ക്ഷേത്രചൈതന്യ രഹസ്യം
ഭാഗം - 04
ക്ഷേത്രത്തിൽ ഭക്തന്മാർ വരുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതു കൊള്ളാം...
ഒന്നാമതായി ശുദ്ധിചെയ്ത് സൗകര്യപ്രദവും നാട്ടുനടപ്പനുസരിച്ചുള്ളതും നിർമ്മലവും ആയ വസ്ത്രങ്ങൾ ധരിക്കണം, അവ ക്ഷേത്രാചരങ്ങൾക്ക് അനുരൂപവുമായിരിക്കണം, പുരുഷന്മാർ കേരളത്തിൽ ഷർട്ടിടതെയാണല്ലോ ക്ഷേത്രത്തിൽ പോകുന്നത്, അത്തരം ആചാരങ്ങളെ നാം അനുസരിക്കുകയല്ലേ നല്ലത്, പുരോഗമനത്തിൻ്റെ പേരിൽ അവയെ മറ്റിമറിക്കാനുള്ള വെമ്പലിൽ അശാസ്ത്രിയത കടന്നുകൂടുകയോ ജനങ്ങളുടെ വിശ്വാസത്തിന് ക്ഷതമേൽക്കുകയോ ചെയ്തീട്ടുണ്ടോ എന്ന് പ്രായേണ ആരും അന്വേഷിക്കാറില്ല. എന്തായാലും ദേഹശുദ്ധിവരുത്തി ക്ഷേത്രദർശനത്തിന് ക്ഷേത്രത്തിന് അനുയോജ്യമായ വസ്ത്രം ധരിച്ച് ഗ്രാമത്തിൻ്റെ നാനാഭാഗത്തുനിന്നും കൂട്ടം കൂട്ടമായി ആളുകൾ നിത്യേന വൈകുന്നേരം ദീപാരധനക്ക് തടിച്ചുകൂടുന്ന രംഗം ആ ഗ്രാമപ്രദേശത്ത് സൃഷ്ടിക്കുന്ന ചലനങ്ങൾ ബഹുദുരവ്യാപകമായിരിക്കും, ഭാവിയിൽ വളരെയെറെ വാഗ്ദാനങ്ങൾ പ്രതീക്ഷനൽക്കുന്ന ഒന്നാണിത്.
രണ്ടാമതായി ചെയ്യേണ്ടത് ക്ഷേത്രയജ്ഞത്തിൽ പങ്കാളികൾ ആകത്തക്കവണ്ണം എന്തേങ്കിലും കൊണ്ടു വന്ന് അർപ്പിക്കുവാനുള്ള പ്രേരണ ഓരോരുത്തരിലും വളർത്തിയെടുക്കുക എന്നതാണ്, സ്നേഹപൂർണ്ണ സമ്പർക്കം കൊണ്ട് ഈ മനോഭാവം സൃഷ്ടിക്കാവുന്നതേയുള്ളൂ. നമ്മുടെ ത്യാഗപൂർണ്ണമായ സഹകരണമാണിത്. അഥവാ ഒരു സംഘടിതമായ ത്യാഗയജ്ഞമായിരിക്കുമത്. ക്ഷേത്രഭണ്ഡാരത്തിലിടാൻ അൽപം പണമോ [ദേവസ്വം ഭരിക്കുന്ന ക്ഷേത്രങ്ങൾ ഒഴിച്ച്] അർച്ചനക്കു വേണ്ടി കുറച്ചു പുഷ്പങ്ങളോ, വിളക്കിനുവേണ്ടി നെയ്യോ, എണ്ണയോ അങ്ങനെ എന്തെങ്കിലും ക്ഷേത്രത്തിൽ കൊണ്ടു വന്ന് ദിനംപ്രതി സമർപ്പിക്കുന്നത് ഗ്രാമിണജനങ്ങൾക്ക് ബുദ്ധിമുട്ടാവിലെന്നും മാത്രമല്ല അവർക്ക് സന്തോഷകരമായ ഒരു കാര്യം കൂടിയായിരിക്കും,. ക്ഷേത്രപൂജകാര്യങ്ങൾക്ക് അത് അത്യന്തം സഹായകവും ആയിരികും. നിവേദ്യത്തിനുള്ള സാധനങ്ങളും ഇങ്ങനെ ഭക്തന്മാർ അർപ്പണമായി കൊണ്ടുവരാവുന്നതാണ്, നിത്യനിദാത്തിനുപോലും ബുദ്ധിമുട്ടുന്ന ക്ഷേത്രങ്ങളാണെങ്കിൽ ഈ വക സാധനങ്ങൾ ശേഖരിക്കുവാൻ ഗ്രാമീണ പാശ്ചാതലത്തിൽ എന്തെങ്കിലും പ്രസ്ഥാനങ്ങൾ രൂപികരിക്കാവുന്നതാണ്. അവ ശേഖരിച്ച് ക്ഷേത്രത്തിൽ എത്തിക്കുന്നതിനുള്ള