11 July 2019

പാണ്ഡുവിന്റെ മരണം

പാണ്ഡുവിന്റെ മരണം

കാനനത്തില്‍ കുന്തിയും മാദ്രിയും മക്കളും ഒരുമിച്ച് സന്തോഷത്തോടെ കഴിയവെ ഒരിക്കല്‍ മാദ്രിയും പാണ്ഡുവും തനിച്ച് ആയ ഒരവസരത്തില്‍ പാണ്ഡുവിന്‌ മാദ്രിയെ പ്രാപിക്കണമെന്ന് തടുക്കാനാവാത്ത ആഗ്രഹം തോന്നുകയും തന്റെ ശാപം മറന്ന് മാദ്രിയെ പുല്‍കുമ്പോള്‍ തല്‍ക്ഷണം തന്നെ മരണപ്പെടുകയും ചെയ്യുന്നു. മാദ്രി പാണ്ഡുവിന്റെ ചിതാഗ്നിയില്‍ ചാടി സതീധര്‍മ്മം ആചരിക്കുന്നു.

പാണ്ഡുവിന്റെയും മാദ്രിയുടെയും മരണം ഭീഷ്മമരെയും കൊട്ടാരത്തിലുള്ള ശകുനിയൊഴിച്ച് എല്ലാവരെയും വല്ലാതെ തളര്‍ത്തുന്നു..

കാട്ടില്‍ അനാധരായ കുന്തിയെയും മാദ്രിയെയും മക്കളെയും മുനിമാര്‍ കൊട്ടാരത്തില്‍ എത്തിക്കുന്നു. ഹസ്തിനപുരിയിലുള്ളവര്‍ ദ്രോണരും പാണ്ഡവരെ അവരെ അത്യധികം സ്നേഹത്തോടെ സ്വീകരിക്കുന്നു.

സത്യവതിയും അംബികയും അംബാലികയും വനവാസത്തിനായി പോകുന്നു.. അവിടെവച്ച് അവര്‍ മരണപ്പെടുന്നു..

ഭീഷ്മര്‍ക്ക് കുന്തീപുത്രന്മാരോടുള്ള അമിതമായ വാത്സല്യം ഗാന്ധാരീപുത്രന്മാര്‍ക്ക് അവരോട് നീരസം തോന്നിപ്പിക്കുന്നു. പ്രത്യേകിച്ച് ദുര്യോദനനും ദുശ്ശാസനനും. അവരുടെ നീരസം വളര്‍ത്താന്‍ പ്രേരകമാം വണ്ണം ശകുനി കുട്ടികളെ ഏഷണികള്‍ പറഞ്ഞ് ആ നീരസം പതിന്മടങ്ങാക്കുന്നു.

ശകുനിയുടെ പ്രധാന കരു ദുര്യോധനനായിരുന്നു. പെട്ടെന്ന് വികാരാവേശം കൊള്ളുന്ന ദുര്യോധനനോട് പാണ്ഡവരെ ഉപദ്രവിക്കനായി ഒരോ കുതന്ത്രങ്ങള്‍ പറഞ്ഞുകൊടുക്കുന്നു. അതിലൊന്ന് അലപ്ം ക്രൂരമായി ഒന്നായി പരിണമിക്കുന്നു..

അതിപ്രകാരം...
പാണ്ഡവരില്‍ അത്യന്തം ബലശാലിയായ ഭീമനോടായിരുന്നു ദുര്യോധനന് ഏറ്റവും അധികം പക.
ശകുനിയുടെ നിര്‍ദ്ദേശപ്രകാരം ഭീമനെ കൊല്ലാനായി അവര്‍ വിഷം കലര്‍ന്ന ലഡ്ഡു ഭക്ഷണപ്രിയനായ ഭീമന് കൊടുക്കുന്നു. ലഡ്ഡുകഴിച്ച് മയങ്ങിവീഴുന്ന ഭീമനെ കെട്ടിവരിഞ്ഞ് നദിയില്‍ കൊണ്ടിടുന്നു.
അവിടെ വിഷനാഗങ്ങള്‍ കൊത്തിയതിനാല്‍ ഭീമന്റെ വിഷം ശമിക്കുകയും, അവിടെ വച്ച് ഭീമന്‍ തന്റെ  മുതുമുത്തച്ഛനായ ആര്യക്കിനെ കാണുകയും ചെയ്യുന്നു.

നാഗരാഗാവ് വാസുകി ഭീമനെ ശുശ്രൂഷിച്ച് നൂറ് ആനയുടെ ബലം കിട്ടാന്‍ പര്യാപ്തമായ അമൃത് സേവിപ്പിച്ച് കൂടുതല്‍ ബലവാനാക്കി തിരിച്ച് കരയില്‍ കൊണ്ടാക്കുന്നു.

ഇതിനകം ഭീമനെ കാണാതെ പരിഭ്രാന്തരായി നെട്ടോടമോടിയ പാണ്ഡവര്‍.. ജീവനോടെ തിരിച്ചെത്തിയ ഭീമനെ കണ്ട് തങ്ങളുടെ കള്ളി വെളിച്ചത്താകുമോ എന്ന് ദുര്യോധനനും ശകുനിയും ഭയപ്പെടും എങ്കിലും ഭീമകല്‍ തല്‍ക്കാലം ആരോടും അതെപ്പറ്റി പറയുന്നില്ല. അത അവര്‍ക്ക് ആശ്വാസമാകുന്നു..

കൌരവ കുമാരന്മാരുടെ ദുഷ്ടതകള്‍ ഇത്രത്തോളമായ സ്ഥിതിക്ക് കുന്തി മക്കളോട് അവരോട് അധികം ഇടപഴകണ്ട എന്ന് നിര്‍ദ്ദേശിക്കുന്നു.

No comments:

Post a Comment