3 November 2018

നമ്മുടെ നാടിനു ഭാരതം എന്ന പേര് വന്നത് എങ്ങനെ...?

നമ്മുടെ നാടിനു ഭാരതം എന്ന പേര് വന്നത് എങ്ങനെ...?

ഭാരതം എന്ന പേര് വരുന്നതിനു മുൻപ് ആദ്യം ജംബുദ്വീപം എന്നും അജനാഭം എന്നും ഇളാവൃതം എന്നൊക്കെ ആയിരുന്നു നമ്മുടെ നാടിന്റെ നാമങ്ങൾ

ജംബുദ്വീപം

ഭാരതീയ ചരിത്ര ശാസ്ത്ര പ്രകാരം ഭൂലോകത്തിൽ ഏഴ് ദ്വീപങ്ങളാണ്.
1] ജംബുദ്വീപം
2] ക്രൗഞ്ച ദ്വീപം
3] ശാല്മല ദ്വീപം
4] ശാക ദ്വീപം
5] കുശദ്വീപം
6] പുഷ്കര ദ്വീപം
7] പ്ലക്ഷ ദ്വീപം
മുതലായവയാണ് സപ്ത ദ്വീപങ്ങൾ.

ജംബൂക ഫലത്തിൻറെ (ജാംബയ്ക്കയുടെ) ആകൃതിയായതിനാലാണ്  ഏഷ്യാ ഭൂഖണ്ഡത്തിന് ജംബു ദ്വീപം എന്ന് പേര് വീണത്.

ഇന്നത്തെ ലഭ്യമായ തെളിവുകൾ അനുസരിച്ച് ഏതാണ്ട് നാലായിരം വർഷങ്ങളായി നമ്മുടെ പുരോഹിതൻമാര് യാഗങ്ങൾ, മഹാ പൂജകൾ മുതലായവ നടക്കുമ്പോൾ ചൊല്ലിവരുന്ന ഒരു മന്ത്രത്തിന്റെ ഒരു ഭാഗത്ത് ജംബുദ്വീപം എന്ന പ്രയോഗം ഉപയോഗിക്കുന്നുണ്ട്.

ജംബുദ്വീപത്തിൽ ഒൻപത് വർഷങ്ങൾ  ആയിരുന്നുവത്രേ ഉണ്ടായിരുന്നത്.
1] ഭാരത വർഷം
2] കേതു വർഷം
3] ഹരി വർഷം
4] ഇളാവൃത വർഷം
5] കുരു വർഷം
6] ഹിരണ്യക വർഷം
7] രമ്യക വർഷം
8] കിമ്പുരുഷ വർഷം
9] ഭദ്രസ്വ വർഷം
മുതലായവയാണ് ജംബുദ്വീപത്തിലെ വർഷങ്ങൾ.

അതിലെ ഭാരത വർഷത്തിൽ ആറ് ഖണ്ഡങ്ങളാണുണ്ടായിരുന്നത്.
1] ഭാരത ഖണ്ഡം
2] ഈജിപ്ത്
3] പേർഷ്യൻ ഖണ്ഡം
4] സുമേരിയൻ ഖണ്ഡം
5] ഗാന്ധാര ഖണ്ഡം
6] കാശ്യപ ഖണ്ഡം
മുതലായ ആറ് ഖണ്ഡങ്ങൾ.

ഭാരതഖണ്ഡത്തിലാകട്ടെഏറ്റവും ചുരുങ്ങിയത് ആറ് വീതം രാജ്യങ്ങൾ ഉൾപ്പെടുന്ന  അമ്പത്തിയാറ് മഹാരാജ്യങ്ങൾ ഉണ്ടായിരുന്നു.

ഇവയിൽ നിന്ന് ഏതാണ്ട് പതിനാല് മഹാ രാജ്യങ്ങൾ  ഭാരതഖണ്ഡത്തിൽ നിന്ന് വേർ പിരിഞ്ഞു പോവുകയും, അങ്ങിനെ  ഇന്നത്തെ അറിവനുസരിച്ച് ഭാരത വർഷം ഇല്ലാതായത് പോലെ (ഏതാണ്ട് അയ്യായിരം വർഷങ്ങൾക്ക് മുമ്പ്) ഭാരതഖണ്ഡവും  1947 ന് പിറകിൽ ഏകദേശം ആയിരം വർഷങ്ങളിലൂടെ  ഇല്ലാതാവുകയാണ്  ചെയ്തത്.

അവശേഷിക്കുന്ന നാല്പത്തിരണ്ട് മഹാരാജ്യങ്ങൾ ചേർന്ന് നില്ക്കുന്ന പ്രദേശത്തേയാണ് ഭാരതം എന്ന് ഇന്ന് അറിയപ്പെടുന്നത്.

