സുഖന്വേഷണം :- 3
ശരീരമാണ് താൻ എന്ന് തെറ്റിദ്ധരിച്ച് സുഖത്തിനുവേണ്ടി നാംബാഹ്യവസ്തുക്കളെ ആശ്രയിക്കുകയാണ്. നാം ശരീരമല്ലെന്നും പ്രപഞ്ചം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ചൈതന്യവുമാണെന്നുമറിഞ്ഞ് അവനവനിൽ പൂർണ്ണത ദർശിക്കുവാൻ കഴിയുമ്പോൾ സമ്പൂർണ ആനന്ദമുണ്ടാവുകയും ശരീരനാശത്തോടെ അനന്തമായ പരാശക്തിയിൽ ലയിക്കുകയും ചെയ്യുന്നു. ശരീരമാണ് തനെന്ന് വിചാരിക്കുമ്പോൾ ശരീരികസൗഖ്യത്തിനുവേണ്ടി വസ്തുക്കളെ ആശ്രയിക്കേണ്ടി വരുന്നു. ഈ മാതിരി വസ്തുക്കൾ എത്ര മാത്രമുണ്ടായിരുന്നാലും എരിയുന്ന തീ കെടുത്തുവാൻ നെയ്യൊഴിക്കന്നതു പോലെ അവയിലുള്ള ആഗ്രഹം വർദ്ധിക്കുകയല്ലാതെ ഒട്ടും കുറയുകയില്ല. ആഗ്രഹത്തിനുമടിമപ്പെടുന്നതോടെ ശരീരനാശമുണ്ടാവുമ്പോൾ ആഗ്രഹവൃത്തിക്കായി വീണ്ടും ജനിക്കേണ്ടിവരുന്നു. ഇങ്ങനെ ജനനമരണമാകുന്ന സംസാരചക്രത്തിൽ നിന്നും മോചനമില്ലാതെ ദുഃഖമനുഭവിക്കേണ്ടി വരുന്നു. മനുഷ്യൻ പ്രപഞ്ചത്തിന്റെ ഒരംശം മാത്രമാണ് കൽകണ്ടത്തിൽ നിന്നും ഒരു ചെറിയ തുണ്ട് അടർത്തിയെടുത്താൽ കൽകണ്ടത്തിനുള്ള എല്ല ഗുണങ്ങളും ആ തുണ്ടിനുമുണ്ടാകുന്നതുപോലെ ബ്രഹ്മാണ്ഡത്തിന്റെ എല്ലാ ഗുണങ്ങളും മനുഷ്യനുമുണ്ട്. സൂര്യനും ചന്ദ്രനും നക്ഷത്രസമൂഹങ്ങളും ചേർന്നതാണീ പ്രപഞ്ചം. മനുഷ്യൻ പ്രാകൃതനായിരുന്ന കാലത്ത് കായും കനിയും തിന്നും കാട്ടുമൃഗങ്ങളെ വേട്ടയാടിയും ജീവിച്ചിരുന്നു. ഉപജീവനത്തിനാവിശ്യമായ കായ്കനികൾ സമൃദ്ധിയായി വളരുന്ന നദീ തീരങ്ങളിൽ അവർ താവളമുറപ്പിച്ചു. ക്രമേണ സ്ഥിരമായി ഒരിടത്തു താമസിക്കുന്നതിനും ആവിശ്യവസ്തുക്കൾ കൃഷിചെയ്തുണ്ടാക്കുന്നതിനും അവർ പഠിച്ചു. സ്വയം പര്യപ്തനേടിയ അവരിൽ ചിലർ അവർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചു ചിന്തിച്ചു. താങ്ങളുടെ ചുറ്റുപ്പാടും കാണുന്ന ജീവജാലങ്ങൾ എങ്ങനെയുണ്ടായി. ജീവികൾ മരിക്കുന്നതു എന്തുകൊണ്ട്. മരണാനന്തരം എന്തു സംഭവിക്കുന്നു. ഇത്തരം ഉത്തരം കിട്ടാത ചോദ്യങ്ങളെ അവർ നിരന്തരം ചിന്തിച്ചുകൊണ്ടേയിരുന്നു. അതറിയുന്നതിനുവേണ്ടി മറ്റെല്ലാം ഉപേക്ഷിച്ച് പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടത്തി. നിരന്തരമായ ഈ പരിശ്രമം അവസാനം തപസ്സായി മാറി.. ആ കഠിന തപസ്സിൽ അവസാനം സത്യം അവരിൽ തെളിഞ്ഞു. മറ്റുള്ളവരുടെ ഉപകാരത്തിനുവേണ്ടി ആ സത്യം അവർ പ്രചരിപ്പിച്ചു. അവർ കണ്ടെത്തിയ ആ സ്ത്യങ്ങളാണ് വേദങ്ങൾ. ബാദരായണമഹർഷി അവയെല്ലാം ക്രമീകരിച്ച് നാലു ഭാഗങ്ങളാക്കിയതുകൊണ്ട് അദ്ദേഹത്തെ വേദവ്യാസൻ എന്നു പറയുന്നു. ഋക്ക് യജുസ്സ് സാമം അഥർവ്വം എന്നിവയാണ് അവ. ഇവയാണ് സനാതനതത്ത്വത്തിന്റെ അടിത്തറ.
ഇവയിൽ ഏറ്റവും കാതലായത് വേദത്തിന്റെ (അറിവിന്റെ) അന്തമായ വേദാന്തം അല്ലെങ്കിൽ ഉപനിഷ്ത്തുക്കളാണ്. ദേശകാലങ്ങക്കനുസരിച്ച് മാറ്റം വരാത്ത നിത്യ സത്യങ്ങളാണ് വേദങ്ങൾ. ശ്രുതികളെ അടിസ്ഥനപ്പെടുത്തി കാലദേശങ്ങൾക്കനുസരിച്ച് മാറ്റം വരുത്താവുന്ന കാലികനിയമങ്ങളാണ് സ്മൃതി. ശ്രുതിയും സ്മൃതിയും അനുസരിച്ച് ജീവിക്കുന്നവർക്ക് ലക്ഷ്യത്തിലെത്താൻ സാധിക്കും.
No comments:
Post a Comment