മഹാബലി ഒരു പുനർചിന്തനം
രാജാവായ ബലി അതി ധാർമ്മികനും സാത്വികനും ആയിരുന്നു, വലിയ വലിയ യജ്ഞകർമ്മങ്ങൾ ചെയ്തിരുന്ന ഒരു രാജാവും ആയിരുന്നു, എന്നാൽ രാജാവായ ബലിക്കു ഇന്ദ്രനുമായി വലിയ ശത്രുത ഉണ്ടായിരുന്നതായും അതിനു കാരണം ബലിയുടെ പ്രകീർത്തികൾ കണ്ട ഇന്ദ്രന് തന്റെ സ്ഥാനം ( കസേര ) തന്നെ ബലി കൈയ്യടക്കുമോ എന്ന ഭയത്താൽ ഇന്ദ്രൻ തന്റെ അസൂയ ഭയ ഭീതിയാൽ ഭഗവാൻ വിഷ്ണുവിന്റെ അരികിലെത്തുകയും,
ഇന്ദ്രൻ തന്റെ പ്രയാസ കഥകൾ അവിടെ വിവരിക്കയും അപ്രകാരം ദേവ വംശത്തിൻ പരിഹാര മാർഗ്ഗത്തിനായി ഭഗവാൻ വിഷ്ണു വാമന രൂപം ധരിച്ചു രാജാവായ ബലിയുടെ യജ്ഞത്തിൽ എത്തുകയും ചെയ്തു, വളരെ ഏറെ ദാനശീലനായിരുന്ന ബലി ബ്രാഹ്മണ വേഷധാരിയെ കണ്ടു വാമാനനോടായി ചോദിക്കുകയുണ്ടായി അല്ലയോ ബ്രാഹ്മണാ... എന്താണ് അവിടുന്ന് ആഗ്രഹിക്കുന്നത് ചോദിച്ചു കൊള്ളൂ, '
വാമനൻ 'രാജനോടായി പറഞ്ഞു തനിക്കു മൂന്നു പാദം ഭൂമി ആവശ്യമത്രേ, രാജാവായ ബലി അത് നല്കുവാൻ സമ്മതിക്കയും എന്നാൽ ബലിയുടെ കൊട്ടാരത്തിൻ രാജഗുരുവായ ശുക്രാചാര്യർ, ഇത് കേട്ട് ബലിയോടായി പറഞ്ഞു ' ഹെയി മൂഡാ അരുത് അങ്ങനെ ചെയ്യരുത് ഇത് നിന്റെ മഠയത്തരമാണ് ' ഈ ബ്രാഹ്മണ വേഷധാരിയായി വന്നിരിക്കുന്നത് സാക്ഷാൽ വിഷ്ണു ആണ് അറിയാമോ രാജൻ നിനക്ക് ?
ഇവൻ കപട വേഷം ധരിച്ചു വന്നവനാണ് ഇവൻ നിന്നെ വധിച്ചു കളയും അരുത് ബുദ്ധി മോശം അരുത് രാജാൻ ! ശുക്രാചാര്യരുടെ വചനങ്ങൾ കേട്ട ബലി നിർഭയനായികൊണ്ട് പറഞ്ഞു... അല്ലയോ ഗുരോ അതിനെന്തു അങ്ങനെ ഒന്നും സംഭവിക്കില്ലാ ആചാര്യ അഥവാ അങ്ങനെ ആകുകിൽ തന്നെ വിഷ്ണുവിന്റെ കൈകൾകൊണ്ട് മരിക്കുക എന്നത് അത്ര എളിതായതാണോ ? ഒരു ബ്രാഹ്മണൻ എന്നോട് യാചിക്കുവാനായി വന്നതല്ലേ ? അപ്പോൾ അവൻ എന്താണോ ആവശ്യപെടുക ബലിയുടെ ധർമ്മമല്ലെ ആചാര്യാ അത് നല്കുക എന്നത് !
അങ്ങനെ രാജാവായ ബലിയുടെ അനുമതിയാൽ അഥവാ ദാനത്താൽ വാമനൻ ഭൂമി അളക്കുവാൻ തുടങ്ങി ' ആദ്യത്തെ പാദം വെച്ചപ്പോൾ തന്നെ ഭൂമിമുഴുവനും അതിൽ ഒതുങ്ങുകയായി , രണ്ടാമത്തെ പാദം വെക്കുകിൽ ത്രിഭുവനങ്ങളും അളന്നു മാറ്റി ഇനി മൂന്നാമത്തെ പാദം വെച്ച് അളക്കുവാൻ സ്ഥലം കാണാതെ വാമനൻ ബാലിയോടായി ചോദിച്ചു.....!
അല്ലയോ രാജാൻ മൂന്നാമത്തെ പാദം വെക്കുവാൻ ഞാൻ എന്താണ് ചെയ്യുക ? ധർമ്മിഷ്ടനായ ബലി കൊടുത്ത വാക്ക് പാലിക്കേണ്ടതാണ് അതിനാൽ ബലി അവിടെ ഇരുന്നു കൊണ്ട് തന്റെ ശിരസ്സ് കാട്ടികൊണ്ട് പറഞ്ഞു അല്ലയോ ബ്രാഹമണാ ദേ മൂന്നാമത്തെ പാദം ഇങ്ങോട്ട് വെച്ചുകൊള്ളൂ...!
വാമനൻ ബലിയുടെ ശിരസ്സിൽ തന്റെ പാദം വെച്ചതോടെ ബലി പാതാളത്തിലേക്ക് താഴുവാൻ തുടങ്ങി, പാദാളത്തിലേക്കു താഴ്ന്നു കൊണ്ടിരുന്ന ബാലിയോടായി വിഷ്ണു ഭഗവാൻ പറഞ്ഞു ഹെ.. ദാനധാർമ്മിയായ ബലി നീ വിഷമിക്കേണ്ടാ ഇവിടെ ഉള്ള നിന്റെ പുത്രൻമാരേയും പൌത്രൻമാരേയും എല്ലാം ഞാൻ രക്ഷിച്ചു കൊള്ളാം നീ അവിടെ സുഖമായി വാഴുക,
ബലി പരമ ഭക്തൻ ആയിരുന്നു അതാണ് ഭഗവാൻ തന്റെ രക്ഷണത്തിൻ ചുമതല വഹിച്ചത്. ഇതാണ് നമ്മുടെ പുരാണ കഥാസാരം, ഇത്രയൊക്കെ കേൾക്കുമ്പോൾ ഇവിടെ പ്രശ്നം എന്നത് ' ബലി ഇത്ര അധികം ഭക്തനായിരുന്നു എങ്കിൽ വിഷ്ണു ഭഗവാൻ ഇന്ദ്രന്റെ പക്ഷം ചേർന്ന് വാമന അവതാരം കൈകൊണ്ട് കൊണ്ട് ബലിയെ നഷ്ടമാക്കേണ്ട കാര്യമെന്താണ് ?????
