17 March 2018

കാവുകൾ

കാവുകൾ

എന്തിനാണ് സർപ്പക്കാവുകൾ എന്ന് ആദ്യം അറിയണം. നിങ്ങൾ കേട്ടിട്ടുണ്ടാവണം, "അന്നാത് ഭവന്തി ഭൂതാനി ( അന്നം - ഭക്ഷണത്തിൽ നിന്നാണ് ജീവജാലങ്ങൾ ഉണ്ടാകുന്നത്) പര്ജ്ജന്യാത് അന്ന സംഭവ ( ഇടിവെട്ടിയുള്ള മഴയിൽനിന്നാണ് ഭൂമിയിൽ അന്നം ഉണ്ടാകുന്നത് ) യജ്ഞാത് ഭവന്തി പര്ജ്ജന്യ ( യജ്ഞങ്ങളിൽ നിന്നാണ് മഴ ഉണ്ടാകുന്നത് ) യജ്ഞ കര്മ്മ സമുദ്ഭവ ( യജ്ഞം കർമ്മങ്ങളിൽ നിന്ന് ഉണ്ടാകുന്നു ) " [ ഭഗവത് ഗീത ].

സർപ്പക്കാവ് കണ്ടിട്ടുണ്ടോ ? ചിതൽ പുറ്റുകൾ ഉള്ള സ്ഥലമാണ്, ഇടിമിന്നലിനെ ഏറ്റവും കൂടുതൽ ഭൂമിയിൽ പിടിച്ച് നിർത്തുന്നത് കാവുകളാണ്. പ്രത്യേകതരം മിന്നൽ, പ്രത്യേകതരം പര്ജ്ജന്യൻ ഉണ്ടാകുമ്പോഴാണ് ആ ചിതലിന് ചിറക് മുളയ്ക്കുന്നത്. എല്ലാ മഴയിലും ചിറക് മുളയ്ക്കില്ല, .... മഴക്കാലം മുഴുവൻ ചിതല് ഈയാമ്പാറ്റയായി പറക്കുന്നില്ല - വേനല്ക്കാലം മുഴുവൽ പറക്കുന്നില്ല. മനസ്സിലായില്ല ... ? ഒന്നോ രണ്ടോ ദിവസംകൊണ്ട് ഒരു ജീവിക്ക് ചിറക് മുളയ്ക്കുന്നു എങ്കിൽ സൂക്ഷിച്ച് നോക്കി പഠിക്കുക. എങ്ങനെ മുളച്ചു ?
നിങ്ങളുടെ മിന്നൽ രക്ഷാചാലകങ്ങളെക്കാൾ, ആല് പോലുള്ള മരങ്ങളെക്കാൾ, മിന്നലിനെ ഭൂമിയിൽ താങ്ങിനിർത്തുന്നതും പിടിക്കുന്നതും ചിതല്പുറ്റുകളാണ്. പഠിച്ചുനോക്കാം, ശാസ്ത്രീയ്മായി പഠിച്ചുനോക്കാം പഠിച്ചിട്ട് തെറ്റിയെങ്കിൽ ഞാൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ നിങ്ങൾക്ക് എന്നോട് നേരിടാം, ശങ്ക വേണ്ട. Bluff ചെയ്തിട്ട് ഞാൻ പോവുകയില്ല. നിങ്ങൾ ഏത് ശാസ്ത്രത്തിന്റെ വെളിച്ചത്തിലും പഠിച്ചോളു. നിങ്ങളുടെ ശാസ്ത്രങ്ങൾ ഇത് ഇതുവരെ പറഞ്ഞിട്ടില്ലാ എന്നാണ് എന്റെ അറിവ്.
മിന്നലിനെ താങ്ങി നിർത്തും എന്ന് പറഞ്ഞത് എന്താണ് എന്ന് മനസ്സിലായില്ല ....
താങ്ങി നിർത്തുക എന്ന് പറഞ്ഞാൽ ആ മിന്നലിന്റെ ചാർജുകളെ ഡിസ്ചാർജ്ജ് ചെയ്ത് ഭൂമിയിലേക്ക് , അതിനെ ഉപയുക്തങ്ങളായ പുതിയജനുസ്സുകളായി പരിണമിപ്പിക്കുവാനുള്ള കഴിവ് ചിതൽപ്പുറ്റുകൾക്കുണ്ട്. ഏറ്റവും കൂടിയ പുതിയ ജനുസ്സുകളിലുള്ള സസ്യങ്ങൾ സ്വയമേവാഗതങ്ങളാകുന്നത് കാവുകൾക്കടുത്താണ്. കാവുകൾ പോയാൽ പുതിയ ജനുസ്സുകൾ ഉണ്ടാവാൻ പ്രയാസമാണ്.
പ്ലക്കാർഡും തൂക്കി ഇതൊക്കെ അന്ധവിശ്വാസമാണ് എന്ന് പറഞ്ഞ് ഇതൊക്കെ മുറിക്കാൻ ഒരുപാട് നടന്നു. ഇപ്പോൾ തിരിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് ഏതോ പടിഞ്ഞാറുകാരൻ വന്നിത് കണ്ടിട്ട് ഇത് നല്ലതാണെന്ന് പറഞ്ഞിട്ട് ഇപ്പോഴത് സംരക്ഷിക്കാനും നടക്കുന്നുണ്ട്. അത്രയേഒള്ളു നിങ്ങളുടെ ശാസ്ത്രം. മനസ്സിലായില്ല ... ?

