14 September 2018

സോമയാഗം

സോമയാഗം

സോമരസം മുഖ്യഹവിസ്സായി അഗ്നിയിൽ ഹോമിക്കുന്ന യജ്ഞങ്ങളാണ് സോമയാഗം.

യജ്ഞങ്ങൾ മനുഷ്യനെ ദേവനാക്കി ഉയർത്തും എന്ന് പുരാണങ്ങൾ ഉദ്ഘോഷിക്കുന്നു. യജ്ഞങ്ങൾ വൈദികം, താന്ത്രികം എന്നിങ്ങനെ രണ്ടു വിധത്തിലുണ്ട്. വൈദികയജ്ഞത്തിൽ മുഖ്യം സോമയാഗമാണ്.

യജ്ഞത്തിൽ സോമാഹുതിയുടെ എണ്ണമനുസരിച്ച് ഏഴു തരം സോമയാഗങ്ങൾ ഉണ്ട്. അവ '"'അഗ്നിഷ്ടോമം"", '"'അത്യുഗ്നിഷ്ടോമം'"', '"'ഉക്ഥ്യം", "ഷോഡശി", "വാജപേയം", '"'അതിരാത്രം", '"'അപ്തോര്യാമം" എന്നിവയാണ്.

സോമയാഗങ്ങളിൽ വച്ച് വലുതാണ് അഗ്നിയെന്ന അതിരാത്രം. സോമയാഗത്തിന് 6 ദിവസമെങ്കിൽ അതിരാത്രത്തിന് 12 ദിവസം വേണം. ഗൃഹസ്ഥനുമാത്രമേ യാഗം ചെയ്യാൻ അധികാരമുള്ളു. അയാൾ യാഗാധികാരമുള്ള കുടുംബത്തിൽ നിന്നായിരുക്കുകയും വേണം. സോമയാഗം ചെയ്യും മുമ്പ് അഗ്നി ആധാനംചെയ്യണം. അഗ്ന്യാധാനം ചെയ്തവരെ അടിത്തിരി എന്നും സോമയാഗം ചെയ്തവരെ സോമയാജി എന്നും അതിരാത്രം ചെയ്തവരെ അക്കിത്തിരി എന്നും വിളിക്കും. ഇവർ മരണം വരെ നിത്യവും രണ്ടുനേരം "അഗ്നിഹോത്രം" അനുഷ്ടിക്കണം.

വസന്ത ഋതുവിലെ (മീനം മേടം മാസങ്ങൾ) ഉത്തരായനവും വെളുത്തപക്ഷവും ദേവനക്ഷത്രവും (കാർത്തിക, രോഹിണി, പുണർതം, ഉത്രം എന്നീ നാളുകൾ) കൂടിയ ശുഭദിനത്തിലാണ് യാഗം ആരംഭിക്കേണ്ടത്.

ഹവിർ യജ്ഞങ്ങളിൽ ആദ്യത്തേതാണ്‌ ആധാനം, സോമയാഗങ്ങളിൽ ആദ്യത്തേതാണ്‌ അഗ്നിഷ്ടോമം, എറ്റവും വലിയ സോമയാഗമാണ്‌ അതിരാത്രം. ത്രേതാഗ്നിസാധ്യങ്ങളാണ്‌ മൂന്നും ആദ്യത്തേതിന്‌ ഒന്നും രണ്ടാമത്തേത്‌ ആറും അതിരാത്രം 12 ദിവസ കൊണ്ടുമാണ്‌ പൂർത്തിയാവുക.

ഒരു ദിവസം കൊണ്ട്‌ നടത്താവുന്ന യാഗം മുതൽ ആയിരം വർഷങ്ങൾ വരെ നടത്തേണ്ടുന്ന യാഗങ്ങൾ ഉണ്ട്‌.

