ഈശ്വരന്റെ (പരമാത്മാവ്) പരിചയം
സാധാരണ എല്ലാ മനുഷ്യരും ഈശ്വരനെ (പരമാത്മാവിനെ ) "ഹേ ! പിതാവേ ദുഃഖഹർത്താവും സുഖകർത്താവും ആയ പ്രഭു" എന്നീ സംബന്ധ സൂചകമായി ശബ്ദങ്ങൾ കൊണ്ടാണ് ഓർമ്മിക്കുന്നത് . എന്നാൽ ആരെയാണോ പിതാവെന്ന് വിളിക്കുന്നത് അതിനെക്കുറിച്ചു സത്യവും സ്പഷ്ടവുമായ പരിചയം അവർക്കില്ല. പരമാത്മാവിനോട് നല്ല രീതിയിൽ ഉള്ള സ്നേഹവും ഇല്ല. പരിചയമോ സ്നേഹമോ ഇല്ലാത്തതുകൊണ്ട് ഓർമ്മിക്കുന്ന സമയത്തു അവരുടെ മനസ്സ് യഥാസ്ഥാനത്തു ഉറച്ചു നിൽക്കുന്നുമില്ല. അതുകൊണ്ട് അവർക്കു പരാമപിതാവായ പരമാത്മാവിൽ നിന്ന് ജന്മസിദ്ധമായി അധികാരമായി കിട്ടേണ്ട ശാന്തിയോ സമാധാനമോ കിട്ടാതെ പോകുന്നു. അവർക്കു പരാമപിതാവായ പരമാത്മാവുമായുള്ള മധുരമായ ആ കൂടിക്കാഴ്ചയുടെ സുഖം അനുഭവം ചെയ്യാൻ സാധിക്കുന്നില്ല. അതുകൊണ്ട് അവരുടെ സംസ്കാരത്തിന്റെ ജീവിതത്തിലോ വിശേഷപരിവർത്തനം വരുന്നില്ല. അതുകൊണ്ട് ആ പരമപ്രിയനായ പരമാത്മാവിന്റെ സംക്ഷിപ്‌ത പരിചയം സ്വയം പരമാത്മാവ് തന്നെ വിശ്വ മംഗളത്തിന് വേണ്ടി നമ്മെ മനസ്സിലാക്കി അനുഭവം ചെയ്യിച്ചു തരികയാണ് .
പരാമപിതാവിന്റെ ദിവ്യ നാമവും മഹിമയും
പരാമപിതാവായ പരമാത്മാവിന്റെ നാമം "ശിവൻ" എന്നാണ് . ശിവൻ എന്നതിന്റെ അർഥം 'മംഗളകാരി' എന്നാണ്. പരമാത്മാവ് തന്നെയാണ് പതീതരെ പാവനമാകുന്നതും മനുഷ്യർക്ക് ശാന്തിദാമം അല്ലെങ്കിൽ സുഖദാമത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നതും, വികാരങ്ങളെ അല്ലെങ്കിൽ കാലന്റെ പിടിയിൽ നിന്നും മോചിപ്പിക്കുന്നതും, എല്ലാ ജീവികളിലും ദയ കാണിക്കുന്നതും, മനുഷ്യന് മുക്തിയുടെയും ജീവന്മുക്തിയുടെയും അഥവാ ഗതിയുടെയും സദ്ഗതിയുടെയും വരദാനം കൊടുക്കുന്നതും. പരമാത്മാവു ദിവ്യബുദ്ധിയുടെ ദാതാവും ദിവ്യദൃഷ്ടിയുടെ വരദാതാവുമാണ് . മനുഷ്യാത്മാക്കളെ ജ്ഞാന രൂപത്തിലുള്ള സോമം അഥവാ അമൃത് കുടിപ്പിച്ചു അമരപദത്തിന്റെ വരദാനം കൊടുക്കുന്നത് കൊണ്ട് "സോമനാഥൻ", "അമരനാഥൻ" എന്നീ പേരുകളും പരമാത്മാവിനുണ്ട്. പരമാത്മാവ് ജനനമരണത്തിൽ നിന്ന് സദാ മുക്തനും സാധാ ഏകരസസ്ഥിതിയും സദാ ജ്വലിക്കുന്ന ജ്യോതി - സദാശിവനാണ് .
