14 December 2018

മാതൃ ദേവോ ഭവ

മാതൃ ദേവോ ഭവ

"മാതൃ ദേവോ ഭവ!"ആരാലും നിഷേധിക്കാൻ‍ ആകാത്ത ഒരു വാക്യം...!
ജീവിതത്തിന്റെ ആദി വാക്യം...!
ശരീരത്തിന്റെ ആരംഭ വാക്യം...!
ലോകത്തിലെ നിരന്തരമായ വാക്യം..! സ്ത്രീത്വത്തിന്റെ മഹത്വത്തിന്റെ വാക്യം..!
"തള്ളയെ പോലെ പിള്ള, നൂല് പോലെ ചേല" എന്നൊരു പഴഞ്ചൊല്ല് ഉണ്ട്.!
നൂലിനനുസരിച്ചേ ശീലയുണ്ടാവു, നൂലിന് ബലക്ഷയമുണ്ടെങ്കിൽ‍ ശീല വേഗം കീറും... അതു പോലെ അമ്മയെ ആശ്രയിച്ചാണ് കുഞ്ഞിന്റെ ജീവിതവും ഇരിക്കുക.  അമ്മയുടെ എല്ലാ വിഷയങ്ങളും കുഞ്ഞിനു വന്നു ചേരും...

ഉത്തമമായ അമ്മമാരാലാണ് ഈ ലോകത്തിനു പല
മഹാന്‍മാരും മഹതികളും ലഭിച്ചിരിക്കുന്നത്..! അമ്മമാർ‍ ശരിയായിരുന്നാ‍ൽ എല്ലാ കുഞ്ഞുങ്ങളും മഹാത്മാക്ക‍ൾ തന്നെയാണ്..! മാതാവിനെ അടിസ്ഥാനമായിട്ടു മാത്രമേ, ഭാഷ നാട് തുടങ്ങിയവയെ പറയുന്നുള്ളൂ. ഭൂമിയും നാം മാതാവായി തന്നെ വണങ്ങുന്നു..! ലോകത്തിൽ‍ മുലപ്പാലിന് സമാനമായി ശുദ്ധമായ വസ്തു വേറെ ഒന്നും തന്നെ ഇല്ല..! അതിനു സമമായ ശക്തിയും വേറെ ഒന്നിലും ഇല്ല...!

ഒരു കുഞ്ഞിന്റെ ആദ്യത്തെ വാസസ്ഥാനം അമ്മയുടെ ഗര്‍ഭപാത്രം തന്നെയാണ്...!
ലോകത്തിൽ‍ അമ്മയാണ് കുഞ്ഞുങ്ങളുടെ ആദ്യ മാ‍ർഗദർശി......! ഏതു കുഞ്ഞും തന്റെ അമ്മയുടെ സൌന്ദര്യത്തിനോ ബുദ്ധിയ്ക്കോ, പ്രാധാന്യം കല്പിക്കുന്നില്ല..! അമ്മയുടെ ഉന്നതമായ സ്നേഹത്തിനു മാത്രമേ എല്ലാ കുഞ്ഞുങ്ങളും ആഗ്രഹിക്കുന്നുള്ളൂ........! മനുഷ്യ‍ർക്ക്‌ മാത്രമല്ല മറ്റുള്ള ജീവജാലങ്ങ‍ൾക്കും അമ്മ തന്നെയാണ് ശ്രേഷ്ടമായത്...! ഒരു അമ്മയുടെ മനോബലം, ധൈര്യം, നാമജപം, ബലം, അസൂയ, ഭയം, ധീരത, കുഴപ്പം, കോപം,ബുദ്ധിശൂന്യത, സംശയം, വെപ്രാളം, അഹംഭാവം, ബുദ്ധിശൂന്യത, സംശയം, വെപ്രാളം, അഹംഭാവം,സ്വാർത്ഥത, അലസത, ഭക്തി, എല്ലാം തന്നെ കുഞ്ഞിനു വന്നു ചേരും...!

അഛന്റെ സ്വാധീനവും കുഞ്ഞിനു വന്നു ചേരും എന്നത് സത്യം...! എന്നാലും, അമ്മയുടെ ഗഭത്തിൽ‍ ഇരിക്കുന്നത് കൊണ്ടും അവളുടെ ആഹാരം പൊക്കിൾ കൊടി മൂലം സ്വീകരിക്കുന്നത് കൊണ്ടും, അവളുടെ കൂടെ ഗ‍ർഭത്തി‍ൽ 10 മാസം ഇരിക്കുന്നത് കൊണ്ടും ജനിച്ചതിനു ശേഷം അമ്മയുടെ മുലപ്പാൽ‍ കുടിക്കുന്നത് കൊണ്ടും, അമ്മയുടെ മടിയിൽ‍ ഉറങ്ങുന്നത് കൊണ്ടും, അവളുടെ കൊഞ്ചലി‍ൽ ചിരിക്കുന്നത് കൊണ്ടും, അമ്മയുടെ സ്വാധീനം കുഞ്ഞിനു കൂടുത‍ൽ ഉണ്ടാകും...!
"സഹവാസ ദോഷം" എന്നൊരു ചൊല്ല്
തന്നെ ഉണ്ട്..! ആരോടു കൂടി അധികം നാം ഇടപഴകുന്നുവോ അവരുടെ സ്വാധീനം നമുക്ക് തീർ‍ച്ചയായും ഉണ്ടാവും..!