ഇന്ത്യയിൽ സ്വാതന്ത്ര്യ ലബ്ദിക്കുമുന്നായി ധാരാളം യാഗങ്ങൾ നടന്നിരുന്നു എങ്കിലും അതിനുശേഷം ഏതാണ്ട്‌ ദശാബ്ദക്കാലത്താണ്‌ ഒരു യാഗം നടന്നുവരുന്നത്‌. ഭാരിച്ച ചിലവ്‌, അധ്വനം പണ്ഡിതന്മാരുടെ ദൗർലഭ്യം, വിശ്വാസത്തിന്റെ കുറവ്‌ എന്നിവയാണ്‌ കാരണങ്ങൾ. യജ്ഞങ്ങൾ വേദങ്ങളുടെ കർമകാണ്ഡങ്ങളാണ്. ഇതിലേക്ക് ഒരു തീർഥയാത്രയാണ് സോമയാഗം എന്ന് കരുതപ്പെടുന്നു. ഏകാഹം, അഹീനം, സത്രം എന്നിങ്ങനെ വിവിധ തരം യാഗകർമ്മങ്ങൾ ഉണ്ട്‌.

ചടങ്ങുകൾ

ആധാനം

അഗ്ന്യാധാനം എന്നും പറയും. ഇഷ്ടി എന്ന് പറയുന്ന ദിവസേന ചെയ്യുന്ന ഹോമത്തിലൂടെ ചൈതന്യവത്താക്കിയ ഔപസാഗ്നിയെ യാഗശാലയിലെ ശ്രൗതാഗ്നിയുമായി യോജിപ്പിക്കുന്ന ചടങ്ങണിത്‌. ഔപാസാഗ്നി ജീവാത്മാവും ശ്രൗതാഗ്നി പരമാത്മാവുമാണെന്നാണ്‌ വിശ്വാസം. ഇതിനു ശേഷം തീകടയാനുള്ള അരണി കൈക്കൊള്ളലാണ്‌.

അരണി കടയൽ

പ്രാകൃതകാലത്ത്‌ അഗ്നി ഉണ്ടാക്കിയിരുന്നത്‌ അരണി എന്ന മരം തമ്മിൽ ഉരച്ചാണ്‌. ഇതേ രീതിയിൽ തന്നെയാണ്‌ യാഗങ്ങൾക്ക്‌ തീ ഉണ്ടാക്കേണ്ടത്‌. അരണി ഒരു ദണ്ഡാകൃതിയിലും അത്‌ ഉരക്കുന്നതിന്‌ ഉരൽ രൂപത്തിൽ മറ്റൊന്നും ഉണ്ടാക്കുന്നു. ദണ്ഡാകൃതിയിലുള്ള അരണിയിൽ കടയാൻ (തിരിക്കാൻ) പാകത്തിന്‌ കയർ കെട്ടിയിരിക്കും. ഒരു പുരോഹിതൻ ഈ ചരട്‌ കടയുമ്പോൾ മറ്റൊരാൾ ഘർഷണത്തിനായി അരണി ഉരലിലേക്ക്‌ അമർത്തിപ്പിടിക്കും. അഗ്നിസ്ഫുരണങ്ങൾ ഉണ്ടാകുന്ന മാത്രയിൽ അവ പകരാനായി ഉണങ്ങിയ ചെടിയുടെ വേരുകളും മറ്റ്‌ പെട്ടെന്ന് തീപിടിക്കുന്ന കമ്പുകളും വച്ചിരിക്കും. തീ ഉണ്ടാകുന്നത്‌ പല ഘടകങ്ങളെ ആശ്രയിച്ച്‌ ഇരിക്കും.

അഗ്നിഷ്ടോമം

അരണിയിൽ നിന്ന് തീ ഉണ്ടാക്കിയശേഷം അത്‌ ഹോമ കുണ്ഡത്തിലേക്ക്‌ പകരുന്നു. പിന്നീട്‌ പല തരത്തിലുള്ള ഹോമങ്ങൾ നടക്കുന്നു. കുശ്മാണ്ഡഹോമം ഇതിലൊന്നാണ്‌.

