ഉത്തമ സന്താനത്തെ ലഭിക്കാൻ ഗർഭകാലത്ത് ജപിക്കേണ്ട മന്ത്രങ്ങൾ
രണ്ടാം മാസം
ഭാഗം - 2
ഗർഭകാലത്തെ രണ്ടാം മാസം വളരെയധികം പ്രധാനപ്പെട്ടതാണ്. ഒരു ചെറിയ കോശത്തിൽ നിന്ന് ഭ്രൂണമായി മാറുന്ന സമയമാണിത്. ഭ്രൂണം അതിവേഗം വളരുന്ന ഈ ഘട്ടത്തിൽ കുഞ്ഞിന്റെ ഹൃദയമിടിപ്പും തുടങ്ങും. ചൊവ്വയ്ക്കാണ് ഈ മാസത്തിന്റെ കാരകത്വം. ചൊവ്വയുടെ അധിപൻ കുജനാണ്. മനുഷ്യന്റെ ബലവും ശരീരശക്തിയും സൂചിപ്പിക്കുന്നത് കുജനാണ്. അതിനാൽ കുജപ്രീതിക്കായി ചുവപ്പ് നിറത്തിലുളള വസ്ത്രങ്ങൾ ധരിക്കാം. ചുവപ്പ് നിറമുളള വസ്ത്രം ധരിച്ച് സുബ്രമണ്യനെയോ ഭദ്രകാളിയെയോ ഭജിക്കുന്നതും ഉത്തമം.
കുജസ്തോത്രം
ॐ➖➖➖➖ॐ➖➖➖➖ॐ
ധരണീഗര്‍ഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം
ചൊവ്വാഴ്ചദിവസം ദേവീ ക്ഷേത്ര ദർശനം അത്യുത്തമമാണ്. ദേവീ പ്രീതികരമായ ലളിതാസഹസ്രനാമം, മഹാലക്ഷ്മീസ്തവം എന്നിവ ജപിക്കുന്നതും നന്ന്.
പ്രഭാത സ്നാനത്തിനു ശേഷം കിഴക്കോട്ടു ദർശനമായി ഇരുന്ന് ഗായത്രി മന്ത്രം, സുബ്രമണ്യ ഗായത്രി ഇവ ഭക്തിപൂർവ്വം കുറഞ്ഞത് 10 തവണ എങ്കിലും ജപിക്കണം. സുബ്രമണ്യസ്വാമിയുടെ മൂലമന്ത്രംമായ "ഓം വചദ്ഭുവേ നമ:" ക്ഷേത്ര ദർശനവേളയിൽ ഉരുവിടാവുന്നതാണ്.
സുബ്രഹ്മണ്യ ഗായത്രി
ॐ➖➖➖➖ॐ➖➖➖➖ॐ
"സനല്‍ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്"
ഭദ്രകാളീ സ്തുതി
ॐ➖➖➖➖ॐ➖➖➖➖ॐ
കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ
കുലം ച കുലധര്‍മ്മം ച- മാം ച പാലയ പാലയ
ദേവി സ്തുതി
ॐ➖➖➖➖ॐ➖➖➖➖ॐ
ഓം സർവ്വ ചൈതന്യരൂപാംതാം ആദ്യാം ദേവീ ച ധീമഹി
ബുദ്ധിം യാനഹ: പ്രചോദയാത്
കാർത്ത്യായനി മഹാമയേ ഭവാനി ഭുവനേശ്വരീ
സംസാര സാഗരേ മഗ്നം മാമുദ്ധര കൃപാമയി
ബ്രഹ്മ വിഷ്ണു ശിവാരാധ്യേ പ്രസീത ജഗദംബികേ
മനോഭിലഷിതം ദേവീ വരം ദേഹി നമോസ്തുതേ
സര്‍വ്വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ "
സർവ്വ സ്വരൂപേ സർവ്വേശേ സർവ്വശക്തി സമന്വിതേ
ഭയേഭ്യ. സ്ത്രാഹിനോ ദേവീ ദുർഗ്ഗാ ദേവി നമോസ്തുതേ
ജ്വാലാകരാളമത്യുഗ്രം അശേഷാസുരസൂധനം
ത്രിശൂലം പാദുനോ ദേവീ ഭദ്രകാളീ നമോസ്തുതേ
No comments:
Post a Comment