അഷ്ട്ട ബന്ധത്തിന്റെ ചേരുവ:
ശംഖ:ഷഡ് ഗുണിത ;സര്‍ജ്ജൊ ദ്വി വൃദ്ധാ അഭയ,
കാര്‍പ്പാസോ അപല ബാലുകാ :പ്രത്യേകം എകാംശക:
ലക്ഷാര്‍ദ്ധാ ആമാലകീ സമേത ,അഖിലം സഞ്ചൂര്‍ന്ന്യ,
സംയോജിതം ,തൈല ക്ലിഷ്ട്ടി സുപിഷ്ട മാത്മ
നവശക്ത്യാം അഷ്ട്ട ബന്ധം വിദു:
ശംഖ് പൊടിച്ചത് 6 ഭാഗം, ചെഞ്ചല്യം 4 ഭാഗം, കടുക്ക 2 ഭാഗം, കോലരക്ക്, നൂല്‍പ്പരുത്തിയുടെ പഞ്ഞി, കോഴിപ്പരല്‍, ആറ്റു മണല്‍ ഇവ നാലും ഓരോ ഭാഗം, നെല്ലിക്ക അര ഭാഗം, ഈ അളവില്‍ എട്ടു ദ്രവ്യങ്ങളും പൊടിച്ചു ശീലപ്പൊടിയിട്ട് നല്ലവണ്ണം കൂട്ടിക്കലര്‍ത്തി ഇളക്കി, എള്ളാട്ടിയ എന്നാ ചേര്‍ത്തു കുഴച്ച് ഇടിച്ചു പാകപ്പെടുത്തി എടുക്കുന്ന ഒന്നാണ് അഷ്ട്ട ബന്ധം.
നവശക്ത്യാത്മകം അഷ്ട്ട ബന്ധം എന്നാണല്ലോ, മരം കൊണ്ടുള്ള കൂടം കൊണ്ട്, മിനിമം ഒരു ലക്ഷം ഇടിച്ചാലെ, അഷ്ട്ട ബന്ധം ശരിയായി വരുകയുള്ളൂ. എണ്ണയും കൂടി ച്ചേരുമ്പോള്‍ മാത്രമേ ഒന്‍പതു കാര്യങ്ങള്‍ ആവുകയുള്ളൂ. അതുകൊണ്ടാണ് നവശക്ത്യാത്മകം അഷ്ട്ട ബന്ധം എന്ന് പറയുന്നത്. എല്ലാ ദേവി ദേവന്മാര്‍ക്കും അവരവരുടേതായ നവശക്തികള്‍ ഉണ്ട്. ഇവയെ പീഠ ശക്തികള്‍ എന്ന് വിളിക്കാം.
യഥാര്‍ത്തത്തില്‍ പീഠത്തിനുമുണ്ട് രണ്ട് അവസ്ഥ. ആധി ഭവ്തികം, ആധി ദൈവികം എന്നിവയാണ് അവ. മഹാദേവന്റെ നവശക്തികള്‍
1, വാമാ
2, ജെഷ്ട്ടാ
3, രവ്ദ്രി
4, കാളി
5, കലവികലിനി
6, ബലവികലിനി
7, ബല പ്രമ ധിനീ
8, സര്‍വ്വ ഭൂത ദമനീ
9, മനോന്മനീ എന്നിവയാണ്.
മേല്‍പ്പറഞ്ഞവയില്‍ നിന്നും ക്ഷേത്രത്തില്‍ ഭഗവാനെ പ്രതിഷ്ഠിക്കുന്ന വേളയില്‍ ഉപയോഗിക്കുന്ന അഷ്ട്ട ബന്ധം എന്ന സാധനത്തിന്റെ പ്രാധാന്യം, മനസ്സിലായിക്കാണുമല്ലോ.
എന്ത് മാത്രം, കായിക ബുദ്ധിമുട്ടും ഉണ്ടെന്നു മനസ്സിലായല്ലോ. ശുചിത്വവും, പരമാവധി വ്രതങ്ങളും നോക്കി, സാധാരണ ശിവ ദ്വിജന്‍മാരാണ് സാധാരണയായി ഈ ജോലി ചെയ്യാറുള്ളത്. ഇന്നു ഈ രീതിക്ക് മാറ്റം വന്നു. ഈ പണിക്കു പോയാല്‍ കിട്ടുന്നതിനേക്കാള്‍, മറ്റു പണിയില്‍ നിന്നും കിട്ടും എന്ന് മനസ്സിലായതോടെ അവര്‍ ഈ തൊഴില്‍ വീട്ടു. കൈലാസം നന്നാവാന്‍ വേണ്ടി പ്രദോഷം നോക്കിയാല്‍ പറ്റില്ലല്ലോ, എന്നാവും അവരുടെ ചിന്ത.
എന്തിനധികം പറയണം, ക്ഷേത്ര സങ്കല്‍പ്പങ്ങളില്‍ നിന്നും, അഷ്ട്ട ബന്ധം പടി ഇറങ്ങുകയായി.