അഗ്നിഷ്ടോമത്തിന്‌ മുന്നോടിയായി ആധാനം നടത്തുന്നു. ഇതിന്‌ ഋത്വിക്കുകൾ ആവശ്യമാണ്‌. ആധാനത്തോടെ സോമയാഗം ആരംഭിക്കുന്നു. 17 ഋീത്വിക്കുകൾ ഇതിനു വേണം. ഈ ഋത്വിക്കുകളെ യജമാനൻ വരിക്കുന്നു. പിന്നീട്‌ അരണി കടഞ്ഞ്‌ യാഗശാലയിലെ മൂന്ന് ഹോമ കുണ്ഡങ്ങളിലായി സമർപ്പിക്കുന്നു. തുടന്ന് യാഗം തുടങ്ങിയെന്ന് പ്രഖ്യാപിക്കുന്ന താണ്‌ ഹോതൃ ഹോമം

ശ്രദ്ധ ലഭിക്കാനായി ചെയ്യുന്ന കർമ്മമാണ്‌ ശ്രദ്ധാഹ്വാനം

എല്ലാവരും ചേർന്ന് നിശ്ചയദാർഡ്യം പ്രഖ്യാപിക്കാനായി ചൂടുള്ള നെയ്യിൽ വിരൽ മുക്കി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങാണ്‌ സഖ്യം ചേരൽ

സോമലത സ്ഥാപിക്കൽ

മൂന്നാം ദിവസത്തെ ചടങ്ങാണിത്‌. യാഗത്തിനു വേണ്ട സോമലത വാങ്ങി സ്ഥാപിക്കലാണിത്‌. കൊല്ലങ്കോട്‌ രാജാവിന്റെ അധീനത്തിൽ വളരുന്ന സോമലത എന്ന ചെടിയെ കോഫ്‌സൻ എന്ന തമിഴ്‌ ബ്രാഹ്മണനാണ്‌ 2006ൽ യാഗത്തിനെത്തിച്ചത്‌. ഇതേ ദിവസം തന്നെ സുബ്രമണ്യാഹ്വാനമെന്ന ചടങ്ങുമുണ്ട്‌. ജന്മം കൊണ്ട്‌ ശൂദ്രനായ യജ്ഞപുരുഷൻ കർമ്മം കൊണ്ട്‌ ബ്രാഹ്മണനാകുന്ന ചടങ്ങാണിത്‌.

യൂപം കൊള്ളൽ

നാലാം ദിവസംനടക്കുന്ന ചടങ്ങാണിത്‌. കൂവളത്തടിയാണ്‌ ഇതിന്‌ ഉപയോഗിക്കുന്നത്‌. ഇത്‌ ക്ഷേത്രത്തിലെ കൊടിമരത്തെയാണ്‌ സൂചിപ്പിക്കുന്നത്‌.

യൂപം സ്ഥാപിക്കൽ

അടുത്തത്‌ യൂപം സ്ഥാപിക്കൽ എന്ന ചടങ്ങാണ്‌. യാഗമൃഗത്തെ ഈ കൊടിമരത്തിൽ കെട്ടിയിടുന്നു.

സോമാലത്‌ നാലാം ദിവസം പുഴയിലെ കല്ലുകൾ കൊണ്ട്‌ ഇടിച്ച്‌ പിഴിയുന്നു.

സോമാഹുതി

ആഞ്ചാം ദിവസം നടക്കുന്ന ഈ ചടങ്ങാണിത്‌. ബ്രഹ്മമുഹൂർത്തത്തിൽ കിഴക്കൻ ചക്രവാളത്തിൽ ചെമ്പഴുത്ത നിറം പ്രത്യക്ഷപ്പെടുമ്പോഴാണീ ചടങ്ങ്‌. സോമരസം "ഉപാംശു" എന്ന മരപ്പാത്രത്തിൽ പകർന്ന് വച്ചു നടത്തുന്ന ഹോമത്തിന്‌ ഉപാംശുഹോമം എന്നും വിളിക്കുന്നു.

