പുഷ്പാഞ്ജലി - 1
ദേവപ്രീതിക്കും ഭക്തരുടെ ആയുരാരോഗ്യ വർദ്ധനവിനും വേണ്ടിയാണ് ക്ഷേത്ര തിരുനടകളിൽ പുഷ്പാഞ്ജലികൾ നടത്തി വരാറുള്ളത്. പുഷ്പാഞ്ജലികൾ വിവിധ തരത്തിലുള്ളവ നിലവിലുണ്ട്. പലവിധത്തിലുള്ള പുഷ്പാഞ്ജലികളും അവ നടത്തിയാൽ ലഭ്യമാകുമെന്ന് വിശ്വസിക്കപ്പെടുന്നതുമായ ഫലങ്ങളുമാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. യഥാർത്ഥത്തിൽ ക്ഷേത്രം സന്ദർശിക്കുന്ന ഭക്തർ യഥാശക്തി വഴിപാടുകൾ നടത്തിയാൽ മാത്രം മതിയാകും. എന്നാൽ കൂടുതൽ ആത്മസംതൃപ്തിക്കായി ഇത്തരം വഴിപാടുകൾ നടത്തുന്നവരും കുറവല്ല. ചില ക്ഷേത്രങ്ങളിൽ നിർബന്ധപൂർവ്വം ഇത്തരം വഴിപാടുകൾ ചെയ്യിക്കാറുമുണ്ട്.
പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
ആയുരാരോഗ്യവര്‍ദ്ധന
രക്തപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
ശത്രുദോഷശമനം, അഭീഷ്ടസിദ്ധി.
3. ദേഹപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
ശാരീരികക്ലേശ നിവാരണം.
4. സ്വയംവര പുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
മംഗല്ല്യസിദ്ധി.
5. ശത്രുദോഷപുഷ്പാഞ്ജലി നടത്തിയാല്‍ ലഭ്യമാകുന്ന ഗുണം ?
ശത്രുദോഷങ്ങള്‍ അനുഭവിക്കില്ല.
6. സഹസ്രനാമ പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
ഐശ്വര്യം
7. ഭാഗ്യസൂക്ത പുഷ്പാഞ്ജലി നടത്തിയാല്‍ കൈവരുന്ന ഗുണം ?
ഭാഗ്യലബ്ധി, സമ്പല്‍സമൃദ്ധി.
8. ഐക്യമത്യസൂക്ത പുഷ്പാഞ്ജലിനടത്തിയാല്‍ കൈവരുന്ന ഗുണം ?
കലഹനിവൃത്തി, മത്സരം ഒഴിവാക്കല്‍.
9. പുരുഷസൂക്ത പുഷ്പാഞ്ജലിനടത്തിയാല്‍ കൈവരുന്ന ഗുണം ?
മോക്ഷം, ഇഷ്ടസന്താനലാഭം.
10. ആയുർസൂക്ത പുഷ്പാഞ്ജലിനടത്തിയാല്‍ കൈവരുന്ന ഗുണം ?
ദീര്‍ഘായുസ്സ്
No comments:
Post a Comment