പുരശ്ചരണം
മന്ത്രങ്ങൾ അനുഭവസിദ്ധമാകണമെങ്കിൽ പുരശ്ചരണം അഥവാ സിദ്ധിവരുത്തേണ്ടത് ഓരോ മന്ത്രാഭിലാഷിയുടേയും കടമയാകുന്നു. ഏതൊരുസ്ഥലത്ത് ഇരുന്നാൽ മനസ്സിനു ഏകാഗ്രതകിട്ടുന്നുവോ ആ സ്ഥലത്തെ പുരശ്ചരണത്തിനു തിരഞ്ഞെടുക്കണം.
ഏതുമന്ത്രം സിദ്ധിവരുത്തണമെങ്കിലും പ്രാരംഭമായി പതിനായിരം സംഖ്യ ജപിച്ചിരിക്കണം. ഒരു മന്ത്രത്തിൽ. എത്ര അക്ഷരമുണ്ടോ അത്രയും ലക്ഷം സംഖ്യക്രമത്തിൽ ജപിച്ചുതീർക്കണം. പഞ്ചാക്ഷരമന്ത്രത്തിന് അഞ്ചുലക്ഷവും. അഷ്ടാക്ഷരമന്ത്രത്തിന് എട്ടുലക്ഷവും. രാമഎന്ന മന്ത്രത്തിന് രണ്ടുലക്ഷവും. ഗായത്രിമന്ത്രത്തിന് ഇരുപത്തിനാലുലക്ഷവും ജപിച്ചിരിക്കണം. ജപത്തിൽ പകുതി സംഖ്യതർപ്പണവും , അതിൽ പകുതി സംഖ്യ ഹോമവും, അതിൽ പകുതിയോ പത്തിലൊന്നോ കാൽ കഴുകി ഊട്ടും നടത്തണം, എന്നാലേ പുരശ്ചരണം പൂര്ത്തിയാവൂ.
തർപ്പണവും ഹോമവും, കാൽ കഴുകി ഊട്ടും നടത്താത്തപക്ഷം ഇരട്ടി സംഖ്യ ജപിച്ചാലും മതി. അതായത് പഞ്ചാക്ഷരത്തിന് 10ലക്ഷം, മറ്റുമന്ത്രങ്ങൾക്കും ഈ ക്രമത്തിൽ കണ്ടുകൊള്ളണം. മന്ത്രശോധനക്കുമുമ്പായി ആത്മശോധനചെയ്യണം. ആത്മശോധനകഴിയുമെങ്കിൽ മൂന്നലക്ഷമോ അഥവാ ഒരു ലക്ഷമോ എങ്കിലും അഭിലകഷിതമന്ത്രം ജപിച്ചതിനു ശേഷമേ പുരശ്ചരണത്തിന് ആരംഭിക്കാവൂ.
No comments:
Post a Comment