എട്ട്‌ നാഴിക വീതമുള്ള മൂൻ സവനങ്ങൾ പ്രാതഃസവനം : പാവമാന സ്തുതി (ശുദ്ധീകരണ സ്തുതി) മദ്ധ്യന്ദിന സവനം: ദ്വിദേവത്യ പ്രചാരം ( ഐന്ദ്രാവയവം, മൈത്രാവരുണം, ആശ്വിനം എന്നീ മരപ്പാത്രങ്ങളിൽ സോമയെ ശേഖരിക്കൽ) തൃതീയ സവനം: ആദിത്യഗ്രഹണമാണ്‌ ഇതിലെ മുഖ്യ ക്രിയ. ആദിസ്ഥ്യാലി എന്ന മൺ പാത്രത്തിൽ സോമരസവും തൈരുംചേർത്ത്‌ നടത്തുന്ന ഹോമം) തുടർൻ അനുയാജം എന്ന ഹോമത്തിൽ ഹോതൻ യജമാനനെ സോമയെ യജിച്ചവൻ എന്നർത്ഥംവരുന്ന സോമയാജി എന്ന് വിളിക്കുന്നു. തൂടർന്ന് ഹരിയോജനം. അതോടെ സോമരസം കൊണ്ടുള്ള ക്രിയകൾ അവസാനിക്കുന്നു.

യാഗത്തിനിടക്ക്‌ സംഭവിച്ചിരിക്കാവുന്ന പിഴവുകൾക്ക്‌ പ്രായശ്ചിത്തമായി കൽപപ്രായശ്ചിത്തം നടത്തുന്നു. പിന്നീട്‌ അവഭൃഥം. ഇത്‌ യാഗത്തിന്‌ ഉപയോഗിച്ച സാധനങ്ങൾ ശരിയാം വിധം ജലാശയത്തിലൊഴുക്കി എല്ലാവരും കുളിച്ച്‌ പുതുവസ്ത്രം ധരിച്ച്‌ യാഗശാലയിൽ തിരിച്ചെത്തുന്നു. തുടർന്ന് അപൂർവ്വം എന്ന നെയ്യ ഹോമിക്കുന്നു. യജമാനൻ പരന്നു കത്തുന്ന തീയിനെ വണങ്ങി യൂപം തീയിലേക്ക്‌ തള്ളിയിടുന്നു.

യാഗശാല അഗ്നിക്കിരയാക്കൽ

അടുത്ത ദിവസം യാഗനിവേദ്യമായ സൗമ്യം വിളമ്പുന്നു. സദസ്യർക്ക്‌ സൗമ്യം നൽകിയശേഷം പ്രത്യാഗമനം എന്ന ക്രിയയിലൂടെ അഗ്നിയെ അരണിയിലേക്ക്‌ ആവഹിച്ച്‌ യഹമാനൻ തന്റെ ഇല്ലത്തേക്ക്‌ കൊണ്ടു പോകുന്നു. ഇതോടെ യഗശാല കത്തിച്ച്‌ ചാമ്പലാക്കുന്നു. നേത്രാഗ്നിയേ അരണിയിലേക്ക്‌ തിരിച്ച്‌ ആവാഹിക്കുന്ന ചടങ്ങും നടക്കുന്നു. അരണിയിലേക്ക്‌ ആവാഹിച്ച ത്രേതാഗ്നി വീണ്ടൂം യജമാനനും പത്നിയും സ്വഗൃഹത്തിലേക്ക്‌ കൊണ്ട്‌ പോയിമരണം വരെ യജിക്കണം എന്നാണ്‌ വിധി.

No comments:

Post a Comment