റെ ലീലാസഹചാരിണിയുമാണ്. അതുകൊണ്ട് തന്നെ ദേവിയുടെ ഉപാസന ജഗദാരഭൂതയായ ശക്തി ഉപാസനയാന്ന്. ഒരു തരത്തിൽ ദേവി സമസ്തഭൗതീക പ്രകൃതിക സമ്പത്തുക്കളുടെയും അധിഷ്ഠായാണ്.  അതേ സമയം വിഷ്ണുവിൽ നിന്ന് അഭിന്നമായ സച്ചിദാനന്ദമയി ലക്ഷ്മിയുമാണ്. ഈ ദേവിയുടെ കൃപ ലഭിക്കുവാൻ ആഗമത്തിലും നിഗമത്തിലും ഒരേ മാത്രയിൽ ദേവ്യുപസന വർണ്ണിക്കപ്പെട്ടിടുണ്ട്.  എല്ലാ ദേവന്മാരും രക്ഷസമനുഷ്യസിദ്ധഗന്ധാദികൾ എല്ലവരും ദേവിയുടെ കൃപാപ്രസദത്തിനുവേണ്ടി തരളിതരാണ്.

മഹാവിദ്യാകമലയുടെ കാന്തി സുവർണ്ണ വർണ്ണമായി സുവർണ്ണമായി ധ്യനിക്കപ്പെടുന്നു.  ഹിമാലസദൃശമായ ശ്വേതവർണ്ണത്തിലുള്ള നാലു ഗജങ്ങൾ  തുമ്പികൈയ്യിൽ സുവർണ്ണകലശം പിടിച്ച് ദേവിയെ അഭിഷേകം ചെയ്തുകൊണ്ടിരിക്കുന്നു. രണ്ടു കൈകളിൽ വര-അഭയ മുദ്രകളും മറ്റു കൈകളിൽ താമരയുമാണ് ദേവി ധരിച്ചിരിക്കുന്നത്. ശിരസ്സിൽ മനോഹരമായ കിരീടവും ധരിച്ചിരിക്കുന്നു . നല്ല പട്ടുവസ്ത്രത്താൽ ശരീരം ആഹാർദിതമയിരിക്കുന്നു.  കമലാസനത്തിൽ ആസന്നയാണ് ദേവീ. 
സമൃദ്ധിയുടെ പ്രതീകമായ മഹവിദ്യാ കമലയുടെ ഉപാസന സ്ഥിരമായ ലക്ഷ്മിത്വവും, കളത്രപുത്രാദികളുടെ സൗഖ്യത്തിനും വിശേഷമാണ്, കമലയെ ലക്ഷ്മി, ഷോഡശീ, എന്നും വിളിക്കുന്നു.  ഭാർഗ്ഗവന്മാരിൽ പൂജിക്കപ്പെടുന്ന ദേവി  ഭാർഗ്ഗവി എന്നും വിളിക്കപ്പെടുന്നു.  ആദിശങ്കരാചാര്യനാൽ നിർമ്മിതമായ കനകധാര സ്ത്രോത്രം, ശ്രീ സൂക്തം ഇവയുടെ പഠനം താമരതണ്ടിന്റെ മാല ഉപയോഗിച്ച്  മന്ത്രജപം, കൂവള തണ്ട് ഇവയുടെ ഹവനം ദേവിയുടെ പ്രത്യേക കാരുണ്യത്തിനു അർഹനാക്കുന്നു.. സ്വതന്ത്ര തന്ത്രത്തിൽ ദേവി കോലാസുരന്റെ വധത്തിനുവേണ്ടി അവതരിച്ചതായി പറയപ്പെടുന്നു. വരാഹിതന്ത്ര പ്രകാരം പ്രാചീനകലത്ത് ബ്രഹ്മ-വിഷ്ണു-ശിവാദികളാൽ  പൂജിക്കപ്പെട്ടതിനാൽ ത്രിപുര എന്ന് ദേവി  പ്രസിദ്ധയായി. കാളികപുരാണത്തിൽ ത്രിപുര ശിവന്റെ ഭാര്യയായതിനാൽ ദേവിയെ ത്രിപുർ എന്നും പറയുന്നു. ശിവൻ സ്വന്തം ഇച്ചയാൽ മൂന്നായി  മുകൾ ഭാഗം വെളുപ്പ് , നാലുകൈകളോടുകൂടിയതും ബ്രഹ്മരൂപത്തിൽ അറിയപ്പെടുന്നു. അതേപോലെ  സ്ഫടികവർണ്ണവും ഏകമുഖവും ചതുർഭുജവും ഉള്ള മദ്ധ്യഭാഗം വിഷ്ണു എന്നും അറിയപ്പെടുന്നു, അതേപോലെ സ്ഫടിക വർണ്ണവും പഞ്ചമുഖവും നാലു ഭുജങ്ങളും ഉള്ള അധോഭാഗം ശിവനെന്ന് പറയപ്പെടുന്നു. ഈ മൂന്ന് ശരീര സംയോഗം കൊണ്ട് ശിവനെ ത്രിപുരനെന്നും ശക്തിയെ ത്രിപുരായെന്നും പറയുന്നു. ചിന്താമണി ഗൃഹത്തിലാണ് ദേവിയുടെ താമസം.  ദേവിയുടെ ഉപാസന കൊണ്ട് സമസ്ത സിദ്ധികളും കൈവരുന്നു.

