ദശമഹാവിദ്യ - 6
||ഛിന്നമസ്ത ദേവി||
ഹൈന്ദവ വിശ്വാസ പ്രകാരമുള്ള ദശമഹാവിദ്യ ദേവതകളിൽ പ്രധാനിയാണ് ഛിന്നമസ്താ ദേവി താന്ത്രിക ദേവതകളിലും ഒരാളാണ് ഛിൻനമസ്ത. ഛിന്നമസ്തിക, പ്രചണ്ഡചണ്ഡിക എന്ന പേരിലും ഈ ദേവി അറിയപ്പെടുന്നുണ്ട്. വജ്രായന ബുദ്ധമതത്തിലും ഈ ദേവതയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. ഛിന്നമുണ്ഡ എന്നാണ് വജ്രായന ബുദ്ധമതത്തിൽ ഈ ദേവത അറിയപ്പെടുന്നത്.
ആദിപരാശക്തിയുടെ ഉഗ്രരൂപത്തിലുള്ള പത്ത് അവതാരങ്ങളിൽ ഒരു അവതാരമാണ് ഛിൻനമസ്ത. ഛേദിക്കപ്പെട്ട ശിരസ്സ് എന്നാണ് ഛിൻനമസ്ത എന്ന വാക്കിന്റെ അർത്ഥം. കാളി, താര, ഷോഡശി, ഭുവനേശ്വരി, ഭൈരവി, ഛിന്നമസ്ത, ധുമാവതി, ബഗളാമുഖി, മാതംഗി, കമല എന്നിവയാണ് പത്തുരൂപങ്ങള്‍. യോനി പ്രതിഷ്ഠയും ആര്‍ത്തവകാലത്തെ ആഘോഷത്തിലും ഛിന്നമസ്ത ദേവിയെ ആരാധിക്കുന്നു
സ്വയം ഛേദിക്കപ്പെട്ട ശിരസുമായി നിൽക്കുന്ന രൂപമാണ് ഛിന്നമസ്ത ദേവിയുടേത്. ത്രാന്ത്രിക ദേവതകളിൽ ഏറ്റവും പ്രധാനപ്പെട്ട ദേവതയാണ് ഈ ദേവി.
സൃഷ്ടി, സംഹാര കാരിണിയായാണ് ഈ ദേവത അറിയപ്പെടുന്നത്. യോഗശാസ്ത്രത്തിന്റെ നിഗൂഢതത്വങ്ങൾ ഉൾക്കൊണ്ട ഭാവമാണ് ഛിന്നമസ്തയ്ക്ക്.
കാമകേളിയിൽ ഏർപ്പെട്ട യുവമിഥുനങ്ങളെ ചവിട്ടി നിൽക്കുന്ന ദേവി മനുഷ്യനിലെ കാമ ക്രോധ ലോഭ മോഹങ്ങൾക്ക് കടിഞ്ഞാൺ ഇടുന്നു എന്നു
കാമാസക്തിയെ നിയന്ത്രിക്കുന്നവളും കാമ ഉദ്ദീപനം നൽകുന്നവളുമായും ഏവരുടെയും അഹങ്കാരത്തിന്റെ പ്രതീകമായ ശിരസ്സ് ദേവി സ്വയം വെട്ടിയെടുത്തതിനാൽ മനുഷ്യരോട് സ്വയം അഹങ്കാരത്തെ ഇല്ലാതാക്കുവാനും അതുവഴി ഇഹ പിംഗല കുണ്ഡലിനിയിൽ എന്നിവയിൽ നിന്നും പ്രവഹിക്കുന്ന ജ്ഞാനമകുന്ന രക്തം പാനം ചെയ്യേണ്ടതായി ദേവി തന്റെ സ്വരൂപത്തിൽ തന്നെ കാട്ടി തരുന്നു
നഗ്നരൂപത്തിലാണ് ഛിന്നമസ്തയെ അവതരിപ്പിക്കാറുള്ളത്. അഴിച്ചിട്ട മുടിയും ചുവന്ന നിറത്തിലുള്ള ശരീരവും ഛേദിക്കപ്പെട്ട ശിരസുമാണ് ഛിന്നമസ്തയുടെ പ്രത്യേകത.
ഛിന്നമസ്തയേക്കുറിച്ച് വിവരിക്കുന്ന ഗ്രന്ഥങ്ങളിൽ പതിനാറുകാരിയാണ് ഈ ദേവതെയെ വിശേഷിപ്പിച്ചിരിക്കുന്നത്.
