9 August 2017

രക്ഷസിന് പ്രതിഷ്ഠ രൂപം ശിവലിംഗം ആണ് എന്നാൽ വൈഷ്ണവ സങ്കല്പത്തിൽ ആണ് പൂജ എന്ത് കൊണ്ട്?

രക്ഷസിന് പ്രതിഷ്ഠ രൂപം ശിവലിംഗം ആണ് എന്നാൽ വൈഷ്ണവ സങ്കല്പത്തിൽ ആണ് പൂജ എന്ത് കൊണ്ട്?

രക്ഷസ്സ്

"യക്ഷോ രക്ഷോ ഗന്ധര്‍വ കിന്നര
പിശാചോ ഗുഹ്യക
സിദ്ധോ ഭൂത്മി ദേവ നയോനയ"
എന്നിങ്ങനെ ഉപദേവതകളെ അമരകോശത്തില്‍ ഗണിചിരിക്കുന്നു.

കശ്യപ പ്രജാപതിക്ക്‌ ദക്ഷ്പുത്രിയായ മുനിയില്‍ ജനിച്ചവരാണ് രക്ഷസ്സ്കളെന്നു മഹാഭാരതത്തില്‍ പറഞ്ഞിരിക്കുന്നു. ഇവരെ രാക്ഷസ്സമ്മാരുടെ ഗണത്തിലാണ് പുരാണങ്ങളില്‍ വർണിചിട്ടുള്ളത്. കശ്യപ പ്രജാപതിക്ക്‌ മുനിയെന്ന ഭാര്യയില്‍ യക്ഷന്മാരും രക്ഷസ്സുകളും ജനിച്ചതായി അഗ്നിപുരാണം 19ാം അദ്ധ്യായത്തില്‍ കാണുന്നു.

ശബ്ദതാരാവലിയില്‍ അസ് എന്ന വാക്കിനര്‍ത്ഥം അറിയുക, ജീവിക്കുക, ഭവിക്കുക, എന്നിവയാണ്. അതായത് രക്ഷസ്സ് എന്നാല്‍ രക്ഷ കൊടുക്കുന്ന മൂര്‍ത്തി എന്നര്‍ത്ഥം.

കേരളത്തില്‍ രക്ഷസ്സ് എന്ന് സങ്കല്പിച്ചിട്ടുള്ളത് അപമൃത്യു സംഭവിച്ചിട്ടുള്ളവരുടെ ആത്മാക്കളാണത്രെ. ബ്രാഹ്മണര്‍ അപമൃത്യുപ്പെട്ടാല്‍ ബ്രഹ്മരക്ഷസ്സ്കളാകുന്നു.

രക്ഷസ്സിന്റെ പ്രതിഷ്ഠ ശിവലിംഗരൂപത്തിലും വാല്‍ക്കണ്ണാടി ആക്രുതിയിലുമാണ്. കരിങ്കല്‍ ശിലയില്‍ പ്രതിഷ്ഠകള്‍ നടത്താറുണ്ട്. രക്ഷസ്സ് വിഷ്ണുവുമായി ബന്ധിക്കപ്പെട്ടിട്ടുള്ള ചൈതന്യമാണ്. അതായത് രക്ഷസ്സിനെ നാം കാണുന്നത് അസുരശക്തിയായോ, ദുഷ്ടമൂര്‍ത്തിയായോ അല്ല. മറിച്ച് ഒരു വൈഷ്ണവശക്തിയായിട്ടാണ്. കുടുംബത്തിന്റെയും തറവാട്ടിന്റെയും ഉന്നതിയില്‍ താത്പര്യമുള്ള ശക്തിയെന്ന രീതിയില്‍ നാമെല്ലാം രക്ഷസ്സിനെ ഭക്തിപൂര്‍വ്വം ബഹുമാനിക്കുകയും ആദരിക്കുകയും ചെയുന്നു.

രക്ഷസ്സിന് പ്രധാനപ്പെട്ട ദിവസങ്ങള്‍ വ്യാഴാഴ്ച,വെളുത്തവാവ് (പൌര്‍ണ്ണമി), കറുത്തവാവ് എന്നീ ദിവസ്സങ്ങളാണ്. പാല്‍പ്പായസ നിവേദ്യമല്ലാതെ മറ്റു പൂജകളോ, വഴിപാടുകളോ ഇല്ല.

