7 June 2019

ലക്ഷ്മീദേവിയും അടുക്കളയും

ലക്ഷ്മീദേവിയും അടുക്കളയും
   
അടുക്കളയിൽ വയ്ക്കാൻ പാടില്ലാത്ത ചില കാര്യങ്ങളെ കുറിച്ച് നമ്മുടെ മുത്തശ്ശിമാർ പറഞ്ഞു കേട്ടിട്ടുണ്ട്. ഐശ്വര്യത്തെ പ്രതികൂലമായി ബാധിക്കുന്നവയായിട്ടാണ്  ഇവ കരുതപ്പെടുന്നത്.

ചൂല് അടുക്കളയിൽ ചാരി വെക്കരുത്. അടുക്കളയിൽ ചൂല് വക്കാൻ പാടില്ല  എന്നതാണ് ഒരു പ്രമാണം.
കത്തി, വെട്ടുകത്തി എന്നിവ ഒറ്റ നോട്ടത്തിൽ  കാണുന്ന വിധത്തിൽ ദർശന ഭാഗത്തു  വെക്കരുത്.

അടുക്കളയിൽ അടിച്ചു വാരി  കൂട്ടി വയ്ക്കരുത്.

അടുക്കളയിലെ വാഷ്‌ബേസിനിൽ വായ  കഴുകി തുപ്പരുത്.

ആഹാരം കഴിച്ച ശേഷം എച്ചിൽ പാത്രങ്ങൾ അധിക നേരം കഴുകാതെ വയ്ക്കരുത്. അവരവർ കഴിക്കുന്ന പാത്രം അവരവർ  തന്നെ കഴുകണമെന്നാണ് പറയുവാൻ കാരണവും ഇതാണ്.

മുടി അഴിച്ചിട്ട് അടുക്കളയിൽ നിൽക്കരുത്.

രാവിലെ എഴുന്നേറ്റ്‌ അടുക്കളയിൽ  കയറുമ്പോൾ ഭഗവതിയെ നന്നായി മനസ്സിൽ  പ്രാർത്ഥിക്കണം.

വീടിന്റെ ഐശ്വര്യം അടുക്കളയിൽ നിന്ന് തുടങ്ങുന്നു എന്ന മുത്തശ്ശി പഴമ നമ്മളും  അനുകരിക്കുന്നത് തന്നെയാണ് ഉത്തമം.

അടുക്കള മഹാലക്ഷ്‌മിയുടെ ആവാസ  സ്ഥലമായതിനാൽ, രാത്രി കാലത്ത് മൂധേവി  അടുക്കള കാണാൻ വരുമത്രേ.. മൂധേവിയുടെ ആവാസം വൃത്തിഹീനമായ  ഇടങ്ങളിലാണ്. രാത്രിയിൽ അടുക്കള വൃത്തിഹീനമായി കിടന്നാൽ മൂധേവി വന്ന്  ഉറക്കെ ചിരിക്കുകയും ലക്ഷ്മി ദേവിയെ   കളിയാക്കുകയും ചെയ്യുമത്രേ.. ഐശ്വര്യത്തിന്റെ ഇരിപ്പിടമായ ലക്ഷ്‌മിയുടെ  വാസം വൃത്തിഹീനമായ സ്ഥലത്താണോ  എന്ന് പറഞ്ഞു അധിക്ഷേപിക്കും. ഇത്  കേൾക്കുമ്പോൾ തന്നെ ലക്ഷ്മി കോപിച്ചു  ആ വീട്ടിൽ നിന്നും ഇറങ്ങി പോകുമത്രേ. മഹാലക്ഷ്‌മി പടി ഇറങ്ങിയാലുടൻ തന്നെ  അവിടെ ജേഷ്ട്ട താമസം തുടങ്ങുകയും  അപ്പോൾ ഐശ്വര്യം നശിക്കുകയും  ചെയ്യുന്നു. അടുക്കള വൃത്തിയായി  സൂക്ഷിക്കുന്ന ഗൃഹത്തിൽ ഐശ്വര്യലക്ഷ്മി  വിളയാടുമെന്നു  മുത്തശ്ശിമാർ  പറയാറുള്ളത്..

No comments:

Post a Comment