14 June 2019

പൗർണ്ണമി

പൗർണ്ണമി

ചന്ദ്രന്റെ പ്രകാശിതമായ ഭാഗം പൂർണമായും ഭൂമിക്ക് അഭിമുഖമയി വരുന്ന ദിനമാണ് പൗർണ്ണമി അഥവാ വെളുത്ത വാവ്. ഭൂമിയിൽ നിന്നു നോക്കുമ്പോൾ സൂര്യനും ചന്ദ്രനും എതിർ ദിശയിൽ നിലകൊള്ളുന്നതിനാൽ ചന്ദ്രന്റെ സൂര്യപ്രകാശമേൽക്കുന്ന ഭാഗം പൂർണമായി ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന്. സൂര്യനും, ഭുമിയും, ചന്ദ്രനും കൃത്യം ഒരേ രേഖയിൽത്തന്നെ വരുകയാണെങ്കിൽ ഭൂമിയുടെ നിഴൽ ചന്ദ്രൻ പതിക്കുകയും തന്മൂലം ചന്ദ്രഗ്രഹണം സംഭവിക്കുകയും ചെയ്യും. വെളുത്തവാവ് ദിവസം സൂര്യഗ്രഹണം ഉണ്ടാകില്ല. പൗർണമി ഹിന്ദുക്കളുടെ വളരെ പവിത്രമായ ദിനമാണ്. മിക്ക പൗർണമിയും പലപേരുകളിൽ ആഘോഷിക്കുന്നു. എല്ലാ പൗർണമിയും സത്യനാരായണ ഉപവാസം എന്നപേരിൽ ഉപവസിക്കുന്നു.

ചൈത്രപൂർണിമ - ഗുഡി പദുവ, യുഗാദി, ഉഗാദി ഹനുമാൻ ജയന്തി

വൈശാഖപൂർണിമ - നരസിംഹ ജയന്തി, ബുദ്ധജയന്തി

ജ്യെഷ്ഠപൂർണിമ - വട സാവിത്രീ വ്രതം,

ഗുരുപൂർണിമ - ആഷാഢമാസത്തിലെ പൗർണ്ണമി യാണ് ഗുരുപൂർണിമ. വ്യാസ്യപൂർണിമ, വിദ്യാഭാസത്തിനും മറ്റും വിശിഷ്ടം. വേദാരംഭം ഗുരുപൂജ, 

ശ്രാവണപൂർണിമ - ശ്രാവണമാസത്തിലെ പൗർണ്ണമി- പുതിയകാര്യങ്ങൾക്ക് വിഷിഷ്ടം- ഉപനയനം, ആവണിഅവിട്ടം, രക്ഷാബന്ധൻ നാരൽ പൂർണിമ {തിരുവോണം ശരിക്കും ശ്രാവണമാസത്തിലെ പൗർണ്ണമിയാണ്}

ഭാദ്രപദപൂർണിമ - പിതൃപക്ഷാരംഭം, മധുപൂർണീമ

ആശ്വിനപൂർണിമ - ശരത് പൂർണിമ, 

തൃക്കാർത്തിക - കാർത്തികമാസത്തിലെ പൗർണ്ണമി

തിരുവാതിര - മാർഗ്ഗശീർഷമാസത്തിലെ (മാർഗഴി}മാസത്തിലെ പൗർണ്ണമി, ദത്താത്രേയ ജയന്തി

തൈപ്പൂയം - പൗഷ്യമാസത്തിലെ (തൈ}മാസത്തിലെ പൗർണ്ണമി, ശാകംഭരീ പൂർണിമ

മാഘപൂർണീമ

ഫാൽഗുനപൂർണിമ - ഹോളി

No comments:

Post a Comment