അരുണാം കരുണാ തരംഗിതാക്ഷീം ..
ശ്രീലളിതാപരമേശ്വരിയുടെ രഹസ്യസഹസ്രനാമത്തില്‍ പരാംബയുടെ അനന്തകാരുണ്യത്തിന്റെ ചിഹ്നമായ ആരുണ്യത്തെക്കുറിച്ച് (അരുണനിറം, കുങ്കുമ വര്‍ണ്ണം) 32 തവണ പരാമര്‍ശിച്ചിട്ടുണ്ട്.
1. ഉദ്യത്ഭാനുസഹസ്രാഭാ
2. മനോരൂപേക്ഷു കോദണ്ഡാ (പുണ്ഡ്റ കോദണ്ഡത്തിന് അരുണ നിറമാണ്)
3. നിജാരുണപ്രഭാപൂരമജ്ജത്ബ്രഹ്മാണ്ഡമണ്ഡലാ
4. ചമ്പകാശോകപുന്നാഗസൌഗന്ധികലശത്കുചാ
5. കുരുവിന്ദമണിശ്രേണികനത്കോടീരമണ്ഡിതാ
6. നവചംപകപുഷ്പാഭനാസാദണ്ഡവിരാജിതാ
7. കദംബമഞ്ജരീക്ലിപ്തകര്‍ണ്ണപൂരമനോഹരാ
8. കദംബവനവാസിനീ'
9. കദംബകുസുമപ്രിയാ
10. പദ്മരാഗശിലാദര്‍ശപരിഭാവികപോലഭൂഃ
11. നവവിദ്രുമബിംബശ്രീന്യക്കാരിരദനച്ഛദാ
12. ശുദ്ധവിദ്യാങ്കുരാകാരദ്വിജപംക്തിദ്വായോജ്വലാ
( ഇവിടെ വെളുത്ത പല്ലുകളെയാണ് പറയുന്നതെന്നു തോന്നുമെങ്കിലും ചുവന്നത് എന്നും വ്യാഖ്യാനിക്കാവുന്നതാണ്. അടുത്ത നാമത്തില്‍ ഇത് വിവരിക്കുന്നുണ്ട്. അരുണ നിറത്തിലുള്ള 32 മഹാവിദ്യകളാണ് ദേവിയുടെ പല്ലുകളെന്ന് അഗസ്ത്യ സൂത്രത്തില്‍ പറയുന്നു.)
13. കര്‍പ്പൂരവീടികാമോദസമാകര്‍ഷദിഗന്തരാ
14. അരുണാരുണകൌസുംഭവസ്ത്രഭാസത്കടീതടീ
15.മാണിക്യമകുടാകാരജാനുദ്വയവിരാജിതാ
16. ഇന്ദ്രഗോപപരിക്ഷിപ്തസമരതൂണാഭജംഘികാ
17. നഖദീധിതിസംച്ചന്നമജ്ജനതമോഗുണാ
(അംബയുടെ രക്തപാദപദ്മത്തില്‍നിന്നു അരുണകാന്തി പ്രസരിക്കുന്നതായി ശാസ്ത്രങ്ങള്‍ പറയുന്നു)
18. പദദ്വയപ്രഭാജാലപരാകൃതസരോരുഹാ
19.സര്‍വാരുണാ (ദേവിയുടെ ആഭരണം,അവയവങ്ങള്‍,വസ്ത്രം എന്നിവക്കെല്ലാം ഈ നാമം ബാധകമാണ്.)
20. പദ്മരാഗസമപ്രഭാ
21. മദഘൂര്‍ണ്ണിതരക്താക്ഷീ
22. ആരക്തവര്‍ണ്ണാ
23.രക്തവര്‍ണ്ണാ
24. താംബൂലപൂരിതമുഖീ
25. ദാഡിമീകുസുമപ്രിയാ
26.ഇന്ദ്രധനുപ്രഭാ
27. സിന്ധൂരതിലകാഞ്ചിതാ
28. ജപാപുഷ്പനിഭാകൃതിഃ
29. പാടലീകുസുമപ്രിയാ
30.പുഷ്കരേക്ഷണാ
31. തരുണാദിത്യപാടലാ
32. ബന്ധൂകകുസുമപ്രഖ്യാ
ദേവിയുടെ ആരുണ്യത്തെ വിവരിക്കുന്ന നാമങ്ങള്‍ 32 എണ്ണമാണ് . കാമകലയില്‍ നിന്ന് ഉല്‍ഭവിക്കുന്ന മഹാവിദ്യകളുടെ എണ്ണവും 32 ആണ്. പരാംബയുടെ അരുണവര്‍ണത്തെ രജോഗുണത്തിന്റെ പ്രതീകമായി കാണുന്നത് തെറ്റാണ്.അരുണ വര്‍ണ്ണം പരാസംവിത്താണ്, പരമകാരുണ്യമാണ്. ദേവിയുടെ ആ കൃപ എല്ലാവരിലും അനുഗ്രഹമായി ചൊരിയപ്പെടട്ടെ.. ശ്രീമാത്രേ നമഃ
No comments:
Post a Comment