വാഞ്ഛാകല്‍പ്പലതാ യാഗം
സൂര്യനസ്തമിക്കാത്ത സൂര്യകാലടിമനയില്‍ ദിവസേന ചെയ്യുന്ന താന്ത്രിക കര്‍മ്മം, വാഞ്ഛാകല്‍പ്പലതാ യാഗം, ഗണേശ ആരാധനാ യജ്ഞങ്ങളില്‍ അത്യപൂര്‍വ്വമായ ആരാധനയാണ്. തന്ത്രശാസ്‌ത്രോക്തമായ ഗണേശാരാധനാ യജ്ഞങ്ങളില്‍ രഹസ്യവും വൈദിക താന്ത്രിക വിദ്യകളുടെ തിവിദഗ്ദമായ സമ്മേളനം കൊണ്ട് പുഷ്ടവുമാണ് വാഞ്ഛാ കല്‍പ്പലതായാഗം.
യജ്ഞഫലം എന്നത് ഇഷ്ടപൂര്‍ത്തീകരണം തന്നെയാണ്. രണ്ട് വ്യത്യസ്ത സ്വരൂപങ്ങളായ ദേവതാ സ്വരൂപ മന്ത്രങ്ങളെ സവിശേഷമായി കൂട്ടിച്ചേര്‍ത്ത് ഒറ്റ മന്ത്രമായി ദ്രവ്യരൂപത്തില്‍ ഹോമിക്കുന്നു. പുരുഷ സ്വരൂപമായ ഗണപതി മന്ത്രങ്ങളും, സ്ത്രീ രൂപമായ ത്രിപുരസുന്ദരി മന്ത്രങ്ങളുമായി കൂട്ടിയിണക്കി ചെയ്യുന്ന അതി നിഗൂഢമായ താന്ത്രിക വിദ്യ. സ്ത്രീ രൂപത്തിന്‍റെ ശക്തിയാണ് ഇതിലൂടെ ഉദ്‌ഘോഷിക്കപ്പെടുന്നത്.
ശ്രീരാമസുന്ദരി, ഗോപാലസുന്ദരി, ശിവസുന്ദരി എന്നിവയെ പോലെ തന്നെ ലോകനന്മക്കായി ഗണേശസുന്ദരിയും പിറന്നു. ഗണപതിയും ത്രിപുരസുന്ദരിയും ചേര്‍ന്ന് ഗണേശസുന്ദരി എന്ന ഗണേശാനിയെയാണ് യാഗത്തിലൂടെ ആരാധിക്കുന്നത്. രണ്ട് ശക്തിയുള്ള ദേവതകളെ ബീജാക്ഷരങ്ങളിലൂടെ ഒരുമിച്ച് ചേര്‍ക്കുന്നു. യാഗത്തില്‍ പങ്കെടുത്ത് എന്താഗ്രഹിച്ചാലും ഫലത്തില്‍ വരുമെന്ന് ഗുരുക്കന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ആത്മീയവും ഭൗതികവുമായ ആഗ്രഹഫലസിദ്ധി തന്നെയാണ് വാഞ്ഛാകല്‍പ്പലതാ എന്ന വാക്ക് കൊണ്ടുദ്ദേശിക്കുന്നത്. പണ്ട് കാലങ്ങളില്‍ കൊട്ടാരങ്ങളിലും പ്രഭുകുടുംബങ്ങളിലും ചെയ്തു വന്നിരുന്നയാഗം സൂര്യകാലടി മനയ്ക്ക് പുറത്ത് അപൂര്‍വമായി മാത്രമേ ചെയ്യുകയുള്ളൂ. അഭീഷ്ടസിദ്ധിക്കായി ഇതേ പോലെ മറ്റൊന്നില്ല എന്ന് തന്ത്രഗ്രന്ഥങ്ങള്‍ തന്നെ ഉദ്‌ഘോഷിക്കുന്നു.
No comments:
Post a Comment