ജംബുദ്വീപത്തിലാകവേവ്യാപരിച്ചു ജീവിച്ചിരുന്ന  ഹൈന്ദവർ പ്രതികൂലമായ സാമൂഹ്യ പ്രാകൃതിക സാഹചര്യങ്ങളിൽ ആദ്യം ഭാരത വർഷത്തിലേക്കും പിന്നീട്   ഭാരത ഖണ്ഡത്തിലേക്കും ചുരുങ്ങുകയും  വീണ്ടും ഭാരതത്തിൻറെ നാലതിരുകൾക്കകത്തേക്ക്  തിരിച്ചു വരികയും ചെയ്യുകയാണ് ചെയ്തത്  എന്നതാണ് സത്യം. ഈ വസ്തുതയെ പ്രകടമായിത്തെളിയിക്കുന്നതിനാവശ്യമായ  അനവധി കാര്യങ്ങൾ നമ്മളാൽ ഉപേക്ഷിക്കപ്പെട്ട പ്രദേശങ്ങളിലെ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നുണ്ട്....

അജനാഭം

അജനാഭം നാമൈതദ്വര്‍ഷം ഭാരതം ഇതി യത ആരഭ്യ വ്യപദിശന്തി [ഭാഗവതം 5.7.3] അജനാഭം (നാഭി എന്ന രാജവിന്റെ പേരില്‍: ഭാഗവതം 5.3) എന്ന് അറിയപ്പെട്ടിരുന്ന ഈ പ്രദേശം (ഭരതന്റെ ഭരണത്തിനുശേഷം) ഭാരതവര്‍ഷം എന്ന് വിളിക്കപ്പെട്ടു.

മഹാഭാരതത്തിലെ ഭരതന്‍ ചന്ദ്രവംശജനായ അത്രിയുടെ കുലത്തില്‍ ജനിച്ച ദുഷ്യന്തന്റെയും ശകുന്തളയുടെയും  മകന്‍ ആണ്. മഹാഭാരതം ആദി പര്‍വത്തില്‍ ഭരതനെക്കുറിച്ച്  പറയുന്നുണ്ട്: ഭൂമിമുഴുവന്‍ കീഴടക്കിയ ആദ്യത്തെ ചക്രവര്‍ത്തി/സാര്‍വഭൌമന്‍ എന്ന്.

ഇളാവൃതം

ഒരിക്കൽ ശിവ-പാര്‍വ്വതിമാരുടെ പ്രേമ സല്ലാപത്തിന്റെ ഇടയിൽ  ശിവസ്തുതി ഗീതം പാടിക്കൊണ്ട് കുറെ ഋഷിമാര്‍ വനത്തില്‍ കടന്നു വന്നു. ഓര്‍ക്കാപ്പുറത്തു വന്നു കയറിയതില്‍ പാർവതി നാണിച്ചു, മുനിമാര്‍ സ്തുതി പാടുന്നത് നിർത്തി ദേവനോട് സങ്കടം ഉണർത്തിച്ചു തിരികെ പോയപ്പോൾ പാർവതി മഹാദേവനോട് പറഞ്ഞു ഇനി ഒരിക്കലും നമ്മുടെ പ്രേമ സല്ലാപങ്ങൾക്കു ഭംഗം വരാതെ ഇരിക്കാൻ മാർഗം കാണണം എന്ന് ദേവിയുടെ ആജ്ഞ പ്രകാരം അപേക്ഷ അതേപടി സ്വീകരിച്ച്, പരമേശ്വരന്‍ ഇങ്ങനെ  പ്രഖ്യാപിച്ചു. “ഈ നിമിഷം മുതല്‍ ഈ വനത്തില്‍ പ്രവേശിക്കുന്ന പുരുഷന്മാരെല്ലാം സ്ത്രീകളായി മാറട്ടെ.!!”
വൈവസ്വതമനുവിന്‍റെ പുത്രന്‍ സുദ്യുമ്നന്‍,  ഇളയായി മാറി ബുധനെ വരിച്ച് പുരുരവസ്സിന് ജന്മം നല്‍കാന്‍ ഇടയാക്കിയത് “ഇളാവൃതം” എന്ന ഈ വനത്തിലെക്കുള്ള പ്രവേശനമായിരുന്നു എന്നു കഥ.

ഇങ്ങനെ നിരവധി കഥകളിലൂടെ നമ്മുടെ നാടിനു പല പേരുകൾ ഉണ്ടായിരുന്നു ...

No comments:

Post a Comment