ഉത്തമമായ അമ്മമാർ‍ ഈ ഭൂമിയി‍ൽ പലരുണ്ട്.
അവരെപോലെ എല്ലാരും മാറിയാൽ‍ ഈ ലോകം തന്നെ ജ്ഞാന ഭൂമിയായി തീരും.....! താൻ‍ എത്ര തന്നെ അപമാനിതയായാലും അതെല്ലാം താങ്ങികൊണ്ട് രാമനെ കാട്ടിലേയ്ക്ക് അയച്ച് തന്റെ
മകൻ‍ ഭരതന്റെ ഭക്തിയെ പരീക്ഷിച്ച
മാതാ കൈകേയി! ഞങ്ങളുടെ അമ്മമാർ‍ അതു പോലെ ഭക്തി ചെയ്യാൻ അനുഗ്രഹിക്കണമേ....!

ഭർത്താവായ രാജ ഉത്താനപാദ‍ൻ തന്നെ
ഒതുക്കി വെച്ചപ്പോഴും, തന്റെ മകനായ ധ്രുവനോടു "ഹരിയെ ആശ്രയിക്കു" എന്നു പറഞ്ഞു കൊടുത്തു 5 മാസം കൊണ്ടു ശ്രീഹരിയെ ദ‍ർശനം ചെയ്യിപ്പിച്ച മാതാ സുനീതി....!

ഞങ്ങളുടെ അമ്മമാ‍ർ താങ്കളെ പോലെയാകാൻ‍ മനപൂർവം അനുഗ്രഹിക്കു..! ഭഗവാൻ‍‍ രാമനായി ഒരു മകനെയും, ഭക്തനായ ഭരതനായി ഒരു മകനെയും നല്‍കിയ സുമിത്രാ മാതാ ഞങ്ങളുടെ അമ്മമാരും അതു പോലെ സന്തതികളെ വളർത്താൻ അനുഗ്രഹിക്കു...!

മുഹമ്മദീയരുടെ അക്രമത്തെ നാശം ചെയ്തു സനാതനമായ ഹിന്ദു ധർ‍മ്മത്തെ സ്ഥാപനം ചെയ്യാൻ തന്റെ മകനായ ഛത്രപതി ശിവജിക്കു ധീരതയും, ഹിന്ദു ധർ‍മ്മവും മുലപ്പാലായി നല്‍കിയ ധീര മാതാ ജീജാ ബായി! ഞങ്ങളുടെ അമ്മമാരും അതു പോലെ മുലപ്പാലൂട്ടാൻ അരുളു...!

ദാസിയായിരുന്നാലും തന്റെ മകൻ‍ സത്സംഗം അനുഭവിക്കണമെന്ന് കരുതി 5 വയസ്സുള്ള ബാലനെ മഹാത്മാക്ക‍ൾക്ക് കൈങ്കര്യം ചെയ്യാൻ‍ അയച്ചു അവനെ ബ്രഹ്മർ‍ഷി നാരദരായി മാറ്റിയ ഉന്നത മാതാ! ഞങ്ങളുടെ അമ്മമാരും തങ്ങളുടെ കുഞ്ഞുങ്ങളേ സത്സംഗത്തിന് അയയ്ക്കാ‍ൻ പറയു...!

ഇളം പ്രായത്തിൽ വൈധവ്യം എത്തിയപ്പോഴും തളരാതെ നാമജപം ചെയ്തു, തന്റെ മക്കളെ കൃഷ്ണ ഭക്തിയിൽ‍ ലയിപ്പിച്ചു അവരുടെ സ്വത്തായ ഹസ്തിനാപുര രാജ്യം വീണ്ടെടുക്കുവാൻ‍ ഭക്തിയോടെ കൃഷ്ണനെ പ്രാർത്ഥിച്ചു, ജയിച്ചു കാണിച്ച പാണ്ഡവരുടെ അമ്മയായ കുന്തി മാതാ! ഞങ്ങളുടെ അമ്മമാരും കുഞ്ഞുങ്ങളെ കൃഷ്ണ ഭക്തിയിൽ‍ വളരാൻ‍ അനുവദിക്കു...!

ഒറ്റ രാത്രിയി‍ തന്റെ 5 പുത്രന്മാരെയും കൊന്ന അശ്വദ്ധാമാവിനെ വധിക്കണം എന്ന്‍ എല്ലാവരും പറഞ്ഞപ്പോഴും, അയാളെ വണങ്ങി, അയാളുടെ
അമ്മയായ ക്രൂപി പുത്ര ശോകത്തി‍ൽ ദു:ഖിക്കരുത് എന്നു കരുതി അയാൾക്ക് ജീവന്‍ ഭിക്ഷയായി ന‍ൽകിയ ത്യാഗ മാതാ ദ്രൗപതി! ഞങ്ങളുടെ അമ്മമാരും ഇതു പോലെയാവാൻ‍ അനുഗ്രഹിക്കണമേ.....!

ഇതു പോലെ കോടി കോടി മാതാക്കളാണ് ഈ ലോകത്തെ രക്ഷിച്ചു കൊണ്ടിരിക്കുന്നത്...! അതുപൊലെ പുരാണങ്ങളിലും ഇതിഹാസങ്ങളിലും പല കോടി മാതാക്കളുടെ വൈഭവങ്ങൾ‍ ഉണ്ട്...!

അമ്മമാരെ...!

ഇനി എല്ലാ കുഞ്ഞുങ്ങളും മഹാന്മാരും മഹതികളും ആകുന്നതു നിങ്ങളുടെ കൈയിൽ‍... ഇപ്പോൾ‍ നിങ്ങൾ എല്ലാരും മാറിയാൽ‍ എല്ലാരും ഭക്ത ശിരോന്മണികൾ‍ തന്നെ...! കാലം കടന്നിട്ടില്ല ഉണരൂ..
മറക്കേണ്ട ഈ ധ്യാനം...മന്ത്രം "മാതൃ ദേവോ ഭവ"

No comments:

Post a Comment