പരാമപിതാവായ പരമാത്മാവിന്റെ ദിവ്യ രൂപം
പരാമപിതാവായ പരമാത്മാവിന്റെ ദിവ്യരൂപം ഒരു ജ്യോതിർബിന്ദുവിന്റെതാണ് . വിളക്കിലെ ജ്വാലപോലെ ആണ്. പരമാത്മാവ് സർവ ഗുണങ്ങളുടെയും സാഗരൻ ആണ്. പരമാത്മാവ് തന്നെയാണ് ജ്ഞാനത്തിന്റെ സാഗരം, സ്നേഹത്തിന്റെ സാഗരം, ആനന്ദത്തിന്റെ സാഗരം, സുഖത്തിന്റെ സാഗരം, ശാന്തിയുടെ സാഗരം. ആ രൂപം അതിനിർമ്മലവും, സ്വര്ണചുവപ്പു നിറമുള്ളതും, മനോഹരവുമാണ്. ആ ദിവ്യമായ ജ്യോതിർമയി രൂപത്തിനെ ദിവ്യ ചക്ഷുസ്സുകൾ കൊണ്ടേ കാണുവാൻ കഴിയൂ. ദിവ്യബുദ്ധിയിലൂടെ മാത്രമേ അനുഭവം ചെയ്യാൻ കഴിയൂ. പരമാത്മാവായ ആ "ജ്യോതിർബിന്ദു" രൂപത്തിന്റെ പ്രതിമകൾ ആണ് ഭാരതത്തിൽ "ശിവലിംഗ" നാമത്തിൽ പൂജിക്കപ്പെടുന്നതും പരമാത്മാവിന്റെ അവതാരത്തിന്റെ ഓര്മയ്ക്കായാണ് "മഹാശിവരാത്രി" ആഘോഷിക്കപ്പെടുന്നതും.
പരമാത്മാവിന്റെ നിവാസസ്ഥാനം ഏതാണ് ?
മനുഷ്യ ലോകത്തിനും സൂര്യനും താരഗണത്തിനുമപ്പുറം, ആകാശതത്വത്തിനും ഉപരിയായി ഉള്ള ലോകം ആണ് ബ്രഹ്മലോകം. പരലോകം, നിർവാണദാമം, മുക്തിദാമം, ശാന്തിദാമം, ശിവലോകം എന്നീ പേരുകളും ബ്രഹ്മലോകത്തിനെ സൂചിപ്പിക്കുന്നു. ഇവിടെ സുവർണ ചുവപ്പുള്ള പ്രകാശം വ്യാപിച്ചിരിക്കുന്നു. ഇതിനെ ആണ് ബ്രഹ്മതത്വo ആറാമത്തെ തത്വം എന്നൊക്കെ പറയുന്നത്. ഇവിടെ ആണ് പരാമപിതാവായ പരമാത്മാവിന്റെ നിവാസസ്ഥാനം. ഈശ്വരൻ മുകളിലെ ഈ ലോകത്തിൽ വസിക്കുന്നതുകൊണ്ട് ആണ് മനുഷ്യർ ഈശ്വരനെ ഓർമിക്കുമ്പോൾ അറിയാതെ തന്നെ മുകളിലേക്ക് നോക്കുന്നത്.