പൂര്‍വ്വപാപം, ജന്മാന്തരദുരിതങ്ങള്‍, ഗ്രഹപ്പിഴകള്‍, മുന്‍ജന്മ പാപങ്ങള്‍ എന്നിവയ്ക്ക് പരിഹാരം രക്ഷസ്സിനെ ത്രുപ്തിപ്പെടുതുകയാണ്. ത്രുപ്തിപ്പെടുതുക വഴി കുടുംബത്തില്‍ ഉണ്ടാകുന്ന തീരാത്ത ദുരിതങ്ങള്‍, ഗ്രഹപ്പിഴകള്‍, രോഗങ്ങള്‍, ശാപങ്ങള്‍, എന്നിവ മാറി ഐശ്വര്യം, ക്ഷേമം ഇവ ലഭിക്കും എന്ന് വിശ്വാസം.

വിഗ്രഹം

വിഗ്രഹം എന്നാ വാക്ക് ഒരു സംസ്ക്രത വാക്കാണ്‌ അതിന്റെ അർഥം...

“വിശേഷേണ ഗ്രാഹ്യതെ ഇതി വിഗ്രഹ"

വിശദം ആയി പറഞ്ഞാൽ നാം കേട്ട് പരിച്ചയപെട്ടത്‌ പോലെ ഒരു പ്രതിമ എന്നല്ല വിഗ്രഹം എന്നാ വാക്കിനർത്ഥം വിശേഷ ഭാവത്തിൽ മനസ്സിലാക്കേണ്ടതാണ് വിഗ്രഹം എന്നര്ഥം. മറ്റൊന്നിനെ താരതമ്മ്യം ചെയ്യുന്നതിനെ ആണ് വിഗ്രഹം എന്ന് മനസ്സിലാക്കണം.

ഒരു നിശ്ചിതരൂപം ഒരു പ്രത്യേക വസ്‌തുകൊണ്ടു നിര്‍മ്മിച്ച്‌ നിര്‍ദ്ദിഷ്‌ട രീതിയില്‍ ചൈതന്യവത്താക്കുന്നതാണ്‌ ബിംബനിര്‍മ്മാണം. ഇതിന്‌ ഒരു സമഗ്രശാസ്‌ത്രം തന്നെയുണ്ട്. ഈ ചൈതന്യത്തെയാണ് നിങ്ങള്‍ വന്ദിക്കുന്നത്, അതിനെ ഈശ്വരനായിക്കാണാം, അത്യഭൂതമായ തേജസ്സായിക്കാണാം. ഭിന്നതരത്തിലുള്ള ബിംബങ്ങളെ വ്യത്യസ്‌തരീതികളിലാണ്‌ നിര്‍മ്മിക്കുന്നത്‌. ചക്രങ്ങളെ ചില പ്രത്യേക സ്ഥാനങ്ങളിലേക്കു പുനഃക്രമീകരിച്ച്‌, പൂര്‍ണമായും വ്യത്യസ്‌തമായ സാധ്യതകളുണ്ടാക്കുന്നു. ജീവിതത്തിന്റെ നിലവാരം മെച്ചപ്പെടുത്താനുതകുന്ന വിധത്തില്‍ ഊര്‍ജത്തെ പ്രത്യേകതരത്തില്‍ വിന്യസിപ്പിക്കാനുള്ള ഒരു ശാസ്‌ത്രമാണ്‌ ബിംബനിര്‍മാണം. 

അവ ദൈവത്തിന്റെ വെറും പ്രതിരൂപങ്ങളല്ല, ശാസ്‌ത്രീയമായി സൃഷ്‌ടിച്ച ശക്തമായ ഊര്‍ജകേന്ദ്രങ്ങളാണ്. സത്യം എന്താണെന്നു വച്ചാല്‍, ഇവിടെ മനുഷ്യന്‍ അവന്റെ തന്നെ ആകൃതിയിലും രൂപത്തിലും കൂടി ദൈവത്തിനെ കാണുന്നു, അവന്‍ നിര്‍മിക്കുന്നത് അവന്റെ തന്നെ പ്രതിച്ഛായയെയാണ്. അതുതന്നെയാണ് ഈശ്വരന്‍ എന്ന പൂര്‍ണ്ണമായ ബോധ്യം ആളുകള്‍ക്കുണ്ട്‌. ആധുനികശാസ്‌ത്രത്തിന്റെ ചുവടുപിടിച്ചുനോക്കിയാല്‍ നമുക്കറിയാം, എല്ലാം ഒരേ ഊര്‍ജത്തില്‍ നിന്നും ഉത്ഭവിച്ചതാണെന്ന്. പക്ഷേ ലോകത്തിന്‍റെ കണ്ണില്‍ നിന്നും നോക്കുമ്പോള്‍ എല്ലാം ഒന്നല്ല, വേറെ, വേറെയാണ്. ഇതേ ഊര്‍ജത്തിനു മൃഗമായും, കല്ലായും, മരമായും, നിങ്ങളില്‍ ഉപവസിക്കുന്ന ദൈവമായും പ്രവര്‍ത്തിക്കാം.