ഹിരണ്യകശുപുവിൻ പുത്രൻ പ്രഹ്ലാദൻ നരസിംഹത്താൽ തന്റെ പിതാവിൻ വധം കഴിച്ചശേഷം രാജ്യം ത്യജിച്ചുകൊണ്ട് ബ്രഹ്മാനന്ദലീനൻ ആകുവാനായി പുറപ്പെട്ടപ്പോൾ ഭഗവാൻ ശക്തമായി തന്നെ പ്രഹളാദനോടായി പറയുകയുണ്ടായി ' പ്രഹ്ളാദാ നീ അങ്ങനെ ചെയ്യരുത് ' ഞാൻ ഈ സൃഷ്ടിയിൽ ഭാരത സംസ്കൃതിയുടെ ദിവ്യതയിലൂടെ മനുഷ്യ സംസ്കൃതിയുടെ ശ്രേഷ്ടതകൾ വരുത്തുവാനായി ദിനരാത്രങ്ങൾ പരിശ്രമം ചെയ്യുകയാണ്, നിന്നെപോലെയുള്ള തേജസ്വികൾ രാജ്യത്യാഗം ചെയ്തു പോകുകിൽ കർമ്മങ്ങൾ എങ്ങനെയാണ് നടക്കുക .?
,അല്ലയോ ഭക്തശിരോമണി പ്രഹ്ലാദൻ നീ പോകു, പോയി രാജ സിംഹാസനത്തിൽ ഇരുന്നു കർമ്മയോഗം ചെയ്യൂ. നദീ തീരങ്ങളിലും ആശ്രമങ്ങളിലും പോയിരുന്നു ' ഭൂവോർമദ്ധ്യേ പ്രാണമാവെശ്യ' എന്ന് ചൊല്ലി പ്രാണത്യാഗം വരുത്താതെ.
ഇത് നിന്റെ കർമ്മച്യുതമാണ് നീ കാട്ടുന്നത്. ഇപ്രകാരം നീ പോകുകിൽ നിനക്ക് മുക്തി ലഭ്യമാകുന്നതുമാകില്ലാ , അങ്ങനെ പറഞ്ഞു പ്രഹ്ലാദനെ
രാജ സിംഹാസനത്തിൽ ഇരുത്തുകയാണ് ചെയ്തത്. പ്രഹ്ലാദൻ അതി ശോഭായമാനം രാജ്യഭാരം നടത്തുകയും അതിലൂടെ ഭാരതീയ സംസ്കൃതിയിൽ വേദവിചാരങ്ങളുടെ ശ്രേഷ്ഠ പ്രഭാവവും വളരെയേറെ ഉണ്ടാകുകയും ഈശ്വരീയ കാരുണ്യമാർന്ന രാജ്യമായി നിലകൊള്ളുകയും ചെയ്തു. ഭാരതീയ സംസ്കൃതിയുടെ പ്രചാര പ്രസരിപ്പിനായി പ്രഹളാദൻ അത്യന്തം പ്രയത്നം ചെയ്തിരുന്നു.
അതിനു ശേഷം പ്രഹ്ലാദന്റെ പുത്രൻ 'വിരോചനൻ' നാസ്തികൻ (കണ്മുന്നിൽ കാണുന്നവ മാത്രം വിശ്വസിക്കുന്നവൻ അഥവാ മൂഢൻ) പ്രത്യക്ഷമല്ലാത്തവയിൽ വിശ്വസിക്കാത്തവൻ) രാജ്യ ഭാരം എല്ക്കുകയും ചെയ്തു.' പിതാവിന്റെ ഗുണവും സംസ്കാരവും സന്താനങ്ങളിലല്ലാ ഉണ്ടാകുക അഥവാ കാണുക എന്നതാണ് ഇത് സത്യം തന്നെയാണ് ഇന്ന് SOCIOLOGY ശാസ്ത്രവും ഇതിന്റെ അറിവുകൾ കണ്ടു കൊണ്ട് പരീക്ഷണ നിരീക്ഷണങ്ങൾ നടത്തികൊണ്ടിരിക്കുന്നു എന്നത് നമുക്കേവർക്കും അറിയാവുന്നതുമാണ് .
ഏതെങ്കിലും ഒരു വ്യക്തി ദിവ്യഗുണങ്ങൾ പ്രാപ്തമാക്കുക സാധ്യമായിരിക്കാം. പക്ഷെ ആ ഗുണം തന്റെ പുത്രനിൽ ഉണ്ടായിരിക്കും എന്നത് ശരിയല്ല.
എന്നാൽ അവൻ ഏതു വർണ്ണത്തിൽ (ജാതി അഥവാ വർഗ്ഗസ്വഭാവം) ഉള്ളതാണോ അതിൻ ഗുണങ്ങൾ അവനിൽ ഉണ്ടാവാം. ഇത് ഇന്ന് വിജ്ഞാന ശാസ്ത്രം തന്നെ വാദിക്കുന്ന ഒന്നാണ് അതായത് മനുവംശത്തിൻ സംസ്കാരമെന്നത്. പിതാവിന്റെ സംസ്കാരത്തെക്കാൾ ഏറെ ഗുണങ്ങൾ പുത്രനിൽ കാണുക എന്നത് തന്റെ മുത്തശ്ശനിൽനിന്നുള്ളതാണ് വാസ്തവം.
ഉദാഹരണമായി പറയുവാനെങ്കിൽ, സ്മൃതിശാസ്ത്ര പ്രകാരം അപ്പൂപ്പന്റെ സമ്പത്തുകളിൽ ചെറുമകന്റെ അവകാശമാണ് ഉള്ളത്. പിതാവിന്റെ സമ്പത്തിൽ പുത്രന് അല്ലാ അവകാശം കാണുന്നത്. ഇന്നത്തെ നിയമവും ഇത് തന്നെയാണ് പറയുന്നത്. ചുരുക്കി പറയുവാൻ പുത്രനിൽ കാണുന്ന സംസ്കാര ഗുണങ്ങൾ എന്നത് ഏറെയും പിതാവിൽ നിന്നും ഉള്ളതല്ലാ മറിച്ചു തന്റെ മുത്തശ്ശനിൽനിന്നും ഉള്ളവയാകുന്നു.
ഇപ്രകാരം പ്രഹ്ലാദന്റെ പുത്രൻ' വിരോചനനിൽ ' തന്റെ പിതാവായ പ്രഹ്ലാദന്റെ ഗുണങ്ങൾ ഇല്ലായിരുന്നു എന്നതാണ് വാസ്തവം അതിനാൽ രാജ്യ ഭാരം തനിക്കു സഫലമാക്കുവാൻ കഴിയാതെപോയി. താൻ വിരോചനൻ ഈശ്വര വിചാരങ്ങൾക്ക് സ്ഥാനം നല്കുന്നവാനോ അത് അറിയുവാനുള്ള ബുദ്ധിക്കു ഉടമയോ ആയിരുന്നില്ലാ. അതിനായി വളരെയധികം താൻ പ്രയത്നിച്ചതായി ചരിത്രം കാട്ടുന്നുണ്ട് പക്ഷെ അത് സഫലമാക്കുവാൻ തനിക്കു കഴിഞ്ഞില്ലാ അതാണ് ഈ സംസ്കാര ഗുണത്തിന്റെ വിശേഷത.
എന്നാൽ വിരോചന പുത്രൻ 'ബലി' വലിയ ബുദ്ധി ശാലിയും രാജ്യഭരണത്തിൽ വലിയ നിപുണതയും നിറഞ്ഞവൻ ആയിരുന്നതിനാൽ രാജ്യത്തിൻ സർവാധികാരവും ബലി തന്റെ കൈവശത്തിൽ കൈകൊണ്ടിരുന്നു.
