6 October 2018

പഞ്ചാംഗം

പഞ്ചാംഗം

പ്രാചീന ഭാരതത്തിൽ പ്രത്യേകിച്ചും കേരളത്തിൽ നിലനിന്നിരുന്ന കാലഗണനാരീതി അവലംബിച്ചു് ഭൂമിയിലെ ഒരു നിശ്ചിത സമയത്തിന് സൂര്യചന്ദ്രന്മാരുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി  കേരളീയ കലണ്ടർ ഉണ്ടാക്കിയിരിക്കുന്നു  അതിൽ  ആഴ്ച, നക്ഷത്രം, തിഥി, കരണം ,നിത്യയോഗം എന്നി അഞ്ച് അവയവം  പഞ്ചാഗം എന്നാകുന്നു .ഇവ ഉൾപ്പെടുന്ന ഗ്രനഥതിനെ പഞ്ചാഗംപുസ്‌തകം എന്ന് പറയുന്നത് .

ആഴ്ച

ഏഴ് ഗ്രഹങ്ങളുടെ പേരിൽ ഏഴ് ആഴ്ചകളാണ് ഉള്ളത് ഇവയിൽ ശുഭ ഗ്രഹങ്ങളുടെ പേരിലുള്ള തിങ്കൾ ബുധൻ, വ്യാഴം, വെള്ളി എന്നി ആഴ്ചകളെ ശുഭവാരങ്ങൾ എന്നും പാപഗ്രഹങ്ങളുടെ പേരിലുള്ള ഞായർ, ചൊവ്വ, ശനി എന്നി ആഴ്ചകളെ പാപ വാരങ്ങൾ എന്നും പറയുന്നു  .

നക്ഷത്രം

അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി,  കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം , തിരുവോണം, അവിട്ടം, ചതയം,പൂരുരുട്ടാതി  , ഉത്രട്ടാതി, രേവതി

അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങളെ മുമ്മുന്ന് നക്ഷത്രങ്ങൾ വീതമുള്ള ഒമ്പത് വിഭാഗങ്ങൾ  ആക്കി തിരിച്ചിട്ടുണ്ട്. ഈ ഒമ്പത് വിഭാഗങ്ങൾക്ക് ഓരോ നക്ഷത്ര നാഥന്മാരെയും കല്പിച്ചിട്ടുണ്ട്. ഈ ഗ്രുപ്പിൽ വരുന്ന മൂന്ന് നക്ഷത്രങ്ങളെ ജന്മ - അനുജന്മ നക്ഷത്രങ്ങൾ എന്ന് പറയുന്നു.
ഒരു നക്ഷത്രത്തിന്റെ ശരാശരി സഞ്ചാരകാലം 60 നാഴികയാണ്

ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ?  അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?

1. അശ്വതി - മകം - മൂലം = കേതു (ഏഴ് വർഷം)
2. ഭരണി - പൂരം - പൂരാടം = ശുക്രൻ (ഇരുപത് വർഷം)
3. കാർത്തിക - ഉത്രം - ഉത്രാടം = സൂര്യൻ  (ആറ് വർഷം )
4. രോഹിണി - അത്തം -  തിരുവോണം = ചന്ദ്രൻ (പത്ത് വർഷം)
5. മകിര്യം - ചിത്തിര - അവിട്ടം = കുജൻ (ഏഴ് വർഷം )
6. തിരുവാതിര - ചോതി- ചതയം = രാഹു (പതിനെട്ടു വർഷം)
7. പുണർതം - വിശാഖം - പൂരുരുട്ടാതി = വ്യാഴം (പതിനാറ് വർഷം)
8. പൂയം - അനിഴം - ഉത്രട്ടാതി = ശനി (പത്തൊമ്പത്‌ വർഷം)
9. ആയില്യം - തൃക്കേട്ട - രേവതി = ബുധൻ (പതിനേഴ് വർഷം)

ഏതൊക്കെ നക്ഷത്രത്തിന് നക്ഷത്ര സന്ധി വരുന്നത് ?

