പ്രപഞ്ചത്തിലെ ചൈതന്യവും വിഗ്രഹവും തമ്മിലുള്ള അഭേദ്യമായ ബന്ധം
നിങ്ങൾ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ടെന്ന് വിചാരിക്കുക. അപ്പോൾ നിങ്ങൾ വിഗ്രഹാരാധകനും (ശരീരം) സ്പിരിറ്റിന്റെ (ചൈതന്യ) ആരാധകനും’ ആണ്. നിങ്ങൾ സ്നേഹിക്കുന്ന പെൺകുട്ടി പെട്ടന്ന് മരണപ്പെട്ടു എന്നാൽ കുട്ടിയുടെ മരണശേഷം ശവശരീരത്തെ നിങ്ങൾ സ്‌നേഹിക്കുമോ? സ്നേഹിച്ചത് വിഗ്രഹത്തെയാണെങ്കിൽ ശവശരീരത്തെ വിവാഹം കഴിക്കണം. അത് സാദ്ധ്യമില്ലെങ്കിൽ നിങ്ങൾ ശരീരത്തെയല്ല അതിലുള്ള ജീവനെയാണ് സ്‌നേഹിച്ചത്. ആ ജീവനെ ശരീരത്തെകൂടാതെ വിവാഹം കഴിക്കുവാനും സാദ്ധ്യമല്ല. അപ്പോൾ ശരീരത്തിലൂടെ നിങ്ങൾ സ്‌നേഹിച്ചത് ജീവനേയും ജീവനിലൂടെ നിങ്ങളെ ആകർഷിച്ചത് ശരീരവുമാണ്. രണ്ടും നിങ്ങളുടെ ആരാധനാമൂർത്തികളാണ്. ശരീരം (വിഗ്രഹം) കൂടാതെ Lover ഇല്ല. ജീവൻ കൂടാതെയുള്ള ശരീരം നിങ്ങൾക്ക് ആവശ്യമില്ല. ഇങ്ങനെ നോക്കുമ്പോൾ ജീവനും അതിനാസ്ഥാനമാക്കിയ ശരീരവുമാണ് നിങ്ങളെ കാമുകനാക്കി മാറ്റിയത്.
ചൈതന്യത്തെ അറിയുന്നതിന് വിഗ്രഹം കൂടാതെ സാദ്ധ്യമല്ലെന്ന് ഇതുകൊണ്ട് സ്പഷ്ടമാണ്. സൗന്ദര്യമുള്ള ശരീരം വിഗ്രഹവും, സൗന്ദര്യം നല്കിയ ചൈതന്യം ജീവനുമാണ്. ഈ ശരീരവും ജീവനും ബന്ധപ്പെടാത്ത കാമുകനോ കാമുകിയോ ഇല്ല, ശരീരത്തെ കൂടാതെ ജീവനോ ജീവനെ കൂടാതെ ശരീരത്തെയോ ബഹുമാനിക്കാനും കഴിയുന്നില്ല. വിഗ്രഹത്തിൽ ചൈതന്യം പ്രസരിക്കുന്നു എന്നുള്ളതാണ് വിഗ്രഹാരാധനയുടെ രഹസ്യം. ഒന്നിനെ ഒഴിവാക്കി മറ്റൊന്നിനെ സ്വീകരിക്കുവാൻ സാദ്ധ്യമല്ല. എങ്കിലും അടിസ്ഥാനമായത് ചൈതന്യസ്വരൂപമായ ജീവൻതന്നെ. വിഗ്രഹാരാധകനും, ജഡമായ ശരീരത്തെ സ്‌നേഹിക്കാൻ കഴിയാത്ത നിങ്ങൾ അതിലുള്ള സ്പിരിറ്റിനെ ആരാധിച്ചവനുമാണ്. ഇതിൽ ഏതെങ്കിലും തെറ്റെന്നു തെളിയിച്ചാൽ നിങ്ങൾ കാമുകനായോ നിങ്ങളുടെ സ്‌നേഹഭാജനത്തിന് കാമുകിയായി ഇരിക്കുവാനോ സാദ്ധ്യമല്ല, പ്രപഞ്ചത്തിലെ ചൈതന്യവും വിഗ്രഹവും തമ്മിലുള്ള അഭേദ്യമായ ഈ ബന്ധം വിഗ്രഹത്തെ ആക്ഷേപിക്കുന്നവർക്ക് വിവരക്കേടുകൊണ്ട് അറിയാന്‍ കഴിയാതെ പോയതാണ് പരമകഷ്ടം.
No comments:
Post a Comment