2 November 2018

ബ്രഹ്മചര്യം അബദ്ധധാരണകളും

ബ്രഹ്മചര്യം അബദ്ധധാരണകളും

"ബ്രഹ്മചര്യം സദാ രക്ഷേദഷ്‌ടധാ മൈഥുനം പൃഥക്
സ്മരണം കീര്‍ത്തനം കേളീ: പ്രേക്ഷണം ഗുഹ്യഭാഷണം
സങ്കല്പേ അധ്യവസായശ്ച ക്രിയാനിഷ്പത്തിരേവച
ഏതന്മൈഥുനമഷ്ട്ടാംഗം പ്രവദന്തി മനീഷിണ:"

സാരം : - സ്ത്രീയെ മനസ്സാ രമിക്കല്‍, സ്ത്രീസുഖം വര്‍ണിക്കല്‍ - സ്ത്രീയുമായി ലീലാവിനോദങ്ങള്‍ - മോഹത്തോടെ സ്ത്രീയെ വീക്ഷിക്കല്‍ - സ്ത്രീയോട് രഹസ്യ ഭാഷണം - സ്ത്രീ സംസര്‍ഗം സങ്കല്പിക്കലും ആശിക്കലും ,. സ്ത്രീയോട് രമിപ്പതായി നടിക്കല്‍ - സ്ത്രീയെ സ്മരിച്ചുള്ള കാമാപൂര്‍ത്തീകരണം എന്നീ എട്ടിനം മൈഥുന ത്യാഗം പരിപാലിക്കുന്ന പുരുഷന്‍ സദാ വിജയം നേടും. സമൂലം ഐശ്വര്യപെട്ടുകൊണ്ടേയിരിക്കും.

മേല്‍ പറഞ്ഞവ പുരുഷന് സ്വന്തം പത്നിയാലാകാം. സ്ത്രീ എന്നാല്‍, 'പരസ്ത്രീ' എന്നിവിടെ സുവ്യക്തം

സനാതന ധർമ്മത്തിൽ മനുഷ്യ ജീവിതം എന്ന് പറയുന്നത് ഏറ്റവും പവിത്രമായ ഒരു പാതയായിടാന് കരുതുന്നത്. കേവലം അന്ധമായ ജീവിത ചര്യയിലൂടെ പോകുന്ന സമൂഹം അറിയണം ബ്രഹ്മചര്യം എന്താണന്നു. അൽപ്പ ബുദ്ധികളും കുടില ബുദ്ധിക്കാമാരുമായ ഇന്നത്തെ പൗരോഹിത്യ വർഗം വളരെ ഏറെ ത്ററ്റിദ്ധരിപ്പിച്ചു സമൂഹത്തിൽ ബ്രഹ്മചര്യം എന്നാൽ കല്യാണം കഴിക്കാതെ ഇരിക്കുന്നതാണ് എന്ന് പ്രചരിപ്പിച്ചിരുന്നു...

ഭാരതീയ ഋഷിവര്യന്മാർ ബ്രഹ്മചര്യതെ നാലായി ഭാഗിച്ചിട്ടുണ്ട്.

ബ്രഹ്മചര്യം
ഗൃഹസ്ഥ - ബ്രഹ്മചര്യം
വാനപ്രസ്ഥ - ബ്രഹ്മചര്യം
സന്യാസ - ബ്രഹ്മചര്യം.

ബ്രഹ്മചര്യം എന്നാൽ ബ്രഹ്മത്തെ [ഈശ്വര]ചര്യം [പാത, നടക്കുക] സർവ്വതും ഈശ്വരീയമായ കണ്ടുകൊണ്ട്  ആചാര്യന്മാരുടെ പാത പിന്തുടർന്ന് കൊണ്ട് ഈശ്വര സേവാ നടത്തുന്നതിനെ ആണ് ബ്രഹ്മചര്യം എന്ന് പറയുന്നത്. സത്യം ധർമ്മം നിഷ്ഠ മോക്ഷം എന്ന മാർഗത്തെ സ്വ ജീവിതത്തിൽ പകർത്തി അതിലൂടെ പരമ പദം പൂകുക എന്നാകുന്നു ഒരു സാധകന്റെ ലക്‌ഷ്യം .

സത്യം

ആരോടും കളവ് പറയാതെ സത്യമായ ലോകത്തെ കുറിച്ച് മാത്രം ചിന്തിക്കുക

ധർമ്മം

ഓരോ കാലത്തു നമ്മൾ ചെയേണ്ടുന്ന ധാർമികമായ മൂല്യങ്ങളെ വിധിയാം വണ്ണം ആചരിക്കുന്നവൻ
മാതൃ ധർമ്മം പിതൃ ധർമ്മം പുത്രാ ധർമ്മം പുത്രി ധർമ്മം സമൂഹ ധർമ്മം രാഷ്ട്ര ധർമ്മം സഹ ജീവി ധർമം എന്നിങ്ങനെ...

നിഷ്‌ഠ

ആചാരണങ്ങളിലൂടെ ചരിക്കുക അതിൽ സന്ധ്യാവന്ദനാദി ദേവ പൂജ. പഞ്ചഭൂത യന്ജം എന്നിവ...

