1 February 2018

മന്ത്രസിദ്ധി, ജപം, ഹോമം, തർപ്പണം, വിപ്രഭോജനം

മന്ത്രസിദ്ധി, ജപം, ഹോമം, തർപ്പണം, വിപ്രഭോജനം

മന്ത്രസിദ്ധി

മന്ത്രോപദേശത്തിലൂടെ മന്ത്രദേവത ഗർഭാവസ്ഥയെ പ്രാപിക്കുന്നു,  ജപത്തിലൂടെ ഗർഭം പൂർണ്ണതയിലെത്തുന്നു,
ഹോമത്തിലൂടെ   ആ പ്രജ സകലാവയവവളർച്ചയിലെത്തുന്നു , തർപ്പണത്തിലൂടെ പ്രഭുവായിത്തീരുന്നു, 
ബ്രാഹ്മണഭോജനത്തിലൂടെ ആ ദേവത അഭിഷ്ടവരപ്രദനായിത്തീരുന്നു .  
( മന്ത്രതന്ത്രപ്രകാശം)   

"ജപേനിരന്തരം വിദ്വാനഷ്ടലക്ഷാണ്യതന്ത്രിതഃ
സംഖ്യാപൂർത്തൗ നിജൈദ്രവ്യൈർജപസംഖ്യാദശാംശതഃ
യഥോക്തകുണ്ഡേ ജൂഹുയാദ്യഥാവിധി സമാഹിതഃ 
അഥവാപ്രത്യഹം ജപ്ത്വാ ജൂഹൂയാത്തദ്ദശാംശതഃ 
തതോ ഹോമദശാംശം തു ജലേ  സംപൂജ്യ  ദേവതാം
തദന്തേ മഹതീം പൂജാം കുര്യാദ് ബ്രാഹ്മണഭോജനം 
ഗുരും സന്തോഷയേദേവം മന്ത്രാഃ സിദ്ധ്യന്തി മന്ത്രിണഃ  
പുരശ്ചരണസമ്പന്നാ പ്രസന്നാ ദേവതാ ഭവേത്
അസംഭവേ ച ഹോമസ്യ മന്ത്രസ്യ ദ്വിഗുണോ ജപഃ 
യാനി   യാന്യാപി കർമ്മാണി ഹീയന്തേ ദ്വിജഭോജനൈഃ
നിരർത്ഥകാനി താന്യേതാൻ ബീജാന്യുഷരഗാമിവ"

നിത്യേനാഷ്ടാക്ഷരത്തെ ജപിക്കുകയും മുടക്കംകൂടാതെ എട്ടുലക്ഷം മന്ത്രസംഖ്യ എത്തിക്കുകയും, സംഖ്യപൂർത്തിയായാകൽ  മന്ത്രസംഖ്യയുടെ പത്തിലെന്ന് എന്ന കണക്കിൽ അതാതു ദ്രവ്യം കൊണ്ട് മന്ത്രപുരസ്സരം ഹോമിക്കൂ. അല്ലെങ്കിൽ ദിനം പ്രതിജപം അനുഷ്ടിക്കുകയും അതിന്റെ ദശാംശം ഹോമിക്കുകയും ആവാം,  ഹോമസംഖ്യയുടെ ദശാംശം ജലം കൊണ്ട് തർപ്പണം   ചെയ്യു. ഇങ്ങനെയുള്ള അനുഷ്ടാനങ്ങളെ പരിസമാപ്തിയായി,     ആ ദേവനെ സപരിവാരമായി പൂജിക്കൂ. പൂജാസമയത്ത് വിപ്രഭോജനം നടത്തണം, ആചര്യനെയും യഥാവിധി സന്തോഷിപ്പിക്കൂ.  ഇപ്രകാരമെല്ലാം ചെയ്താൽ സാധകന് മന്ത്രസിദ്ധി വരും, മന്ത്രദേവതാ പ്രസാദിക്കും....

ജപം

മന്ത്രാക്ഷരങ്ങളുടെ ആവർത്തനമാണ്ജപം. മന്ത്രദേവതമായുള്ള കൂട്ടുക്കെട്ടിനെ ദൃഢപ്പെടുത്തുകയാണ് ജപം കൊണ്ട് ഉദ്ദേശിക്കുന്നത്  എല്ലാ  യജ്ഞനങ്ങളിലും വെച്ച് ജപയജ്ഞനമാണ് കേമം. മന്ത്രത്തിന്റെ അഭ്യാസക്രമമാണ് ജപം,  അതായത് മന്ത്രദേവതയെ ന്യാസധ്യാനപുരസ്സരം വേണം മന്ത്രം ജപിക്കുവാൻ. മന്ത്രവും മന്ത്രദേവതയും താനും ഒന്നാണെന്ന ഭാവേന വേണം ജപിക്കുവാൻ, നിത്യവും ഉള്ള ജപത്താൽ   മന്ത്ര ദേവതയും, സ്തുതിക്കപ്പെടുന്നു. ആ ദേവത പ്രസന്നയായി   വമ്പിച്ച ഐശ്വര്യത്തെയും പരമമായ് മുക്തിയും നൽക്കുന്നു.