തിന്നുക, കുടിക്കുക, സുഖിക്കുക എന്ന രാക്ഷസ, നിരീശ്വര ആസുരി ജീവിതത്തിൻ സർവസ്വം കണ്ടിരുന്ന ബലി നന്നായി മനസ്സിലാക്കിയിരുന്നു ബലവും അടിച്ചേൽപ്പിക്കലും ജനങ്ങൾ മാനിക്കയില്ലന്നും അങ്ങനെ ആയാൽ തന്റെ മുത്തശ്ശൻ ഹിരണ്യകശിപുവിനു സംഭവിച്ചതുപോലെ മറ്റൊരു നരസിംഹം തന്റെ നേർക്കും വന്നുഭവിച്ചേക്കാമെന്ന മുൻകരുതലാൽ ബലി ഇവിടെ ജനങ്ങൾക്ക് നേരെ നിരീശ്വരവാദം അടിച്ചേൽപ്പിക്കുവാനോ പ്രചരിപ്പിക്കുവാനോ തയ്യാറാകാതെ
താൻ മറ്റൊരു മാർഗ്ഗം നീങ്ങികൊണ്ട് വലീയ വലീയ യജ്ഞങ്ങൾ പ്രാരംഭം കുറിക്കയാണ് ചെയ്തത്. ബലി വളരെ ബുദ്ധിശാലിയായിരുന്നു 'യജ്ഞ, എന്നാൽ ' ദേവ പൂജ. സങ്ങതീകരണം, മിത്രകരണം, മൈത്രീകരണം എന്നാണു ഇവിടെ സങ്ങതീകരണ അർത്ഥത്തിൽ ''യജ് '' ധാതുക്കളുടെ പ്രയോഗത്താലാണ് നാം കാണപ്പെടേണ്ടത് ' .
എന്നാൽ ഇവിടെ ഒരു സംശയം നമുക്ക് ഉണ്ടാകാം'' അപ്പൂപ്പന്റെ ഗുണങ്ങൾ എന്നത് '' പക്ഷെ പ്രഹ്ലാദനെ പോലെയുള്ള സംസ്കാരമോ ഭക്തിയോ ബാലിയിൽ ഇല്ലായിരുന്നു ബലി ഒരു ആസുരി സ്വഭാവമുള്ളവനായിരുന്നു. തന്റെ ചരിത്രം നന്നായി പഠിക്കുകിൽ നമുക്ക് കാണുവാൻ കഴിയുന്നത് ബലിയിൽ വിരോചനന്റെ നാസ്തിക സ്വഭാവം ഉണ്ടായിരുന്നതായാണ്. ഇപ്രകാരം ബലിയിൽ ' ഹിരണ്യ കശുപു, പ്രഹ്ലാദ്, വിരോചനൻ ' ഈ മൂവരുടെയും രസായന മിശ്രമായിരുന്നു ഉണ്ടായിരുന്നത്....
ശക്തിയും ബലപ്രയോഗവും കൊണ്ട് കാലങ്ങൾ അധികം നീങ്ങുവാൻ സാധ്യമല്ലാ എന്ന പൂർവീക ചരിത്രത്തിൻ മാർഗ്ഗം മനസ്സിലാക്കിയ ബലി വളരെ തന്ത്ര പൂർവ്വം വലിയ വലിയ യജ്ഞങ്ങൾ പ്രാരംഭം കുറിക്കുകയായി. സംഗതീ കരണാർത്ഥം യജ ധാതുക്കളുടെ പ്രയോഗങ്ങൾ നടത്തുകയായി ' യജ് ' ഈ പദത്തിനു അത്യധികം അർത്ഥമുള്ളതാണ്. കാര്യസാധ്യങ്ങല്ക്കായി ധാതുപ്രയോഗം ചെയ്യുക എന്നതു തന്നെ ബലിയുടെ ലക്ഷ്യം ഇവിടെ,
സങ്കടാവസ്തയിലുള്ളവരെ സഹായം നല്കി അവരെ തന്നിലേക്ക് ആകർഷിക്കുക, ഗുണവാന്മാരെ പ്രകീർത്തനവും സമ്മാനവും നല്കി പ്രശംസിച്ചുകൊണ്ടു അവരെ തന്റെതാക്കി മാറ്റുക തുടങ്ങിയ മഹാ കലകൾ ബലിയുടെ വളരെ പ്രത്യേകത നിറഞ്ഞ ഒന്നായിരുന്നു, അത് മനസ്സിലാക്കുവാൻ കഴിയാതെ പൊതു ജനങ്ങള് കഴുതകളാകുമ്പോൾ നാം ധരിക്കേണ്ടതുണ്ട്.
പരമ്പരാഗതമായ ആ മുല്ലപൂമ്പൊടിയുടെ ബലി പീടത്തിൻ യാധാർത്യത എന്തെന്ന് നാം അറിയാത്തത് ഒന്ന് മാത്രമാണെന്ന്, തത്വങ്ങളായവയെ തിരസ്ക്കരിച്ചുകൊണ്ട് വെറുതെ കിട്ടുന്നവയുടെ സ്വാദിൽ കളിക്കുന്നത്കൊണ്ട് മാത്രമെന്ന്,
ഓരോ സ്ഥാനങ്ങളിലും ബലി സദുഗുണരായവരെ സംഘടിപ്പിച്ചുകൊണ്ട് അവർക്ക് വില പത്രംനല്കിയും സമ്മാനങ്ങൾ നല്കിയും, സാമ്പത്തികപീടിതർക്ക് സഹായങ്ങൾ നല്കിയും അവരെ തന്റെ പ്രിയപെട്ടവരാക്കി മാറ്റുകയാണ് ചെയ്തത്, ബ്രാഹ്മണ വർഗ്ഗങ്ങളെ വലിയ ദക്ഷിണകൾ നല്കി അവരെ കർമ്മ മാർഗ്ഗത്തിൽ നിന്നും പിൻതിരിപ്പിച്ചു മാസപ്പടികളാക്കി ബലി തന്റെ പരിധിയിൽ മാറ്റുകയും ചെയ്യുകയാൽ സമാജത്തിൻ നേർ വഴി കാട്ടുവാനായി ആരും തന്നെ ശേഷിച്ചിരുന്നില്ലാ, ചുരുക്കി പറയുവാൻ ബലിയുടെ യഥാർത്ത മനസ്സ് എന്നത് ഹിരണ്യ കശിപുവിനെക്കാൾ ഏറെ ഭയാനകമായ ഒന്ന് തന്നെയായിരുന്നു.
