അതിബല, ബല
വിശപ്പും ദാഹവും അകറ്റാനുള്ള രണ്ടു മന്ത്രങ്ങൾ രാമലക്ഷ്മണന്മാർക്കു പറഞ്ഞുകൊടുത്തത് വിശ്വാമിത്ര മഹർഷിയാണ്. ‘‘രാക്ഷസപ്പരിഷകൾ യാഗം മുടക്കുന്നു. ആശ്രമകവാടങ്ങൾ അവർ അശുദ്ധമാക്കുന്നു. കാട്ടിൽ മുനിമാർക്കു ജീവിക്കുവാൻ നിവൃത്തിയില്ലാതായി. മുനിമാരുടെ മാനം കാക്കാൻ ഈ ബാലകന്മാരെ എന്നോടൊപ്പം അയയ്ക്കണം.’’ – വിശ്വാമിത്രന്റെ വാക്കുകൾ കേട്ടു ദശരഥൻ ദുഃഖിതനായി. എങ്ങനെ ദുഃഖിക്കാതിരിക്കും. ലാളിച്ചു കൊതി തീർന്നില്ല, കൊട്ടാരത്തിലെ സുഖസൗഭാഗ്യങ്ങളിൽ ആറാടി, നല്ല ഭക്ഷണവും കഴിച്ചു കളിച്ചു നടക്കേണ്ട കുട്ടികളെയാണു കൊടുംകാട്ടിലേക്കു പറഞ്ഞുവിടുന്നത്.
കാനന യാത്ര കഠിനമായിരുന്നു. അവരുടെ മൃദുല പാദങ്ങൾ വേദനിച്ചു. ആശ്രമത്തിലെത്തിയ രാമലക്ഷ്മണന്മാരോട് വിശ്വാമിത്രൻ പറഞ്ഞു: ‘‘വനവാസം ദുഃസ്സഹമാണ്. വെയിലും മഴയും, മഞ്ഞും തണുപ്പും സഹിക്കാൻ പഠിക്കണം. രാജകൊട്ടാരത്തിൽ സുഖസമൃദ്ധമായി ഉണ്ടുറങ്ങിയവരാണ് നിങ്ങൾ. ഇവിടെ ഭക്ഷണമായി കിട്ടുക കായ്കനികളും അരുവിയിലെ തെളിനീരും മാത്രമാകാം. വിശപ്പ് സഹിക്കവയ്യാതെ പറയക്കുടിലിൽ നിന്ന് അഭക്ഷ്യം മോഷ്ടിച്ചു ഭക്ഷിച്ച വിശ്വാമിത്രൻ വിശപ്പിന്റെ വില നന്നായി അറിഞ്ഞയാളാണ്. കഠിനമായ വിശപ്പിനെ കീഴടക്കാൻ കഴിയണം. ക്ഷുത്തിനെ നിയന്ത്രിക്കാൻ നിങ്ങളീ മന്ത്രങ്ങൾ പഠിക്കണം – ബല, അതിബല. ‘‘രാമ! രാഘവ! രാമ! ലക്ഷ്മണ കുമാര! കേൾ കേമന്മാരായുള്ള ബാലന്മാരല്ലോ നിങ്ങൾ ദാഹമെന്തെന്നും വിശപ്പെന്തെന്നുമറിയാത ദേഹങ്ങളല്ലോ മുന്നം നിങ്ങൾക്കെന്നതുമൂലം ദാഹവും വിശപ്പുമുണ്ടാകാതെയിരിപ്പാനായ് മാഹാത്മ്യമേറുന്നൊരു വിദ്യകളിവരണ്ടും ബാലകന്മാരേ! നിങ്ങൾ പഠിച്ചു ജപിച്ചാലും. ബലയും പുനരതിബലയും മടിയാതെ ദേവനിർമിതികളീ വിദ്യകളെന്നു രാമദേവനുമനുജനുമുപദേശിച്ചു മുനി ക്ഷുൽപിപാസാദികളും തീർന്ന ബാലന്മാരുമാ– യപ്പോഴേ ഗംഗ കടത്തീടിനാൻ വിശ്വാമിത്രൻ. (അധ്യാത്മ രാമായണം – എഴുത്തച്ഛൻ)
വിശപ്പകറ്റാൻ മന്ത്രമുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു. എന്നാൽ ഇന്ന് മനുഷ്യർ ആ മന്ത്രം ഹൃദിസ്ഥമാക്കണമെന്നില്ല. നന്നായി വിശക്കാനും നല്ല ഭക്ഷണം വയറു നിറയെ കഴിക്കാനും എന്നും കൊതിക്കുന്നവരാണു മനുഷ്യർ. യഥാർഥത്തിൽ തന്റെ ദൗത്യ നിർവഹണത്തിനു രാമനെ സജ്ജനാക്കുകയായിരുന്നു മുനി. മനസ്സിനെ ബലപ്പെടുത്തുന്നതാണു മന്ത്രങ്ങൾ. മനസ്സുണ്ടെങ്കിൽ എന്തും നേടിയെടുക്കാം. മനസ്സിന്റെ കരുത്തും സംരക്ഷണവുമാണു സന്യാസിമാരുടെ ബലം. അമിത ഭക്ഷണം ആയുസ് കുറയ്ക്കും. കല്ലിലും മുള്ളിലും കിടന്നുറങ്ങി മഹർഷിമാർ ഉറക്കത്തെ കീഴ്പ്പെടുത്തുന്നു; കാട്ടിലെ പച്ചിലകളുടെ ചവർപ്പ് കുടിച്ച് രുചിയെയും. ദുഃഖത്തെ ഇല്ലാതാക്കാൻ സുഖത്തെ വർജിക്കുകയാണവർ.
പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടാനുള്ള ഊർജമാണ് വിശ്വാമിത്രൻ ഉപദേശിക്കുന്ന മന്ത്രത്തിലെ പൊരുൾ എന്നു പറയാം. പിന്നീട് വനവാസകാലത്ത് ഫലമൂലാദികൾ മാത്രം കഴിച്ചു ജീവിക്കാൻ രാമന് കഴിയുന്നത് വിശ്വാമിത്ര മന്ത്രങ്ങളിൽ രൂപപ്പെടുത്തിയ മഹാശക്തികൊണ്ടാണ്. ഒരു ഇലപോലും ഭക്ഷിക്കാതെ ‘അപർണ’യായ പാർവതിദേവിക്ക് ഉഗ്രതപസ് അനുഷ്ഠിക്കാനയതും മനോബലം കൊണ്ടാണ്.
അമിതാഹാരം മനുഷ്യനെ വീഴ്ത്തിയേക്കാം. ഉപവാസം നല്ല ഭക്ഷണമാണെന്നു പറയാറുണ്ട്. അതു ശരീര അവയവങ്ങൾക്കു വിശ്രമം നൽകുന്നു എന്നതാണ് ഏറ്റവും വലിയ നേട്ടം. മനസ്സ് ബലപ്പെടുമ്പോൾ വിശപ്പിനെ മാത്രമല്ല ഏതു പ്രതികൂല സാഹചര്യത്തെയും നമുക്കു കീഴ്പ്പെടുത്താനാകുന്നു. വിശ്വാമിത്രൻ രാമലക്ഷ്ണ ബാലകന്മാർക്ക് പകർന്നു നൽകിയ മന്ത്രത്തിന്റെ പൊരുൾ അതായിരിക്കാം. പാതകൾ കല്ലും മുള്ളും നിറഞ്ഞതാകട്ടെ, ഏതു പ്രതിസന്ധിയും സധൈര്യം നേരിടാനാകും.
വിശപ്പ്, ദാഹം മുതലായവ അകറ്റുന്നതിനു ശക്തിയുള്ളതെന്നു വിശ്വസിക്കപ്പെടുന്ന രണ്ടു മന്ത്രങ്ങളാണ് അതിബല, ബല. സാവിത്രിയുപനിഷത്തിലാണ് ഇവ പ്രതിപാദിക്കപ്പെട്ടിരിക്കുന്നത്.
അതിബല, ബല എന്നതു രണ്ടു മന്ത്രങ്ങളാണെങ്കിലും ഒന്നായിട്ടാണ് പ്രതിപാദിതമായിരിക്കുന്നത്.
ധ്യാനശ്ലോകം
➖➖➖➖➖➖➖➖➖
അമ്രുതേ കരതലാഗ്രൗ സർവ്വ സഞീവനാഡ്യഊ
അഘഹരണ സുദക്ഷൗ വേദസാരൗ മയൂഖൗ
പ്രണവമയ വികാരൗ ഭാസ്കരാകാരദേഹൗ
സതതമനുഭവേബഹം തൗ ബലാതീബലാഖൗ
ഋഷി;വിരാട് പുരുഷൻ, ഛന്ദസ്സ്:ഗായത്രി, ദേവത:ഗായത്രി, ബീജം:അകാരം, ശക്തി:ഉകാരം, കീലകം:മകാരം, ന്യാസം:അഥക്ളീംകാരദി ബീജാക്ഷരൈ:ഷഡംഗന്യാസം,
ബലമന്ത്രം
➖➖➖➖➖➖➖➖➖
ഓം ഹ്രീം ബലേ മഹാദേവി ഹ്രീം മഹാബലേ
ക്ലീം ചതുർവിധ പുരുഷാർത്ഥ സിദ്ധിപ്രദേ
തത്സവിതുർ വരദാത്മികേ ഹ്രീം വരേണ്യം
ഭർഗോ ദേവസ്യ വരദാത്മികേ
അതിബലമന്ത്രം
➖➖➖➖➖➖➖➖➖
അതിബലേ സർവ്വദയാമൂർതേ ബലേ
സർവ്വേക്ഷുദ്ഭ്രമോപനാശിനി ധീമഹി
ധീയോ യോന ജാനേ പ്രചുര്യ:
യാ പ്രചോദയാദാത്മികേ
പ്രണവശീരസ്ക്കാത്മികേ ഹും ഫട് സ്വാഹ
No comments:
Post a Comment