ഹോമം

മന്ത്രദേവതയും ഹോമദേവതുയും ഒന്നു തന്നെ സർവ്വസമർപ്പണമാണ് ഹോമത്തിന്റെ ആന്തരീക ഭാവം. " മുഖം യ സർവ്വദേവാനാം യേന ഹവ്യം ച നീയതേ".  എല്ലാ ദേവന്മാരുടെയും മുഖമാണ് അഗ്നി . അഗ്നിമുഖേന ഹവിസ്സ് ദേവനിലേക്ക് ആനയിക്കപ്പെടുന്നു.  മന്ത്രദേവത്യയുടെയും സധകന്റെയും ഏകീഭവത്തിനായി മൂലമന്ത്രം കൊണ്ടോ ആയിരം ഉരുവോ നൂറ് ഉരുവോ മന്ത്രത്തിന്റെ അർത്ഥബോധത്തോട് കൂടി ഹോമിക്കുക ജപസംഖ്യയുടെ ദശാംശമാണ് ഹോമിക്കേണ്ടത്.

തർപ്പണം

തർപ്പണം രണ്ട് സമ്പ്രദായത്തിൽ കാണപ്പെടുന്നു.

1. മന്ത്രദേവതയെ ജലകൊണ്ട് തർപ്പിക്കുന്നതിന്ന് തർപ്പണം എന്നു പറയുന്നു. ഹോമസംഖ്യയുടെ പത്തിലൊന്ന് എന്ന ക്രമത്തിൽ സ്വഹാന്തരമായി ജലം കൊണ്ട് തർപ്പിക്കണമെന്ന് വൈശമ്പയനസംഹിത പറയുന്നു.

2. അല്ലെങ്കിൽ തന്നെതന്നെ ഇഷ്ട്ദേവതയായി സകളീകരണം ചെയ്ത് സ്വന്തം മൂർദ്ധാവിൽ സ്വന്തം അഭിഷേകം ചെയ്യുന്നതും തർപ്പണമാണ്. 

'അഭിഷിഞ്ചേത് സ്വമുർധാനാം ജലൈഃ കുംഭാഖ്യമുദ്രയാ" 

സ്വന്തം മൂർധാവിൽ കുംഭമുദ്രകൊണ്ട് ജലം മന്ത്രപുരസ്സരം അഭിഷേകം എന്നു പറയുന്നു.

വിപ്രഭോജനം

വിപ്രഭോജനം അഥവാ ബ്രാഹ്മണഭോജനം  ഇന്ന് പലരും ഒരുതരം അവജ്ഞായോടെ കാണുന്നു. കാലഹരണപ്പെട്ട ഒരു തരം അനുഷ്ഠാനമായിതീർന്നിരിക്കുന്നു ഇത് അവിടെ വ്യക്തിയല്ല ഊട്ടുന്നത്. ഇഷ്ടദേവതയുടെ പ്രതിപുരുഷനായി അഭിഷ്ട്ദാതാവായ ഭൂദേവനെയാണ് ഊട്ടുന്നത്. അതിനാൽ ബ്രഹ്മണ ഭോജനം അത്യന്തം വിശിഷ്ടമാണ്. "  വൈദികാചാരശുദ്ധന്മാരും, പ്രസന്നരും, ശ്രീമാന്മാരും, സത്തുക്കളും, സൽകുലത്തെയും സ്ഥാനത്തെയും അലങ്കരിക്കുന്നവരുമായ വിപ്രന്മാരെ വേണം പൂജിക്കുവാൻ. 

  " ദൈവാധീനാം  ജഗത്സർവ്വം  മന്ത്രാധീനാം തു ദൈവതാം തന്മന്ത്രം ബ്രാഹ്മണാധീനാം  ബ്രാഹ്മണോ മമ ദൈവതാം" 

ഈ പ്രപഞ്ചം മുഴുവൻ ഈശ്വരന്റെ അധീനതയിൽ ആണ്. ഈശ്വരനാകട്ടെ മന്ത്രത്തിന്റെ അധീനതയിലും. മന്ത്രങ്ങൾ ബ്രഹ്മണന്റെ അധീനതയിലുമാണ്.  അതുകൊണ്ടാണ് ബ്രാഹ്മണാരാധന ഈശ്വരാരാധന  തന്നെയാണ് എന്നു പറയുന്നത്.

1 comment:

  1. വിപ്രന്‍ എന്ന ഗണത്തില്‍ പെടുത്താന്‍ കഴിയാവുന്നവര്‍ തുലോം കുറവ്. ഗുരുപൂജ മതിയാകും......

    ReplyDelete