ഹിരണ്യകശിപു സ്പഷ്ടമായി തന്നെ പറഞ്ഞിരുന്നു ' ഈശ്വരൻ ' ഇല്ലാഎന്ന്. എന്നാൽ ബലി ഒരിക്കൽ പോലും അങ്ങനെ പറയുക ഉണ്ടായിട്ടില്ല വളരെ പ്രഖരമായ രാജനീതിജ്ഞനും ബുദ്ധിമാനും ആയിരുന്ന ബലി കൗശലപൂർവം ദുഖി:തരേയും, പീടിതരെയും പ്രസന്നമാകുംവണ്ണം സഹായങ്ങൾ നല്കി തന്റെ പ്രകീർത്തനങ്ങൾക്ക് വിധേയരാക്കിയിരുന്നു. വാർഷിക സഹായവും കാർഷിക സഹായവും നല്കി സമൂഹത്തിൻ നല്ലൊരു ജനവിഭാഗത്തെ തന്നിൽ സഹാനുഭൂതിയുള്ളവരാക്കുകയും, ഈശ്വര വിശ്വാസികളും തേജസ്വികളുമായ ബ്രാഹ്മണ ക്ഷത്രിയ വർഗ്ഗത്തെ രാജ്യ കാര്യങ്ങളിൽ നിന്നും നിഷ്ക്രിയരാക്കുകയും ശേഷിച്ചവരെ നിരീശ്വരത്വത്തിൻ യജ്ഞ കാര്യങ്ങളിൽ ഒതുക്കി നിർത്തുകയും ചെയ്തു,
കാരണം അവർ വേദ സംസ്കൃതിയുടെ അഥവാ ഭാരതീയ സംസ്കൃതിയുടെ വളർച്ചയിൽ നിന്നും അകന്നു നില്ക്കുവാനായികൊണ്ട്. ഇപ്രകാരം ബലി ബ്രാഹ്മണ വംശത്തെ സംസ്കൃതിയുടെ വികാസങ്ങളിൽ നിന്നും അഥവാ പ്രചാര കാര്യങ്ങളിൽ നിന്നും അകറ്റി നിർത്തുകയും സംസ്കൃതിക്ക് വിരുദ്ധമാകും വണ്ണം മറ്റു മാർഗ്ഗങ്ങളിലൂടെ അവരെ വിനിയോഗിക്കയും ചെയ്ത പരിണാമഫലത്താൽ തനുസരണീയമായി ബ്രാഹ്മണർ ദാനങ്ങൾ സ്വീകരിച്ചു ഉദരനിമിത്തം നടത്തി ഇരിപ്പായി. തൻ കർത്തവ്യങ്ങളിൽ നിന്നും പിന്തിരിഞ്ഞുള്ള ദാനങ്ങളും ദക്ഷിണകളും സ്വീകരിച്ചുള്ള അനായാസത്തിൽ മുഴുകിയ ബ്രാഹ്മണർ സ്വയമോ മറ്റുള്ളവർക്കോ സംസ്കൃതിയുടെ പാഠങ്ങളോ അറിവോ നല്കുവാനും അനുഭവമാക്കുവാനും കഴിയാതെ ആകയാൽ അധികമേറെ ചെന്നെത്തും മുൻപേ പത്തു വർഷം കൊണ്ട് തന്നെ സമൂഹത്തിൻ സ്ഥിതിഗതികൾ പാടെ മാറി മറിഞ്ഞിരുന്നു .
സമൂഹത്തിൽ സുഖലോലുഭങ്ങൾക്ക് മാത്രം വലുപ്പം ഏറുകയും ഈശ്വരീയമായ അറിവോ അർത്ഥമോ ആർക്കും ആവശ്യമില്ലാതെയായികൊണ്ട് തിന്നുക കുടിക്കുക സുഖിക്കുക എന്ന തേർവാഴ്ചകൾ കൊടികുത്തി വാഴുവാൻ തുടങ്ങി, ബലിയുടെ അതീവ ബുദ്ധിയാൽ ബ്രാഹ്മണർ ദക്ഷിണകൾ വാങ്ങി നാണംകെട്ടവരെ പോലെ ദുർബലരും ഹീനരുമായി മാറിയ ഈ അവസ്ഥയിൽ സമൂഹത്തിൽ ബ്രാഹ്മണത്വം തന്നെ ഇല്ലാതെയായി, ബ്രാഹ്മണ, ക്ഷത്രിയർ, വൈശ്യർ മൂന്നു വർഗ്ഗത്തെയും ബലി സമാപ്തമാക്കിയിരുന്നു താൻ പറയുന്നവ മാത്രം അനുസരിക്കുക എന്ന ബലപ്രയോഗം കാട്ടാതെ കൗശലപൂർവ്വം ബലി മൂന്നു വർണ്ണങ്ങളെയും ഏകമാക്കി കർത്തവ്യങ്ങളിൽ നിന്നും പിന്തിരിപ്പിച്ചു സുഖങ്ങൾ മാത്രം അനുഭവം കൊള്ളുന്നവരാക്കി തള്ളിയിടുകയാണ് ചെയ്തത്,
സമൂഹത്തിൽ നാല് വർണ്ണങ്ങളും ഒത്തു ചേർന്നുള്ള ജീവിതം മാത്രമാണ് എന്നും അഭിവൃത്തിക്ക് കാരണമാകുന്നത് എന്നാൽ ഇവിടെ നാല് വർണ്ണങ്ങൾക്കും തേജോവധം ചെയ്തുള്ള സുഖാനുഭവങ്ങളിൽ മുഴുകുകയാൽ സംസ്കൃതിക്ക് സാരമായ നാശമാണ് ഉണ്ടായത്. അക്കാരണത്താൽ നീതിയും സംസ്കൃതിയും സാമാന്യ ആളുകളിൽ പോലും നഷ്ടമായികൊണ്ട് വിലാസ ജീവിതത്തിൽ മുഴുകിയ ജനങ്ങൾക്ക് ബലി തന്റെ ബുദ്ധി യുക്തിയാൽ ജീവിതം ഒരു സുഖഅനുഭവങ്ങളുടെ മാത്രം മാർഗ്ഗമെന്നകണക്കു വിദ്യയും പ്രാരംഭമാക്കി.
തിന്നുക കുടിക്കുക സുഖിക്കുക എന്ന വിഷയസുഖ അനുഭവങ്ങളുടെ വിദ്യാഭ്യാസവും ഏറെ രുചികരമാക്കിയ സമൂഹം അതിൽ തല്പ്പരരായി കൊണ്ട് ശീഘ്രഗതിയിൽ മുന്നോട്ടു വളരുകയായി. സുഖങ്ങൾ തന്നെ ജീവിതമെന്നും നാം തന്നെ നിത്യവും ഒരു ശിശുവിന് നിരന്തര മാർഗ്ഗം കാട്ടുകിൽ ഒരു പത്തു വർഷം കഴിഞ്ഞു അവനോടു ഭഗവാനെ പറ്റി പഠിപ്പിക്കുകയോ, മാംസവും മത്സ്യവും ഒഴിവാക്കണം എന്നോ വൃതങ്ങൾ അനുഷ്ടിക്കണമെന്നോ പറയുകിൽ വീട്ടിൽ ഉണ്ടാകുന്ന വിപ്ലവം എന്തായിരിക്കും ? എങ്ങനെയാണോ രാജാവ് അങ്ങനെ തന്നെ പ്രജകളും ആയി തീരുവാൻ അധികകാലം വേണമോ ? നമ്മുടെ കഴിഞ്ഞ കാല അനുഭവങ്ങൾ തന്നെ നോക്കുകിൽ ഉത്തരം സ്പഷ്ടമല്ലോ.
