ഈശ്വര പ്രാപ്തിക്കുള്ള പാത
വിഗ്രഹ പൂജയുടെ അഥവാ മൂർത്തിയെ കുറിച്ചുള്ള ഗുണ വിശേഷങ്ങൾ എടുത്തു പറയുന്ന ഒന്നാണ് ഭഗവദ് ഗീതയിലെ ഈ ശ്ലോകം
''മയ്യാവേശ്യ മനോ യെ മാം നിത്യയുക്താ ഉപാസതെ,
ശ്രദ്ധയാ പരയോപേതാസ്തെ മെ യുകതതമാ മതാ....''
ആരാണോ സർവ്വദാ എന്നിൽ സമാന ചിത്തനായി കൊണ്ട് മനസ്സ് അർപ്പിക്കുന്നത് അല്ലങ്കിൽ ഉപാസന ചെയ്യുന്നത് ' അവൻ ' എന്റെ ദൃഷ്ടിയിൽ സർവ്വശ്രേഷ്ടനായ യോഗിയാകുന്നു !.
ഈ ശ്ലോകത്തിലൂടെ ഭഗവാൻ സമ്പൂർണ്ണ രഹസ്യങ്ങളും പറഞ്ഞിട്ടുള്ളതാകുന്നു
''മയി മന : ആവശ്യ '' ഇതിൽ ' മയി ' (എന്നിൽ) എന്ന ശബ്ദം സഗുണസാഗര സന്ദർഭം എന്നതിന് പ്രയുക്തമായുള്ളതാണ്. കാരണം നിരാകാരം (രൂപം ഇല്ലാതെ ) ചിത്തത്തെ എകാഗ്രമാക്കുക പ്രയാസമാണ്, 'വീട്ടിലെ കസേര' എന്ന് പറയുമ്പോൾ തന്നെ പെട്ടന്ന് നമുക്ക് നമ്മുടെ വീട്ടിലെ കസേര ഓർമ്മ വരുന്നു കാരണം അതിനു ഒരു രൂപം ഉണ്ട് അതിനു ഒരു ഗുണം ഉണ്ടെന്നത് നാം അനുഭവമാക്കുന്നു (സുഖമായി അതിൽ ഇരുന്ന് ഉറങ്ങാറെങ്കിലും ഉണ്ടാകുമല്ലോ ?) എന്നാൽ നമ്മുടെ വീട്ടിലെ ''ആകാശം'' എന്ന് പറയുകിൽ നമുക്കെന്താണ് കാണുവാൻ കഴിയുന്നത് ? ഒരു ദൃഷ്ടിയും മനസ്സിലാക്കുവാൻ കഴിയുന്നില്ല, കേവലം വിചാരം കൊണ്ട് തന്നെ ചിത്തത്തെ എകാഗ്രമാക്കുവാൻ പ്രയാസം ഏറിയതാകുന്നു എങ്കിൽ അലൗകികമായ ശക്തിയിൽ സരളതാ പൂർവ്വം, പ്രയാസം കൂടാതെ ഏകാഗ്രത എങ്ങനെ കൈവരിക്കും ? അതിനാൽഏകാഗ്രതക്കായി വിഗ്രഹം ആവശ്യം തന്നെയാണ്. വിഗ്രഹത്തിൽ നമുക്ക് ഏകാഗ്രത ഉണ്ടായിരിക്ക തന്നെയാകണം
അപ്രകാരം ഏതു വിഗ്രഹമാണോ ക്രിയയിൽ ഉപയോഗമാക്കുന്നതു അതിൽ സർവ്വ ഗുണസമ്പന്നതകളും ഉള്ളതായി മനസ്സിന് മാന്യതയും നല്കണം എന്നതാണ് വേണ്ടത്, കാരണം അതിൻ പ്രഭാവം നമ്മുടെ മനസ്സിന് ഉണ്ടാകുവാൻ പോകുന്നതാണ് എന്ന ബോധം ഉണ്ടായിരിക്കണം.
''ഉപാസനാമാനിയമ : സാധനാനാമനേകതാ''
മൂർത്തി എതാകണം എന്നത് അത് സാധന ചെയ്യുന്ന സാധകന്റെ സ്വാതന്ത്യമാണ് പക്ഷെ മാർഗ്ഗം നിശ്ചിതമായിരിക്കണം എന്ന് മറക്കരുത്, സാധനകൾ കൊണ്ട് നമുക്ക് എവിടവരെ എത്തണം അതിനായി ഏതു മാർഗ്ഗം സ്വീകരിക്കണം എന്നത് നിശ്ചയമായിരിക്കണം എന്ന് അർത്ഥം. ഒരു ചെറിയ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുവാനും കയറുവാനും ഫ്ലാറ്റ്ഫോം അഥവാ പാത ഒന്നേ കാണു അത് കൊണ്ട് നമുക്ക് വണ്ടിയിൽ നിന്നും ഇറങ്ങുവാനും കയറുവാനുമുള്ള പാത നിശ്ചയമായിരിക്കും അവിടെ ഇറങ്ങുവാനും കയറുവാനും തല്ലും വഴക്കുകളും ഉണ്ടാകില്ലാ പക്ഷെ ബോംബയിലോ ഡെല്ഹിയിലോ ചെന്ന് ഇറങ്ങ്യുന്ന നേരം ഒരു പരിഭ്രാന്തി ഉണ്ടാകാം കാരണം അവിടെ ഒന്നല്ലാ ഏറെ പാതകൾ ഉണ്ടാകാം ! ഇപ്രകാരം ജീവിത വികാസത്തിനായി ഏതെങ്കിലും ഒരു നിശ്ചിതമായ വിഗ്രഹം കൈകൊണ്ടാകണം സാധന തുടങ്ങേണ്ടതും എങ്കിൽ മാത്രമേ മനശുദ്ധിയും ഉണ്ടാകു....
No comments:
Post a Comment