മോക്ഷം

ഒന്നിനോടും ആഗ്രഹമില്ലാതെ ഏകമായ ബ്രഹ്മത്തെ കുറിച്ച് ചിന്തിക്കുക.

ഇവയെ പൊതുവായി പറഞ്ഞാൽ യമ നിയമാദികൾ എന്നാകുന്നു പറയുന്നത്. എന്നാൽ ചില കാര്യ്ങ്ങൾക്കു ചില പ്രത്യേക ദിവസങ്ങളിൽ സ്ത്രീ പുരുഷ ബന്ധങ്ങൾ പാടില്ല എന്ന് വിധിച്ചിരിക്കുന്നു. ആയുർവേദവും തന്ത്രശാസ്ത്രവും യോഗ ശാസ്ത്രവും അപ്രകാരം പറയുന്നു. ഭാരതീയമായ ചിന്ധാധാരയിൽ കുടുംബ ബന്ധത്തിന് അത്ര പ്രസക്തി ഉണ്ടായിരുന്നു എന്നത് അതിന്റെ തെളിവുകൾ ആയിരുന്നു ''.വസുധൈവ കുടുംബകം'' ''ശിവ കുടുംബം'' ശിവനും ശക്തിയും  വിഷ്ണുവും ലക്ഷ്മിയും ബ്രമാവ് സരസ്വതിയും ഇതെല്ലം സ്ത്രീ പുരുഷാത്മകമായ ഉത്തമ മാതൃകകൾ ആകുന്നു നമ്മുടെ മഹാഋഷിമാർ രണ്ടും അതിലധികം പേരെ വിവാഹം കഴിച്ചവർ ആയിരുന്നു എന്ന് വച്ച് മഹർഷേശ്വരന്മാർ ബ്രഹ്മചാരികൾ അല്ല എന്ന വാദം ശരിയാകുമോ. എന്നാൽ മന്ത്ര ശാസ്ത്രങ്ങളിൽ ചില പ്രത്യേക ഉപാസന കാലഘട്ടം സ്ത്രീ പുരുഷ ബന്ധം പാടില്ല എന്ന് പറയുന്നു അത് പതിനെട്ടു, പന്ത്രണ്ടു, പതിനാറു, നാല്പത്തി ഒന്ന്, അൻപത്തി ഒന്ന്, എന്നിങ്ങനെ ഉള്ള കാലയളവ് പറയുന്നു. ശബരിമല ക്ഷേത്ര ദർശനം ഇപ്രകാരം ആകുന്നു. മനസിനെ മറ്റൊരു വിഷയത്തിൽ ചരിപ്പിക്കാതെ ഒരു വിഷയത്തിൽ മാത്രം നിൽക്കാൻ വേണ്ടിയാണ് ഇവ അതിനാകുന്നു ശബരിമലയിൽ പോകുന്നവർ മുദ്ര അണിയുന്നത്. അത് പോലെ തന്നെ സ്ത്രീ പുരുഷ ബന്ധം ആചാര്യന്മാർ കൃത്യമായി എപ്പോൾ വേണമെന്നും നിശ്ചയിച്ചിട്ടുണ്ട്. അങ്ങനെ വിധി പൂർവ്വമായ ദാമ്പത്യ ബന്ധങ്ങളിലൂടെ  സത്സന്താനങ്ങൾ ഉണ്ടാകു എന്ന് അവർക്കു അറിയാവുന്നത് കൊണ്ട് ആണ്. ആ ശാസ്ത്രം ആകുന്നു കാമ ശാസ്ത്രം ഇന്നത്തെ ദാമ്പത്യം പലപ്പോഴും ചപലമായ വികാരങ്ങൾക്ക് അടിമ പെട്ടതാണ് അത് കൊണ്ട് തന്നെ പലപ്പോഴും അവയ്ക്കു ദീർഘായുസ് ഉണ്ടാകാറില്ല .അത് കൊണ്ട് ജീവിതത്തിൽ നാം പാലിക്കേണ്ട  കർത്യവ്യമാണ് ബ്രഹ്മചര്യം. സത്യം, നിഷ്‌ഠ, ധർമ്മം, മോക്ഷം എന്നിങ്ങനെ ഉള്ള ആചാരങ്ങളെ ജീവിതത്തിൽ ആരാണോ  ആകുന്നു ബ്രഹ്മചാരി. ഉദാത്തമായ ഒരു മാനവ സംസ്കൃതി ആകുന്നു നമ്മുടെ പൈതൃകം. മനുഷ്യന് ഇന്ന് വേണ്ട സർവ്വ അറിവുകളും പകർന്നു തന്നിട്ടാണ്  നമ്മുടെ പൂർവികർ മോക്ഷപദം പൂകിയത്. നാം ഏതു ആശ്രമത്തിലാണോ നില്കുന്നത് അവിടെ  നിന്നുകൊണ്ട്  ബ്രഹ്മചര്യം നമ്മൾ ആചരിക്കുക.

No comments:

Post a Comment