ഹൃദയത്തിലിരിക്കുന്ന രാമൻ
'മമ ഹൃദിരമതാം രാമ"
ഭഗവത് ഗീതയിൽ ഈശ്വരൻ സർവഭൂതങ്ങളുടെയും ഹൃദയത്തിലിരിക്കുന്നതായി ശ്രീകൃഷ്ണൻ പറയുന്നു. രാമയണം കിളിപ്പാട്ടിന്റെ രൂപത്തിൽ തന്നെ. "മമ ഹൃദിരമതാം രാമ" എന്ന് രാമനെ വിളിക്കുന്നത് രാമന്റെ അസ്ഥിത്വത്തിന്റെ കേന്ദ്രമാണെന്ന സത്യം ആദ്യമേ സൂചിപ്പിക്കുന്ന തിനാണ് .
"രാമ ഏവ പരംബ്രഹ്മ
രാമ ഏവ പരം തപഃ
രാമ ഏവ പരം തത്ത്വം
ശ്രീരാമോ ബ്രഹ്മതാരകം"
എന്ന് രാമരഹസ്യോപനിഷത്തിൽ "രാമ" ശബ്ദത്തെ വിശദീകരിച്ചു കാണുന്നു. അസ്ഥിതരഹസ്യമായ ഈ ഉള്ളിലെ രാമനെ തിരിച്ചറിയലാണ് മനുഷ്യജന്മന്റെ ലക്ഷ്യവും സാദ്ധ്യതയുമെന്ന് അദ്ധ്യാത്മരാമയണം വ്യക്തമാക്കുന്നു. രാമനെ നാരായണനാണെന്നു അറിഞ്ഞ് താമസഭാവമകന്ന് നമസ്കരിക്കുന്നവരുടെ എണ്ണം എഴുത്തച്ഛന്റെ രാമയണത്തിൽ നിരവധിയാണ്. രാമൻ ലക്ഷ്മണനു നൽകുന്ന ഉപദേശങ്ങളിലും (അഭിഷേക വിഘ്നസന്ദരഭത്തിലും പഞ്ചവടിയിൽ വെച്ചും ) തരോപദേശം, കൗസല്യസ്തുതി, നാരദസ്തുതി, കബന്ധസ്തുതി, ജടായുസ്തുതി, സ്വയം പ്രഭാസ്തുതി, തുടങ്ങിയ സന്ദർഭങ്ങളിലുമൊക്കെ വേദാന്തതത്ത്വം വേണ്ടത്ര ആഴത്തിൽ വിശദീകരിച്ചിരിക്കുന്നു.
“ദേഹമായതു പഞ്ചഭൂതസഞ്ചയമയം
ദേഹസംബന്ധം മായവൈഭവം വിചാരിച്ചാൽ
ഇന്ദ്രീയദശകവുമഹങ്കാരം ബുദ്ധി
മനസ്സും ചിത്തപ്രകൃതിയെന്നിതെല്ലാം
ഓർത്തു കണ്ടാലുമൊരുമിച്ചിരിക്കുന്നതല്ലോ
ക്ഷേത്രമായതു ദേഹമെന്നുമുണ്ടല്ലോ നാമം
എന്നിവറ്റിങ്കൽ നിന്നു വേറൊന്നു ജീവനതും ജീവാത്മസ്വരൂപത്തെയറിഞ്ഞുകൊൾവാനുള്ള
സാധനങ്ങളെക്കേട്ടുകൊള്ളുക സൗമിത്രേ നീ.”
എന്ന ലക്ഷ്മണോപദേശം ഒരു ഉദാഹരണം മാത്രം. മോക്ഷസാധനമായ ജ്ഞാനത്തെ ഇടക്കിടെ പറയുന്നുണ്ടെങ്കിലും ഭക്തി തന്നെയാണ് സ്വരൂപസിദ്ധിക്കുള്ള ഉത്തമസാധനമെന്ന് രാമനിലൂടെ നിരന്തരം ഓർമ്മിപ്പിക്കുന്നു.
“മത്ഭക്തിയില്ലാവർക്കെത്രയും ദുർല്ലഭം കേൾ മത്ഭക്തികൊണ്ടു തന്നെ കൈവല്യം തരും താനും”.