വിദ്യാഭ്യാസത്തിൻ ജീവ ഹത്യ
ബലിയുടെ വിദ്യാ പദ്ധതിയുടെ അഥവാ വിദ്യാഭ്യാസ ചുമതലകൾ വഹിച്ചിരുന്ന ( മന്ത്രി )' ശുക്രാചാര്യർ ' ആയിരുന്നു ബലിയുടെ പുതിയ വിദ്യാഭ്യാസ സമ്പ്രുദായം അനുസരിച്ച് ശുക്രാചാര്യർ നവീന രീതിയിലൂടെ പാഠപദ്ധതികൾ ആരംഭിക്കയായി. അദ്ദേഹം ജനങ്ങലോടായി പറഞ്ഞു നിങ്ങളെ സഭ്യരും വിദ്യാഭ്യാസം ഉള്ളവരുമാക്കുവാനും ജനങ്ങളുടെ ഉയർച്ചക്കും ഉന്നമനത്തുനുമായി രാജാവായ ബലി എന്നെ ആ ചുമതല എല്പ്പിചിരിക്കുകയാണ് ? '
ഭാരതീയ സംസ്കൃതിയുടെ അടിസ്ഥാന വിധിയാൽ വിദ്യാഭ്യാസം എന്നത് സ്വതന്ത്രമായിരിക്കണം ഭരണ വർഗ്ഗത്തിൻ അധീനതയിൽ ആകുവാൻ പാടില്ലാ എന്നതാണ് അത് ആരാധനാലയങ്ങളാകിലും ശരി സർക്കാരിന്റെ കൈ വശമാകുക എന്നത് ധർമ്മത്തിന് നാശം വിതക്കുന്നതാകുന്നു '' കാരണം രാജാവ് ഒരു പക്ഷെ ജഡവാദി അഥവാ നിരീശ്വരവാദിയും മൂടനും ആണെങ്കിൽ അത് സമൂഹത്തിനും രാജ്യത്തിനും വന്നുകൂടാവുന്ന വലീയ ഭയാനകതകൾക്ക് വഴി ഉണ്ടാക്കുന്നതാകും എന്നാൽ ഇവിടെ ഇപ്പോൾ വിദ്യാഭ്യാസം രാജ ഭരണത്തിൻ അഥവാ ഭരണ പക്ഷത്തിൻ താല്പര്യങ്ങൾക്ക് കൈ അവകാശമായിരിക്കുന്നു !!! ബലി വിദ്യാഭ്യാസത്തിൽ വലീയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.
വിദ്യാഭ്യാസം എന്നത് നാസ്ഥികരായവരുടെ (നിരീശ്വര വാദി ) കൈകളിൽ ആണെങ്കിൽതന്നെയും അധികം പേടിക്കെണ്ടതില്ലാ പക്ഷെ ഭരണ വ്യവസ്ഥയുടെ അധീനതയിൽ ആകുവാൻ പാടില്ലാ. സമൂഹത്തിൽ ആർക്ക് ഏതു വിഷയം ആണോ പഠിക്കേണ്ടത് അതിനുള്ള വ്യവസ്തകൾ കിട്ടുകയാകണം ആർക്കെങ്കിലും ശങ്കരാചാര്യ ഭാഷയാണ് പഠിക്കേണ്ടത് എങ്കിൽ അത് കിട്ടണം അതല്ലാ മറ്റെന്തെങ്കിലും ആണെങ്കിൽ അതും കിട്ടണം ചുരുക്കംപറയുവാൻ വിദ്യാഭ്യാസം ആരുടേയും ബന്ധനങ്ങളിൽ ആകുവാൻ പാടില്ലാ. ഇവിടെ ബലി വിദ്യ തന്റെ രാജനിയമത്തിൻ കീഴിൽ വരുത്തുകയാണ് ചെയ്തത്. അങ്ങനെ ആകുകിൽ വിദ്യ വിലയില്ലാത്ത വസ്തുവായി മാറുക തന്നെ ചെയ്യും ക്ഷുദ്രവും നീചവുമായിമാറുന്ന ആ വിദ്യയിൽ ഒരു പക്ഷെ വേദവും ഉപനിഷദും പഠിപ്പിച്ചാൽ തന്നെ ഭരണ പക്ഷത്തിൻ കീഴിൽ വിദ്യ വരുന്നിടത്തോളം 50 രൂപ വേദനം വാങ്ങുന്നവ്യക്തിയും എഴുതി കുറിക്കുന്നവ ലക്ഷ കണക്കിന് ആളുകള് പഠിക്കെണ്ടതാകുന്നു.
ഇത് സമൂഹത്തിൽ വന്നുകൂടുന്ന മഹാ അത്യാചാരം തന്നെയാണ്. ഇന്ന് എറെയും നാം കാണുന്നതും ഇത് തന്നെയാണ് പഠനങ്ങൾ എന്നത് ? ഭാരതത്തിന് പുറത്തു ഉള്ള ചിത്രങ്ങൾക്കു പ്രാധാന്യം നൽകിയും ഭാരതീയതയുടെ അർത്ഥം അറിയാത്തവനും ഇന്ന് ഭാരത പാഠപുസ്തകത്തിലെ വലിയ ചരിത്രവാനാകുന്നു ? കച്ചവടക്കാരനും കൊള്ളക്കാരനും സ്വാതന്ത്ര്യ സമര നേതാക്കൾആകുന്നു. ബ്രാഹ്മണൻ ഇന്ന് സർക്കാരിന്റെ വെറും നിത്യവേലകളുടെ കീടമായി മാറാമെങ്കിൽ നീരീശ്വരവാദം കൊണ്ട് നെടുവീര്പ്പിട്ട രാജ വംശജർക്കും ആശ്രയം കൂടാതെ ഇന്ന് കഴിയുവാൻ അല്ലാതെ മറ്റെന്താണ് മാര്ഗ്ഗം?
ഇത് ഭാരതമാണ് ചരിത്രങ്ങളെ എത്ര മായിചാലും മായാത്ത മണ്ണാണ് മായിക്കുവാൻ അസാധ്യമായ ചാരിത്ര്യ ശുദ്ധിയാണ് ഈ പവിത്ര മണ്ണിൽ പലവുറി നടനമാടിയത്, അധികമാകുകിൽ ഇതിനധികാരി സ്വയം വന്നു ശുദ്ധമാക്കാതെയും ഇരിക്കില്ലാ , അത്യാചാരികൾക്കും അനാചാരങ്ങൾക്കും അധികമേറെ നടനമാടുവാൻകഴിയാതെ കൈകൾകൂപ്പേണ്ടിവന്ന ഈ ചരിത്രങ്ങൾ മറച്ചു പിടിക്കുവാൻ നോക്കുന്ന ആസുരികൾ വെറും തിരമാലകളാൽ കരയിൽ തെറിച്ച ജലകണങ്ങൾ കണ്ടു ആനന്ദ നൃത്തമാടുമ്പോൾ ഒരു കൊതുകിനുണ്ടാകുന്ന അനുഭവം എത്രയെന്നറിയെണ്ടാതാണ്. രാമനെയും കൃഷ്ണനെയും കണ്ടിട്ടില്ലാത്ത ചെറു ബാല്യങ്ങൾ ആ ചരിത്രത്തിൻ സ്മരണയിൽ തന്നെ ആനന്ദമാടുമ്പോൾ ഇവിടെ അറിയാതെ ഞെട്ടുന്നവർക്ക് ആകുമോ ഈ വിശ്വത്തിൻ അധികാരിയുമായി മൽപിടിക്കുവാൻ എന്ന് ചിന്തിക്കേണ്ടത് തന്നെയാണ്.