എന്തെങ്കിലും ഒരു പദ്ധതി ക്ഷേത്രസംരക്ഷണസമിതിക്ക് ചെയ്യാവുന്നതേയുള്ളൂ, ഒന്നുമില്ലെങ്കിലും ഒരു ചെറിയ ഇലകുമ്പിളിൽ അഞ്ചാറുപുഷ്പങ്ങളെങ്കിലും സംഭരിച്ച്ദേവൻ്റെ മുന്നിൽ കൊണ്ടുവരുന്നത് ഓരോരുത്തർക്കും ഒരു ചിലവുമില്ലാതെ ചെയ്യാൻ കഴിയുന്നതാണ്, ഈ ഉപഹാരം ചെറുതാണെങ്കിലും സ്വന്തം ജീവിതപുഷ്പം ഈശ്വരപാദങ്ങളിൽ സമർപ്പിക്കുവാൻ സാധിക്കും. ഇത്തരത്തിലുള്ള ഉപഹാരം സമർപ്പണത്തിൻ്റെ മുഖ്യ ഉദ്ദേശ്യം ക്ഷേത്രത്തിലെ നിത്യനിദാന ചെലവുകളിലെ നിർവഹണമെന്നതിനെക്കാൾ, അവനവൻ്റെ ആത്മസംസ്ക്കരണം തന്നെയാണ് എന്ന് മനസ്സിലാക്കി സമിതി പ്രവർത്തകർ പ്രവർത്തിച്ചാൽ ഭക്തജനങ്ങളിൽ വളർന്നു വരുന്ന അർപ്പണ്ണമനോഭാവം സംഘടനാപരമായ ഒരു അടിസ്ഥന ഘടകമായിരിക്കും.
താൻ സ്നേഹിക്കുകയും ആരാധിക്കുകയും ആശ്രയിക്കുകയും പരിഭവിക്കുകയും വിഷമങ്ങൾ പറയുകയും ഇങ്ങനെ തനിക്ക് ഏതു സംഗതിയിലും അവലംബമാക്കാനുള്ള സ്ഥാനം അഥവാ ശക്തി എന്ന നിലയിൽ കരുതപ്പെടുന്ന ഈശ്വരന് തന്റെ കഴിവിനൊത്തവിധം ആത്മസമർപ്പണ ബുദ്ധിയോടെ എന്തെങ്കിലും സമർപ്പിച്ച് സ്വയം കൃതാർത്ഥതയടയുക എന്ന രീതിയിലായിരിക്കണം വഴിപാടുകൾ നടത്തുക. നാം എന്തെങ്കിലും കൊടുത്തിട്ട് അതുകൊണ്ട് ഈശ്വരന് ഒന്നും സാധിക്കാനില്ല. എന്ന് എല്ലവർക്കും അറിയാം എന്നാൽ ആത്മസമർപ്പണ ബുദ്ധിയോടെ എന്റെ ഭക്തൻ എനിക്കു തരുന്ന ഒരു തുളസീദളം പോലും എനിക്ക് ഏറ്റവും വലിയതാണ്. എന്ന് ഭഗവാൻ അരുളി ചെയ്തതിന്റെ പൊരുൾ ഇതല്ലെങ്കിൽ പിന്നെ എന്താണ്...
ക്ഷേത്രത്തിനു അകത്തെത്തുന്ന ഭക്തനെക്കാൾ ഊർജ്ജ പൂർണനാണ് പുറത്ത് കടക്കുന്ന ഭക്തൻ, ദർശനത്തിനു മുമ്പ് അനുഭവപ്പെട്ട ബലഹീനത ദർശന ശേഷം തോന്നുകയില്ല. ദർശനത്തിന് മുമ്പുള്ള വികാര വിചാര സംഭ്രമങ്ങളെല്ലാം ദർശന ശേഷം ഭക്തനുതന്നെ പരിഹരിക്കാൻ കഴിയും . ആത്മവിശ്വാസം കൂടുകയും ചെയ്യും. വീണ്ടും ബാഹ്യ ലോകവുമായി ബന്ധപ്പെട്ടാൽ അതിന്റെ സ്വാധീനം കൊണ്ട് ബലഹീനതയുണ്ടാകാമെങ്കിലും നിത്യേനയുള്ള ക്ഷേത്ര സന്ദർശനം ആ ഭക്തനെ നിഗ്രഹാനുഗ്രഹ ശക്തിയിലെത്തിക്കുന്നു. വിശാലമനസ്ക്കനാക്കുന്നു, ഭൗതീക ആസക്തികളോട് ബന്ധമില്ലാതാക്കുന്നു, നിസ്വർത്തനും പരോപകാരിയുമാകുന്നു. ഇത് ഹൈന്ദവ ദർശനം എന്ന മട്ടിൽ കാണണമെന്നില്ല ഈശ്വരാരാധനകളെല്ലാം തന്നെ ഈ മട്ടുള്ള ശക്തി സംഭരണമാണ്...
No comments:
Post a Comment