29 June 2018

സൂര്യ വിഭൂതി [ഒന്നാം ഭാഗം]

സൂര്യ വിഭൂതി [ഒന്നാം ഭാഗം]

സൂര്യനും അതിനെ ചുറ്റുന്ന അനേകം ഗ്രഹങ്ങളും ചേർന്ന സൗരയൂഥത്തിന്റെ ഊർജ്ജസ്രോതസും നിയന്ത്രകനുമെല്ലാം സൂര്യൻ എന്ന കോടിക്കണക്കിനു ഡിഗ്രി സെന്റീഗ്രേഡിൽ തിളച്ചുമറിഞ്ഞു കൊണ്ടിരിക്കുന്ന മിൽക്കീവേ അഥവ ക്ഷീര പഥം അഥവ ആകാശ ഗംഗയിലെ ആയിരക്കണക്കിനു നക്ഷത്രങ്ങളിലെ ഏറ്റവും ചെറിയ നക്ഷത്രങ്ങളിലെ ഒന്നു മാത്രമായ ഒരു കുഞ്ഞി നക്ഷത്രം മാത്രമാണ്. അനേകം ഗ്രഹങ്ങൾ എന്നും നേരത്തേ പറഞ്ഞത് അറിയാതെയല്ല മനപ്പൂർവ്വമാണ്. കാരണം, അടുത്തകാലത്ത് പാവം പ്ലൂട്ടോയുടെ ഗ്രഹം എന്ന പദവി എടുത്തുകളഞ്ഞതും അതിനുള്ള കാരണങ്ങളുമെല്ലം ചിലരെങ്കിലും പത്രമാധ്യമങ്ങളിൽ വായിച്ചിട്ടുണ്ടാവണം. അന്യന്റെ അടുക്കളയും കിടപ്പറ രഹസ്യങ്ങളും അവിശുദ്ധബദ്ധങ്ങളുമെല്ലാം പണമാക്കി മാറ്റാനുള്ള മാധ്യമങ്ങളുടെ പരക്കം പാച്ചിലിനിടയിൽ ഈ പാവം പ്ലൂട്ടോയെപ്പറ്റി പറഞ്ഞിട്ടെന്തുണ്ടാക്കാനാണ്?. പ്ലൂട്ടോയുടെ വലിപ്പക്കൂറവല്ല ഇവീടെ കാര്യമാക്കിയത്. സൂര്യനിൽ നിന്നും വളരെയേറെ അകന്ന ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുന്ന പ്ലൂട്ടോ ഒരു തണുത്തുറഞ്ഞ ഗോളമാണ് എന്നുമല്ല കാര്യം പ്ലുട്ടോയെപ്പോലെ ഇനിയും അനേകം ഗോളങ്ങൾ അതിനേക്കാൾ വലുതും ചെറുതുമായവ അതിന്റേതായ ഭ്രമണപഥങ്ങളിൽ സൂര്യനെ ചുറ്റുന്നുണ്ട് എന്നും അതിനെയെല്ലാം ഗ്രഹങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തുകയോ ഒഴിവാക്കുകയോ ഒക്കെ ബുദ്ധിമുട്ടായതു കൊണ്ടോ അതോ ദശലക്ഷക്കണക്കിനു മൈലുകൾക്കപ്പുറമുള്ള ഈ പ്ലൂട്ടോയ്ക്ക് മറ്റു ഗ്രഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഭൂമിയിൽ വലിയ സ്വാധീനമൊന്നും ചൊലുത്താൻ കഴിയാത്തതുകൊണ്ടോ എന്തുമാകട്ടെ... പ്ലൂട്ടോയ്ക്കപ്പുറവും സൂര്യനെച്ചുറ്റി അനേകം തണുത്തുറഞ്ഞ ഖര പദാർത്ഥങ്ങളുടെ വലയം തന്നെയുണ്ടെന്ന കണ്ടെത്തലാണ് പ്രാധാന്യമർഹിക്കുന്നത്. അതായത് തണുത്തുറഞ്ഞ പദാർത്ഥങ്ങളാൽ ചുറ്റപ്പെട്ട ഒരു ഗോളം തന്നെയാണ് ഈ സൗരയൂഥവും ആ ഗോളത്തിനുള്ളിലെ ഒരു ചെറു ഗ്രഹമാണ് നമ്മൂടെ ഭൂമിയും. 

