24 December 2018

പുനർജന്മത്തിന് പലകാരണങ്ങൾ

പുനർജന്മത്തിന് പലകാരണങ്ങളുണ്ട്.

കർമങ്ങളുടെ ഫലം ഭുജിക്കാൻ വീണ്ടും ജനിക്കുന്നു അത് എങ്ങനെയെന്നാൽ

ആഗ്രഹപൂർത്തീകരണത്തിന്:

ഭൗതിക സുഖസൗകര്യങ്ങളിൽ മുഴുകി കഴിയുന്ന ഒരു വ്യക്തി ആണാകട്ടെ പെണ്ണാകട്ടെ ഈ സുഖസൗകര്യങ്ങൾ കൂടുതലായി ആഗ്രഹിക്കുന്നു. ഒരിക്കലും അടങ്ങാത്ത ഈ ആഗ്രഹങ്ങൾ ആത്മാവിന് പുതിയശരീരം സ്വീകരിക്കുന്നതിന് കാരണമാകുന്നു.

പൂർത്തീകരിക്കാത്ത സാധനകൾ പൂർത്തീകരിക്കാൻ:

മായയിൽ നിന്ന് മോചനം നേടാൻ ആത്മീയസാധനകൾ പരിശീലിക്കുന്ന ഒരു വ്യക്തി ലക്ഷ്യപ്രാപ്തി കൈവരിക്കുന്നതിന് മുമ്പ് മരണപ്പെട്ടാൽ സാധന പൂർത്തീകരിക്കുന്നതിനായി പുനർജന്മമെടുക്കുന്നു.

കടംതീർക്കാൻ:

ഒരാത്മാവ് മറ്റൊരാത്മാവിനോട് കടപ്പെട്ടിട്ടുണ്ടെങ്കിൽ അത് തീർക്കാനായി പുനർജന്മം എടുക്കുന്നു. ബന്ധുവിന്റെ രൂപത്തിലോ സുഹൃത്തിന്റെ രൂപത്തിലോ ശത്രുവിന്റെ രൂപത്തിലോ തുടങ്ങി ഏത്രൂ പത്തിലും പുനർജന്മത്തിൽ അവതരിച്ച് കടം തീർക്കുന്നു.

ശാപഫലം അനുഭവിക്കാൻ:

ശാപഫലം അനുഭവിക്കാൻ പുനർജന്മം സ്വീകരിക്കുമ്പോൾ മനുഷ്യജന്മം തന്നെ ആവണമെന്നില്ല.

മോക്ഷംപ്രാപിക്കാൻ:

ദൈവകൃപയാൽ മോക്ഷപ്രാപ്തിയ്ക്കടുത്തെത്തിനിൽക്കുന്ന ആത്മാക്കളാണ് ഇത്തരത്തിൽ പുനർജനിക്കുന്നത്. മോക്ഷപ്രാപ്തിയ്ക്കാവശ്യമായ കാര്യങ്ങൾ ചെയ്ത് മോക്ഷം പ്രാപിക്കുന്നു. മുക്തമായ ആത്മാക്കൾ ദൈവേശ്ചയാൽ ഒരു പ്രത്യേക കാര്യസാദ്ധ്യത്തിനായി പുനർജനിക്കുന്നു.

No comments:

Post a Comment