നിരാകാരൻ എന്നതിന്റെ അർഥം
ഏകദേശം എല്ലാ മതങ്ങളുടെയും അനുയായികൾ പരമാത്മാവിനെ നിരാകാരനായി (ആകാര രൂപം ഇല്ലാത്തവൻ)കണക്കാക്കുന്നു . പക്ഷെ ഈ ശബ്ദത്തിനു അവർ അർഥം കൊടുക്കുന്നത് പരമാത്മാവിനു യാതൊരു രൂപവും ഇല്ല എന്നാണ് . ഇപ്പോൾ പരമാത്മാവായ ശിവൻ പറയുന്നു - ഇങ്ങനെ വിചാരിക്കുന്നത് തെറ്റാണു. വാസ്തവത്തിൽ നിരാകാരന്റെ അർഥം പരമാത്മാവ് 'സാകാരം' അല്ല എന്നാണ്. അതായത് പരമാത്മാവിന് മനുഷ്യരെ പോലെ സ്ഥൂലമോ ദേവതകളെ പോലെ സൂക്ഷ്മമോ ആയ ശാരീരിക ആകാരം ഇല്ല. മറിച്ചു പരമാത്മാവിന്റെ രൂപം അശരീരിയും ജ്യോതിർ ബിന്ദുവിന് സാമാനവും ആണ്. ബിന്ദുവിനെ നിരാകാരം എന്നെ പറയൂ. അതായത് പരമാത്മാവ് സൂക്ഷ്മാത്തി സൂക്ഷ്മം ആയ ഒരു ജ്യോതിർ കണമാണ്. എന്നിട്ടും ഇന്നത്തെ മനുഷ്യർ പരമാത്മാവ് ഓരോ കണത്തിലും ഉണ്ടെന്നു പറയുന്നതാണ് ആശ്ചര്യം.
പരാമപിതാവായ പരമാത്മാവിന്റെ ദിവ്യ കർത്തവ്യം
കലിയുഗത്തിന്റെ അവസാനത്തിൽ ധര്മഗ്ളാനി അല്ലെങ്കിൽ അജ്ഞാന രാത്രിയുടെ സമയത്തു ശിവൻ സൃഷ്ടിയുടെ മംഗളം ചെയ്യുന്നതിന് വേണ്ടി അവതരിക്കുന്നു. ഏറ്റവും ആദ്യം മൂന്നു സൂക്ഷമ ദേവതകളെ - ബ്രഹ്മാ,വിഷ്ണു,ശങ്കർ രചിക്കുന്നു.ബ്രഹ്‌മാവിലൂടെ പുതിയ സൃഷ്ടിയുടെ (സത്യയുഗം) സ്ഥാപനയും വിഷ്ണുവിലൂടെ പുതിയ സൃഷ്ടിയുടെ പാലനവും, ശങ്കറിലൂടെ കലിയുഗ സൃഷ്ടിയുടെ മഹാവിനാശവും ചെയ്യിക്കുന്നു. ഈ മൂന്നു ദിവ്യ കർത്തവ്യവും ചെയ്യുന്നതിനാൽ ആണ് പരമാത്മാവിനെ 'ത്രിമൂർത്തി' എന്ന് പറയുന്നത്.
പരമാത്മാവിന്റെ ദിവ്യ അവതരണം- ശിവരാത്രി
'ശിവൻ' എന്ന വാക്കിന്റെ അർഥം മംഗളകാരി എന്നാണു . പരമാത്മാവ് ധർമഗ്ളാനിയുടെ സമയത്തു , മനുഷ്യാത്മാക്കളെല്ലാം മായ അഥവാ അഞ്ചു വികാരങ്ങളാൽ ദുഖിതരും അശാന്തരും ഭ്രഷ്ടാചാരികളും ആയിത്തീരുമ്പോൾ അവരെ വീണ്ടും പാവനവും സമ്പൂർണ്ണ സുഖസമ്പന്നരും ആക്കുന്ന മംഗളകരമായ കർത്തവ്യം ചെയ്യുന്നതെന്നു കൊണ്ടാണ് പരമാത്മാവിനെ ആ പേര് വിളിക്കുന്നത്.ശിവൻ ബ്രഹ്മലോകത്തിൽ നിവസിക്കുകയും കര്മഭ്രഷ്ടവും ധര്മഭ്രഷ്ടവും ആയ ഈ ലോകത്തിനെ ഉദ്ധരിക്കുന്നതിനു വേണ്ടി താഴേക്ക് വരുന്നു . പരമാത്മാവിന്റെ ഈ അവതരണത്തിനിടെ ഓര്മക്കായിട്ടാണ് 'ശിവരാത്രി' അഥവാ 'ശിവജയന്തി' ആഘോഷിക്കുന്നത്.
ഒരു വലിയ തെറ്റ്
പരമാത്മാവ് സർവജ്ഞനും സർവ്വശക്തിമാനും ആണ് - എന്നാൽ സർവവ്യാപി അല്ല.