ബലി വിദ്യ തന്റെ രാജ നിയമത്തിൻ കീഴിൽ വരുത്തുകയാണ് ചെയ്തത്. സമൂഹത്തിൽ ഉണ്ടാകുന്ന ഈ മഹാ അത്യാചാരം ഒരു സിംഹത്തിൻ പല്ലുകൾ പോലെയാണ്, സിംഹത്തിൻ പല്ലുകൾ പുറത്തു വേഗം കാണുവാൻ സാധ്യമല്ലാ പക്ഷെ അവൻ മനുഷ്യനെ മുഴുവനായി തന്നെ തിന്നു കളയുന്നു. ' ബ്രാഹ്മണൻ തന്റെ സുഖവാസങ്ങൾ അനുഭവമാക്കികൊണ്ട് യജ്ഞശാലകളിൽ തന്നെ വസിക്കുകയായി ' അവർക്കെന്തു നഷ്ടം അവർക്ക് കിട്ടേണ്ടത് മുടങ്ങാതെ കിട്ടുന്നുണ്ട് ബ്രാമണനു ദക്ഷിണകൾ മുടങ്ങാതെ കിട്ടുന്നുണ്ട് സർവരും ആനന്ദമെ ആനന്ദത്തിൽ മുഴുകി വാണു ആരുംതന്നെ വേദങ്ങളോ പുരാണങ്ങളോ പടിക്കാതെയായി, ഇപ്രകാരം സംസ്കൃതിയുടെ വിനാശം വന്നു കൂടുകയായി ' വിശിഷ്ട പദ്ധതിയിൽ കിട്ടികൊണ്ടിരുന്ന വിദ്യാഭ്യാസം ' നിലച്ചു പോയി. പകരം ബലിയുടെ നവീന വിദ്യാഭ്യാസം കൊണ്ടുണ്ടായ അവ്യവസ്തയാൽ '' ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യരുടെ മൂന്നു വർണ്ണങ്ങളുടെയും നിസ്തേജതമായി മാറിയിരുന്നു, സംസ്കൃതിയുടെ ദാഹം പൂണ്ട ക്ഷത്രിയർ അങ്ങ്മിങ്ങും ബലിക്കെതിരെ ശബ്ദമുയർത്തിയെങ്കിലും അതെല്ലാം സ്വാർത്ഥതകൊണ്ടാണെന്ന ഘോഷണം ബലി വരുത്തിതീർക്കുകയും ക്ഷത്രിയർ കസേരകള്ക്കായി ശബ്ദമുയർത്തുകയാനെന്നുമായി.
അക്കാരണത്താൽ ജനങ്ങൾക്ക് ഫലംകാണാതെയും ആയി. ഇപ്രകാരം ബലി നിയമങ്ങളോ അത്യാചാരമോ പ്രകടമാക്കാതെ കൗശലബുദ്ധി ഉപയോഗമാക്കികൊണ്ട് വേദ സംസ്കൃതിയുടെ നാശം വരുത്തുകയാണ് ചെയ്തത്. ജനങ്ങളിൽ നിന്നും ഈശ്വരചിന്തകൾ വിട്ടുപോയി, വേദ സംസ്കൃതി നഷ്ടമായി. ആർക്കാണോ ഈശ്വരനോടായി അല്പം സ്നേഹം ശേഷിച്ചവർ അവർ കേവലം ധനവും ഭോഗങ്ങല്ക്കുമായി മാത്രമായി കാണുകയായി. ഭോഗ വിലാസങ്ങൾ തന്നെ പ്രമുഖ ലക്ഷ്യമെന്നു ആളുകളിൽ കാണുകയായി. പരിണാമതയാൽ ഈശ്വര ഉപാസനകളുടെ സ്ഥാനം ജഡോപാസനകൾ തല ഉയർത്തുകയായി ( ഭോഗങ്ങളുടെ ഉപാസന തുടർന്ന് പോയിരുന്നു ..
ആളുകളിൽ ഭോഗവിലാസങ്ങൾ മാത്രം മുഖ്യ ലക്ഷ്യമാക്കിയതിൻ പരിണാമഫലത്താൽ ഈശ്വരോപാസാനകൾ മാഞ്ഞുപോയി പകരം സുഖഭോഗങ്ങളുടെ ഉപാസന ജനങ്ങളിൽ സ്ഥിരമാകുകയും. ബുധിയുള്ളവരെ ഒക്കെയും ബലി തന്റെ ആശ്രയത്തിൽ വലിച്ചിഴച്ചുനീക്കി. സമൂഹത്തിൽ ശിക്ഷണം ഉണ്ടെങ്കിൽ തന്നെ അത് രാജശക്തിയുടെ അധീനതതിയിലൂടെ ഉള്ളത് മാത്രമാകുകയും മനുഷ്യ ജീവന് ജീവിത മാർഗ്ഗങ്ങല്ക്കായി രാജശക്തിയുടെ അഥവാ ഭരണത്തിൻ കീഴിലുള്ള പഠന സാധനകൾ ചെയ്യുക തന്നെ ആവശ്യവുമായിമാറിയിരുന്നു വേദശിക്ഷണവും അതിനായുള്ള പുനരുദ്ധാരണവും ഇനി എപ്രകാരമെന്നു ശേഷിച്ച ഈശ്വര വിശ്വാസികളിലും വേദ ചിന്തകരിലും ഒരു വലിയ ചോദ്യ ഛിന്നമായി മാറി ?
അദിതിയുടെയും കശ്യപന്റെയും '' പുത്രനായി ജനിച്ച സാക്ഷാൽ വിഷ്ണു തന്നെയെങ്കിലും അവതാരമാണ് മനുഷ്യ രൂപം പൂണ്ട മനുഷ്യനായി കഴിയുന്ന വർഗ്ഗത്തെ കരകയറ്റുവാൻ കഠിനാധ്വാനം എന്തെന്ന് പഠിപ്പിക്കുവാൻ പിറന്നവനാണ്, അതിനാൽ വാമനൻ ബുദ്ധിയിലൂടെ തന്റെ മാർഗ്ഗങ്ങൾ നീക്കുവാൻ തുടങ്ങി. വാമനൻ തന്റെ പ്രായത്തിലുള്ള സുഹൃത്തുക്കളെ തന്റെ ഗ്രാമത്തിൽ നിന്നും അടുത്തുള്ള മറ്റൊരു ഗ്രാമത്തിൽ നിത്യേന കൊണ്ടുപോകുകയും അവിടെ കളികളും തമാശകളുമായി സമയങ്ങൾ നീക്കി കൊണ്ട് തന്റെ ലക്ഷ്യങ്ങളും ഈശ്വരീയമായ മാർഗ്ഗങ്ങളെയും സുഹൃത്തുക്കളിൽ ബോധവാൻമാരാക്കികൊണ്ട് നാളുകൾ കടന്നുപോയി.
വാമനൻ സമൂഹത്തിൻ പുനസ്ഥാപനത്തിനായി ഈശ്വരീയ ചിന്തകളിലൂടെ മനുഷ്യ വർഗ്ഗത്തെ വീണ്ടും ഒരു സത്യമായ മർഗ്ഗത്തിൻ പാതയിൽ കൊണ്ടുവരുവാനായി പുനരുദ്ധാരണം തുടങ്ങി.
വാമനൻ തന്റെ സുഹൃത്തുക്കൾക്കാകെയും ഈശ്വരീയമായ ചിന്തകളിലൂടെ ഉണർന്ന സാത്വികമായ അറിവുകളും ശക്തിയുമായി മാർഗ്ഗം മുന്നോട്ടു ഉണരുകയായി, ആരെയും ആകർഷിക്കുമാറുള്ള വാമനന്റെ ശക്തി ബുദ്ധിയാൽ യുവാക്കളുടെ ഒരു വലീയ സമൂഹം തന്നെ ഇന്ന് വാമനനെ പിന്തുടരുകയായി. സുഹൃത്തുക്കളുമായി പലവിധ ചർച്ചകളും വാമനൻ ചെയ്യുകയും യുവാക്കളുടെ ബുദ്ധി വികാസം ഉണ്ടാകുകയും ചെയ്തിരുന്നു. എന്താണ് സാത്വികത ? കഴിഞ്ഞ നാല് ജന്മങ്ങളായി നടന്നു പോന്ന സാത്വികത ഇന്ന് എവിടെ എന്തുകൊണ്ട് നഷ്ടമായി ?
