26 December 2017

തിരിച്ചറിവ്‌

തിരിച്ചറിവ്‌

അതുവേണം, ഇതുവേണം എന്നുള്ള അനാവശ്യ മോഹങ്ങളൊക്കെ വച്ചു പുലര്ത്തു ന്നതിനു പകരം, ആദ്ധ്യാത്മികബോധത്തില്‍ ഉറച്ചുനിന്നുകൊണ്ട്‌, മാന്യമായൊരു ജീവിതം നയിക്കാന്‍ സാധ്യമാകട്ടെ എന്നു വേണം ആഗ്രഹിക്കാന്‍.

ആദ്യം തന്നെ എന്തെല്ലാമാണ്‌ സ്വന്തം താല്പകര്യങ്ങള്‍ എന്ന്‍ കണ്ടെത്തുകയാണ്‌ വേണ്ടത്‌. രണ്ടാമതായി, അതിലേതിനാണ്‌ മുന്തൂതക്കം നല്കേണ്ടത്‌ എന്നു തീരുമാനിക്കണം. എന്തൊക്കെയാണ്‌ സ്വന്തം ആഗ്രഹങ്ങള്‍ എന്ന്‍ കണ്ടെത്തുകയല്ല വേണ്ടത്‌, താന്‍ എന്തായിത്തീരണം, ആ ലക്ഷ്യം എങ്ങനെ നേടിയെടുക്കണം എന്ന തിരിച്ചറിവാണ്‌ വേണ്ടത്‌. നിങ്ങളുടെ കഴിവിനും, സാഹചര്യങ്ങള്ക്കും , ബുദ്ധിയ്ക്കും അനുസരിച്ചുള്ള സന്ദര്ഭണങ്ങള്‍ തനിയെ വന്നെത്തിക്കൊള്ളും.

ആന്തരികമായി സുഖവും സംതൃപ്‌തിയും ഇല്ലാത്തവരാണ്‌ പുറമെ മറ്റനവധി കാര്യങ്ങള്‍ നേടാനായി പരക്കം പാഞ്ഞു നടക്കുന്നത്‌. അവര്ക്കു ള്ളതാണ്‌ മത്സരബുദ്ധി.

“നല്ലൊരു വീടുവേണം, എല്ലാ സൌകര്യങ്ങളോടും കൂടി ജീവിക്കാന്‍ കഴിയണം,” ഇങ്ങനെയൊക്കെ ആഗ്രഹിക്കുന്നതിനു പകരം, ആദ്ധ്യാത്മികബോധത്തില്‍ ഉറച്ചുനിന്നുകൊണ്ട്‌ മാന്യമായൊരു ജീവിതം നയിക്കാന്‍ സാധിക്കാനാകണെ എന്നാഗ്രഹിക്കൂ. മറ്റുള്ളതെല്ലാം പുറകെ വന്നുകൊള്ളും. ദിവസവും പത്തുനാഴിക നടക്കാനായിരിക്കും നിങ്ങള്ക്കിഷ്‌ടം, അല്ലെങ്കില്‍ ശക്തമേറിയ ബൈക്കിലോ, ഏറ്റവും മുന്തിയ ഇനം കാറിലോ ഇരുന്ന്‍ ബഹുദൂരം യാത്രചെയ്യുന്നതായായിരിക്കും നിങ്ങള്ക്കു സന്തോഷം തരുന്നത്. ഈവക കാര്യങ്ങളെല്ലാം തന്നെ തികച്ചും അപ്രധാനമാണ്‌, നൈമിഷികമായ സംതൃപ്തി തരുന്ന, നിരര്ത്ഥ കമായ വിഷയങ്ങള്‍.

സാരമായിട്ടുള്ളതെന്താണെന്നോ? ജീവിത്തിലെ ഓരോ നിമിഷവും പൂര്ണനമായും നിങ്ങള്‍ ആസ്വദിക്കുന്നു എന്നു സ്വയം മനസ്സിലാക്കുക എന്നുള്ളതാണ്‌. മറ്റുള്ളതെല്ലാം ആര്ക്കോ ഒക്കെ വേണ്ടി അരങ്ങേറുന്ന വെറും നാട്യനാടകങ്ങളാണ്. ആന്തരികമായി സുഖവും സംതൃപ്‌തിയും ഇല്ലാത്തവരാണ്‌ പുറമെ മറ്റനവധി കാര്യങ്ങള്‍ നേടാനായി പരക്കം പാഞ്ഞു നടക്കുന്നത്‌. അവര്ക്കുള്ളതാണ്‌ മത്സരബുദ്ധി. ഏതു നിലയ്ക്കായാലും ഞാന്‍ മറ്റുള്ളവരേക്കാള്‍ കേമനാകണമെന്ന അതിയായ മോഹം. ഇങ്ങനെയുള്ള വാശി ഒരുതരം രോഗമാണ്‌. അതിനെ സൌഖ്യമെന്നോ സ്വാസ്ഥ്യമെന്നോ പറയാനാവില്ല. ഇന്ന്‍ ലോകംമുഴുവനും ഈ രോഗത്തിന്റെ് പിടിയിലാണ്‌. എന്തെല്ലാം മറ്റവനുണ്ടോ, അതെല്ലാം തനിയ്ക്കും വേണം. അത് മാത്രം പോരാ, മറ്റാര്ക്കും  അതൊന്നും ഉണ്ടാവുകയുമരുത്‌. തീര്ത്തും  തെറ്റായ ഒരു പ്രവണതയാണിത്‌.