സ്ഥൂല സ്തന രൂപിണിയായ ഛിന്നമസ്തയുടെ ഹൃദയത്തിന് സമീപത്തായി ഒരു നീല താമരയും കാണാം. ഭീകര രൂപിയായതിനാൽ ഛിന്നമസ്തയെ എല്ലാവരും ആരാധിക്കാറില്ല. എന്നാൽ മാതൃഭാവം ഉള്ള ദേവതയാണ് ഈ ദേവി.
നഗ്നരായി കിടക്കുന്ന ദമ്പതികളുടെ മുകളിലായാണ് ഛിന്നമസ്ത ചവിട്ട് നിൽക്കുന്നത്. രതിയും കാമദേവനുമാണ് ഈ ദമ്പതികൾ.
തലയോട്ടിമാല, കഴുത്തിൽ ചുറ്റിയ പാമ്പ് എന്നിവയാണ് ദേവി ധരിച്ചിരിക്കുന്നത്. കഴുത്തിൽ നിന്ന് ചീറ്റുന്ന രക്തം കുടിക്കുന്ന രണ്ട് തോഴിമാരും കാണാം. ഡാകിനി, വർണിനി എന്നാണ് ഇവരുടെ പേര്. ജയ, വിജയമാർ എന്നും ഇവർ അറിയപ്പെടുന്നുണ്ട്.
രണ്ട് കൈകളാണ് ഈ ദേവതയ്ക്കുള്ളത്. ഒരു കയ്യിൽ ഛേദിക്കപ്പെട്ട ശിരസും മറുകയ്യിൽ ശിരസ് ഛേദിക്കാൻ ഉപയോഗിച്ച കത്തിയും കാണാം.
ഛിന്നമസ്തയുടെ ജനനുവുമായി ബന്ധപ്പെട്ട് നിരവധി കഥകൾ
മന്ദാകിനി നദിയിൽ കുളിച്ച് കൊണ്ടിരുന്ന പാർവതി ദേവിക് വിശപ്പ് ഉണ്ടാകുകയും പാർവതിയുടെ ശരീരം കറുത്ത് വരികയും ചെയ്തു.
ഈ സമയം തോഴിമാർക്ക് കഠിനാമയ വിശപ്പ് അനുഭവപ്പെട്ടു. അവർക്ക് ഭക്ഷിക്കാൻ ഒന്നും സമീപത്ത് ഇല്ലെന്ന് മനസിലാക്കിയ പാർവതി തന്റെ ശിരസ് അറുത്ത് കയ്യിൽ വച്ചു. കഴുത്തിൽ നിന്ന് മൂന്ന് ഭാഗത്തേക്ക് രക്തം ചീറ്റി. തോഴിമാരുടെ വായിലേക്കും തന്റെ വായിലേക്കുമാണ് രക്തം എത്തിയത്.
നോർത്ത് ഇന്ത്യയിൽ ആണ് ഛിന്നമസ്തയുടെ ക്ഷേത്രങ്ങൾ ഉള്ളത്. ഹിമാചൽപ്രദേശിലെ ചിന്ത്‌പൂർണി ക്ഷേത്രം, പശ്ചിമബംഗാളിലെ ബിഷ്ണുപൂരിലെ ക്ഷേത്രം. വാരണാസിയിലെ റാംനഗർ ക്ഷേത്രം. അസാമിലെ കാമാഖ്യ ക്ഷേത്രം, ജാർഖണ്ഡിലെ രാജ്രാപ്പ ക്ഷേത്രം. എന്നീ ക്ഷേത്രങ്ങളിൽ ഛിന്നമസ്തയെ ആരാധിക്കുന്നുണ്ട്.
ഹിമാചൽപ്രദേശിലെ ഉന ജില്ലയിലാണ് ചിന്ത്‌പൂർണി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ശക്തിപീഠ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രം.
51 ശക്തിപീഠങ്ങളിൽ പ്രധാനപ്പെട്ട 7 ശക്തി പീഠങ്ങളിൽ ഒന്നാണ് ഹിമാചൽ പ്രദേശിലെ ഈ ഛിന്ന മസ്തിക ക്ഷേത്രം.
മാർക്കേണ്ടായ പുരാണത്തിൽ ചാണ്ഡി ദേവി അസുരനെ നിഗ്രഹിച്ചപ്പോൾ
രക്തം കുടിച്ച് കൊണ്ടിരുന്ന തോഴിമാരായ ജയയ്ക്കും വിജയയ്ക്കും ദാഹം തീർന്നില്ല. അവരുടെ ദാഹം തീർക്കാൻ ചാണ്ഡി തന്റെ തലയറുത്ത് രക്തം നൽകുകയായിരുന്നു.
No comments:
Post a Comment