അശ്വതി - മകം - മൂലം എന്നിവക്കും ആയില്യം - തൃക്കേട്ട - രേവതി എന്നിവക്കുമാണ് നക്ഷത്ര സന്ധി വരുന്നത്. അശ്വതി - മകം - മൂലം എന്നിവയുടെ ആദ്യത്തെ പതിനഞ്ചുനാഴികകക്കും ആയില്യം - തൃക്കേട്ട - രേവതി എന്നിവക്ക് അവസാനത്തെ പതിനഞ്ചുനാഴികകക്കും ആണ് ദോഷം ഉള്ളത്. ഈ ദോഷത്തിനെ ഗണ്ഡാന്ത ദോഷം എന്ന് പറയുന്നത്. ഇവയിൽ നക്ഷത്രത്തിന്റെ അവസാനത്തെ പതിനഞ്ചുനാഴികയിൽ അതായത് അവസാന  പദത്തിന്റെ അവസാന പദമായ ഒടുവിലത്തെ മുന്നേ മുക്കാൽ നാഴികക്കാണ് (ഒന്നര മണിക്കൂർ) ദോഷാധിക്യം ഉള്ളത്.

കാലുള്ള നക്ഷത്രങ്ങൾ എന്നാൽ എന്ത് ?

പൂയം - അത്തം- പൂരാടം എന്നിവയാണ് കാലുള്ള നക്ഷത്രങ്ങൾ ഈ നക്ഷത്രങ്ങൾക്ക് നാല് പാദങ്ങൾ ദോഷപ്രദമാണ് അതായത് ഇവയെ പാദ ദോഷമുള്ള നക്ഷത്രങ്ങൾ എന്നും പറയാം.

ഈ കാലുള്ള നക്ഷത്രങ്ങളിൽ ഓരോ പദത്തിലും ജനിക്കുന്ന കുട്ടിയുടെ സ്വയം, അമ്മ, അച്ഛൻ, അമ്മാവൻ ഈനിവർക്കാണ് ദോഷം ഉള്ളത്. ഓരോ
നക്ഷത്രത്തിനും വ്യത്യസ്ത രീതിയിൽ ആണ് ഇത് അനുഭവിക്കുന്നത്.

പൂയം നക്ഷത്രത്തിന് ആദ്യത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ സ്വയം ദോഷം അനുഭവിക്കുന്നു.
പൂയം നക്ഷത്രത്തിന് രണ്ടാമത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ അമ്മക്ക് ദോഷം ഉണ്ടാകുന്നു.
പൂയം നക്ഷത്രത്തിന് മൂന്നാമത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ അച്ഛന് ദോഷം ഉണ്ടാകുന്നു.
പൂയം നക്ഷത്രത്തിന് നാലാമത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ അമ്മാവന് ദോഷം ഉണ്ടാകുന്നു.

അത്തം നക്ഷത്രത്തിന് ആദ്യത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ അച്ഛന് ദോഷം ഉണ്ടാകുന്നു.
അത്തം നക്ഷത്രത്തിന് രണ്ടാമത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ അമ്മാവന് ദോഷം ഉണ്ടാകുന്നു.
അത്തം നക്ഷത്രത്തിന് മൂന്നാമത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ സ്വയം ദോഷം അനുഭവിക്കുന്നു.
അത്തം നക്ഷത്രത്തിന് നാലാമത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ അമ്മക്ക് ദോഷം ഉണ്ടാകുന്നു

പൂരാടം നക്ഷത്രത്തിന് ആദ്യത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ അമ്മക്ക് ദോഷം ഉണ്ടാകുന്നു
പൂരാടം നക്ഷത്രത്തിന് രണ്ടാമത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ അച്ഛന് ദോഷം ഉണ്ടാകുന്നു.
പൂരാടം നക്ഷത്രത്തിന് മൂന്നാമത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ അമ്മാവന് ദോഷം ഉണ്ടാകുന്നു.
പൂരാടം നക്ഷത്രത്തിന് നാലാമത്തെ പാദത്തിൽ കുട്ടി ജനിച്ചാൽ സ്വയം ദോഷം അനുഭവിക്കുന്നു.