എന്നു പറയുന്നതിലൂടെ രാമഭക്തി എന്നത് സ്വരൂപസന്ധാനം തന്നെയാണെന്ന് എന്ന് വ്യക്തമാക്കുന്നു. ഇതിനർത്ഥം രാമനാണ് ജീവികളുടെ അസ്തിത്വത്തിന്റെ കേന്ദ്രമെന്നാണല്ലോ. രാമൻ അസ്തിത്വത്തിന്റെ പ്രകാശമാണെങ്കിൽ കുംഭകർണനും രാവണനും വിഭീക്ഷണനും അഹങ്കാരം കൊണ്ട് അനുഭവവേദ്യമാകുന്ന ശരീരമനസ്സുകളിൽ നിന്ന് രൂപമെടുക്കുന്നതും നമ്മുടെ അസ്തിത്വത്തെ മൂടിയിരിക്കുന്നതുമായ വ്യക്തിത്വത്തിന്റെ ആവരണമാണ്.അവർ ഉപാധിവിധേയമായ വ്യക്തിത്വത്തെ പൊതിഞ്ഞുനിൽകുന്ന തമോഗുണവും രജോഗുണവും സ്വാതികഗുണവുമാണ്. തമോഗുണമായ അലസതയും നിദ്രത്വവും കൊടികുത്തി വാഴുന്ന അവനവനിലെ കുഭകർണനെയാണ് നമ്മുക്കും രാമനും ആദ്യം കീഴടക്കേണ്ടിവരുന്നത് പിന്നെ രജോഗുണപ്രാധാനിയായ രാവണനെയാണ് കീഴടക്കാനുള്ളത്. രജോഗുണപ്രധാനിയായ രാവണന്റെ ശരീരവലിപ്പം, ഭോഗാസക്തി, അധികാരാസക്തി എന്നിവയിലൂടെ വെളിപ്പെടുന്ന ക്രോധവും മദമാത്സര്യങ്ങളും ഇതു സൂചിപ്പിക്കുന്നു. അവനവന്റെ തന്നെ വ്യക്തിത്വത്തിലെ മുഖ്യമായ ഇതിനെ സമൂലം ചേദിക്കാതെ സ്വന്തം അസ്തിത്വരഹസ്യം തിരിച്ചറിയാനാവില്ല എന്നതാണ് രാവണവധത്തെ അനിവാര്യമാക്കുന്നത് സാത്വികബുദ്ധിയായ ഒരാൾക്ക് മാത്രമേ മറ്റൊരാളിലെ ഈശ്വരനെ തിരച്ചറിയാനാവുകയുള്ളൂ. അതു കൊണ്ടാണ് രാമന്റെ മഹത്ത്വം സാത്വികബുദ്ധിയായ വിഭീക്ഷണൻ ആദ്യമേ തിരിച്ചറിഞ്ഞതും . രാമപക്ഷത്തേക്ക് ചുവട് മാറിയതെന്നും മനസ്സിലാക്കണം. മനുഷ്യനായി പിറവിയെടുത്ത രാമൻ രാജപദവിയും പ്രതപവും വേണ്ടെന്ന് വെച്ച് കാട്ടിലേക്ക് പോകാൻ സമ്മതിക്കുന്നതുവഴി തന്റെ സ്ഥൂലശരീരത്തെ നിസ്സാരികരിക്കുന്നു. വനജീവിതഘട്ടത്തിൽ രാവണകുംബകർണ്ണന്മരടക്കം.പല അസുരജന്മങ്ങളെയും വധിക്കുന്നതിലൂടെ രാമൻ തന്റെ സൂക്ഷ്മശരീരത്തെ തന്നെ ചേദിക്കുന്നു. രാമൻ പെരുമാറുന്ന ആ കാടു തന്നെയും മനുഷ്യമനസ്സിനെ പ്രതിനിധീകരിക്കാൻ പറ്റിയ നല്ലൊരു പ്രതീകമായാണ് രാമായണത്തിൽ അവതരിപ്പിക്കപ്പെടുന്നത്. രാവണൻ എന്ന പേരുതന്നെയും വനത്തിൽ എത്തിയ രാമനെയാണ്കുറിക്കുന്നത് എന്നുപോലും വ്യഖ്യാനിക്കാം. അപ്പോൾ രാമകഥയിലെ അതിപ്രധാന രംഗമായ രാമരാവണയുദ്ധത്തെ നന്മതിന്മകളുടെ സംഘർഷ മുഹൂർത്തമായി കാണുന്നത് ശരിയല്ല എന്നു വരുന്നു. കാരണം സുകൃതദുഷ്കൃതങ്ങളുടെ വേലിക്കെട്ടിനും അപ്പുറത്താണ് ശരിയായ മതാത്മകയുടെ മേഖലയെന്ന് സൂക്ഷമബുദ്ധികൾക്ക് കാണാൻ കഴിയും. രാമായണത്തിൽ തന്നെ കൊലകൊമ്പന്മാരായ അസുരരൂപങ്ങൾ രാമബാണമേറ്റ ശകലിതശരീരങ്ങളായി പതിക്കുമ്പോൾ തൽസമയം തേജോ മൂർത്തികളായി ഉയർത്തെഴുനെറ്റ് രാമന്റെ അനുഗ്രഹത്തോടെ സ്വർഗ്ഗത്തിലേക്ക് പോകുന്നത് നാം കാണുനുണ്ടല്ലോ. രാമബാണമേറ്റ് പതിച്ചാൽ മോക്ഷം ലഭിക്കുമെന്ന കൊതിയൊടേയാണ് രാവണൻ പോലും രാമനോട് ഏറ്റുമുട്ടുന്നത്. എന്ന പാഠവും ഇവിടെ ഓർക്കവുന്നതാണ്.
No comments:
Post a Comment