ക്ഷേത്രചൈതന്യ രഹസ്യം
ഭാഗം - 01
ക്ഷേത്രമെന്നത് വെറും കല്ലിലും കുമ്മയത്തിലും കെട്ടിപ്പടുത്ത ഒരു കൂട്ടം കെട്ടിടങ്ങൾ അല്ലെന്നും അവയെ ശാസ്ത്രീയമായി കണക്കൊപ്പിച്ച് സംവിധാനം ചെയ്ത മാനവദേഹ പ്രതീകങ്ങൾ തന്നെയാണെന്നും അവയിൽ താന്ത്രികവിധികൾക്കനുസരിച്ച് ചെയ്യുന്ന പ്രതിഷ്ഠ ആചാര്യ ദേഹത്തിൽ നടന്ന ചിരകാല തപസ്സിൻ്റെയും ഉപാസനയുടെയും ഫലമായി ജ്വലിച്ചുയർന്ന ആത്മീയശക്തി കണത്തിൻ്റെ നിക്ഷേപമാണെന്നും ആ ആത്മീയശക്തികണത്തിൻ്റെ പരിപോഷണത്തിനുവേണ്ട ഏർപ്പാടുകളാണ് നിത്യനൈമിത്തികങ്ങളായ പൂജാഉത്സവാദികളൊന്നും മറ്റുമുള്ള ആഗമശാസ്ത്രസിദ്ധാന്തങ്ങൾ നാമിവിടെ അനുസ്മരിക്കേണ്ടതുണ്ട്. ചൈതന്യമുള്ളൊരുക്ഷേത്രം അതാതു ദേവൻ്റെ മൂലമന്ത്രചൈതന്യം സ്പന്ദിക്കുന്ന സാധകദേഹപ്രതീകം തന്നെയാണ്. ആ ക്ഷേത്രത്തിന് സദൃശമായ ശാരീരികഘടകങ്ങൾ ഉള്ള ഒരു സാധാരണ ഭക്തൻ ക്ഷേത്രത്തിൽ പോയി പ്രർത്ഥിക്കുമ്പോൾ അവൻ്റെ ദേഹത്തിലും ക്ഷേത്രത്തിൽ സ്പന്ദിച്ചുകൊണ്ടിരിക്കുന്ന മന്ത്ര ചൈതന്യം അനുരണന പ്രക്രിയമൂലം സ്പന്ദിക്കുവാൻ തുടങ്ങും. അതു അവനിൽ ഉറങ്ങി കിടക്കുന്ന ആത്മീയചൈതന്യത്തെ ശാസ്ത്രീയമായ വിധത്തിൽ തട്ടിയുണർത്തുകയും , അങ്ങനെ ഉണർന്ന കണികയുടെ പ്രവർത്തനം മൂലം ഭക്തൻ്റെ ഭൗതികവും ആത്മീയവുമായ ആവിശ്യങ്ങൾ സാധിക്കുകയാണ് ചെയ്യുന്നത്. ആ കണിക ഭക്തനിൽ ഉറങ്ങി കിടന്ന ഈശ്വരചൈതന്യം തന്നെയാണ്. തന്മൂലം മനുഷ്യസാധാരണമായ നിലവാരത്തിൽനിന്നും ഉയർന്നതായിരിക്കും ആ കണികയുടെ ശക്തി . അതാണല്ലോ അത്ഭുതകരമായ വിധത്തിൽ പലകാര്യസാധ്യതകളും ക്ഷേത്രോപാസനകൊണ്ട് നേടുന്നത് . ഇപ്രകാരം ചിന്തിക്കുകയാണെങ്കിൽ അതാതു ഗ്രാമത്തിലെ ജനങ്ങളെ മുഴുവൻ സമുൽക്കർഷത്തിനുവേണ്ടി ശാസ്ത്രീയമായി സംവിധാനം ചെയ്ത മനശ്ശസ്ത്ര യന്ത്രങ്ങൾ തന്നെയാണ് ക്ഷേത്രങ്ങൾ എന്നു വരുമ്പോൾ ക്ഷേത്രവും ദേശവും തമ്മിലുള്ള അഭേദ്യബന്ധമെന്ന് മനസ്സിലാക്കാം. നമ്മുടെ ക്ഷേത്രങ്ങൾ പ്രപഞ്ചത്തെയാകമാനം നിയന്ത്രിക്കുന്ന ഈശ്വരശക്തിയെ തദ്ദേശവാസികളുടെ ഉപയോഗത്തിന്നു വേണ്ടി കാര്യമായി ഒരുക്കിനിർത്തിയ ഒരു മനശ്ശാസ്ത്രഎജിനിയറിങ്ങ് (Phycho Engineering Scheme) പദ്ധതിയിലെ സുപ്രധാന ഘടകങ്ങളാണെന്ന് നിസ്സംശയം പറയാം. മന്ത്രാദിശാസ്ത്രാദികളിൽ അവഗാഹവും പാണ്ഡിത്യവും കൃഛമായ തപസ്സും ഉണ്ടായാൽ മാത്രം സാധിക്കവുന്ന മന്ത്രചൈതന്യസ്ഫുരണം, അതൊന്നും കൂടാതെ ക്ഷേത്രദർശനം നടത്തുന്നതുകൊണ്ടു മാത്രം സാധാരക്കാരന് ലഭ്യമാണ്. വിദ്യുശക്തിയുടെ ശാസ്ത്രീയവശം. പഠിക്കാതെ വെറുമൊരു സ്വിച്ച് അമർത്തി ആവിശ്യമുള്ള വെളിച്ചവും കാറ്റും മറ്റു സൗകര്യങ്ങളും കിട്ടുമാറാകുന്ന ആധുനികശാസ്ത്രിയ സാങ്കേത്തിക സംവിധനങ്ങളെപോലെ തന്നെയുള്ള ഒന്നാണ് നമ്മുടെ പൂർവ്വികന്മാർ ആദ്ധ്യാത്മികസാധനാ ശാസ്ത്രത്തിൽ നിന്നും ആവിഷ്ക്കരിച്ചെടുത്ത സാങ്കേത്തിക പദ്ധതിയായി നാടെങ്ങും വിരാജിക്കുന്ന നിരവധി ക്ഷേത്രങ്ങൾ...
No comments:
Post a Comment