വിപത് നക്ഷത്രം

ജനിച്ച നക്ഷത്രം മുതൽ എണ്ണിയാൽ അതിൽ മൂന്നാമത്തെ നക്ഷത്രത്തെയാണ് വിപത് നക്ഷത്രം എന്ന് പറയുന്നത്

പ്രത്യര നക്ഷത്രം

ജനിച്ച നക്ഷത്രം മുതൽ എണ്ണിയാൽ അതിൽ അഞ്ചാമത്തെ നക്ഷത്രത്തെയാണ് പ്രത്യര നക്ഷത്രം എന്ന് പറയുന്നത്

വധ നക്ഷത്രം

ജനിച്ച നക്ഷത്രം മുതൽ എണ്ണിയാൽ അതിൽ ഏഴാമത്തെ നക്ഷത്രത്തെയാണ് വധ നക്ഷത്രം എന്ന് പറയുന്നത്

തിഥി എന്നാൽ എന്ത് എന്ന് നോക്കാം

സൂര്യ ചന്ദ്രന്മാർ തമ്മിലുള്ള അകാലത്തെയാണ് തിഥി എന്ന് പറയുന്നത്. തിഥികൾ രണ്ട് വിധം ഉണ്ട്  ശുക്ലപക്ഷവും കൃഷ്ണപക്ഷവും

ശുക്ലപക്ഷത്തിനെ പൂർവ പക്ഷം എന്നും വെളുത്ത പക്ഷം എന്നും, കൃഷ്ണപക്ഷത്തിനെ അപരപക്ഷം എന്നും കറുത്തപക്ഷം എന്നും കൂടി വിളിക്കാറുണ്ട് .

ഒരു മാസത്തിൽ രണ്ട്‌ പക്ഷം എന്ന് പറഞ്ഞുവല്ലോ , ഓരോ പക്ഷത്തിലും 15 തിഥികൾ ആണ് ഉള്ളത് അവ  പ്രഥമ, ദ്വതീയ, തൃതീയ, ചതുർത്ഥി , പഞ്ചമി, ഷഷ്ഠി, സപ്തമി, അഷ്ടമി, നവമി, ദശമി, ഏകാദശി, ദ്വാദശി, ത്രയോദശി, ചതുർത്ഥി, വാവ് എന്നിങ്ങനെയാണ് 15 തിഥികൾ ഉള്ളത്.

ഒരു ദിവസം കൊണ്ട് സുര്യൻ ഒരു ഢിഗ്രിയും ചന്ദ്രൻ പതിമൂന്ന് ഢിഗ്രിയും സഞ്ചരിക്കും അപ്പോൾ സുര്യനും ചന്ദ്രനും തമ്മിലുള്ള വിത്യാസം പന്ത്രണ്ട്
ഢിഗ്രിയാകും ഇതാണ് പ്രഥമ എന്ന് പറയുന്നത്

ഇതുപോലെ പതിനഞ്ച് ദിവസം കൊണ്ട് ചന്ദ്രൻ സുര്യനിൽ നിന്നും 180 ഢിഗ്രി അകലത്തിൽ എത്തുന്നു' ഇതാണ് പൗർണ്ണമി അഥവാ വെളുത്ത വാവ് എന്ന് പറയുന്നത്

ചന്ദനും സുര്യനും ഒരേ രാശിയിൽ ഒരേ ഢിഗ്രിയിൽ വരുന്ന സമയമാണ് അമാവാസി അഥവാ കറുത്തവാവ് എന്ന് പറയുന്നത് .

കറുത്തവാവ് കഴിഞ്ഞ് വെളുത്ത വാവ് വരെയുള്ള ചന്ദ്രന്റെ സഞ്ചാര കാലമായ പതിനഞ്ച് ദിവസ കാലത്തെ ശുക്ള പക്ഷം എന്നും വെളുത്ത വാവ് കഴിഞ്ഞ് കറുത്ത വാവ് വരെയുള്ള ചന്ദ്രന്റെ സഞ്ചാര കാലമായ പതിനഞ്ച് ദിവസ കാലത്തെ കൃ ഷണ പക്ഷം എന്നും പറയുന്നു.

