21 May 2019

ദശമഹാവിദ്യ - 3 ||ഷോഡശി||

ദശമഹാവിദ്യ - 3

||ഷോഡശി||

ദശമഹാവിദ്യകളിൽ മൂന്നാം വിദ്യയാണ് ഷോഡശി. ശ്രി ലളിതാമഹാത്രിപുരസുന്ദരിയുടെ മറ്റൊരു ഭാവമാണ് ഷോഡശി. ദശമഹാവിദ്യകളിൽ ലളിതാ ദേവി ബ്രഹ്മവിദ്യയാണ്. ലളിതാ ദേവിയ്ക്ക് അനേകം നാമധേയങ്ങളുണ്ട്. ത്രിപുര സുന്ദരി, ഷോഡശി, കാമേശ്വരി, ത്രിപുര എന്നിവയാണ്. നിത്യാ ദേവിമാരുടെ (ഭഗമാലിനി, നിത്യക്ലിന്ന തുടങ്ങിയ ദേവിമാർ) നായികയായതിനാൽ ദേവി നിത്യയെന്നും അറിയപ്പെടുന്നു. ലളിതാ ദേവിയുടെ മുഖ്യ മന്ത്രമായ ശ്രീവിദ്യ മന്ത്രം പതിനഞ്ചക്ഷരങ്ങളോട് കൂടിയതാണ്. ശ്രീവിദ്യ മന്ത്രത്തോട് (ഹീംകാരം കൂടി ചേരുമ്പോൾ ഷോഡശി വിദ്യയായി. ഈ വിദ്യയുടെ അധിഷ്ഠിത്രിയായതിനാൽ ഷോഡശി എന്ന് ദേവി അറിയപ്പെടുന്നു. ദേവിയുടെ ഭർത്താവ് കാമേശ്വരനായ ശിവനാണ്. കാമേശ്വര കാമേശ്വരിമാർ വിശ്വകർമ്മവും മയനും നിർമ്മിച്ച ശ്രീപുരം എന്ന തേജോമയ ലോകത്ത് വസിക്കുന്നു. പാശം, അങ്കുശം, കരിമ്പിൻ വില്ല് , പുഷ്പബാണം, എന്നിവ ധരിച്ച് പഞ്ചബ്രഹ്മാസനത്തിൽ ഇരിക്കുന്നു. ബ്രഹ്മാവ്, രുദ്രൻ, വിഷ്ണു, ഈശ്വരൻ എന്നീ നാലു കാലുകളോടും സദാശിവനാകുന്ന പലിയോടും കൂടിയ ദിവ്യമാഞ്ചമാണ് പഞ്ച ബ്രഹ്മാസനം. ലക്ഷമീദേവിയും, സരസ്വതി ദേവിയും ലളിതാ ദേവിയുടെ ഇരു പാർശ്വങ്ങളിലുമായി നിന്നു ചാമരം വീശുന്നു.

No comments:

Post a Comment