7 October 2017

ഏകത്വം

ഏകത്വം

വേദങ്ങള്‍, ഇതിഹാസങ്ങളായ രാമായണം, മഹാഭാരതം, പുരാണങ്ങള്‍ ധര്‍മ്മശാസ്ത്രങ്ങള്‍ എല്ലാംതന്നെ ഏകത്വത്തെ തന്നെയാണ് പ്രകീര്‍ത്തിക്കുന്നത്. വൈഷ്ണവഗ്രന്ഥങ്ങളില്‍ വിഷ്ണു സര്‍വവ്യാപിയെന്നു പറയുമ്പോള്‍, ശൈവഗ്രന്ഥങ്ങളില്‍ ശിവന്‍ സര്‍വവ്യാപി എന്നുപറയുന്നു. ഇതില്‍ നിന്നു നമുക്ക് വ്യക്തമാകുന്നത് രണ്ടു സര്‍വവ്യാപിയുണ്ടാകാന്‍ സാധ്യമല്ലാത്തതുകൊണ്ട് ഒന്നിന്റെ പര്യായമാണ് മറ്റൊന്ന് എന്നു മനസ്സിലാക്കാന്‍ കഴിയും.

”ശിവായ വിഷ്ണുരൂപായ ശിവരൂപായ വിഷ്ണവേ "

"ശിവസ്യ ഹൃദയം വിഷ്ണുഃ വിഷ്‌ണോസ്തുഹൃദയം ശിവഃ” (സ്‌കന്ദോപനിഷത്)

അര്‍ദ്ധനാരീശ്വരാദി ദേവസങ്കല്‍പം കൊണ്ടും ഈശ്വരന്‍ സ്ത്രീപുരുഷാദി ഭാവാതീതനാണെന്നും, അദ്ദേഹം സ്ത്രീയായും പുരുഷനായും രൂപം ധരിച്ച് ഭക്തന്മാരെ അനുഗ്രഹിക്കുകയാണെന്നും കാണാന്‍ കഴിയും.

No comments:

Post a Comment