20 November 2017

പമ്പായിൽ നിന്ന് സനിധാനം വരെ ഒരു യാത്ര

പമ്പായിൽ നിന്ന് സനിധാനം വരെ ഒരു യാത്ര

പമ്പാ ഗണപതി:
പമ്പാ ഗണപതിയെ തൊഴുതു വണങ്ങിയതിനു ശേഷമാണ് ഏതൊരു ഭക്തനും മലകയറ്റം തുടങ്ങുന്നത്. ഹിംസ്ര ജന്തുക്കൾ അടക്കിവാണിരുന്ന ഈ കാട്ടിലൂടെയുള്ള യാത്രയിൽ വിഘ്നങ്ങളില്ലാതിരിക്കാൻ വിഘ്നേശ്വര പ്രീതി പ്രാർത്തിച്ച്. പമ്പാ ഗണപതിക്കു നാളികേരം ഉടച്ച് നാഗരാജാവ്, പാര്‍വതി, ആദിമൂല ഗണപതി, ഹനുമാന്‍, ശ്രീരാമന്‍ എന്നീ ക്ഷേത്രങ്ങളില്‍ തൊഴുത് കാണിക്കയിട്ട് പന്തളം രാജാവിന്റെ അനുഗ്രഹം വാങ്ങി വിണ്ടും യാത്ര തുടരാം.

നീലിമല:
കഠിനമാണ് നീലിമല കയറ്റം. ചെങ്കുത്തായ കയറ്റമാണ് നീലിമല. പതുക്കെ വിശ്രമിച്ച് സാവധാനം കയറുന്നതാണ് ഉത്തമം. ശാരീരിക അവശതയുള്ളവര്‍ക്കും രോഗികള്‍ക്കുമായി ഓക്സിജന്‍ പാര്‍ലര്‍, കാര്‍ഡിയോളജി യൂണിറ്റ് എന്നിവയുടെ സഹായം ലഭ്യമാണ്. നീലിമല കയറ്റം അവസാനിക്കുന്ന ഭാഗത്തിന് അപ്പാച്ചിമേട് എന്ന് പറയുന്നു.

അപ്പാച്ചിമേട്:
ശാസ്‍താ ദാസനായ കടുരവന്‍ ദുര്‍ദേവതകളെ അടക്കി പരിപാലിക്കുന്ന സ്ഥലമാണ് അപ്പാച്ചിമേട്. ദുര്‍ദേവതകളെ പ്രീതിപ്പെടുത്താനായി ഇവിടുത്തെ പാതയുടെ ഇരുവശത്തുമുള്ള ആഗാധഗർതത്തിൽ [അപ്പാച്ചി, ഇപ്പാച്ചി] കന്നി സ്വാമിമാർ അരിമാവ് കുഴച്ച് ഉണ്ടാക്കിയ ഉണ്ടകൾ എറിയുന്നു. ഇവിടെയുള്ള ദുർഭൂതങ്ങളെ പ്രീതിപ്പെടുത്തി കൊണ്ട് മുന്നോട്ട് പോവുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ശബരിപീഠം:
നീലിമല കയറിയെത്തുന്ന തിരുവാഭരണ ഘോഷയാത്ര ശബരിപീഠം വഴിയാണ് സന്നിധാനത്തേക്ക് പോകുന്നത്. വനത്തിനുള്ളിലെ ഏഴു കോട്ടകളിലൊന്നാണ് ശബരിപീഠം. ശ്രീരാമന്റെ വനവാസകാലത്ത് ഇവിടെ തപസ് ചെയ്‍ത ശബരിക്ക് ഭഗവാന്‍ മോക്ഷം നല്‍കിയതിനാലാണ് ശബരിപീഠം എന്ന പേര്‍ ലഭിച്ചതത്രെ. ഇവിടെ നാളികേരം ഉടയ്ക്കുകയും, വെടിവഴിപാട് നടത്തുകയും ചെയ്യുംന്നത് ഐശ്വര്യപ്രദമാണ്. മോക്ഷപ്രാപ്തിക്കായി കർപ്പൂരാരാധനയും നടത്തപ്പെടുന്നു.