ആയിക്കൊള്ളട്ടെ, അഷ്ട്ട ബന്ധത്തിന് പകരക്കാരന്‍ ആരാണ് എന്നറിയണ്ടേ, [പകരം എന്ന് പറയാന്‍ പാടില്ല, കാരണം അഷ്ട്ട ബന്ധത്തിന് പകരം അഷ്ട്ടബന്ധം മാത്രമേ ഉള്ളു.] കടു ശര്‍ക്കര യോഗം എന്നാണു അവന്റെ പേര്.
കടുശര്‍ക്കര
ഭൂമ്യേ ഏകമാനം, ത്രിഫലാ ത്രിമാനം,
പാഷാണ ജാലം ദശമാനമേവ,
ചെഞ്ച്ചല്ല്യ തോയേന സമം സുപക്വം,
തൈലേന യുക്ത്തം കടുശര്‍ക്കരാം.
ഇതാണ് അതിന്റെ വിധി, കാവി മണ്ണ് ഒരു ഭാഗം, ത്രിഫല 3 ഭാഗം, കോഴിപ്പരല്‍ പത്തുഭാഗം. കാവി മണ്ണും ത്രിഫലയും കോഴിപ്പരലും കൂടി ആകെ എത്ര ഉണ്ടോ അത്ര ചെന്ച്ഛല്ല്യം ഇവ പൊടിച്ചിട്ട് അടുപ്പില്‍ വക്കണം. ബാക്കി കാര്യങ്ങള്‍ എഴുതി പിടിപ്പിക്കാവുന്നതല്ല. കാരണം ഏവ ചെയ്തു ശീലിച്ചാല്‍ മാത്രമേ പറ്റൂ. കൃത്യമായി ഇടി ചെന്നാല്‍ ആ അഷ്ട്ട ബന്ധക്കൂട്ട് എത്ര കാലം കഴിഞ്ഞാലും കേടു വരില്ല.
'ആ കല്പാന്ത സ്ഥാന് ഭാവേന ഭക്ത്യാ ദേവ സ്യേവം സംപ്രതിഷ്ട്ടാ പിതാസ്യ ...
എന്ന് വച്ചാല്‍, കല്പ്പാന്ത കാലത്തോളം നിലനില്‍ക്കണം എന്ന തീരുമാനത്തിലാണ്, പ്രതിഷ്ഠ നടത്തുന്നത് എന്നാണു.
' യാവ ച്ചന്ദ്രശ്ച, സൂര്യച്ച
യാവ ത്തിഷ്ട്ടതി മേദിനി ''
എന്നാണു പ്രതിഷ്ഠ സമയത്തെ ഒരു ഭാഗം പ്രാര്‍ത്ഥന. ആ ദേവനെ പ്രതിഷ്ഠിക്കുന്ന അഷ്ട ബന്ധവും അത്ര കാര്യത്തില്‍ ഉണ്ടാക്കണം. എന്നാല്‍ ഇന്നു എത്ര പേര്‍ക്ക് അതറിയാം?
യഥാര്‍ഥത്തില്‍ പ്രതിഷ്ഠ എന്നാല്‍, ബിംബവും പീഠവും തമ്മിലുള്ള ചേര്‍പ്പിക്കലാണ്. സ്ത്രീ പുരുഷ ബന്ധം പോലെ. അങ്ങനെ കല്‍പ്പിച്ചാലെ അതിനൊരു ശക്തി വരൂ.
''വധൂരാത്മികാ ഭര്‍ത്താ വിവാഹേ ശങ്കരോല്‍സവ ''
എന്ന പ്രമാണം പറയുന്നത് പാര്‍വതീ പരമേശ്വരന്‍ മാര്‍ ആയി തീര്‍ന്നാല്‍ മാത്രമേ യഥാര്‍ത്ഥ വിവാഹം ആവൂ എന്നാണല്ലോ. പ്രതിഷ്ഠയും അങ്ങനെ തന്നെ ആണ്, അപ്പോള്‍ പരമേശ്വരനെയും, പാര്‍വ്വതിയെയും തമ്മില്‍ ബന്ധപ്പെടുത്തുന്ന സാധനം മോശം ആവാന്‍ വയ്യല്ലോ.
ക്ഷേത്രത്തെയും വിശുദ്ധമായി വേണം കാണാന്‍, ശ്രീകോവില്‍ മാത്രമല്ല ,ക്ഷേത്ര സംബന്ധമായത് എന്തും ക്ഷേത്രം തന്നെ. നിങ്ങള്‍ അശുദ്ധമായി ഒന്ന് അമ്പലത്തില്‍ പ്രവേശിച്ചാല്‍, ഒന്നോര്‍ത്തു നോക്കണം, നിങ്ങളെ തൊട്ടു തഴുകി പോകുന്ന കാറ്റ്, ബിംബത്തിലും എത്തുമല്ലോ .അപ്പോള്‍ കൂടതല്‍ വിവരിക്കണ്ടല്ലോ.
No comments:
Post a Comment