രണ്ട് പക്ഷത്തിലുമുള്ള 30 തിഥികളെ അഞ്ച് ഭാഗങ്ങൾ ആയി തിരിച്ചിട്ടുണ്ട്. അവ നന്ദ, ഭദ്ര, ജയ, രിക്ത, പൂർണ്ണ എന്നിവയാണ് .

നന്ദാതിഥികൾ :- പ്രഥമ , ഷഷ്ഠി, ഏകാദശി

ഭദ്രാതിഥികൾ :- സ്വതീയ, സപ്തമി, ദ്വാദശി

ജയാതിഥികൾ :- തൃതീയ, അഷ്ടമി, തൃയോദശി

രിക്താതിഥികൾ :- ചതുർത്ഥി, നവമി , ചതുർദശി

പൂർണ്ണാതിഥികൾ :-
പഞ്ചമി, ദശമി, വാവ്

കരണം

സുര്യ ചന്ദ്രൻ മാർ തമ്മിലുള്ള അകലത്തെയാണ് തിഥി എന്ന് പറയുന്നത് എന്ന് പറഞ്ഞുവല്ലോ ആ തിഥിയുടെ പകുതി ഭാഗത്തിനെ കരണം എന്ന് പറയുന്നു.  കരണങ്ങൾ ഏതൊക്കെ എന്ന് നോക്കാം.

പുഴു, പുലി, കുഴുത, സുരഭി (പശു) , സിംഹം' പന്നി, ആന, വിഷ്ഠി, പുള്ള്, പാമ്പ്, നാൽക്കാലി.

കരണങ്ങൾ രണ്ട് വിധമുണ്ട് സ്ഥിര കരണങ്ങളും ചര കരണങ്ങളും

ചര കരണങ്ങൾ
സിംഹം, പുലി, പന്നി, കഴുത, ആന, പശു, വിഷ്ടി

സ്ഥിര കരണങ്ങൾ
പുള്ള്, നാൽക്കാലി, പാമ്പ്, പുഴു

മേൽ പറഞ്ഞവയിൽ സ്ഥിര കരണങ്ങളും ചര കരണ മായ വിഷ്ടിയും ശുഭകാര്യങ്ങൾക്ക് വർജ്യമാണ്.

നിത്യ യോഗം
സുര്യ ചന്ദ്ര സ്പുടങ്ങൾ തമ്മിൽ കൂട്ടുമ്പോൾ കിട്ടുന്നതാണ് നിത്യ യോഗം
നിത്യ യോഗം നക്ഷത്രങ്ങൾ എന്ന പോലെ 27 എണ്ണം ഉണ്ട്

വിഷ്ക്കംഭ, പ്രീതി, ആയുഷ്മാൻ, സൗഭാഗ്യം , ശോഭനം, അതിഗണ്ഡം സുകർമ്മ, ധൃതി:, ശൂലം, ഗണ്ഡ, വ്യദ്ധി, ധ്രുവം, വ്യാഘാതം, ഹർഷണം, വജ്ര, സിദ്ധി, വ്യതിപാദം, വരീയാൻ, പരീഘ:, ശിവ:, സിദ്ധ:, സാദ്ധ്യ:, ശുഭ:, ശുഭ്ര: , ബ്രാഹ്മ:, മാഹേന്ദ്ര:, വൈധൃതി:

മുകളിൽ പറഞ്ഞവയിൽ വിഷ്ക്കംഭ, അതി ഗണ്ഡം, ശൂല, ഗണ്ഡ, വ്യാഘാതം, വജ്ര, വ്യതീപാദം, വരിയാൻ, പരീഘ എന്നിവ ശുഭ കർമ്മങ്ങൾക്ക് വർജ്യമാണ്.

No comments:

Post a Comment