ശരംകുത്തി:
ഉദയന്റെ നേതൃത്വത്തിലുള്ള മറവപ്പടയെ കീഴടക്കിയ അയ്യപ്പനും സംഘവും അവരുടെ ശരങ്ങളും മറ്റ് ആയുധങ്ങള്‍ ഉപേക്ഷിച്ച സ്ഥലമാണ് ശരംകുത്തി. എരുമേലിയില്‍ പേട്ട കെട്ടിവരുന്ന കന്നി അയ്യപ്പന്‍മാര്‍ കൊണ്ടുവരുന്ന ശരക്കോലുകള്‍ നിക്ഷേപിച്ചു വേണം യാത്ര തുടരേണ്ടത്.

ജീവിതലക്ഷ്യം പൂർത്തീകരിച്ച ശേഷം മണികണ്ഠൻ പന്തള രാജാവിനോട് പറഞ്ഞു. എന്റെ അവതാരോദ്ദേശം പൂർത്തീകരിച്ചു. ഇനി ഞാൻ സ്വസ്ഥമായ ഒരു സ്ഥലത്ത് ഇരിക്കാൻ പോവുകയാണ്. അത് പറഞ്ഞു മണികണ്ഠൻ ഒരു ശരം തുടുത്തുവിട്ടു . അത് കരിമലക്കും അപ്പുറം ഒരു അരയാലിൽ ചെന്ന് പതിച്ചു. അതാണ്‌ ശരംകുത്തിയാല് മുമ്പ് ഇവിടെ ഒരു ആൽ മരം ഉണ്ടായിരുന്നു തീർത്ഥാടകർക്ക് സൌകര്യങ്ങൾ ഒരുക്കാൻ വേണ്ടി അത് വെട്ടി മാറ്റി തറ നിരപ്പാക്കി.
മാളികപ്പുറത്തമ്മക്ക് അയ്യപ്പനെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അയ്യപ്പൻ ഒരു നിർദ്ദേശം മുന്നോട്ടു വച്ചു. എന്നെ കാണാൻ കന്നി അയ്യപ്പന്മാർ വരാതിരിക്കുന്ന വർഷം ഞാൻ നിന്നെ വിവാഹം കഴിക്കുന്നതായിരിക്കും. അതുവരെ നീ മാളികപ്പുറത്തമ്മയായി ശബരിമലക്ക് വടക്ക് ഭാഗത്തായി വാഴും, എന്നെ കാണാൻ എത്തുന്ന ഭക്തർ നിന്നെയും കണ്ടു തൊഴാതെ മടങ്ങില്ല. മകരസംക്രമത്തിന് കന്നി അയ്യപ്പന്മാർ എത്തിയിട്ടുണ്ടൊ എന്നറിയാൻ മാളികപ്പുറത്തമ്മ ശരംകുത്തിവരെ എഴുന്നൊള്ളന്നു. ഒട്ടെറെ ശരങ്ങൾ ഇവിടെ കാണുമ്പോൾ നിരാശയോടെ മടങ്ങിപ്പോകുന്നു.

ശബരിമല ഉള്ള കാലത്തോളം ശരംകുത്തിയിൽ ശരങ്ങളും, കന്നിയ്യപ്പന്മാരും ഇല്ലാത്ത വര്ഷം ഉണ്ടാകുമോ ? മണ്ടലപൂജക്ക് ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്രയെ ദേവസ്വം അധികൃതർ സ്വീകരിച്ചു സന്നിധാനത്തിലേക്ക് ആനയിക്കുന്നതു ശരംകുത്തിയിൽ നിന്നാണ്. ഇവിടെ നാളികേരം ഉടയ്ക്കുന്നത് വഴിപാടാണ്. ശരംകുത്തിയിൽ ശരക്കോൽ എറിയുന്നത് മനസ്സിന്റെ ഏകാഗ്രതയുടെ പ്രതീകമാണ്. ശരംകുത്തിയിൽ നിന്നും സന്നിധാനത്തിലേക്കാണ് അയ്യപ്പന്മാർ പോകുന്നത്.

മരക്കൂട്ടം:
ഇവിടെ നിന്ന് സന്നിധാനത്തേക്കുള്ള വഴി രണ്ടായി പിരിയുന്നു. ശരംകുത്തി വഴിയും ഇടത്തേക്ക് തിരിഞ്ഞ് ചന്ദ്രാനന്ദന്‍ റോഡു വഴിയും സന്നിധാനത്തേക്ക് പോകാം. 

No comments:

Post a Comment