ഭരതീയശാസ്ത്രവും സയൻസും
ടെലസ്കോപ്പിലൂടെയും മൈക്രോസ്കോപ്പലൂടെയും ടെസ്റ്റ്ട്യൂബിലൂടെയും മാത്രംലഭ്യമാകുന്ന അറിവനെ ശോധന ചെയ്തുകിട്ടുന്ന , പരീക്ഷണനിരീക്ഷണാദിയിൽ ആവർത്തിച്ചാൽ ഫലം ഒരുപോലെയാകുന്ന അറിവിനെയാണ് മോഡേൺ സയൻസ് എന്നു പറയുന്നത്. പഞ്ചേന്ദ്രിയജ്ഞാനത്തിലൂടെ ലഭ്യമാകുന്ന അറിവിൻറെ വിശകലമാണ് എല്ലാ മോഡേൺ സയൻസിൻറെ ഫലങ്ങളും. ടെലസ്കോപ്പും മൈക്രോസ്കോപ്പും ക്യാമറയും എക്സ്റേയും മൾട്ടീമീറ്ററും എല്ലാം പഞ്ചേന്ദ്രിയങ്ങളുടെ കുറവുപരിഹരിക്കാനുള്ള എക്സ്ടെൻഷൻസ് മാത്രമാണ്... എന്നിട്ടും അവയിലൂടെ കിട്ടുന്ന അറിവ് അപൂർണ്ണം.... അത് മികച്ചതുതന്നെ.. ആ അറിവുകളുടെ ആകെ തുകയാണ് ഇന്നത്തെ നാംഅനുഭവിക്കുന്ന ലോകത്തെ എല്ലാ കാര്യങ്ങളും. എന്നാൽ അതിനെ ബഹുമാനിക്കുന്നവർ പലരും ഭാരതീയ ശാസ്ത്രങ്ങളെ വിലയിരുത്തുന്നത്. പക്ഷിശ്ശാസ്ത്രം ഗൌളിശാസ്ത്രം എന്നിവയുമായി താരതമ്യപ്പെടുത്തിയാണ്.. പാശ്ചാത്യമായ ശാസ്ത്രസ്ങ്കല്പമല്ല ഭാരതീയശാസ്ത്രങ്ങൾക്കുള്ളത്.. നമ്മൾ അതിനെ അങ്ങനെ കാണാനും പാടില്ല,, രണ്ടും രണ്ട് രീതിയിലുള്ളതാണ്...
ന്യായം, വൈശേഷികം, സാംഖ്യം, യോഗം, മീമാംസ, വേദാന്തം ഇവയാണ് ഷഡ്‌ദർശനങ്ങൾ. ഇതെല്ലാം ശാസ്ത്രമാണ്. കാമശാസ്ത്രം ശാസ്ത്രമാണ്... പാണിനീയം ഭാഷാശാസ്ത്രമാണ് തർക്കശാസ്ത്രം ശാസ്ത്രമാണ് വാസ്തുശാസ്ത്രം ശാസ്ത്രമാണ് ഗണിതം ശാസ്ത്രമാണ് അതിൻറെ കൂടെപ്പെടുന്നതുതന്നെ ജ്യോതിഷം... അതും ശാസ്ത്രമാണ് ..
ഇവിടെ ശാ്സത്രം എന്നത് പള്ളിക്കൂടം സയൻസുമായി ബന്ധിപ്പിക്കുന്നതുകൊണ്ടുള്ള പ്രശ്നമാണ് പലർക്കുമുള്ളത്.. കാമശാസ്ത്രത്തിലെ ഒരു കാര്യം ലാബിൽ തെളിയിക്കുന്നതെങ്ങനെ.. ജ്യേതിഷത്തിലെ കാര്യങ്ങൾ ലാബിൽ തെളിയി്ക്കുന്നതെങ്ങനെ ... (വിശ്വാസത്തിൻറെ കാര്യമല്ല പറയുന്നത്... എനിക്കിതിലൊന്നിലും വിശ്വാസമില്ല) സയൻസിൽ കണ്ട്രോൾഡ് ഗ്രൂപും എകസ്പെരിമെൻറൽ ഗ്രുപുമുണ്ട്... മേൽപ്പറഞ്ഞവയിലെങ്ങനെ അവയെഎങ്ങനെ... ഏതു ഗ്രൂപുണ്ടാക്കാം... തെളിയിക്കാം പാശ്ചാത്യ സായൻസും ഭാരതീയ ശാസ്ത്രവും രണ്ടാണ് എന്നു മനസ്സിലാക്കാനുള്ള വെളിവ് നമുക്ക് വേണം...
ഭാരതീയശാസ്ത്രങ്ങൾ പലപ്പോഴും മേൽപ്പറഞ്ഞ പഞ്ചേന്ദ്രിയ ജന്യമായ അറിവുകളെ ട്രാൻസെൻഡു ചെയ്യുന്നതിൻറെ ഉത്തമഫലങ്ങളാണ്.... പതിനായിരക്കണക്കിനു വർഷങ്ങൾക്കുമുമ്പ് അത്യുന്നത്യത മായ യോഗാവസ്ഥയിൽ തുരീയാവസ്ഥയി (super consciousness) ലുണ്ടാകുന്ന അറിവുളാണ് അവ... കൊടും വനങ്ങളിലെ അന്തമില്ലാത്ത സസ്യജാലങ്ങളും അനന്തമായ അവയുടെ ഔഷധമൂല്യങ്ങളെയും അക്കാലത്ത് എങ്ങനെയറിഞ്ഞു, അത്യുന്നതമായ ഗണിതസിദ്ധിയും ചോദ്യചെയ്യാനിനിതുവരെ കഴിഞ്ഞിട്ടില്ലാത്ത ഉപനിഷദാദികളുടെ ദർശനമഹത്തവും എങ്ങനെയുണ്ടായി.... ഇതെല്ലാം യോഗദൃഷ്ടമാണ്. തുരീയാവസ്ഥയിൽ ദൃഷ്ടമായതാണ് യോഗദൃഷ്ടം. പ്രത്യക്ഷം കണ്ടതിനേക്കാൾ വില. ഉപനിഷത്തുക്കളിലും മറ്റു പ്രമാണഗ്രന്ഥങ്ങളിലും. യോഗദൃഷ്ടത്തിനു നൽകിയിരിക്കുന്നത് അതിൻറെ അപ്രമാഥിത്വത്തെ കാണിക്കുന്നു. 5 മിനിട്ട് കുത്തിയിരിക്കാൻ കഴിയാത്ത പാവങ്ങളോട് യോഗദൃഷ്ടമായ അറിവിനെക്കുറിച്ച് വിവരിക്കുന്നത് വിവരക്കേടുതന്നെയായിരിക്കും. ഇന്ദ്രിയാതീതമായ ജ്ഞാനത്തെക്കുറിച്ച് പറഞ്ഞിട്ടു കഥയില്ലല്ലോ... അവയെ ട്രാൻസെൻഡ് ചെയ്യുകയാണ് തുരീയമായ യോഗദൃഷമായ ജ്ഞാനത്തിലൂടെ.
No comments:
Post a Comment