ഏതുപോലെ സൂര്യൻ സർവവ്യാപി അല്ല , എന്നാൽ സൂര്യന്റെ കിരണങ്ങൾ എല്ലായിടത്തും എത്തുന്നു അതേപോലെ പരമാത്മാവും 'സർവവ്യാപി' അല്ല, എന്നാൽ പരമാത്മാവിന്റെ ശക്തി എല്ലായിടത്തും എത്തുന്നു, അർഥം 'സർവശക്തൻ' ആണ്. പരമാത്മാവ് ഒരു ജ്യോതിർബിന്ദു സ്വരൂപത്തിൽ പരലോകത്തിൽ വസിക്കുന്നു. ഇന്ന് ആളുകൾ പരമാത്മാവിനെ മാതാപിതാവായിട്ടും, പതീതാപാവനനായിട്ടും കണക്കാക്കുന്നുവെങ്കിലും മറുവശത്തു പരമാത്മാവിനെ സർവവ്യാപി ആണെന്നും അതായത് പരമാത്മാവ് കല്ലിലും മുള്ളിലും സർപ്പത്തിലും തെളിലും വരഹത്തിലും മുതലയിലും കള്ളനിലും കൊള്ളക്കാരനിലും എല്ലാത്തിലും ഉണ്ടെന്നു പറയുന്നു - ഇതെത്രയോ ആശ്ചര്യകരമാണ്. ഇത് എത്രയോ വലിയ തെറ്റാണ് ! ഇതെത്രയോ വലിയ പാപം ആണ്! ഏതൊരു അച്ഛനാണ് നമുക്ക് മുക്തിയും ജീവന്മുക്തിയും തരുന്നത് , നമ്മെ പതീതരിൽ നിന്നും പാവനം ആക്കുന്നത് , ആ പരമാത്മാവിനെ ഇങ്ങനെ എല്ലാം പറയുന്നത് നന്ദികേട് അല്ലേ. പരമാത്മാവ് സർവവ്യാപി ആണെങ്കിൽ പരമാത്മാവിന്റെ അവതരണത്തിന് വേണ്ടി എന്തിനു വിളിക്കുന്നു ? , പരമാത്മാവിന്റെ ശിവലിംഗ രൂപത്തിലുള്ള പൂജ എങ്ങിനെ ഉണ്ടായി? പരമാത്മാവ് പരമപിതാവാണ്. പിതാവ് ഒരിക്കലും സർവവ്യാപി ആകില്ലലോ ! ഭക്തർ ഇങ്ങനെ പറഞ്ഞു "ഈശ്വരൻ ഹൃദയം തോറും വസിക്കുന്നവൻ ആണ്'' അതായത് എല്ലാവരും ഈശ്വരനെ ഓര്മിക്കുന്നുണ്ടെന്നും എല്ലാവരുടെയും ഹൃദയത്തിൽ ഈശ്വരന്റെ ചിത്രം വസിക്കുകയാണെന്നും അർഥം. അല്ലാതെ സ്വയം ഈശ്വരൻ തന്നെ എല്ലാവരുടെയും ഹൃദയത്തിൽ വസിക്കുന്നവനാണ് എന്ന ശബ്‌ദാര്ഥം എടുക്കുന്നത് തെറ്റാണ്.