ഞാന്‍ നിങ്ങള്ക്ക്ന‌ വലിയൊരു വൈരക്കല്ലു സമ്മാനിക്കുന്നു എന്നു കരുതുക. പഠിത്തവും വിവരവുമില്ലാത്ത ഒരു ദരിദ്രനെ സംബന്ധിച്ചിടത്തോളം, അത്‌ വെറുമൊരു കല്ലുമാത്രമാണ്‌. കമ്പോളത്തില്‍ മാത്രമേ അതിന്‌ ഭീമമായ വിലയുള്ളൂ. ഒരു രത്‌നവ്യാപാരിയുടെ, അല്ലെങ്കില്‍ ആഭരണങ്ങള്ക്കെല്ലാം വിലകല്പ്പിക്കുന്ന വ്യക്തികളുടെ കണ്ണില്‍ മാത്രമേ അതൊരു അമൂല്യ വസ്തുവാകൂ.

തെരുവോരത്ത്‌ കിടക്കുന്ന ഒരു കരിങ്കല്തുണ്ടു ശ്രദ്ധിച്ചു നോക്കൂ. അതിന്റെകതായ രീതിയില്‍ അത്‌ സുന്ദരമാണ്‌, സൂര്യരശ്മി തട്ടിയാല്‍ അതും തിളങ്ങും. വഴിനീളെ അത്തരം നൂറുകണക്കിന്‌ കല്ലുകളുണ്ട്‌. കൌതുകത്തോടെ അതാരും പെറുക്കിയെടുക്കില്ല.
വൈരക്കല്ലിന്റെക കാര്യം അങ്ങനെയല്ല. അത്‌ അത്യന്തം അപൂര്വപമായൊരു വസ്‌തുവാണ്‌, അതുകൊണ്ടുതന്നെ വളരെ വിലപിടിപ്പുള്ളതുമാണ്. അതെല്ലാവര്ക്കുംതന്നെ സ്വന്തമാക്കാനാവില്ല. അതുകൊണ്ട്‌, നിങ്ങള്‍ അതിനെ കാതിലും കഴുത്തിലും മൂക്കിലുമൊക്കെ ആഭരണമായി അണിഞ്ഞ്‌ മേനി നടിക്കുന്നു. അപ്പോള്‍, എന്തിനാണ് പ്രാധാന്യം? അതിന്റെക അഴകിനല്ല, അതിന്റെട അപര്യാപ്‌തയ്ക്കാണ്‌ പ്രാധാന്യം. ചില വെള്ളാരങ്കല്ലുകള്ക്ക്  അതിനേക്കാള്‍ ഭംഗിയും തിളക്കവുമേറും. മറ്റുള്ളവരുമായി മത്സരിച്ച്‌ മിടുക്കനാവാനുള്ള പ്രവണത – അതില്‍ മുറുകെപിടിച്ച്‌ വിലയേറിയ ജീവിതം പാഴാക്കാതിരിക്കൂ.

മനുഷ്യജീവിതം ആകെ കലുഷമായിരിക്കുന്നു. അതിനുള്ള കാരണം, ജീവിതത്തെപ്പറ്റിയും, ഈ ലോകത്തെക്കുറിച്ചുമുള്ള പലവിധ തെറ്റിദ്ദാരണകളാണ്‌. താന്‍ അപരനേക്കാള്‍ കേമനാവണമെന്ന നിര്ബുന്ധബുദ്ധി, മറ്റുള്ളവരുടെ കണ്ണില്‍ വലിയവനാകണം. ഈ നിര്ബവന്ധബുദ്ധി മൂലം സ്വയം നശിച്ചിട്ടുള്ളവര്‍ എത്രയെത്രയാണ്‌. മറ്റുള്ളവരേക്കാള്‍ മികവുറ്റതാകണം തന്റെ് ജീവിതം എന്ന ശാഠ്യവുമായി മുമ്പോട്ടു കുതിച്ചവര്‍! അതിലേറെ പേരും സ്വന്തം ജീവിതംതുലച്ചിട്ടേയുള്ളു. മറ്റുള്ളവരുമായി മത്സരിച്ച്‌ മിടുക്കനാവാനുള്ള പ്രവണത – അതില്‍ മുറുകെപിടിച്ച്‌ വിലയേറിയ ജീവിതം പാഴാക്കാതിരിക്കൂ. കാരണം അങ്ങനെയൊരു ആഗ്രഹവുമായാണ്‌ ജീവിക്കുന്നതെങ്കില്‍, സ്വന്തം സാദ്ധ്യതകള്‍ പൂര്ണാമായും വികസിപ്പിച്ചെടുക്കാന്‍ നിങ്ങള്ക്കാകവില്ല. എപ്പോഴും മനസ്സ്‌ മറ്റുള്ളവരെ താഴ്‌ത്തികാട്ടുന്നതിലായിരിക്കും വ്യഗ്രത കാണിക്കുന്നത്.

താന്‍ എന്തായിത്തീരണമെന്ന്‍ ആദ്യം തീരുമാനിക്കൂ. മറ്റുള്ളതെല്ലാം വിട്ടുകളയൂ. സ്വന്തം ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധിച്ച്, അത്‌ നേടാനായി മാത്രം പ്രയത്‌നിക്കൂ. സംഭവിക്കാനുള്ളത്‌, എപ്പോഴായാലും, ഏതെങ്കിലുമൊക്കെ രീതിയില്‍ സംഭവിക്കാതിരിക്കുകയില്ല.

No comments:

Post a Comment