വിവാഹവും കുടുംബജീവിതവും ശാസ്ത്രവും
സല്സന്താന ലബ്ധി അതാണ് വിവാഹം കൊണ്ട് സനാതന ധര്‍മ്മം ഉദ്ദേശിക്കുന്നത്. എങ്ങിനെയെങ്കിലും വംശ വര്‍ദ്ധന നടത്തുകയല്ല. സജ്ജന സൃഷ്ടിയും അതുവഴി സമൂഹവും രാജ്യവും ധാര്‍മികമായ ജീവിതം നയിക്കുകയുമാണ് ലക്ഷ്യം. അതിനായി ശരീര ശാസ്ത്രവും മനശ്ശാസ്ത്രവും കോര്‍ത്തിണക്കി ആണ് ആചാരങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത്. അതിനാല്‍ അവ അനുസരിക്കെണ്ടവയാണ് നിഷേധിക്കെണ്ടവയല്ല പുരുഷന്‍മാരെയും സ്ത്രീകളെയും സാമുദ്രിക ലക്ഷണം അനുസരിച്ച് തരം തിരിച്ചിട്ടുണ്ട് ഒരാളുടെ ഉയരം വണ്ണം അംഗങ്ങളുടെ പ്രത്യേകതകള്‍ എന്നിവ അനുസരിച്ച് ഓരോ വിഭാഗത്തില്‍ പെട്ടവര്‍ക്കും എല്ലാ കാര്യങ്ങളിലും പ്രത്യേകം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വിവാഹം അതില്‍ പ്രത്യേക നിബന്ധനകള്‍ വെച്ചിട്ടുണ്ട്. ആദ്യ ബ്രഹ്മചാരീ കാലഘട്ടത്തില്‍ മനസ്സും ശരീരവും ശുദ്ധമായിരിക്കണം ഒരാളുടെ ശാരീരിക പ്രത്യേകതകളും സ്വഭാവവും അനുസരിച്ച് യോഗ്യയായ ഒരു കന്യകയെ വേണം വിവാഹം കഴിക്കാന്‍. ഇവിടെ പുരുഷനും സ്ത്രീയും വിവാഹാനന്തരം മാത്രമേ ശാരീരിക ബന്ധങ്ങളില്‍ ഏര്‍പ്പെടാവൂ.അതല്ലെങ്കില്‍ നല്ലജോലിയോ ഉയര്‍ന്ന വിദ്യാഭ്യാസമോ അല്ല ഉത്തമ പുരുഷ ലക്ഷണം നാം അതില്‍ മാത്രം ശ്രദ്ധിക്കുന്നത് കൊണ്ട് ഉയര്‍ന്ന ജോലിയും വിദ്യാഭ്യാസവും ഉള്ള ഒരുവനെ അല്ലെങ്കില്‍ ഒരുവളെ ഉത്തമമായി കാണുന്നു. താലി എന്ന ചെറിയ സൂത്രത്തിന്റെ ശക്തി നമുക്ക് ചിന്തിച്ചു നോക്കാം വിവാഹം കഴിഞ്ഞവര്‍ ചിന്തിക്കുക താലി കഴുത്തില്‍ വീഴുന്നതിനു മുന്‍പുള്ള അവസ്ഥയും അതിനു ശേഷമുള്ള മാനസികാവസ്ഥയും സ്ത്രീകള്‍ ചിന്തിച്ചു നോക്കുക. അതെ പോലെ താലി കെട്ടുന്നതിനു മുന്‍പുള്ള അവസ്ഥയും അതിനു ശേഷമുള്ള മാനസികാവസ്ഥയും പുരുഷനും ചിന്തിക്കുക. വിവാഹം കഴിയാത്തവര്‍ ആ സന്ദര്‍ഭത്തില്‍ അതിനെ പറ്റി ഓര്‍ക്കുക അപ്പോള്‍ അറിയാം താലി എന്നാ സൂത്രത്തിന്റെ മഹത്വം. അപ്പോള്‍ വിവാഹം കഴിക്കാതെയും ഒരുമിച്ചു കുടുംബ ജീവിതം നയിച്ചാല്‍ എന്താ എന്ന ചോദ്യത്തിനു വ്യക്തമായ മറുപടി അനുഭവത്തില്‍ നിന്ന് കിട്ടും. ഏതു ആചാരവും നിഷേധിക്കാം പക്ഷെ അതിനു ശേഷം ഉള്ള അനുഭവം നിഷേധിക്കാതെ അനുസരിക്കുന്നവരില്‍ നിന്ന് ഭിന്നമായിരിക്കും. സന്താനം ഉണ്ടാകണം എങ്കില്‍ വിവാഹത്തിന്റെ ആവശ്യം ഇല്ല പക്ഷെ സല്സന്താനം ഉണ്ടാകണം എങ്കില്‍ ആചാരങ്ങള്‍ പാലിച്ചേ പറ്റൂ. കാരണം അവ ശാസ്ത്ര നിബധ്ധമാണ്. കര്‍ണനെ ഓര്‍ക്കുക വിവാഹത്തിനു മുന്‍പ് ജനിച്ച കര്‍ണന്‍ എത്രയോ ഗുണങ്ങള്‍ ഉള്ളവന്‍ പക്ഷെ ജീവിതത്തില്‍ എന്നും പരാജയമേ ഏറ്റുവാങ്ങിയിട്ടുള്ളൂ അതും തന്നെക്കാള്‍ കഴിവ് കുറഞ്ഞവരില്‍ നിന്ന്. ഈ ഒരു ഭാഗ്യ ദോഷം ധര്മ്മനുസാരിയായ ജനനം അല്ല കര്‍ണന്റേതു എന്നത് കൊണ്ടാണ്.
ജീവിതത്തിലെ പല ആചാരങ്ങളും മനശ്ശാസ്ത്രവും ആയി ബന്ധപ്പെട്ടതാണ്. ജാതകം നോക്കാതെ വിവാഹം കഴിച്ചാല്‍ എന്ത്? ജാതകം നോക്കിയിട്ടും പരാജയപ്പെടുന്നില്ലേ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറയാന്‍ ആര്‍ക്കും കഴിയാറില്ല. മേല്‍ പറഞ്ഞതൊക്കെ ശരിതന്നെ. പക്ഷെ ജാതകം നോക്കാതെ ആചാരങ്ങള്‍ നിഷേധിച്ചു വിവാഹം കഴിച്ചവരുടെ വിവാഹാനന്തര ജീവിതം എങ്ങിനെ? ജാതകം നോക്കി വിവാഹം കഴിച്ചവര്‍ ഏതൊക്കെ സാഹചര്യത്തില്‍?എങ്ങിനെ ഒക്കെ നോക്കി? ഇതൊന്നും ആലോചിക്കാറെഇല്ല. പ്രണയ വിവാഹം ഒന്നോ രണ്ടോ ശതമാനം വിജയിക്കുന്നു ബാക്കി ഒക്കെ പരാജയം കാരണമെന്ത്? ഈ ഒന്നോ രണ്ടോ ശതമാനം മാത്രമേ യഥാര്‍ത്ഥ പ്രണയം ഉള്ളൂ ബാക്കിയുള്ളവ വിവാഹത്തില്‍ എത്തുന്നത് മറ്റുള്ള സാഹചര്യം മൂലമാണ് മാത്രമല്ല അവരില്‍ ഒരു ആകര്‍ഷണം മാത്രമാണ് യഥാര്‍ത്ഥ പ്രണയത്തില്‍ അവര്‍ എത്തിയിട്ടില്ല വീട്ടുകാരുടെ എതിര്‍പ്പ് കൂടുമ്പോള്‍ അവിടെ ഒരു വാശിയാണ് വരുന്നത്. എല്ലാവരും മനുഷ്യരാണ് ജാതിയും മതവും ഒന്നും ഇല്ല ഞങ്ങള്‍ക്ക് പ്രായപൂര്ത്തിയായി സ്വതന്ത്രമായി കഴിയുവാനുള്ള അവകാശം ഉണ്ട്. എന്നിങ്ങനെയുള്ള വാദഗതികള്‍ ആണ് വിവാഹത്തില്‍ എത്തിക്കുന്നത് വിവാഹം കഴിഞ്ഞാല്‍ ഇത്തരം വാദഗതികള്‍ എല്ലാം കഴിഞ്ഞു പിന്നെയാണ് സത്യത്തില്‍ രണ്ടു പേരും മനസ്സിലാക്കാന്‍ തുടങ്ങുന്നത് അവിടെ പൊരുത്തക്കേടുകള്‍ ആരംഭിക്കുന്നു. അവള്‍ എല്ലാം വെട്ടിത്തുറന്നു പറയും ഉള്ളില്‍ കളങ്കം ഇല്ല അതാണ് എനിക്ക് അവളോട് ഇത്ര ഇഷ്ടം. ഇങ്ങിനെ പറയുന്ന കുറെ പേരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വിവാഹത്തിനു മുന്‍പ് വെട്ടിത്തുറന്നു പറയുന്ന സ്വഭാവം, വിവാഹത്തിനു ശേഷം അയാള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞെന്നു വരില്ല. കാരണം അയാളുടെ വല്ല പ്രവൃത്തികളെയും ആയിരിക്കും വിമര്‍ശന രൂപത്തില്‍ അവള്‍ വെട്ടിത്തുറന്നു പറയുന്നത് അത് ഒരു കലഹത്തിലേക്കു നീങ്ങാന്‍ അധികം താമസം ഇല്ല എന്നാല്‍ നയപരമായി കാര്യങ്ങള്‍ തുറന്നു പറയുന്ന ചിലരുണ്ട് അവരുടെ ജീവിതത്തില്‍ വലിയ പ്രശ്നങ്ങള്‍ ഉണ്ടാകില്ല. എന്നാല്‍ സത്യത്തില്‍ ഈ നയപരമായി കാര്യങ്ങള്‍ പറയുന്ന പെണ്‍കുട്ടിയുടെയും ആണിന്റെയും ജാതകം പൊരുത്തം ആയിരിക്കും.
ഉദാ: - രഞ്ജിത്തും രതീഷും രണ്ജിത്ത് അപര്‍ണയെയും രതീഷ് ദിവ്യയെയും പ്രണയിക്കുന്നു. ഇവര്‍ ഈരണ്ടു പേരും പുകവലിക്കാരാണ്. രണ്ടു പെണ്‍കുട്ടികള്‍ക്കും അത് ഇഷ്ടം അല്ല വിവാഹത്തിനു ശേഷം നിര്‍ത്താം എന്നായിരുന്നു തീരുമാനം. പക്ഷെ രണ്ടു പേരും വിവാഹത്തിനു ശേഷം പുകവലി നിര്‍ത്തിയില്ല. നിങ്ങള്‍ക്ക് ഒരു ചെറിയ കാര്യം പോലും പാലിക്കാനായില്ല നിങ്ങള്‍ സത്യത്തില്‍ എന്നെ ചതിക്കുകയായിരുന്നു. അപര്‍ണ പറഞ്ഞു രണ്ജിത്തിന് ആ വാചകം ഉള്‍ക്കൊള്ളാനായില്ല ഞാന്‍ എന്താടീ നിന്നെ ചതിച്ചത്? എന്നിങ്ങനെ ഉള്ള മറുപടിയായി തുടര്‍ന്നു ബഹളവും എന്നാല്‍ ദിവ്യ പറഞ്ഞത് വേറെ ഒരു രൂപത്തിലാണ്. ചേട്ടന് ഇഷ്ടമുള്ളത് ചെയ്യാം ചേട്ടന്റെ ഇഷ്ടം തന്നെ എന്റെ ഇഷ്ടവും പക്ഷെ ആരോഗ്യത്തിനു ഹാനിവരുന്ന കാര്യമാകുമ്പോള്‍ എനിക്ക് വിഷമമാണ്. ഇവിടെ രതീഷിനു ഒന്നും പറയാനില്ല അവിടെ വഴക്കും ഇല്ല ഞാന്‍ നിര്‍ത്താം കുറേശ്ശെ കുറച്ചു കൊണ്ട് വന്ന്. ഇവരുടെ ജാതകങ്ങള്‍ പരിശോധിച്ചൽ ദിവ്യ രതീഷ് ദമ്പതികളുടെ ജാതകം ചെര്ച്ചയുള്ളതാണ് മറ്റേതു തീരെ എടുക്കാന്‍ പറ്റാത്തതും അപ്പോള്‍ ചോദിക്കും ഇതൊക്കെ സ്വഭാവത്തിന്‍റെ കാര്യമല്ലേ ജാതകവും ആയി ഇതിനെന്തു ബന്ധം? ആ സ്വഭാവ പ്പോരുത്തം കൂടി നോക്കുന്നതാണ് നാള്‍പ്പൊരുത്തം.
No comments:
Post a Comment