ഇതെല്ലാം സൂര്യൻ എന്ന നക്ഷത്രവും അതിന്റെ ചുറ്റുമുള്ള ഗ്രഹങ്ങളുടെയും കാര്യം. എന്നാൽ സുര്യനിലെ ദേവതാചൈതന്യത്തെ പന്ത്രണ്ടായി തിരിച്ചിരിക്കുന്നു. അഥവ പന്ത്രണ്ടുമാസങ്ങളിൽ ഓരോ മാസവും ദ്വാദശാസൂര്യന്മാരിൽ (ധാതാവ്, ആര്യമാവ്, മിത്രൻ, വരുണൻ, ഇന്ദ്രൻ, വിവസ്വാൻ,പൂഷ്ടാവ്, പർജ്ജന്യൻ, അംശസ്സ്, ഭഗൻ, ത്വഷ്ടാവ്, വിഷ്ണു ) ഒരു സൂര്യനാണ് അതിനെ നിയന്ത്രിക്കുന്നത്. അതതു സൂര്യഭാവത്തിനൊപ്പം പ്രത്യേക ദൗത്യസംഘങ്ങളും വാദ്യഘോഷങ്ങളും അപസരസ്സുകളും സർപ്പങ്ങളുമെല്ലാമുണ്ടായിരിക്കും. ഓരോ മാസ്നഗളുടേയും അവസ്ഥകളേയും അന്തരീക്ഷത്തിലുണ്ടാവുന്ന മാറ്റങ്ങളേയുമെല്ലാം എത്ര മനോഹരമായ ഭാവനയോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഭാഗവതത്തിൽ ദ്വാദശാസ്കന്ധത്തിൽ ഒരോ മാസങ്ങളിലേയും സുര്യനേയും സൂര്യ രഥം വഹിച്ചുകൊണ്ടുവരുന്ന ഘോഷയാത്രയേയും മെല്ലാം സൂര്യ വിഭൂതിയിലൂടെ അവതരിപ്പിച്ചിരിക്കുന്നു. 

സൂര്യന്റെ ഘോഷയാത്രയിൽ ഋഷിമാർ വേദമന്ത്രങ്ങൾ ഉരുവിട്ടും ഗന്ധർവ്വന്മാർ പാട്ടുപാടിയും അപസരസ്സുകൾ നൃത്തം ചെയ്തും നാഗങ്ങൾ രഥത്തിന്റെ കയറുകളായും ഗ്രാമീണർ തേരുപൂട്ടുന്നവരായും രാക്ഷസന്മാർ രഥത്തെ തള്ളിവിടുന്നവരായും സ്തുതിപാടാനായി അറുപതിനായിരം ബാലഖിലന്മാരും എല്ലാം ചേർന്ന വലിഅയ് ആഘോഷത്തോടെയാണ് ഘോഷയാത്ര നടത്തുന്നത്. എന്നാൽ ആദിയും അന്തവും മദ്ധ്യവും ഇല്ലാത്ത ഭഗവാൻ വിഷ്ണു തന്നെയാണ് ഇതെല്ലാം എന്നും പറഞ്ഞു നിറുത്തുന്നതാണ് സൂര്യ വിഭൂതി. 

ഓരോ മാസവും അതിന്റെ സൂര്യനും ബാക്കി പരിവാരങ്ങളും ആരൊക്കെയാണെന്നു നോക്കാം. ആദ്യമാസം മധുമാസമാണ്. മധുമാസത്തിനെ നമ്മൾ മേടമാസം എന്നു വിളിക്കുന്നു.

No comments:

Post a Comment