ഉപസ്ഥാനം
ഉച്ചസമയത്തുള്ള സന്ധ്യാവന്ദനത്തെ ഉപസ്ഥാനം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഉച്ചയ്ക്കാകയാല്‍ ഈ സന്ധ്യാവന്ദനം ചെയ്യുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ്. പണ്ടുകാലത്ത് ഉപസ്ഥാനാനുഷ്ഠാനം കഴിഞ്ഞശേഷമേ ഭക്ഷണം കഴിക്കാറുള്ളൂ. എങ്കിലും അതിന് മറ്റു സന്ധ്യാവന്ദനത്തോടോപ്പംതന്നെ പണ്ട് സ്ഥാനം കല്പിച്ചുവന്നിരുന്നുവത്രെ!.
കാലുകഴുകി ആചമിച്ച് ജപിച്ചുതളിച്ച് സന്ധ്യാവന്ദനത്തിനു എന്ന പോലെ ഗായത്രീമന്ത്രം ചൊല്ലി ഒരു കുടന്ന വെള്ളം കിഴക്കോട്ട് വീഴ്ത്തുക. അതിനുശേഷം കരയിലേക്ക് കയറിവന്ന് 10 ഗായത്രി ജപിക്കണം. വീണ്ടും ഗായത്രി ജപിച്ച് വെള്ളം വീഴ്ത്തി സൂര്യനെ നോക്കി കാണുക. അപ്പോള്‍ പെരുവിരലും ചെറുവിരലും ഉപയോഗിച്ച് രണ്ടു കാതുകളും പിടിച്ച് മന്ത്രം ചൊല്ലി തല ഉയര്‍ത്തിവേണം നോക്കാന്‍, മന്ത്രം
"തല്‍ചക്ഷുഃ ദേവഹിതം ശുക്രം ഉച്ചരല്‍
പശ്യേമ ശാരദഃ ശതം ജീവേമ ശാരദഃ ശതം"
(സൂര്യഭഗവാനോടുള്ള പ്രാര്‍ത്ഥനയാണ്. നൂറ് വര്‍ഷം കാണാനും രോഗാദിബാധകള്‍ ഇല്ലാതെ ജീവിക്കാനും സാധിക്കട്ടെയെന്ന് സാരം.)
വീണ്ടും തര്‍പ്പിച്ച് കാലുകഴുകി ആചമിച്ചാല്‍ ഉപസ്ഥാനം പൂര്‍ത്തിയായി..
No comments:
Post a Comment