നന്ദികേശനെ പൂജിക്കുന്നതെന്തിന്?
കാളയുടെ അത്യദ്ധ്വാനത്തെ ധർമ്മത്തിൻറെ പ്രതീകമായി കാണുന്നതിനാലാണ് നന്ദികേശനെ പൂജിക്കണം എന്നു പറയുന്നത്. കൃഷിയുടെ ഫലമായ നെല്ല് വിളഞ്ഞാൽ അതിൽ നെല്ല് കർഷകനെടുത്ത് വൈക്കോൽ കാളയ്ക്ക് ആഹാരമായി കൊടുക്കുന്നു. കാള ഈ വൈക്കോൽ കഴിച്ചിട്ട് കൃഷിക്കാവശ്യമായ ചാണകം നല്കുന്നു. ധർമം എന്നതിന് നിലനിൽക്കുന്നത് എന്നാണ് അർത്ഥം. ആ അർത്ഥത്തിൽ ജീവിക്കുന്ന കാളയുടെ പ്രതീകമായാണ് നന്ദികേശ പൂജ. കാളയ്ക്ക് പകരം ട്രാക്ടർ ജോലി എളുപ്പമാക്കുകയും ക്രമേണ പാടങ്ങളെ ഊഷരഭൂമിയാക്കി മാറ്റുകയും ചെയ്യും.
No comments:
Post a Comment