തന്റെ തന്നെ ആകൃതിയിലും രൂപത്തിലുമുള്ള ചൈതന്യത്തെ ഉപാസിച്ചു മനസിനെ നിയന്ത്രിക്കുകയും, തന്‍റെ വരുതിയില്‍ നിര്‍ത്തുകയും ചെയ്തു കഴിഞ്ഞാല്‍. അടുത്ത പടി ലിംഗാരാധനയാണ്.

അതിന്റെ അടുത്ത പടി നതസ്യ പ്രതിമാ അസ്തി', അവനു പ്രതിമയില്ല. എന്തുകൊണ്ടെന്നാല്, 'അശബ്ദ അസ്പര്ശ അരൂപമവ്യയം'. ശബ്ദമില്ല, സ്പര്ശമില്ല, രൂപമില്ല, രസമില്ല. അപ്പോള് ശബ്ദസ്പര്ശരൂപരസഗന്ധാദി തത്വങ്ങളൊന്നുമില്ലാത്ത
അല്ലെങ്കില് വകഭേദങ്ങളൊന്നുമില്ലാത്ത പരമ ഈശ്വര തത്വത്തെ
അത്യന്ത സൂക്ഷ്മബുദ്ധിയായ ഒരു വ്യക്തിക്ക് അനുസന്ധാനം
ചെയ്യുവാന് കഴിഞ്ഞേക്കാം.

ശിവലിംഗം

ശിവം = മംഗളം
ലിംഗം = ലിംഗ്യതേ ഇതി ലിംഗം
[സൂചിപ്പിക്കുന്നത് എന്തോ അത് ലിംഗം] ആ മംഗള സ്വരൂപത്തെ തന്റെ ബോധസീമയില്‍ എന്തെന്തു സങ്കല്പ്പിക്കുന്നുവോ അതയാള്‍ക്ക് ദൃഷ്ടമാവുന്നു. സഗുണസാകാരമായ തലത്തിനും, നിര്ഗുണ നിരാകാരമായ തലത്തിനും ഇടക്കുള്ള ഒരു ഘട്ടമാണ് നാം ശിവലിംഗോപാസനയില് കാണുന്നത്. പക്ഷ ഇവിടെയും
വിഗ്രഹമുണ്ട്. വിഗ്രഹത്തിന് അവയവങ്ങള് ഇല്ല എന്ന് മാത്രം. ശിവലിംഗ സങ്കല്പത്തില് അതിനു ആദിയും അന്തവും ഇല്ലാത്തതാണ്. ശിവലിംഗം എന്നാല് ഒരു പീഠത്തില് ആദ്യന്തരഹിതമായ ഒരു വിഗ്രഹം ഇറക്കി വച്ചിരിക്കുകയാണ്. ആ ശിവലിംഗത്തിന് ഒരു പ്രത്യേക ആകാരമുണ്ട് എന്നു പറയാന്
സാധിക്കില്ല. അത് ദീര്ഘമല്ല, ചതുരമല്ല, വൃത്തവുംമല്ല. ഈ
ശിവലിംഗോപാസന സാധാരണയായിട്ടുള്ള സഗുണ സാകരാമായ ഉപാസനക്ക് ഒരു പടി ഉയർന്നതും എന്നാൽ നിർഗുണ നിരാകാര തത്ത്വാനുസന്ധാനം ആയിട്ടില്ലാത്തതുമായ ഒരു തലത്തിലെ ഉത്കൃഷ്ടമായ ഉപാസനയാണ്.

