9 May 2019

സഹസ്രലിംഗം

സഹസ്രലിംഗം

സിര്‍സിയിലെത്തുന്ന സഞ്ചാരികള്‍ നിര്‍ബന്ധമായും കാണാവുന്ന ഒരു പ്രധാന ആകര്‍ഷണമാണ് സഹസ്രലിംഗ. ആയിരം ശിവലിംഗങ്ങള്‍ എന്നാണ് ഇതിനര്‍ത്ഥം. വനമധ്യത്തിലെ നദിക്കരയില്‍ ആയിരം ശിവലിംഗങ്ങള്‍ നിമജ്ജനം ചെയ്തിരിക്കുന്ന സ്ഥലമാണ് സഹസ്രലിംഗ. സിര്‍സിയില്‍ നിന്നും 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ശാല്‍മല നദിക്കരയിലെ സഹസ്രലിംഗയിലെത്താം. മഹാശിവരാത്രി പോലുള്ള ആഘോഷവേളകളില്‍ മാത്രമാണ് ഇവിടെ വലിയ തോതില്‍ ഭക്തജനത്തിരക്കുണ്ടാകുക. ഉത്സവക്കാലത്ത് നിരവധി ഭക്തര്‍ ഇവിടെയെത്തിച്ചേരാറുണ്ട്. ശൈവഭക്തര്‍ വര്‍ഷത്തിലെ എല്ലാക്കാലത്തും ഇവിടെ ആരാധനക്കായി എത്തുന്നു. ശിവവാഹനമായ നന്ദികേശന്റെ പ്രതിമകളും ഇവിടെ കാണാം. പൂജകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും വേണ്ടിയല്ലാതെ ഇത്രയും ശിവലിംഗങ്ങള്‍ ഒന്നിച്ചുകാണാനായി ഇവിടെയെത്തുന്നവരുടെ എണ്ണവും കുറവല്ല.

1678 മുതൽ 1718 വരെ വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന സദാശിവരായായാണ് ഈ ശിവലിംഗങ്ങൾ തീർത്തതെന്നാണ് ചരിത്രം പറയുന്നത്. എന്നാൽ മറ്റൊരു കഥയും ഇതിനു പിന്നിൽ ഉണ്ടെന്നാണ് പറയുന്നത്. അത് ഇതാണ്. കുട്ടികൾ ഇല്ലാതിരുന്ന സദാശിവരായയക്കു മക്കൾ ഉണ്ടാകാൻ നദിയിൽ ആയിരം ശിവലിംഗം പണികഴിപ്പിച്ചു പൂജ ചെയ്യാൻ കൊട്ടാരം ഗുരു ആവശ്യപ്പെട്ടു എന്നും .അങ്ങനെ ചെയ്തു അതിന്റെ ഫലമായി കുട്ടികൾ ഉണ്ടായി എന്നും ആണ്. ഇവിടത്തെ മറ്റൊരു ആകർഷമാണ് ശൽമാല നദിക്കു കുറുകെ ഉള്ള തൂക്കുപാലം. 

ഭാരത പുഴയുടെ അവസ്ഥയാണ് ഇപ്പോൾ ശൽമാല നദിക്ക്. വെള്ളം കുറവാണ്.  പിന്നെ വെള്ളം നിറഞ്ഞാൽ ശിവലിംഗങ്ങൾ കാണുവാൻ കഴിയില്ല ആയതിനാൽ വേനൽക്കാലം ആണ് നല്ല സമയം. ശിവരാത്രി ദിവസം മാത്രമാണ് ഇവിടെ പ്രത്യേക പൂജകൾ നടക്കുന്നത്. ഇവിടെ വേദനിപ്പിക്കുന്ന കാര്യം എന്തെന്നുവെച്ചാൽ ഇതിനെ സംരക്ഷിക്കാൻ വേണ്ടിയുള്ള യാതൊരു ശ്രമവും അവിടെ നമ്മുക് കാണാൻ സാധിക്കില്ല. 400 വർഷത്തോളം പഴക്കമുള്ള ഈ ശിവലിംഗങ്ങൾ ഇനി എത്ര നാളുകൂടി ഉണ്ടാകും....

No comments:

Post a Comment