12 January 2018

ആശ

ആശ

ആശ കയറുപോലെയാണ് . മനുഷ്യനെ ഏതു നിമിഷവും അതു വലിഞ്ഞു മുറുക്കിയേക്കാം. രക്ഷനേടാൻ ശ്രമിക്കുമ്പോഴും അതിന്റെ മുറുക്കം കൂടി കൂടി വരുന്നു. ഒടുവിൽ ആശാപാശത്തിൽ തന്നെ ദേഹമസ്തമിക്കുന്നു. ദാരിദ്രത്തിൽ നിന്നും ദാരിദ്രത്തിലേക്ക് കൂപ്പുകുത്തുമ്പോഴും  ആശ കൈവിടാൻ ആരും തെയ്യാറകുന്നില്ല.  ചിലർ ആത്മസമർപ്പണമില്ലതെ ആർക്കോവേണ്ടി കർമ്മിയാകുന്നു. കർമ്മങ്ങ ജീവിതോപാതി മാത്രം കാണുകയും ധനം ലഭിക്കാനുള്ള മാർഗ്ഗമായും കാണുന്നു.  ഇത്തരക്കാർ കർമ്മമഹത്വമോ ധനമാഹത്മ്യമോ തിരിച്ചറിയുന്നില്ല. ഇത്തരക്കാർ രാത്രിയിൽ ആശകൾ നിറഞ്ഞ നിദ്രയെ പ്രാപിക്കുകയും ചെയ്യുന്നു.

മനുഷ്യനെ ജീവിതവുമായി ബന്ധിച്ചു നിർത്തുന്നത് ആശയാണ്. ആശയാകുന്ന പാശം അറ്റുപോകുമ്പോൾ ബന്ധുവും ബന്ധനവും ഇല്ലാതാകുന്നു. പരമപദത്തിലേക്ക്  വഴി തിരിച്ചറിയുന്നു. എന്നാൽ ഭൂരിപക്ഷം ജനങ്ങളുടെയും ആശബന്ധനപാശം  മുറുക്കുകമാത്രമേ ചെയ്യുന്നള്ളു. ജ്ഞാനപാനയിൽ  പൂന്താനം ആശയെ കയറിനോട് ഉപമിക്കുന്നുണ്ട്.

"ആശയായുള്ള പാശമതിങ്കേന്ന് 
വേർവിടാതെ കരേറുന്നു മേൽക്കുമേൽ"  
അപ്പോൾ വിഷയങ്ങളിലേക്കുള്ള ഇന്ദ്രിയങ്ങളുടെ വ്യാപരമാണ്  ആശകളെ ജനിപ്പിക്കുന്നത്.  ഇന്ദ്രിയങ്ങളെ യഥാസ്ഥാനത്ത് ഉറപ്പിക്കാനാകത്തതാണ് സുഖദുഃഖങ്ങക്കും  ശീതോഷ്ണങ്ങൾക്കും കാരണം. 

" ഇന്ദ്രിയാണാം ഹി ചരതാ
യന്മനോഽനു വിധീയതേ
തദസ്യ ഹരതി പ്രജ്ഞാം
വായുർന്നവമിവാംഭസി ( ഭഗവദ് ഗീത )

വിഷയങ്ങളിൽ വ്യാപരിക്കുന്ന  ഇന്ദ്രിയങ്ങളെ ഏതൊരുവന്റെ മനസ് പിന്തുടരുന്നുവോ ആ മനസ്സ് വെള്ളത്തിൽ തോണിയെ കാറ്റെന്നപോലെ ഇവന്റെ വിവേകത്തെ വലിച്ചുകൊണ്ടു പോകുന്നു. ആശയാകുന്ന കാറ്റ് നമ്മുടെ വിവേകത്തെ പലവഴിക്ക് സഞ്ചരിപ്പിക്കുന്നു. ഓടുവിൽ വഴിയറിയാതെ അലയുന്ന വഞ്ചിയായി ജന്മജന്മാന്തരങ്ങൾ ജഗത്തിലൂടെ സഞ്ചരിക്കേണ്ടി വരുന്നു. മോക്ഷം ഏറെ അകലയായി മാറുന്നു..

ജീവിതമെങ്കിലും ആശയിൽ നിന്നും ആരും മുക്തരാകുന്നില്ല. അതുകൊണ്ട്  സുഖത്തെയും, ദുഃഖത്തെയും, ചൂടിനേയും, തണുപ്പിനേയും, സഹിച്ച് സമചിത്തതയോടുകൂടി ആത്മജ്ഞാനത്തിനായി പ്രയത്നിക്കുമ്പോഴാണ് ആശയുടെ കണ്ണികൾ ഇല്ലാതാവുന്നത് .

No comments:

Post a Comment