സർവ ആത്മാക്കളുടെയും പിതാവായ പരമാത്മാവ് ഒന്നാണ് - നിരാകാരനുമാണ്
[ഹിന്ദു ,മുസ്ലിം , ക്ര്യസ്തവർ, സിഖ് എല്ലാവരും പരസ്പരം സഹോദരരാണ് എന്ന മുദ്രാവാക്യം മിക്കവരും മുഴക്കാറുണ്ട്. എന്നാൽ അവരെല്ലാം പരസ്പരം എങ്ങിനെയാണ് സഹോദരരാകുന്നതെന്നും, സഹോദരരാണെങ്കിൽ അവരുടെ എല്ലാവരുടെയും ഒരേ ഒരു പിതാവ് ആരാണെന്നും അവർ അറിയുന്നില്ല. ശാരീരിക ദൃഷ്ടിയിൽ സഹോദരരാകാൻ കഴിയില്ല. കാരണം അവരുടെ അച്ഛനമ്മമാർ വെവ്വേറെ ആണ്. ആത്മീയ ദൃഷ്ടിയിൽ അവർ എല്ലവരും ഒരേ ഒരു പരാമപിതാ പരമാത്മാവിന്റെ സന്താനങ്ങൾ ആകുന്നതാണ് കൊണ്ട് തന്നെയാണ് പരസ്പരം സഹോദരരാകുന്നത്. ഈ സ്‌മൃതിയിൽ ഇരിക്കുക ആണെങ്കിൽ ദേശിയ ഐക്യം ഉണ്ടാകുവാൻ സാധിക്കും].
എല്ലാവരുടെയും പിതാവായ പരമാത്മാവ് ഒന്ന് മാത്രം ആണെന്നും എല്ലാ മനുഷ്യരും സഹോദരരാണെന്നും എല്ലാ മതക്കാരും പറയുന്നുണ്ട്. എന്നാൽ ഒരു ചോദ്യം ഉയരുന്നു- ഒരേ ഒരു പാരലൗകിക പരാമപിതാവ് ആരാണ് ? ഓരോ മതങ്ങളുടെയും സ്ഥാപകർ വെവ്വേറെ ആയിരുന്നിട്ടുകൂടി ഓരോ മതത്തിന്റെയും അനുയായികൾ നിരാകാരനും ജ്യോതിസ്വരൂപനും ആയ പരമാത്മാ ശിവന്റെ പ്രതിമ (ശിവലിംഗം)യെ ഏതെങ്കിലും തരത്തിലൊക്കെ മാനിക്കുന്നുണ്ട്. ഭാരതത്തിൽ പലസ്ഥലങ്ങളിലും പരമാത്മാവായ ശിവന്റെ ക്ഷേത്രങ്ങൾ ഉണ്ട്. ഭക്തർ "ഓം നമ ശിവായ","നീ തന്നെ അച്ഛനും അമ്മയും" എന്നീ ശബ്ദങ്ങൾ കൊണ്ട് അതിനെ പുകഴ്ത്തി പാടുകയും പൂജിക്കുകയും ചെയ്യുന്നു. ശ്രീകൃഷ്ണൻ, ശ്രീരാമൻ എന്നീ ദേവന്മാരുടെയും ദേവനായി അതായത് പരമപൂജ്യനായി ശിവനെ കണക്കാക്കപ്പെടുന്നു. എന്നാൽ ഭാരതത്തിനു പുറത്തു മറ്റുമതങ്ങളിൽ ആളുകളും പരമാത്മാവിനെ മാനിക്കുണ്ട്. മുന്നിൽ കാണുന്ന ചിത്രം ശിവന്റെ സ്മാരക ചിഹ്നങ്ങൾ എലാ മതങ്ങളിലും ഉണ്ടെന്നു കാണിക്കുന്നു.
അമർനാഥ്, വിശ്വനാഥ്, സോമനാഥ്, പശുപതിനാഥ് എന്നീ ക്ഷേത്രങ്ങളിൽ പരാമപിതാവായ ശിവന്റെ സ്മരണയുടെ ചിഹ്നങ്ങളാണുള്ളത്. ഗോപേശ്വരന്റെയും രാമേശ്വരന്റെയും ക്ഷേത്രം ശിവൻ ശ്രീകൃഷ്ണനേക്കാളൂം ശ്രീരാമനെക്കാളും പൂജ്യനാണെന്നു സ്പഷ്ടം ആക്കുന്നു. വിക്രമാദിത്യ രാജാവും ശിവനെത്തന്നെയാണ് പൂജിച്ചിരുന്നത്. ആ ഒരേ ഒരു പിതാവിനെ മറന്നത് കൊണ്ട് ഇന്നീ ലോകത്തിൽ ദുഖവും, വഴക്കും, ക്ലേശവും ഉണ്ടായി. എല്ലാവരും അനാഥരും ദരിദ്രരും ആയി.
No comments:
Post a Comment