25 കൊല്ലം മുന്പ് എസ് . ശിവദാസിന്റെയും ഒക്കെ നേതൃത്വത്തിൽ ഇതൊക്കെ മുറിക്കാൻ ഓടി നടന്ന തലമുറ ഇന്നത് സംരക്ഷിക്കാൻ അതേ നേതൃത്വത്തിൽ ഓടി നടക്കുകയാണ്. പറഞ്ഞത് തെറ്റിപ്പോയെങ്കിൽ പൊറുക്കുക ... ശരിയല്ല ...? നിങ്ങൾക്ക് ഓർമ്മ നശിച്ചിട്ടില്ല എങ്കിൽ അൾസിമേഴ്സ് ഒന്നും വന്നിട്ടില്ല എങ്കിൽ കൊടുങ്ങല്ലുരിന്റെ തെരു വീഥികൾ ഈ ജാഥ എത്ര തവണ തിരിഞ്ഞും മറിഞ്ഞും കണ്ടു എന്നത് ആലോചിക്കുക, നിങ്ങളുടെ സ്കൂളിലെ കുട്ടികളെ, ഒന്നുമറിയാത്ത പാവം പിഞ്ച് കുഞ്ഞുങ്ങളെയും വച്ചുകൊണ്ട്.... നിങ്ങളുമൊക്കെ പുറകെ പോയിട്ടുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്, ചില പ്രതിബദ്ധതകളുടെ പേരിൽ, കാര്യമറിഞ്ഞിട്ടൊന്നുമല്ല, കാര്യമറിഞ്ഞല്ലോ നിങ്ങൾ മുഷ്ടി ചുരുട്ടി ആകാശത്തേക്കെറിഞ്ഞ് വിളിക്കുന്നത്. കാര്യം അറിഞ്ഞിരുന്നെങ്കിൽ ഇത് വിളിക്കേണ്ട ആവശ്യം നിങ്ങള്ക്കും വരില്ല വിളിപ്പിക്കേണ്ട ആവശ്യം അവര്ക്കും വരില്ല - കാര്യമറിഞ്ഞാൽ സത്യം പകൽപോലുള്ളതാണ്. അതുകൊണ്ട് ഞാൻ നിങ്ങളെ മുഷ്ടി ചുരുട്ടി എറിയാൻ പതിപ്പിക്കാൻ വന്നതല്ല. അങ്ങനൊരു സമൂഹത്തെ ഞാൻ സൃഷ്ടിക്കുന്നുമില്ല. ഞാൻ പറയുന്നത് തെറ്റാണെന്ന് തോന്നിയാൽ എന്നെ നിങ്ങൾക്ക് നേരിടാം. ആ സ്വാതന്ത്രത്തിന് പറ്റും വിധം ഏകനായി മാത്രമേ ഞാൻ സഞ്ചരിച്ചിട്ടുമൊള്ളു...
അതുകൊണ്ട് നല്ലതുപോലെ ആലോചിച്ച് നോക്കുക ഒരു ഭാഗം ഇങ്ങനെയാണ് മിന്നൽ വന്ന് താഴുന്നത്. രണ്ടാമത്തെ ഭാഗം അതിനോടനുബന്ധിച്ച് പാമ്പുകൾ ധാരാളമുണ്ട്. കണ്ടിട്ടുണ്ടോ എന്നറിയില്ല. ഏറ്റവും കൂടുതൽ വായുവിനെ ശുദ്ധീകരിക്കുന്നത് അന്തരീക്ഷ മലിനീകരണത്തെ കുറയ്ക്കുന്നത് പാമ്പുകളാണ്. പാമ്പുകൾ കകൂടുതലുള്ള കാലങ്ങളിൽ പാമ്പുകൾ കൂടുതലുള്ള സ്ഥലങ്ങളിൽ ആമവാതം എന്നൊരു രോഗമേ ഇല്ല. സ്ഥിതിവിവര കണക്ക് പരിശോധിച്ച് നോക്കാം. ഇന്ന് കേരളത്തിൽ അങ്ങോളമിങ്ങോളം ആമവാതം കൂടി വരികയാണ്. എല്ലാ സന്ധികളിലും