ദശപുഷ്പങ്ങളിൽ ഓരോന്നിനും ഓരോ ദേവതയുമായായി ബന്ധമുണ്ട്.
ദശപുഷ്പങ്ങളിൽ പുഷ്പിക്കാത്ത കറുകയുടെ ദേവത ആദിത്യനാണ്. കൃഷ്ണക്രാന്തിയുടെ ദേവത ശ്രീകൃഷ്ണനാണ്. ഇത് ചൂടിയാൽ വിഷ്ണുലോകത്തിലെത്താമെന്നാണ്. നിലപ്പനയുടെ ദേവത ഭൂമീദേവിയാണ്. നിലപ്പന ചൂടുന്നത് പാപങ്ങൾ ഹരിക്കും. ഇന്ദിരാദേവിയാണ് പൂവാങ്കുരുന്നിലയുടെയും തിരുതാളിയുടെയും ദേവത. പൂവാങ്കുരുന്നില ചൂടിയാൽ ദാരിദ്ര്യ ശമനമുണ്ടാകുമെന്നാണ്. തിരുതാളി ചൂടിയാൽ സൗന്ദര്യം കൂടും.
മുക്കുറ്റിയുടെ ദേവത പാർവ്വതിയാണ്. മുക്കുറ്റി മുടിയിൽ ചൂടുന്നതിലൂടെ സുമംഗലികൾക്ക് ഭർത്തൃസൗഖ്യവും പുത്രസിദ്ധിയും ഉണ്ടാകുമെന്നാണ് വിശ്വാസം. ഉഴിഞ്ഞയുടെ ദേവത ഇന്ദ്രാണിയാണ്.ഇതിന്റെ പൂക്കൾ ചൂടിയാൽ ആഗ്രഹ നിവൃത്തിയുണ്ടാകുമെന്നാണ്. കയ്യോന്നിയുടെ ദേവത പഞ്ചഭണ്ഡാരിയാണ്. പഞ്ചപാപങ്ങൾ കയ്യോന്നി ചൂടിയാൽ നശിക്കുമെന്നാണ്. മുയൽചെവിയന്റെ ദേവത ചിത്തജ്ഞാതാവാണ്.
മംഗല്യസിദ്ധിയാണ് മുയൽച്ചെവിയന്റെ പൂക്കൾ ചൂടിയാലുള്ള ഫലം. ചെറൂള ബലികർമ്മങ്ങൾക്കാണ് കൂടുതലും ഉപയോഗിക്കുന്നത്. ദേവത യമനാണ്. ചെറൂള ചൂടുന്നത് ആയുർവർദ്ധകമാണ്
No comments:
Post a Comment