പൂർണ സന്യാസം
ജ്ഞാനമാർഗ്ഗത്തിലായാലും ഭക്തിമാർഗ്ഗത്തിലായാലും, കർമ്മം അനുപേക്ഷണീയമാണ്. കർമ്മം ചെയ്ത് ചെയ്ത് സാധനകൾ സൂക്ഷമമായി തീരണം. ഒടുവിൽ എല്ലാ സങ്കൽപ്പങ്ങളും ഇല്ലാതാകണം. ഇതാണ് പൂർണ സന്യാസം . അത് ഒരിടത്താവളമല്ല. അന്ത്യമായ പരിപക്വാവസ്ഥയാണ്. ക്രിയകൾ ത്യജിക്കുന്നതു കൊണ്ടോ, അഗ്നിഹവനം നടത്താത്തതു കൊണ്ടോ, ഒരാൾ സന്യാസിയോ, യോഗിയോ ആകുന്നില്ല, കർമ്മം ഉപേക്ഷിച്ചതുമൂലം സന്യാസിയാവുകയില്ലെന്ന് ഗീതയിൽ രണ്ടും മൂന്നും, അഞ്ചും, ആറും, പതിനെട്ടും അദ്ധ്യായങ്ങളിലൂടെ യോഗേശ്വരനായ കൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.
No comments:
Post a Comment