ഇപ്രകാരമുള്ള അറിവുകളും ചോദ്യങ്ങളും അതിനുള്ള സമാധാനവും സ്വയം കണ്ടെത്തുവാൻ തക്ക പ്രാപ്തിയുള്ളവരാക്കി മാറ്റുകയായിരുന്നു വാമനൻ തന്റെ ഒരു സമൂഹത്തെ തന്നെ ! ഇപ്രകാരമുള്ള സംസ്കൃതിയുടെ ദയനീയാവസ്ഥകൾ അറിഞ്ഞു മനസ്സിലാക്കിയ തൻ സുഹൃത്തുക്കളുടെ ഹൃദയം ദ്രവിടമായി കണ്ണുനീർ വാർന്നിരുന്നു. '' മനുഷ്യൻ '' എന്താണ് മനുഷ്യൻ എവിടെ നിന്നും ഇവിടേയ്ക്ക് വന്നു ? എന്തിനായി ? ഇനി എവിടേക്ക് ? മായയുടെ മഹാ പ്രപഞ്ചത്തിൽ നിന്നും ഈ സ്വർഗ്ഗ ഭൂമിയിലേക്ക് വരുവാൻ തന്നെ ഉള്ള കാരണം ഒരു മോക്ഷമാണ് ആമോക്ഷത്തെയും വരവിൻ പ്രതിജ്ഞയും താൻ സ്വയം കാലുകളിൽ നടക്കുവാൻ പ്രാപ്തമാകവേ മറക്കയോ ? സ്ഥാനങ്ങല്ക്കും മോഹങ്ങള്ക്കുമായി മോക്ഷത്തിൻ മാർഗ്ഗത്തെ മതിച്ചാടുവാൻ പിറന്നതോ ആ പ്രതിജ്ഞ ? മലമൂത്രാതികളിൽ പത്തുമാസം സ്വയം യാതൊന്നും ചെയ്യുവാനോ കാണുവാനോ കഴിയാതെ മാതൃ ഉദരത്തിൽ നീ കിടന്നലഞ്ഞപ്പോൾ അന്നൊരിക്കൽ നീ ചെയ്ത ആ പ്രതിജ്ഞ ? എന്നെ ഓർക്കുവാനും എനിക്കായി കർമ്മങ്ങൾ ചെയ്യുമെന്നും ഉള്ള നിന്റെ സത്യം ഇന്ന് സ്ഥാനമോഹങ്ങൾക്കായി മനുഷ്യവംശത്തെ വൃണപ്പെടുത്തുകയോ ?
വളരെ കുറച്ചു സമയം കൊണ്ട് തന്നെ വാമനൻ തന്റെ പ്രചണ്ഡമായ കാര്യകർമ്മങ്ങൾ കൊണ്ട് ഓരോ മനുഷ്യനിലും ഉറങ്ങികിടന്നിരുന്ന ഈശ്വരനെ വിളിച്ചുണർത്തുകയായിരുന്നു, വാമനൻ അതി വേഗം വളർന്നു. ഓരോ സ്ഥാനങ്ങളിലും നിന്ന് ആ നാമം മാത്രം മുഴങ്ങുകയാണ്... പറയൂ ഞങ്ങൾ എന്താണ് ചെയ്യേണ്ടത് ? ജനങ്ങളിൽ ഈശ്വര വിശ്വാസവും സ്നേഹവും വർദ്ധിച്ചു എന്ന് മാത്രമല്ലാ ആളുകൾ ദിവ്യവും തേജസ്വിതവുമായ ജീവിതം നയിക്കുവാൻ തുടങ്ങി കഴിഞ്ഞിരുന്നു, നിർജീവികളെ പോലെ ജീവിതം നയിച്ചിരുന്ന മനുഷ്യനിലും ഇപ്പോൾ ചൈതന്യം സഞ്ചാരമാകുവാൻ തുടങ്ങി തേജോമയമായ ജീവിതം പുന:സ്ഥാപിതമാകുകയായി.
അങ്ങനെ തന്റെ അഭിവൃദ്ധിക്കായ യജ്ഞനങ്ങൾ നടത്തുന്നിടത്തേക്ക് വാമനൻ ചെന്നു. ആസാധു ബ്രാഹ്മണനെ കണ്ട് ബലി ആനയിച്ചിരുത്തി എന്താണ് ആവിശ്യം എന്നാരാഞ്ഞു.
വാമനൻ മൂന്നു കാര്യങ്ങൾ ആവിശ്യപ്പെട്ടു. ബലിരാജൻ അതു നൽക്കാം എന്നു വാക്കു കൊടുത്തു. വാമനൻ തന്റെ ആവശ്യങ്ങളായ പ്രധാന മൂന്നു കാര്യങ്ങൾ പറയുവാൻ തുടങ്ങി.
അല്ലയോ രാജാൻ
1. മനുഷ്യ വംശത്തിൻ ശ്രേഷ്ടതക്കായി ഉരുക്കഴിച്ചിരുന്ന '' ചാതുർവർണ്യ'' വ്യവസ്ഥയെ പുനസ്ഥാപിതമാക്കുക ഇതാണ് രാജാൻ എന്റെ ആദ്യത്തെ അവകാശം . തെല്ലും മടികൂടാതെ പെട്ടന്ന് തന്നെ ബലി ചാതുർ വർണ്യ വ്യവസ്ഥയെ പുനസ്ഥാപിക്കുവാൻ സമ്മതം അരുളുകയും ചെയ്തു. ഇത് കേട്ട ശുക്രാചാര്യർ അപ്രസന്നൻ ആയി കൊണ്ട് തന്റെ കമണ്ടലുവും എടുത്തുകൊണ്ടു അവിടെ നിന്നും ഇറങ്ങി പോവുകയും ചെയ്തു. ശുക്രാചാര്യർ വളരെ ബുദ്ധിമാനായിരുന്നു തനിക്കു അറിയാമായിരുന്നു ഇവിടെ വാമനൻ തന്റെ മൂന്നു പദങ്ങളും വാങ്ങുകയാനെന്നത്. അതായത് ഇതിനർത്ഥം എന്നത് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ എന്ന ബലി നഷ്ടമാക്കിയ മൂന്നു വർണ്ണങ്ങളും വീണ്ടും പുന സ്ഥാപിതമാക്കുക അതോടു ബലിയുടെ സ്ഥാനം അല്ലങ്കിൽ ബലി തന്നെ നഷ്ടമായി പോകും എന്നതാണ്. എന്നാൽ ബലിക്കു ഒരു ധാരണ ഉണ്ടായിരുന്നു ബ്രാഹ്മണനും, ക്ഷത്രിയനും എന്നത് താൻ വിലക്കെടുത്തു വാങ്ങിയ വസ്തുക്കളാണ് അതിനാൽ അവരിൽ നിന്നും തനിക്കു സമ്പത്തുക്കൾ ഒന്നും തന്നെ നഷ്ടമാകില്ലെന്ന ഒരു ധാരണ തന്നിൽ ഉണ്ടായിരുന്നു, ഇതൊക്കെ ഇപ്പോഴും നമ്മുടെ കണ്ണുകളാൽ കാണുന്നവതന്നെ എത്രയോ പേരെ ഇന്നും മറുഭാഗത്ത് നിന്നും രാജാക്കന്മാർ വിലക്കെടുക്കുന്നു അത് സ്വാർത്ഥത കൈ കൊണ്ടാകിലും ശരി ഭയപെടുത്തിയാകിലും ശരി തന്റെ കസേരയുടെ ഉറപ്പിനായി വിലക്കെടുക്കുന്നതു തന്നെയാണ് എന്നാൽ ഇതൊക്കെയും എത്രകാലം മുറുകി പിടിക്കുവാൻ കഴിയുമെന്നതാണ് ചിന്തിക്കേണ്ടത്.