പുരുഷസൂക്തത്തിൽ ശ്രീശ്ചതേ ലക്ഷിശ്ച പത്ന്യാ എന്നു പറഞ്ഞു കമലയെ പരമപുരുഷനായ മഹാവിഷ്ണുവിന്റെ പത്നിയായി പ്രതിപാദിച്ചിരിക്കുന്നു. അശ്വം, രഥം, ഗജം, ഇവയുമായുള്ള സംബന്ധം ദേവിയുടെ രാജ വൈഭവ സൂചകമാണ്.  പത്മസ്ഥിതയാതയും പത്മവർണ്ണയുമായുള്ള വിവരണം ശ്രുതിയിലുണ്ട്. കമല ശക്തിക്ക് അഞ്ച് ഭാവങ്ങൾ ഉണ്ട് തിരോഭാവം, സൃഷ്ടി, സ്ഥിതി, സംഹാരം, അനുഗ്രഹം. കമല ഭഗവതി സ്വയം പറയുന്നു നിത്യനും നിർദോഷനുമായ ഭഗവാൻ നാരായണന്റെ സകല കാര്യങ്ങളും ഞാൻ സ്വയം നിർവ്വഹിക്കുന്നുവെന്ന് ഇങ്ങനെ കാളിയിൽ നിന്നും സമാരംഭിച്ച് കമല വരെയുള്ള ദശമഹാശക്തികൾ സൃഷ്ടിയും വൃഷ്ടിയും,  ഗതി, സ്ഥിതി, വിസ്താരം, ഭരണ-പോഷണം, നിയന്ത്രണം, ജന്മ-മരണം,  ഉന്നതി-അവനതി, ബന്ധം-മോക്ഷം, എന്നി അവസ്ഥകളുടെ പ്രതീകമാണ് അനേകമാണെങ്കിലും വാസ്തവത്തിൽ ദേവി പരമത്മാവിന്റെ ഏകമായ ശക്തി തന്നെയാണ്.

വിവാഹം, വീട്, വാഹനം, തുടങ്ങിയവയുടെ അധിപനാണ് ശുക്രന്‍. ശുക്രദശാകാലത്ത്  കമലാ ദേവിയെ ഭജിക്കുകയെന്നാൽ സർവ്വ ഐശ്വര്യങ്ങൾ വന്നു ചേരുകയും അതെന്നേക്കും വിട്ടു പോകാതെ ഉപാസകനിൽ നിലനിൽക്കുകയും സർവ്വ അഭീഷ്ടങ്ങൾ സാധിപ്പിക്കുകയും ചെയ്യുന്നു ഏത് സംബന്ധമായ ഏതു കാര്യത്തിനും സര്‍വ്വ വിജയത്തിനായി കമല വാസിനീ പൂജ നടത്തുന്നത് ഉത്തമ ഫലം നല്‍കുന്നതാണ്. കമലായന്ത്രം ധരിക്കുന്നതും ശുഭമായി തന്നെ പറയാം.
മഹാലക്ഷ്മി അഷ്ടകത്താൽ കമല ദേവിയെ.. (മഹാലക്ഷ്മി) ആരാധിക്കുന്നത്  ഉപാസകന് ക്ഷിപ്രഫലം നൽകും

4 comments:

  1. Anonymous13 June, 2022

    പങ്കു വെച്ചതിനു ഒരുപാട് നന്ദി 🙏

    ReplyDelete
  2. Anonymous19 June, 2022

    ഇതിൽ ഒരു ദേവീടെ മന്ത്രമേ പറഞ്ഞിട്ട് ഉള്ളല്ലൊ

    ReplyDelete
  3. Please send condact number

    ReplyDelete