നീരുവരുന്ന Arthritis. ആർത്രൈറ്റിസും SLE യും ഇന്ന് കൂടി വരികയാണ് . Systemic lupus erythematosus. വളരെ ശക്തങ്ങളായ Immunity Disorders ( പ്രതിരോധ ശക്തി കുറവ് ) ഇന്ന് കൂടി വരികയാണ്. പാമ്പുകൾ കൂടുതലുണ്ടായിരുന്ന കാലങ്ങളിൽ ഇതില്ല. ഉരഗങ്ങളിൽ പാമ്പുകൾ പ്രത്യേകിച്ച് വിഷപാമ്പുകൾ.
ആയിരത്തിൽ ഒരാൾ ചിലപ്പോൾ പാമ്പുകടിയേറ്റ് മരിച്ച് പോയേക്കാം അതിന്റെ എത്രയോ മടങ്ങാണ് പാമ്പിനെ ഇല്ലാതാക്കി മനുഷ്യനെ രക്ഷചെയ്യാൻ പോയപ്പോൾ ആമവാതം വന്ന് മരിച്ച് പോകുന്നത്. മറ്റേത് ഒരു കടികൊണ്ട് ചാവുകയാണ് രണ്ട് ദിവസത്തേക്ക് കരഞ്ഞാൽ മതി, ശരിയല്ല ? " ഓ എന്റെ അച്ഛനെ പാമ്പ്കടിയേറ്റാണ് മരിച്ചത്, രണ്ട് ദിവസത്തേക്ക് ഞങ്ങൾ കരഞ്ഞു അതുകഴിഞ്ഞ് അച്ഛന്റെ അടിയന്തിരമുണ്ട് ഞങ്ങൾ ചിരിച്ചു, ..... കൊള്ളികരുതായ്ക ഇത്രയുമൊക്കെ പറഞ്ഞാൽ നിങ്ങൾ സഹിക്കുമോ ?"
മറിച്ച് പാമ്പ്‌ കടിച്ച് ഒരാൾ മരിച്ചു, ആ പാമ്പുകളെ ഇല്ലായ്മ ചെയ്ത്, പ്രകൃതിയിലെ വായുവിലടങ്ങിയിരിക്കുന്ന HARD PROTEIN അതിനെയാണ് നിങ്ങൾ വിഷം എന്ന് പറയുന്നത്, പാമ്പിന്റെ വിഷം HARD PROTEIN ആണ്, വ്രണമില്ലാതെ അത് ഒരാൾ കഴിച്ചാൽ മരിക്കുന്നില്ല, നേരിട്ട് രക്തത്തിൽ കലർന്നാൽ മാത്രമേ മരിക്കുന്നൊള്ളു. പാമ്പിന്റെ വിഷം നിങ്ങൾ എന്ത് ചെയ്താലും - നേരിട്ട് രക്തത്തിൽ കലർന്നാൽ മാത്രമേ മരിക്കുന്നൊള്ളു. HARD PROTEIN ആണ്. നിങ്ങളുടെ രക്തത്തിൽ ഇന്ന് C PROTEIN ന്റെ അളവ് കൂടി വരികയാണ്. നിങ്ങളുടെ രക്തത്തിൽ ഇന്ന് Anti Neuclear Antigen കൂടി വരികയാണ്, അതെല്ലാം വായുവിൽ നിന്ന് പ്രാണനെ സീൽക്കാരത്തോടെ വലിക്കുന്ന പാമ്പ്‌ വേര്തിരിച്ച് ശുദ്ധീകരിച്ച് പുറത്തേക്ക് വിട്ടിരുന്നത് ശുദ്ധമായ വായുവാണ്. അത് മുഴുവൻ അതിന്റെ Fang ൽ (വിഷപ്പല്ല് ) ആണ് സൂക്ഷിച്ചിരുന്നത്. അത് അതിന് വേണ്ടുന്ന ഒരാഹാരമാണ്. പ്രകൃതി എത്ര കൃത്യമായാണ് നിങ്ങളുടെ ജീവനെ രക്ഷിക്കാനോരുങ്ങിയിരുന്നത്, അത് നിങ്ങളുടെ ശാസ്ത്രകാരന്മാർക്ക് അറിയാമോ ? ഈ മണ്ടശിരോമണികൾക്ക്. കുറേ പഠിച്ചതിന്റെ അഹങ്കാരം മാത്രമുള്ള മനുഷ്യർ, അഥവ വിവരക്കേടിന് കയ്യും കാലും വച്ചവർ. അതുകൊണ്ട് പോയി നല്ലപോലെ ആലോചിച്ചോ .... ശങ്കയൊന്നും വേണ്ട...