ആദ്യത്തെ ആവശ്യം പറഞ്ഞതോട് തന്നെ വാമനൻ ഒപ്പം പറയുകയുണ്ടായി ഈ നടന്നുകൊണ്ടിരിക്കുന്ന യജ്ഞങ്ങൾ ഉടൻ നിർത്തുക, എന്നിട്ട് ശ്രദ്ധ ഇവിടെ ആകട്ടെ യജ്ഞങ്ങളും പൂജകളിലുമായി ഒതുങ്ങി കൂടിയ ബ്രാഹ്മണൻ തന്റെ കർത്തവ്യം മറന്നു അവരുടെ തേജസ്വിത നഷ്ടമായിരുന്നു. അതാണ് വാമനൻ പറഞ്ഞത്. സമൂഹത്തിൽ സംസ്കൃതിയുടെയും ജനങ്ങളുടെ ജീവിതത്തിൻ പ്രകാശവും നിർമ്മാണം ചെയ്യുക എന്നത് ബ്രാഹ്മണന്റെ കർത്തവ്യമാണ്. അല്ലയോ രാജാൻ നിന്റെ യജ്ഞങ്ങൾ കാരണം ഇന്ന് ബ്രാഹമണൻ തന്റെ കർത്തവ്യങ്ങൾ മറന്നിരിക്കുന്നു. അതിനാൽ ഈ യജ്ഞം ആദ്യം നിർത്തലാക്കൂ ! സത്യത്തിൽ ഇവിടെ യജ്ഞം എന്നത് സാങ്കേതീകരണമാണ് നാം കാണേണ്ടത് അത് തന്നെയാണ് മുൻ പറഞ്ഞ വിലക്കെടുക്കലും . എന്നിട്ട് ബ്രാഹ്മണ കുടുംബങ്ങൾ യോഗ്യമായ രീതിയിൽ പുനസ്ഥാപിക്കുക. ശുക്രാചാര്യരുടെ ശിക്ഷണ പദ്ധതി അഥവാ വിദ്യാഭ്യാസ വകുപ്പ് രാജഭരണത്തിൻ അധീനതയിൽ നിന്നും എടുത്തു മാറ്റൂ, ശിക്ഷണ തന്ത്രം ബ്രാഹ്മണന്റെ കൈകളിൽ നല്കുക. ബ്രാഹ്മണനെ രാജാവിന്റെ ആശ്രയത്തിൽ ഇട്ടു കൊണ്ട് ലജ്ജ ഉണ്ടാക്കാതിരിക്കൂ, ബലി ഇതും സ്വീകാര്യമാക്കി. അടുത്തത് വാമനന്റെ രണ്ടാമത്തെ ആവശ്യമാണ്.
2. ദേശങ്ങൾതോറും ഉള്ള രാജ്യ ഭരണം (ഭരണ അവകാശം) നടത്തുന്നവർ ജഡവാദികൾക്ക് (സുഖലോലുപന്മാർ) നല്കുവാൻ സാധ്യമല്ലാ അത് ഈശ്വര വാദികൾ ആയവർക്ക് നല്കുക. ധനവും മൂല്യങ്ങളും ഈശ്വര തുല്യമായി കാണുന്നവൻ ആയിരിക്കണം സംസ്ഥാനങ്ങളുടെയും അഥവാ ദേശങ്ങളുടെ മുഖ്യൻ അല്ലങ്കിൽ രാജാവ് മദ്ദ്യത്തിനായി മൽപിടുത്തം ചെയ്യുന്നവനും സ്ത്രീ ലമ്പടന്മാരുമായ സുഖലോലുപന്മാർ ആകുവാൻ പാടില്ലാ. ബലി അതും സ്വീകാര്യമാക്കി. അടുത്തത് മൂന്നാമത്തെ ആവശ്യമാണ്.
3. ഈ രാജ്യത്തിൽ ഈശ്വരനെ മാത്രം വിശ്വസിക്കുന്ന അഥവാ ഞാൻ ഈശ്വര കാര്യങ്ങൾ ചെയ്യുവാനായി തന്നെ പിറന്നവൻ എന്ന ഭാവ ഭക്തിയുള്ളവൻ സാത്വിക ചിന്ത ഉൾകൊണ്ട വ്യക്തികൾ കച്ചവടങ്ങൾ ചെയ്യുവാനുള്ള സംവിധാനങ്ങൾ ചെയ്യുക. ഇപ്രകാരം സർവ വൈശ്യനും ഈശ്വര വാദികളാകുവാനുള്ള അഥവാ വ്യവസായികൾ വ്യവസായ ഉൽപ്പന്നകർ ഈശ്വരാർപ്പണബോധമുള്ളവരായിരിക്കണം എന്ന പ്രബന്ധം ചെയ്യുക. '' '' ഈ മൂന്നു കാര്യങ്ങളാണ് . ഈ മൂന്നു കാര്യങ്ങളാൽ തന്നെ ബലി നിശബ്ദനായി പോയി ഇങ്ങനെ ആയാൽ എന്റെ അസുരന്മാർ എവിടെ പോകും ? ഇതിന്റെ അർത്ഥം താൻ മരിച്ചു എന്നതിന് തുല്യമായി തന്റെ അസ്ഥിത്വം തന്നെ ഇല്ലാതെയായി താൻ ഇനി എവിടെ പോകും ?
വാമനൻ ബാലിയോടായി പറഞ്ഞു, ബലി നിനക്ക് വസിക്കുവാനായി ഞാൻ അധി സുന്ദരമായ പ്രബന്ധങ്ങൾ ചെയ്യാം നിനക്ക് കഴിയുവാനുള്ള ധനവും സമ്പത്തും എല്ലാം ഞാൻ നല്കുന്നു നിനക്ക് അനേക ജന്മങ്ങൾ കഴിയുവാനുള്ളവ ഞാൻ തരാം ഈ ധനങ്ങളെല്ലാം ഉപഭോഗം ചെയ്തുകൊണ്ട് നീ "സുതൽ' എന്ന സ്ഥലത്ത് പോയി താമസിക്കെണ്ടതുണ്ട് വാമനൻ പറഞ്ഞു ഞാൻ സ്വയം നിന്റെ ഈ രാജ്യത്തെ നോക്കി കൊള്ളാം.അങ്ങനെ ഭഗവാൻ തന്റെ ഭക്തന്റെ അഹങ്കരമെല്ലാം തീർത്ത് . ഭക്തനു വേണ്ടി കവൽനിന്നു .
No comments:
Post a Comment