പക്ഷെ നമ്മള് പലപ്പോഴും ഈ ഉത്കൃഷ്ടതലത്തില് നിന്നും ശിവലിംഗോപാസനയെ ഇറക്കികൊണ്ടുവരുന്നു. ശിവലിംഗത്തിനു കണ്ണും, കാതും, മൂക്കും ഒക്കെ വച്ച് നാം അവയെ അലങ്കരിക്കുന്നു. അതിലും ഭേദംധ്യാനമഗ്നനായ ശിവന്റെ വിഗ്രഹമാണ് അല്ലെങ്കില്നൃത്തമാടുന്ന നടരാജ രൂപമാണ്. ഉന്നതമായ ശിവലിം ഗോപാസനയെ നാം ഒരിക്കലും ഇറക്കി കൊണ്ടുവരരുത്.

ആത്മാവ്

ദ്വന്ദാതീതനും ഗഗനസദൃശനും ഏകനും നിത്യനും വിമലനും അചലനും ഭാവാതീതനും ത്രിഗുണരഹിതനുമായ സാക്ഷ്യമൂലമാണ് ആത്മാവ് എന്ന് ഭാരതീയദര്‍ശനമായ വേദാന്തം പറയുന്നു. രണ്ട് എന്ന അവസ്ഥയില്ലാത്ത ഏകം, അനേകം എന്ന വിഭജനമില്ലാത്ത, ആകാശത്തെപ്പോലെ രൂപഭാവങ്ങള്‍ ഇല്ലാത്ത, നിര്‍ഗുണനും നിരാമയനും മാലിന്യമോ, ബോധമണ്ഡലത്തിന്റെ ത്രിഗുണങ്ങേളാ (ഭൂതം, വര്‍ത്തമാനം, ഭാവി) ഇല്ലാത്തവനും, അതേസമയം എല്ലാ ചരാചരങ്ങളിലും സദാസമയവും പ്രകാശിച്ചുകൊണ്ടിരിക്കുന്നതുമായ മഹാചൈതന്യം-അതാണ് ആത്മാവ്.
ഭഗവദ്ഗീതയില്‍ ഭഗവാന്‍ പറയുന്നു:

ന ത്വേവാഹം ജാതു നാസം
ന ത്വം നേമേ ജനാധിപാഃ
ന ചൈവ ന ഭവിഷ്യാമഃ
സര്‍വേ വയമതഃ പരം. (2-12)

ഞാന്‍ ഒരിക്കലും ഇല്ലായിരുന്നു എന്നത് ഇല്ലതന്നെ, നീയും ഇല്ലാതിരുന്നിട്ടില്ല. നാമെല്ലാവരും ഇതിനുശേഷം ഉണ്ടാകാതിരിക്കും എന്നുള്ളതും ഇല്ല തന്നെ. (ഈ ശരീരം സ്വീകരിക്കുന്നതിന് മുന്‍പ് ആത്മാവ് നിലനിന്നിരുന്നു, ഇതിനെ ത്യജിച്ച ശേഷവും ഇത് നിലനില്‍ക്കും എന്ന് സാരം).

വൈഷ്ണവ സങ്കല്പത്തിലുള്ള പ്രതിഷ്ഠ അതികവും കൈയും, കാലും, കണ്ണും എല്ലാം ഉള്ള ഒരു മനുഷ്യാകൃതിയിലുളള രൂപതോട് സാമ്യം ഉള്ളവയാണ്.... [സ്തൂലം]

ശൈവ സങ്കല്പത്തിലുള്ള പ്രതിഷ്ഠക്ക് അവയവങ്ങള് ഇല്ല. ആ മംഗള സ്വരൂപത്തെ തന്റെ ബോധസീമയില്‍ എന്തെന്തു സങ്കല്പ്പിക്കുന്നുവോ അതയാള്‍ക്ക് ദൃഷ്ടമാവുന്നു. [സൂക്ഷമം]

രക്ഷസിന് പ്രതിഷ്ഠ രൂപം ശിവലിംഗം ആണ് കാരണം ദ്വന്ദാതീതനും ഗഗനസദൃശനും ഏകനും നിത്യനും വിമലനും അചലനും ഭാവാതീതനും ത്രിഗുണരഹിതനുമായ സാക്ഷ്യമൂലമാണ് ആത്മാവ്. ഇങ്ങനെയുള്ള ആത്മാവിന് ലിംഗ രൂപത്തിൽ അല്ലാതെ വേറെ എന്ത് രൂപത്തിലാണ് പ്രദിഷ്ഠ നടതേണ്ടത്...

No comments:

Post a Comment