പാമ്പ്‌ വലിച്ച് കേറ്റുന്നത് ... പാമ്പിന്റെ സീൽക്കാരം കേട്ടിട്ടുണ്ടോ ? ഇല്ലാ..... ? പുറത്തേക്ക് ചീറ്റുന്നതാണെന്നാണ് നിങ്ങൾ ധരിച്ചിരിക്കുന്നത്. അത് അതിന്റെ ചിറകുകൾ പോലെ പത്തി വിടര്ത്തി അകത്തേക്ക് വലിക്കുമ്പോഴാണ് സീൽക്കാരമുണ്ടാകുന്നത്. അപ്പോൾ നോക്കിയാൽ അതിന്റെ വയറ് വീർക്കുന്നത് കാണാം.. ആ വായുവിനെ അങ്ങനെ വലിച്ച് കേറ്റുമ്പൊൾഅരിച്ച് നേരിട്ട് അതിലടങ്ങിയിരിക്കുന്ന വിഷാംശങ്ങൾ HARD PROTEIN നേരിട്ട് അതിന്റെ fang ലേക്ക് സൂക്ഷിക്കുന്നു, എന്നിട്ട് വളരെ ശുദ്ധമായ വായുവിനെ പുറത്തേക്ക് വിടുന്നു.
ഈ ജീവജാലങ്ങൾക്കെല്ലാം വളരെ പരിശുദ്ധമായ പ്രാണവായുവിനെ തരുന്ന, എന്റെ ജീവനോട് ഏറ്റവും ബന്ധപ്പെട്ടതായതുകൊണ്ട് അതിനെ ഞാൻ ആരാധിക്കുന്നു. അതിനെ കൊന്ന് കളയാതിരിക്കാൻ ഞാൻ ആരാധിക്കുന്നു. അതിനോട് ശത്രുത പുലര്ത്താതിരിക്കാൻ ഞാൻ ആരാധിക്കുന്നു. അതെന്നും ഉണ്ടാവുന്നതിന് വേണ്ടി വന്ദിക്കുന്നു.
അതിനെ ആവാഹിച്ച് മാറ്റാം എന്ന് കണ്ട് പിടിച്ചവന്റെ ബുദ്ധി ഒന്നാലോചിച്ച് നോക്ക് ... അതിനെ എതിർക്കുന്നവനെക്കാൾ നീചനാണവൻ. കാവെല്ലാം വെട്ടിക്കളഞ്ഞിട്ട് ഇന്ന് സിമെന്റിൽ ഉണ്ടാക്കി വച്ചിരിക്കുകയാണ് ... സിമെന്റിൽ ഉണ്ടാക്കി വച്ചിരിക്കുന്നത് വായുവിനെ ശുദ്ധീകരിക്കുമോ ? അപ്പോൾ മിന്നലിനെ പിടിക്കുക, വായുവിനെ ശുദ്ധീകരിക്കുക ... "രോഹന്തി സർവ്വാ ഭൂതാനി .." ശ്രീ സൂക്തത്തിൽ പറയും അങ്ങനെ കാവിന് സമീപം പുതിയ ജനുസ്സുകൾ ഉണ്ടാകും .. പുതിയ സസ്യവർഗ്ഗങ്ങൾ !!! പുതിയ ജന്തു വർഗ്ഗങ്ങൾ !!!

കടപ്പാട് :
സ്വാമി നിർമ്മലാനന്ദഗിരി മഹരാജ്

No comments:

Post a Comment