പുത്രേഷണ ഒഴിവാക്കുക
ഓരോ നിമിഷവും മക്കളെക്കുറിച്ച് ചിന്തിക്കുക, മക്കളോടുള്ള അമിതമായ വാഞ്ഛയാണ് പുത്രേഷണ.
എന്റെ മകന്‍, എന്റെ മകള്‍…. അവര്‍ വളര്‍ന്നു വലുതായി സ്വന്തം കുടുംബ ജീവിതത്തില്‍ മാത്രം ബദ്ധശ്രദ്ധരാകുമ്പോള്‍, നിങ്ങളെ ശ്രദ്ധിക്കാതാകുമ്പോള്‍ നിങ്ങള്‍ ദുഃഖിക്കുന്നു.
“ഞാന്‍ ഇവനുവേണ്ടി എന്തെല്ലാമാണ് ചെയ്തത്, ഇവന്‍ ഇപ്പോള്‍ എന്നോട് സംസാരിക്കുന്നുപോലുമില്ല.” തുടങ്ങിയ പരാതികള്‍.
അവര്‍ ഈ ലോകത്തില്‍ വന്നുചേര്‍ന്നതിനുള്ള കാരണക്കാര്‍ മാത്രമാണ് നിങ്ങള്‍, ഇതിനപ്പുറത്തൊന്നുമില്ല. അവര്‍ ഈശ്വരന്റെ സന്തതികളാണ്.
പക്ഷേ, എന്റെ മക്കള്‍, എന്റെ മക്കള്‍… ഈ ധാരണ നിങ്ങളുടെ മനസ്സിനെ രോഗിയാക്കുന്നു.
ഈ ജ്വരം നിങ്ങളെ ദോഷകരമായി ബാധിക്കുന്നു. ജ്വരഗ്രസ്തനായിത്തീരുമ്പോള്‍ മക്കള്‍ക്കേതാണ് നല്ലത്, ഏതാണ് ചീത്ത എന്ന് തിരിച്ചറിയാനുള്ള കഴിവുപോലും നിങ്ങള്‍ക്ക് നഷ്ടമാകുന്നു.
നിങ്ങള്‍ സ്വന്തം ചിന്തകളും ആശയങ്ങളും അവരില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു. അച്ഛനമ്മമാര്‍ നിങ്ങളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന ധാരണകളില്‍ നിങ്ങള്‍ സന്തുഷ്ടരാണോ? എല്ലാ മതാപിതാക്കളും മക്കളുടെ നന്മയെ ഓര്‍ത്തു, സ്നേഹം കൊണ്ടുമാത്രമാണിങ്ങനെയെല്ലാം ചെയ്യുന്നത്.
ഈ ലോകത്തില്‍ എല്ലാവരും പരസ്പരം സ്നേഹിക്കുന്നു. എന്നിട്ടും ഇത്രയും പ്രശ്നങ്ങളും, ദുഃഖവും, വേദനയും എവിടെ നിന്നാണ് ഉണ്ടാകുന്നത്? ഈ ആഗ്രഹം അല്ലെങ്കില്‍ പുത്രേഷണയാണ് ഇതിനു കാരണം. എന്റെ മക്കള്‍, എന്റെ മകന്‍, എന്റെ മകള്‍… ഇതാണ് ഓരോരുത്തരുടെയും ചിന്താഗതി.
തത്ഫലമായി നമ്മള്‍ മറ്റു കുഞ്ഞുങ്ങളെ മറക്കുന്നു. ഓരോ മാതാപിതാക്കള്‍ക്കും അവനവന്റെ മക്കള്‍ മറ്റുള്ളവരെക്കാള്‍ കേമനും ബുദ്ധിമാനുമായിത്തീരുന്നു.
ഓരോ ശിശുവും ബുദ്ധിമാനാണ്. പക്ഷേ, സ്വന്തം കുഞ്ഞിനോടുള്ള മോഹം കൊണ്ട് ഈ ധാരണ ഉറപ്പിച്ചെടുക്കുന്നു – ഇതാണ് പിന്നീട് ദുഖത്തിന് കാരണമായിത്തീരുന്നത്.
പുത്രസ്നേഹം നിമിത്തം നിങ്ങള്‍ പരവശരായിരിക്കുന്നു. മകനെ വളര്‍ത്താന്‍ ഞാന്‍ എന്റെ ജീവിതം ബലിയര്‍പ്പിച്ചു. ഇപ്പോള്‍ ഇവന്‍ എന്നെ തിരിഞ്ഞുനോക്കുന്നില്ല.” – ഇങ്ങനെ ജീവിതം ദുഃഖപൂര്‍ണവും വിഷാദപൂര്‍ണവുമായിത്തീരുന്നു.
പുത്രസ്നേഹം നിങ്ങളുടെ ചേതനയെ അടിച്ചമര്‍ത്തുന്നു. നിങ്ങളുടെ മനസ്സും സത്ഗുണങ്ങളും ഉള്ളിലേക്ക് വലിയുന്നു.
ശരീരം വെടിഞ്ഞ് പോകുമ്പോഴും ഇങ്ങനെയുള്ളവരുടെ ക്രോധവും വെറുപ്പും നിറഞ്ഞ മനസ്സ് മക്കള്‍ക്ക് ചുറ്റും വ്യാപരിച്ചു കൊണ്ടിരിക്കുന്നു. വീണ്ടും വീണ്ടും അവരുടെ വീട്ടില്‍ തന്നെ, കുടുംബത്തില്‍ തന്നെ നിങ്ങള്‍ ജനിക്കുന്നു. പുത്രേഷണ നിങ്ങളെ ബന്ധിച്ചുകൊണ്ടേയിരിക്കുന്നു.
ആസക്തിയില്ലാത്ത കുട്ടികളെ വളര്‍ത്തുക, അവരെ ശ്രദ്ധിക്കുക അത് ഒരു കലയാണ്. മക്കള്‍ ഈശ്വരന്റെ തന്നെ പ്രതിരൂപമാണ്, ഈശ്വരന്റെ മക്കളാണ്. ഈ ചിന്തയോടെ അവരെ വളര്‍ത്തുക. പകരമായി അവരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാതിരിക്കുക.
ഇങ്ങനെ ദിവ്യസ്നേഹം നല്‍കി മക്കളെ വളര്‍ത്തിയാല്‍ പുത്രമോഹത്തില്‍ നിന്നുണ്ടാകുന്ന ദുരിതം നിങ്ങളെ സ്പര്‍ശിക്കുകയില്ല.
No comments:
Post a Comment