ഷഷ്ഠിപൂര്‍ത്തിയുടെ പ്രാധാന്യം, ശതാഭിഷേകം
മനുഷ്യായുസ്സ് നൂറ്റിയിരുപതെന്ന് കണക്കാക്കിയിരുന്ന കാലത്ത് അറുപത് ഒരിടവേളയെ ഓര്‍മ്മിപ്പിക്കുന്നു. അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ജനനത്തെ ഓര്‍മ്മിക്കുന്നതുപോലെ വരാനുള്ള മരണത്തെകുറിച്ച് ഓര്‍ക്കാനുള്ള ഒരവസരവും. എന്നാല്‍ ജനനസമയത്ത് സംഭവിച്ചതുപോലെതന്നെ ജ്യോതിര്‍ ഗൃഹനില ഉണ്ടാവുകയെന്ന സ്ഥിതിവിശേഷം കൂടിയുണ്ട്. മനസ്സിനെ ഏകാഗ്രതയിലും ആത്മാവിലും ഉറപ്പിച്ചുനിര്‍ത്തി ശിഷ്ടകാലം ജ്ഞാനലബ്ധിയുടെ മോക്ഷദായകമായി മുന്നോട്ടു പോകാനും കഴിയുന്നു.
അറുപതുപോലെ എഴുപതും എണ്‍പതും തൊണ്ണൂറുമൊക്കെ ചിലര്‍ക്ക് കിട്ടിയെന്നുവരാം. എണ്‍പത്തിനാലില്‍ ശതാഭിഷേകം ആചരിക്കുന്നു. നൂറ് ശരത് ഋതുക്കള്‍ കടന്നുപോകുന്ന അസുലഭ സന്ദര്‍ഭം. ഒരു മനുഷ്യന്‍ ആയിരം പൌര്‍ണ്ണമികള്‍ പൂര്‍ത്തിയാക്കുന്ന കാലം. എണ്‍പത്തിമൂന്നു വയസ്സ് തികഞ്ഞ് പിന്നെയും മൂന്നരമാസം കഴിയുമ്പോള്‍ ശതാഭിഷേകമായി.
No comments:
Post a Comment